ഒക്ടോബര്‍ 25 ചിത്രങ്ങളിലൂടെ


1/36

പാലക്കാട് വടക്കന്തറ ശ്രീരാമപുരം വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് ക്ഷേത്രം തന്ത്രി അണിമംഗലത്ത് വാസുദേവൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

2/36

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറത്ത് നടത്തിയ മഹാസംഗമത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/36

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/36

ഒറിജിനൽ കളറിങ്ങ് പോരട്ടെ... മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റിന് സമീപം ടാര്‍ വീപ്പയില്‍ കുടുങ്ങിയ നായ കുട്ടികളെ മൃഗാശുപത്രില്‍ എത്തിച്ച് ടാര്‍ നീക്കം ചെയ്യാനുള്ള ശ്രമം. തിങ്കളാഴ്ചയാണ് പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ആറ് നായക്കുട്ടികളെ നാട്ടുകാര്‍ കാണുന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് വോളന്റീയര്‍മാര്‍ ആംബുലന്‍സ് ഡ്രൈവറുടേയും നഗരസഭാ ജീവനക്കാരുടേയും സഹായത്തോടെ ടാറില്‍ നിന്ന് ഇവയെ വേര്‍പ്പെടുത്തുകയും ചൊവ്വാഴ്ച മൃഗാശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവയെ അമ്മ പട്ടിയ്ക്ക് സമീപം വിട്ടയച്ചു.

5/36

തിരുവനന്തപുരം ഭാരത് ഭവനിൽ ഒരുക്കിയ "ചന്ദനലേപ സുഗന്ധം" സാംസ്‌കാരിക കൂട്ടായ്മക്കെത്തിയ മന്ത്രി വി.എൻ. വാസവൻ കെ.ജയകുമാറിനൊപ്പം. മധുപാൽ, പ്രഭാവർമ്മ, മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, ജോർജ്ജ് ഓണക്കൂർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/36

തിരുവനന്തപുരം ഭാരത് ഭവനില്‍ ഒരുക്കിയ "ചന്ദനലേപ സുഗന്ധം" സാംസ്‌കാരിക കൂട്ടായ്മയിൽ മന്ത്രി വി.എൻ. വാസവൻ കെ.ജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ. പ്രഭാവര്‍മ്മ, എ.ജി ഒലീന, ജോര്‍ജ്ജ് ഓണക്കൂര്‍, വി. വേണു, പ്രമോദ് പയ്യന്നൂര്‍, ആര്‍.രാജ്‌മോഹന്‍, മണക്കാട് രാമചന്ദ്രന്‍ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/36

ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് തിരുവനന്തപുരത്തു നടത്തിയ ജി.പി.ഒ. ഓഫീസ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/36

ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് തിരുവനന്തപുരത്ത് എൽ.ഡി.എഫ് നടത്തിയ ജി.പി.ഒ.ഓഫീസ് മാർച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/36

ആം റസ്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡല് നേടിയ കെ.മിനിയെയും പി.ജെ.തേജയേയും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആദരിച്ചപ്പോൾ. വി.ടിസമീർ, ഇ.വി.സലീഷ്, പി.ഷാൻ, കലക്ടർ.ഡോ.എൻ.തേജ് ലോഹിത്, ഇ.റോഷിത്, ഒ.രാജഗോപാൽ, വരുൺ ഭാസ്‌ക്കർ എന്നിവർ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

10/36

വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് നടന്ന വാവു ബലി തർപ്പണത്തിൽനിന്ന് | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

11/36

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

12/36

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ അതിജീവനത്തിനായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം രൂപതയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

13/36

കൊല്ലം കഥകളി ക്ളബ്ബ് ആൻഡ് ട്രൂപ്പിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ആനന്ദവല്ലീശ്വരം ക്ഷേത്ര സന്നിധിയിൽ അരങ്ങേറിയ രാവണവിജയം കഥകളിയിൽ രാവണനായി കലാമണ്ഡലം രതീശനും രംഭയായി കലാമണ്ഡലം വിഷ്ണുരവിയും | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

14/36

ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

15/36

ന്യൂഡൽഹിയിൽ റോഡുകളിലൂടെ മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ വായുവിലേക്ക് വെള്ളം ചീറ്റി മുന്നേറുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

16/36

ന്യൂഡൽഹിയിൽ ഡൽഹി പരിസ്ഥിതി വകുപ്പു മന്ത്രി ഗോപാൽ റായ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ വായുവിലേക്ക് വെള്ളം ചീറ്റുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

17/36

ന്യൂഡൽഹിയിൽ ഡൽഹി പരിസ്ഥിതി വകുപ്പു മന്ത്രി ഗോപാൽ റായ് മൊബൈൽ ആന്റി സ്മോഗ് ​ഗണ്ണു​​കൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/36

സി ഐ ടി യു കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിന്റെ മുൻനിര | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/36

ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ട് വരവ്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/36

കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ സൈനികനെതിരെ നടത്തിയ ക്രൂരതക്കെതിരെ വിമുക്തഭട സംഘടനകളുടെ കൂട്ടായ്മ വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെന്‍ കോഴിക്കോട് നടത്തിയ പ്രതിഷേധ ധര്‍ണ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

21/36

ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഏറെയുള്ള കണ്ണൂർ ദൈവത്താർ കണ്ടി സ്കൂളിൽ ദീപാവലി മധുരവുമായി മേയർ ടി.ഒ.മോഹനൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/36

ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

23/36

കണ്ണൂർ കോർപ്പറേഷന്റെ ചേലോറയിലെ മാലിന്യസംഭരണ കേന്ദ്രത്തിലെ മാലിന്യങ്ങൾ വേർതിരിച്ചു മാറ്റുന്ന പദ്ധതി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/36

കേരള ഗവ കോൺട്രാക്ടേർസ് ഫെഡറേഷൻ കണ്ണൂർ കലക്ടേറ്റ് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/36

ഗവർണർക്ക് അഭിവാദ്യമർപ്പിച്ച് ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

26/36

കണ്ണൂർ കോർപറേഷന്റെ ചേലോറ മാലിന്യ നിക്ഷേപ സ്ഥലം മാലിന്യമുക്തമാക്കുന്ന പദ്ധതി മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/36

കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ കേരള സംഘടിപ്പിച്ച പാലക്കാട് ഡി.ആർ.എം ഓഫീസ് മാർച്ച് മുൻ എം.എൽ.എ. കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/36

പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/36

നൂറാം വയസ്സിലേക്ക് കടന്ന വി.എസ്.അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.എസ്.അച്യുതാനന്ദന്റെ ഭാര്യ കെ.വസുമതി മകൻ വി.എ.അരുൺകുമാർ എന്നിവരോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/36

ദീപാവലി ആഘോഷങ്ങളാൽ സജീവമായ കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

31/36

ദീപാവലി ആഘോഷങ്ങളാൽ സജീവമായ കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

32/36

ദീപാവലി ആഘോഷങ്ങളാൽ സജീവമായ കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

33/36

തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തെ ഓർമ്മിപ്പിച്ച് ഇന്ന് ദീപാവലി. ഗുജറാത്തി സമൂഹത്തിൻ്റെ ദീപാവലി ആഘോഷങ്ങളാൽ സജീവമായ കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

34/36

ഗവർണർക്ക് അഭിവാദ്യമർപ്പിച്ച് ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം. ഫോട്ടോ - സി. ബിജു, മാതൃഭൂമി

35/36

പയ്യന്നൂരില്‍ തകര്‍ത്ത ഗാന്ധി പ്രതിമയ്ക്ക് പകരം സ്ഥാപിച്ച ഗാന്ധി പ്രതിമ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അനാവരണം ചെയ്ത് മാല ചാര്‍ത്തുന്നു. ഫോട്ടോ- സി. സുനില്‍കുമാര്‍, മാതൃഭൂമി

36/36

ലഹരി വിരുദ്ധ പ്രചാരണത്തിന്റ ഭാഗമായി പാലക്കാട് നഗരസഭ വാര്‍ഡ് നമ്പര്‍ 28-ലെ കല്ലേക്കാട് പ്രദേശത്തെ അനുഗ്രഹ എ.ഡി.എസ് പ്രവര്‍ത്തകര്‍ ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് ദീപം തെളിയിച്ചപ്പോള്‍. ഫോട്ടോ- പി.പി രതീഷ്, മാതൃഭൂമി

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented