ഒക്ടോബർ 2 ചിത്രങ്ങളിലൂടെ


1/33

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്‌ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ കുട്ടികൾ പൂജയ്ക്കായി കൊണ്ടുവന്ന പുസ്തകങ്ങൾ മേൽശാന്തി ഷിബു ശാന്തി ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/33

കോഴിക്കോട്‌ സ്വപ്‌നനഗരിയിൽ ആരംഭിച്ച വ്യവസായ വാണിജ്യവകുപ്പിന്റെ മലബാർ ക്രാഫ്റ്റ്‌സ് മേളയിൽ നാഗലാന്റിൽ നിന്നെത്തിയവർ ഒരുക്കിയ സ്റ്റാളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/33

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിൽ മാധ്യമങ്ങളെ അനുശോചനസന്ദേശം അറിയിക്കുന്നു. മന്ത്രി ജി.ആർ അനിൽ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/33

കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/33

ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം ഗാന്ധിപാർക്കിലെ ഗാന്ധിജിയുടെ പ്രതിമയിൽ മന്ത്രി ആന്റണി രാജു ഹാരാർപ്പണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/33

തിരൂർ നഗരസഭ നിർമ്മിച്ച് കഴിഞ്ഞ സ്വത്രന്ത്ര്യ ദിനത്തിൽ ഉദ്ഘാടനം ചെയ്ത ടേക്ക് എ.ബ്രേക്ക് വിശ്രമ കേന്ദ്രവും കംഫർട്ട് സ്റ്റേഷനും പൂട്ടിയിട്ട നിലയിൽ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

7/33

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഞായറാഴ്ച്ച നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഇടവേളയിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്കൊപ്പം പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്‌മായിൽ എന്നിവർ പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/33

കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പന്നിയങ്കര പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/33

കോഴിക്കോട് ഗ്രീൻ കേരള മൂവ്‌മെന്റ് ഗാന്ധിഗ്രഹത്തിൽ സംഘടിപ്പിച്ച ''കാലാവസ്ഥാ അടിയന്തിരാവസ്ഥയും വ്യവസായ വൽക്കരണവും'' വിഷയത്തിൽ ഗോൾഡൺ എൻവിറോൺമെന്റൽ പ്രൈസ് ജേതാവ് പ്രഫുല്ല സമാന്തര സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/33

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ കോർപ്പറേഷൻ ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ. എം.രാജൻ, എം.പി.രാമകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/33

ഗാന്ധി ജയന്തി ദിനത്തിൽ കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് റ്റി.എം. രവീന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസത്തെ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/33

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ദയാബായി നിരാഹാര സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച ദയാബായിയെ ഉദ്‌ഘാടകൻ എസ്.പി. ഉദയകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/33

ഗാന്ധി ജയന്തി ദിനത്തിൽ നാഷണൽ ജനതാദൾ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ പായസ വിതരണം നടത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/33

ആർ.എസ്.പി. ആലപ്പുഴ ജില്ലാ സമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

15/33

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കുന്ന മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് | ഫോട്ടോ:റിദിന്‍ ദാമു

16/33

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാനെത്തിയ കെ സുധാകരൻ | ഫോട്ടോ: റിദിന്‍ ദാമു

17/33

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ വിനോദിനി |ഫോട്ടോ:റിദിന്‍ ദാമു

18/33

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തില്‍ മാതൃഭൂമിക്ക് വേണ്ടിയും മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാറിനുവേണ്ടിയും ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ കെ.ആര്‍.പ്രമോദ് ആദരമര്‍പ്പിച്ചപ്പോള്‍ | ഫോട്ടോ:റിദിന്‍ ദാമു

19/33

കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിയ നേതാക്കള്‍ | ഫോട്ടോ:റിദിന്‍ ദാമു

20/33

കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിയപ്പോള്‍ | ഫോട്ടോ:സി.സുനില്‍കുമാര്‍

21/33

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ച് അന്തിമോപചാരം അര്‍പ്പിക്കുന്നു |ഫോട്ടോ:റിദിന്‍ ദാമു

22/33

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ എത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

23/33

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ എത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

24/33

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം സി.പി.എം പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നു. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

25/33

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റി 72 വീടുകളില്‍ വൃക്ഷത്തൈകള്‍ നടുന്ന പദ്ധതി താവക്കര വലിയവളപ്പ് കാവ് പരിസരത്ത് വൃക്ഷതൈകള്‍ വിതരണം ചെയ്തുകൊണ്ട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് നിര്‍വ്വഹിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

26/33

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എ.കെ.ജി ഭവനില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തില്‍ മാലചാര്‍ത്തി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

27/33

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേരിയും | ഫോട്ടോ: വി.രമേശ്/ മാതൃഭൂമി

28/33

കേനന്നൂര്‍ ഡിസ്ട്രിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ ഗാന്ധിജയന്തി വാരാഘോഷവും ഗാന്ധി 153 പുസ്ത പ്രദര്‍ശനവും പ്രൊഫ. എം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

29/33

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹവും വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നു| ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി

30/33

കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍, കുഞ്ഞുമനസിലെ ഗാന്ധിചിത്രാവിഷ്‌ക്കാരം ധര്‍മ്മ സമാജം യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയപ്പോള്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

31/33

കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: വി.രമേശ്/ മാതൃഭൂമി

32/33

ഗാന്ധി ജയന്തി ദിനത്തില്‍ പാലക്കാട് ശബരി ആശ്രമത്തില്‍ നടന്ന പ്രാര്‍ത്ഥന | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി

33/33

ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ വനിതകളുടെ 4*100 മീറ്റർ റിലേയിൽ കേരളത്തിന്റെ അവസാന ലാപ്പ് ഓടിയ എ.പി. ഷിൽഡ സ്വർണത്തിലേക്ക് കുതിക്കുന്നു. ഷിൽഡയ്ക്ക് ബാറ്റൺ കൈമാറിയ സഹോദരി എ.പി. ഷിൽബിയേയും കാണാം. അത്ലറ്റിക്സിൽ കേരളത്തിന്റെ ആദ്യം സ്വർണമാണിത് | ഫോട്ടോ: കെ.കെ. സന്തോഷ്

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented