സെപ്റ്റംബര്‍ 29 ചിത്രങ്ങളിലൂടെ


1/33

പി.പത്മരാജൻ ട്രസ്റ്റിന്റെ ചെറുകഥയ്ക്കുള്ള പി.പത്മരാജൻ സാഹിത്യ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അംബികാസുതൻ മങ്ങാടിന് സംവിധായകൻ ശ്യാമപ്രസാദ് നൽകുന്നു. പ്രദീപ് പനങ്ങാട്, നോവലിനുള്ള പുരസ്‌കാരം ലഭിച്ച വി.ഷിനിലാൽ, ട്രസ്റ്റ് ചെയർമാൻ എൻ.പി.വിജയകൃഷ്ണൻ, ഡോ.വി.രാജകൃഷ്ണൻ, രാധാലക്ഷ്മി പത്മരാജൻ, ബീനാ പോൾ, സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച സിദ്ധാർഥ് ശിവ, സംവിധായകനും തിരക്കഥക്കുമുള്ള പുരസ്‌കാരം ലഭിച്ച കൃഷാന്ദ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/33

തിരുവനന്തപുരത്ത് തുടങ്ങുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിനുള്ള പതാകജാഥ കൊല്ലത്തെത്തിയപ്പോൾ നൽകിയ സ്വീകരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

3/33

കോന്നി എലിയറയ്ക്കലിൽ പി.എഫ്.പ്രവർത്തകൻ ഷാനിന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ പോലീസ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/33

കോന്നി കുമ്മണ്ണൂരില്‍ പി.എഫ്.പ്രവര്‍ത്തകന്‍ അജ്മലിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/33

ഭാരത് ജോഡോ യാത്ര കേരളത്തിലെ അവസാന പര്യടന ദിവസമായ വ്യാഴാഴ്ച നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്ന് ആരംഭിച്ചപ്പോള്‍ നിറഞ്ഞ ജനക്കൂട്ടത്തിനിടയിന്‍ രാഹുല്‍ ഗാന്ധി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/33

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച മണിമൂളിയില്‍ എത്തിയപ്പോള്‍ തന്നെ കാണാനെത്തി കരയുന്ന പ്രവര്‍ത്തകയെ ആശ്വസിപ്പിക്കുന്ന രാഹുല്‍ ഗാന്ധി. കെ. മുരളീധരന്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍.എ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/33

കേരള സഹൃദയ വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു, ബിനോയ് വിശ്വം എം പി, ഉബൈദുല്ല എം എൽ എ, തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

8/33

കണ്ണൂർ ദസറയിൽ വ്യാഴാഴ്ച രാത്രി തളാപ് ഗവ. മിക്സഡ് യു.പി.സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

9/33

ആവേശം വാനോളം: അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ​ഗെയിംസിൽ നിന്ന് | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

10/33

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ​ഗെയിംസ് കാണാനെത്തിയവരെ കൊണ്ട് തിങ്ങി നിറഞ്ഞ ​ഗ്യാലറി | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

11/33

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണികളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

12/33

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

13/33

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനു മുമ്പ് മുഖത്തും, ശരീരത്തിലും ഇന്ത്യൻ പതാക വരച്ച് ഗ്യാലറിയിലെത്തിയ കാണി | ഫോട്ടോ: സന്തോഷ്‌ കെ.കെ / മാതൃഭൂമി

14/33

പാട്യം പഠന ഗവേഷണ കേന്ദ്രം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

15/33

തിരൂർ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ നടന്ന തിരൂർ നിയോജക മണ്ഡലത്തിലെ പദ്ധതി അവലോകന യോഗത്തിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്യോഗസ്ഥരുമായി പദ്ധതി നടത്തിപ്പ് ചർച്ച ചെയ്യുന്നു. സമീപം മണ്ഡലത്തിലെ പഞ്ചായത്തു പ്രസിഡന്റുമാർ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

16/33

ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടനത്തിന് ഒരുങ്ങിയ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

17/33

ഡൽഹിയിൽ നടന്ന ഈ വർഷത്തെ ദേശീയ തൽ സൈനിക് ക്യാമ്പിൽ സ്വർണ മെഡൽ നേടിയ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് മൂന്നാം വർഷ ഫിസിക്സ് വിദ്യാർഥിയും എൻ.സി. സി കാഡറ്റുമായ പറവണ്ണ സ്വദേശി മുഹമ്മദ് സക്കീറിനും വളഞ്ചേരി എം.ഇ.എസ് കോളേജ് വിദ്യാർഥി മുഹമ്മദ് നബീലിനും തിരൂർ റെയിൽവെ സ്റ്റേഷനിൽ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

18/33

ലോക ഹൃദയ ദിനത്തിൽ കൊല്ലം എൻ എസ് സഹകരണ ആശുപത്രി, കൊല്ലം സിറ്റി പോലീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ, എൻ എസ് നഴ്‌സിങ് കോളേജ്‌ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്‌സ് തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ഹൃദയാരോഗ്യ ബോധവത്കരണ കൂട്ടയോട്ടം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/33

കൊല്ലത്ത് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച ക്യു.എസ്.എസ്. നീലിമ ഫ്‌ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന ചടങ്ങ് മന്ത്രി വി. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എം. മുകേഷ് എം.എല്‍.എ. മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, മേയര്‍ പ്രസന്ന ഏണസ്റ്റ്, പി.ഐ. ഷേയ്ഖ് പരീത് തുടങ്ങിയവര്‍ സമീപം| ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

20/33

കൊല്ലത്ത് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച ക്യു.എസ്.എസ്. നീലിമ ഫ്ളാറ്റുകൾ കൈമാറുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

21/33

കൊല്ലത്ത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി പുനർനിർമ്മിച്ച ക്യു.എസ്.എസ്. നീലിമ ഫ്‌ളാറ്റുകൾ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

22/33

എയ്ഡഡ് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക, അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് സ്കൂൾ (എയ്ഡഡ് ) മാനേജേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

23/33

കാസർകോട് ചാലയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോയ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് നിന്നപ്പോൾ | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

24/33

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "സേക്രഡ് ഫാക്ട്സ്" സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സംവാദം മുഖ്യാതിഥി ദ ഹിന്ദുവിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ എൻ.റാം ഓണലൈനായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/33

കൊച്ചി നഗരത്തിലെ ലോഡ്‌ജുകളിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

26/33

മയക്കുമരുന്നിനെതിരെ എസ് .എഫ് .ഐ എറണാകുളം മഹാരാജാസ് കോളേജിൽ നടത്തിയ വിദ്യാർഥി പ്രതിരോധത്തിൽ പ്രൊഫ് എം കെ സാനുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

27/33

ബി.എം.എസ് ആലപ്പുഴ ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കേരളാ പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ബി.എം.എസ്) പ്രസിഡന്റ് എം.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/33

ദസറ ആഘോഷങ്ങൾ നടക്കുന്ന മൈസൂരിൽ പ്രകാശം പരത്തുന്ന ബലൂണുകൾ വിൽക്കുന്ന സ്ത്രീ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

29/33

ദസറ ആഘോഷങ്ങൾ നടക്കുന്ന മൈസൂരിലെ വിളക്കുകൾ കൊണ്ട് അലങ്കരിച്ച ന​ഗരവഴികൾ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

30/33

തൂലിക നാമത്തിന്റെ സ്പ്തതി ആഘോഷിക്കുന്ന വാണിദാസ് എളയാവൂരിനെ കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി ആദരിച്ചപ്പോൾ പ്രസിഡണ്ട് ഇ.വി.ജി. നമ്പ്യാർ ഉപഹാരം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/33

ടുബാക്കോ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. വിൻെറ നേതൃത്വത്തിൽ ബീഡി തൊഴിലാളികൾ കണ്ണൂർ മുഖ്യതപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

32/33

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

33/33

മത്സരം കാണാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയവർ | ഫോട്ടോ: ജി. ബിനുലാൽ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented