സെപ്റ്റംബര്‍ 27 ചിത്രങ്ങളിലൂടെ


1/37

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ ഉയർത്തുന്ന രോഹിത് ശർമ്മയുടേയും വിരാട് കോഹ്ലിയുടെയും കൂറ്റൻ കട്ടൗട്ടുകൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/37

കണ്ണൂർ ജില്ല ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ യുണൈറ്റഡ് എഫ്സിയുടെ സഹകരണത്തോടെ നടത്തിയ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അണ്ടർ 15 വിഭാഗത്തിൽ ചാംപ്യന്മാരായ കണ്ണൂർ ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്) ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/37

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോള്‍ കുട്ടികളെ തോളിലേറ്റി അദ്ദേഹത്തെ കാണുവാനായി കാത്തുനില്‍ക്കുന്നവര്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/37

ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ച് പെരിന്തല്‍മണ്ണ നഗരത്തിലെത്തിയപ്പോള്‍ പൂക്കള്‍ക്കൊണ്ടുള്ള അലങ്കാരങ്ങള്‍ ആസ്വദിക്കുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/37

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ച് പെരിന്തല്‍മണ്ണ നഗരത്തിലെത്തിയപ്പോള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/37

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും യൂസ്‌വേന്ദ്ര ചാഹലും കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/37

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും യൂസ്‌വേന്ദ്ര ചാഹലും കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/37

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്യശാല ദേവി ക്ഷേത്രത്തിൽ വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ച വെള്ളിക്കുതിരയെ തൊഴുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

9/37

മൈസൂരിലെ ദസറ ആഘോഷങ്ങളിൽ നിന്നുള്ള രാത്രി ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

10/37

നവരാത്രിയോടനുബന്ധിച്ച് തിരൂർ തൃക്കണ്ടിയൂരിൽ കണ്ണൻ ഗണേഷ് ഭവന്റെ വീട്ടിലൊരുക്കിയ ബൊമ്മക്കൊലു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

11/37

തിരൂർ അമ്പല കുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വയനാട് മീനങ്ങാടിയിലെ നരനാരായണാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദ ഗുരു ആത്മീയപ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

12/37

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഭാവ് നഗറിൽ കേരളവും തെലങ്കാനയും തമ്മിൽ നടന്ന നെറ്റ്ബോൾ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

13/37

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷന്മാരുടെ കബഡിയിൽ ഹരിയാനയും ഗുജറാത്തും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

14/37

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷന്മാരുടെ കബഡിയിൽ ഹരിയാനയും ഗുജറാത്തും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

15/37

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷന്മാരുടെ കബഡിയിൽ പരിക്കേറ്റ ഗുജറാത്ത് താരത്തെ ചികിത്സിക്കുന്നു | ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

16/37

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച 'സയന്‍സ് ഇന്‍ ആക്ഷന്‍' ശില്‍പശാലയില്‍ അസി പ്രൊഫ മിഥുന്‍ സിദ്ധാര്‍ഥന്‍ സംസാരിക്കുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

17/37

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി, ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കോഴിക്കോട് ബീച്ചിൽ നടത്തിയ ശുചിത്വ യജ്ഞം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

18/37

പണിമുടക്ക് ദിവസം ഓടിയതിനെ തുടർന്ന് സമരാനുകൂലികൾ ഓട്ടോറിക്ഷകളുടെ ഹുഡ് ഷീറ്റുകൾ കീറിയെന്നാരോപിച്ച് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയവർ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

19/37

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡയം പരിസരത്ത് സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാളുകള്‍ കാണുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

20/37

ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുർഷൻമാരുടെ കബഡിയിൽ ഗുജറാത്തും ഹരിയാണയും തമ്മിൽ നടന്ന മത്സരം| ഫോട്ടോ: ബി.കെ.രാജേഷ് / മാതൃഭൂമി

21/37

ദസറ ആഘോഷങ്ങൾ നടക്കുന്ന മൈസൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

22/37

ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനെതിരെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

23/37

2 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, കെ എസ് ആർ ട്ടി സി യെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെ എസ് ആർ ട്ടി സി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. റ്റി ഡി എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, മുൻ മന്ത്രി വി എസ് ശിവകുമാർ, എം. വിൻസെന്റ് എം എൽ എ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

24/37

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി മന്ത്രി പി .എ. മുഹമ്മദ് റിയാസ് തിരുവനന്തപുരം ശംഖുമുഖത്തു നടന്ന മാലിന്യ നിർമ്മാർജ്ജനത്തിൽ ടൂറിസം ക്ലബ് അംഗങ്ങളോടൊപ്പം പങ്കെടുക്കുന്നു. മന്ത്രി ആന്റണി രാജു, എ .എ. റഹീം എം പി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

25/37

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റേഡിയത്തിന് മുന്നിൽ വില്പനയ്ക്ക് തയ്യാറാക്കുന്ന ജേഴ്സികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/37

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/37

പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളില്‍ നടക്കുന്ന സി.ബി.എസ്.ഇ കലോത്സവത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/37

പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളില്‍ നടക്കുന്ന സി.ബി.എസ്.ഇ കലോത്സവത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/37

പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളില്‍ നടക്കുന്ന സി.ബി.എസ്.ഇ കലോത്സവത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/37

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ടീം അംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/37

ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മൈസൂർ പാലസിൽ വൈദ്യുത ദീപങ്ങൾ തെളിഞ്ഞപ്പോൾ. കോവിഡ് വ്യാപനം മൂലം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 34.5 കോടി രൂപ ചെലവഴിച്ച് വിപുലമായാണ് ഇത്തവണ ദസറ ആഘോഷിക്കുന്നത് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

32/37

യൂത്ത് കോൺഗ്രസ് കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

33/37

കണ്ണൂരിൽ സ്വകാര്യ കച്ചവട സ്ഥാപനം അടച്ചിട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ച് കാനന്നൂർ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ ഉടമയുടെ വീട്ടുപടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

34/37

• ദസറ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് മൈസൂരു കൊട്ടാരത്തിൽ വൈദ്യുതിദീപങ്ങൾ തെളിഞ്ഞപ്പോൾ. കോവിഡ് വ്യാപനത്താലുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദസറ വിപുലമായി ആഘോഷിക്കുന്നത്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായി കർണാടകയിൽ എത്തിയ ദ്രൗപദി മുർമുവാണ് ആഘോഷങ്ങൾക്ക് തിരിതെളിയിച്ചത് | ഫോട്ടോ: പി.പി. ബിനോജ്

35/37

ജീവനക്കാരുടെ തസ്തിക സുരക്ഷിതത്വം ഉറപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിേഷന്‍ ഐ.എന്‍.ടി.യു.സി കണ്ണൂര്‍ താണ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രധിഷേധ സംഗമം കെ.പി.സി.സി. മെമ്പര്‍ കെ.സി. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

36/37

കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാത സമ്മേളനം കണ്ണൂരില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

37/37

ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് ഡി.ടി.പി.സി സംഘടിപ്പിച്ച ചര്‍ച്ച കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented