സെപ്റ്റംബര്‍ 20 ചിത്രങ്ങളിലൂടെ


1/41

തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന മാതൃഭൂമിയുടെ പൊന്നിയിന്‍ സെല്‍വന്‍ കേരള ലോഞ്ചില്‍ നടന്‍ വിക്രമിനെ പൊന്നാടയണിയിക്കുന്ന മാതൃഭൂമി ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസിനസ്) മയൂര ശ്രേയാംസ് കുമാര്‍ |ഫോട്ടോ:പ്രവീണ്‍ ദാസ് എം.

2/41

തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന മാതൃഭൂമിയുടെ പൊന്നിയിന്‍ സെല്‍വന്‍ കേരള ലോഞ്ചില്‍ സംവിധായകന്‍ മണിരത്‌നത്തെ പൊന്നാടയണിക്കാനൊരുങ്ങുന്ന വൈസ് പ്രസിഡന്റ് മാതൃഭൂമി-ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍ |ഫോട്ടോ:പ്രവീണ്‍ ദാസ് എം.

3/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കെത്തിയ സദസ്സിന്റെ ആവേശം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

4/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കെത്തിയവർ മൊബൈൽ ടോർച്ച് ഓൺ ചെയ്ത് ആദരവ് പ്രകടിപ്പിച്ചപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

5/41

കൊല്ലം ശൂരനാട് തെക്ക് അജിഭവനിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചപ്പോൾ വിദ്യാർത്ഥിനി അഭിരാമി തൂങ്ങി മരിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഡി വൈ എസ് പി ഷെരിഫ് നാട്ടുകാരോട് വിവരങ്ങൾ തിരക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

6/41

കൊല്ലം ശൂരനാട് തെക്ക് അജിഭവനിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചപ്പോൾ. | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

7/41

കൊല്ലം ശൂരനാട് തെക്ക് അജിഭവനിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചപ്പോൾ അഭിരാമി തൂങ്ങി മരിച്ചതറിഞ്ഞ് വിലപിക്കുന്ന അമ്മയും ബന്ധുക്കളും | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

8/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കെത്തിയ സദസ്സിന്റെ ആവേശം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

9/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ചെണ്ടയിൽ താളം പിടിക്കുന്ന നടൻ വിക്രം.നടൻ കാർത്തി, നടിമാരായ ഐശ്വര്യ ലക്ഷ്മി,തൃഷ, ഗോകുലം ഗോപാലൻ തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

10/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ചെണ്ടയിൽ താളം പിടിക്കുന്ന നടി ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

11/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന പരിപാടിയ്ക്കിടെ ഓണപ്പാട്ട് ആലപിക്കുന്ന നടൻ വിക്രം.നടൻ ബാബു ആന്റണി, നടൻ കാർത്തി, നടി തൃഷ, സംവിധായകൻ മണിരത്നം, ഗോകുലം ഗോപാലൻ, നടൻ ജയം രവി, നടി ഐശ്വര്യ ലക്ഷ്മി എന്നിവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

12/41

മാതൃഭൂമി സംഘടിപ്പിച്ച "പൊന്നിയിൻ സെൽവൻ" സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംവിധായകൻ മണിരത്നത്തിനെ മാതൃഭൂമി വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ്‌ ദേവിക ശ്രേയാംസ്‌കുമാർ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

13/41

മാതൃഭൂമി സംഘടിപ്പിച്ച "പൊന്നിയിൻ സെൽവൻ" സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയിൽ നടൻ വിക്രമിനെ മാതൃഭൂമി ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ്‌കുമാർ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

14/41

മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ "പൊന്നിയിൻ സെൽവൻ" എന്ന സിനിമയുടെ കേരള ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയ്‌ക്കെത്തിയവർ മൊബൈൽ ടോർച്ച് ഓൺ ചെയ്ത് ആദരവ് പ്രകടിപ്പിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

15/41

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റിക്കാരനെ ഡി.വൈ.എഫ്. ഐ പ്രവർത്തകർ മർദിച്ച കേസുമായി ബന്ധപ്പെട്ട് നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മെഡിക്കൽ കോളജ് പരിസരത്ത് നടത്തിയ വിശദീകരണ പൊതുയോഗം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

16/41

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റിക്കാരനെ ഡി.വൈ.എഫ്. ഐ പ്രവർത്തകർ മർദിച്ച കേസുമായി ബന്ധപ്പെട്ട് നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മെഡിക്കൽ കോളജ് പരിസരത്ത് നടത്തിയ പ്രകടനം .| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

17/41

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി കളക്ട്രേറ്റ് മൈതാനിയിൽ നടത്തുന്ന പുസ്തകോത്സവത്തിൻറെ വേദിയിൽ ചൊവ്വാഴ്ച രാത്രി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ് അവതരിപ്പിച്ച 'സൂര്യപുത്രൻ' നൃത്താവിഷ്‌ക്കാരം | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

18/41

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി കളക്ട്രേറ്റ് മൈതാനിയിൽ നടത്തുന്ന പുസ്തകോത്സവത്തിൻറെ വേദിയിൽ ചൊവ്വാഴ്ച രാത്രി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ് അവതരിപ്പിച്ച 'സൂര്യപുത്രൻ' നൃത്താവിഷ്‌ക്കാരം | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

19/41

ഭാരത് ജോഡോ യാത്ര പട്ടണക്കാട് എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്ന കുട്ടികൾ | ഫോട്ടോ: ബിജു സി. / മാതൃഭൂമി

20/41

ഭാരത് ജോഡോ യാത്ര ആലപ്പുഴ തുറവൂർ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ അരൂർ മണ്ഡലം കമ്മറ്റി ഒരുക്കിയ മേളത്തിൽ പ്രമാണിയായ പെരുവനം കുട്ടൻ മാരാർക്ക് അഭിവാദ്യം അർപ്പിക്കുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: ബിജു സി. / മാതൃഭൂമി

21/41

ഭാതത് ജോഡോ യാത്ര ആലപ്പുഴ കുത്തിയതോട്ടിൽ കൂടി കടന്നു പോകുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

22/41

പാലക്കാട് മുട്ടിക്കുളങ്ങര പന്നിയംപാടത്ത് ലോഡ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞപ്പോൾ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

23/41

ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എല്‍.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

24/41

കണ്ണൂർ കോർപറേഷന്റെ തെക്കി ബസാറിലെ മാർക്കറ്റ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സി.പി.എം.പ്രവർത്തകർ നടത്തിയ സമരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/41

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു. പി.കെ.വിജയൻ, എം.കെ.രമേശ് കുമാർ, ഡോ .വി.ശിവദാസൻ എം.പി., വി.കെ.മധു ,പി.പി.ദിവ്യ, പി.കെ.അൻവർ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/41

പോരുന്നോ കല്ല്യാണ സൗഗന്ധികം പറിക്കാൻ... കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യ രംഗം കലാസാഹിത്യ വേദി ക്ഷേത്ര കലാ അക്കാഡമിയുടെ സഹകരണത്തോടെ കല്ല്യാണ സൗഗന്ധികം ഓട്ടൻ തുള്ളൽ അവതരണത്തിനായി വേഷം ധരിച്ചു വേദിയിലേക്ക് എത്തുന്ന എടക്കാട് രാധാകൃഷ്ണ മാരാർ കുട്ടികളോട് കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/41

കണ്ണൂർ ഗവ. ടി.ടി.ഐ. ഫോർ മെന്നിൽ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ സെമിനാര് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ. വിജയശ്രീ, എം.കെ. ശ്യാദിഷ്, മുഹമ്മദ് റഷീദ്, കെ. സുരേഷ് തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/41

തൃശൂർ പോലീസ് അക്കാഡമിയിൽ ചൊവ്വാഴ്ച്ച നടന്ന ഫോറെസ്റ്റ് ബീറ്റ് ഓഫീസർ മാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന് | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

29/41

തൃശൂർ പോലീസ് അക്കാഡമിയിൽ ചൊവ്വാഴ്ച്ച നടന്ന ഫോറെസ്റ്റ് ബീറ്റ് ഓഫീസർ മാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന് | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

30/41

തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് തുഞ്ചൻപറമ്പിൽ നടത്തുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് ചിത്രാങ്കണത്തിൽ ചിത്രം വരക്കുന്ന ചിത്രകാരന്മാർ. | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

31/41

തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് തുഞ്ചൻപറമ്പിൽ നടത്തുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് ചിത്രാങ്കണം എം.ടി.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

32/41

വേണം ഒരു കൈ സഹായം ... ഗുരുവായൂർ ദേവസ്വം ബോർഡും മലയാള സർവകലാശാലയും ചേർന്ന് മലപ്പുറം ജില്ലയിലെ കുറുമ്പത്തൂരിലെ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ആരംഭിക്കുന്നതിന് നിർദ്ദേശങ്ങളും അനുഗ്രഹാശിസ്സുകളും വാങ്ങാൻ മന്ത്രി കെ. രാധാകൃഷ്ണൻ തിരൂർ തുഞ്ചൻപറമ്പിൽ എം.ടി.വാസുദേവൻ നായരെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

33/41

സോണിയാ ഗാന്ധിയുമായി ചർച്ചകൾക്കു ശേഷം കെ സി വേണുഗോപാൽ മാധ്യമങ്ങളോടു സംസാരിക്കുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

34/41

ആർ. എസ്.പി. കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ ആർ.വൈ.എഫ്. സംസ്ഥാന സമിതി അംഗം നിധീഷ് തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

35/41

വിദ്യാഭ്യാസ വായ്‌പ്പ കുടിശ്ശിക സർക്കാർ ഏറ്റെടുക്കുക ,വിദ്യാഭ്യാസ വായ്പ്പയിൽമ്മേലുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നേഴ്സസ് പാരന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ്‌ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ഡി .സുരേന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

36/41

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ തൊഴിൽ സമയ സംരക്ഷണ സമരം ജനറൽ സെക്രട്ടറി കെ .പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

37/41

അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തലശ്ശേരി പാലയാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ \ മാതൃഭൂമി

38/41

കണ്ണൂര്‍ പാലയാട് അസാപ് സ്‌കില്‍ പാര്‍ക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശനം കാണുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍ \ മാതൃഭൂമി

39/41

തൊഴില്‍ സഭയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ മന്ത്രി എം.ബി രാജേഷ് സമീപം | ഫോട്ടോ: സി. സുനില്‍ കുമാര്‍ \ മാതൃഭൂമി

40/41

കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.ബി.രാജേഷ് കെ.പി.കേശവമേനോൻ ഹാളിൽ എത്തിയപ്പോൾ. മേയർ ഡോ.ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ. മ്യൂസ് മേരി ജോർജ്, എം.മുകുന്ദൻ, പ്രെഫ.കെ.പാപ്പുട്ടി, ഡോ.ഹുസൈൻ രണ്ടത്താണി, കെ.സി. നാരായണൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

41/41

ബി ജെ പി യിൽ ചേർന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ ബൊക്കെ നൽകി സ്വാഗതം ചെയ്യുന്നു. സുനിൽ ജാഖർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented