സെപ്റ്റംബര്‍ 15 ചിത്രങ്ങളിലൂടെ 


1/27

യുവ ബൂട്ട് ക്യാമ്പ് സംസ്ഥാന തല കോൺക്ലേവിന്റെ സമാപന ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ എൻ ബാലഗോപാൽ സംരംഭകരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളൾ നിർമ്മിച്ച സമുദ്രാന്തർ പര്യവേഷത്തിനുള്ള റോബോർട്ട് കാണുന്നു. വി കെ പ്രശാന്ത് എം എൽ എ സമീപം. ഈ വിദ്യാർത്ഥികളെ അദാനി തുറമുഖ അധികൃതർ ചർച്ചയ്ക്കായി വിളിച്ചിരിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

2/27

കണ്ണൂർ മുഴത്തടത്ത് തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ നടന്നപ്പോൾ മൃഗ സ്നേഹിയായ പി.കെ. രാജീവിന്റെ സംരക്ഷണയിലുള്ള പട്ടികൾക്കാണ്‌ വാക്‌സിനേഷൻ നൽകിയത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/27

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാജീവനക്കാരെ മര്‍ദ്ദിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

4/27

കെ എസ് ആർ റ്റി സി തൊഴിലാളികൾക്ക്‌ ബോണസ് സർക്കാർ നിഷേധിച്ചു എന്നാരോപിച്ച് കേരള സ്റ്റേറ്റ് ട്രാൻപോർട്ട് എംപ്ലോയിസ് സംഘിൻ്റെ നേതൃത്ത്വത്തിൽ ചീഫ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ യൂണിയൻ സംസ്ഥന വർക്കിംഗ്‌ പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

5/27

കൊല്ലം പള്ളി മുക്കിലെ യൂനുസ് കോളേജിൽ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി താമസിക്കുന്ന കണ്ടയ്‌നറിനരികിലെ സുരക്ഷ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

6/27

കൊല്ലം പള്ളി മുക്കിലെ യൂനുസ് കോളേജിൽ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി താമസിക്കുന്ന കണ്ടയ്‌നറിനരികിലായി രക്ഷിതാക്കൾക്കൊപ്പം പൂക്കളുമായികാത്തുനിൽക്കുന്ന കുട്ടികളായ അയ്‌ഫൂന അജ്മലും ആഫ്രീൻ അജ്മലും | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

7/27

കൊല്ലം പള്ളി മുക്കിലെ യൂനുസ് കോളേജിൽ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികർ താമസിക്കുന്ന കണ്ടയ്‌നറുകൾ നിർത്തിയിട്ടിരിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

8/27

തിരൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ ആരംഭിച്ച ടാലന്റ് സമ്മിറ്റ് പ്രോഗ്രാം പ്രശസ്ത യുവ സൂഫി- ഗസൽ ഗായിക യുംന അജിൻ പാട്ടു പാടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

9/27

ഹരിദാസേട്ടനും തെരുവുനായ്ക്കളും തമ്മിൽ ഭായ് ഭായ് ... തെരുവുനായയ്ക്ക് ഈ ചങ്ങാതിയെ കടിക്കാൻ കഴിയില്ല. ഇദ്ദേഹത്തെ ഇതേ വരെ നായ കടിച്ചിട്ടില്ല. മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരിൽ താമസക്കാരനും കോഴിക്കോട് നെല്ലിക്കോട് സ്വദേശിയുമായ ആവിലേരി വടൂർ വീട്ടിൽ ഹരിദാസൻ തിരൂരിൽ തെരുവുനായകൾക്കൊപ്പം | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

10/27

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയും എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സും സംയുക്തമായി സംഘടിപ്പിച്ച എൻജിനീയേഴേസ് ദിനാഘോഷം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/27

ഇലക്ട്രിക് ശുഭയാത്ര... കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - ഐ.സി. എൽ. ഇ. ഐ. ഇക്കോലോജിസ്റ്റിക്ക് പദ്ധതിയിൽ, ഇലക്ട്രിക് കാർഗോ ഓട്ടോ റിക്ഷകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വനിത ഡ്രൈവർ പാലാരിവട്ടം സ്വദേശിനി വിദ്യ ബാബുവിന് ശുഭയാത്ര നേരുന്നു .മേയർ എം അനിൽകുമാർ സമീപം. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

12/27

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ഓണം ഫെസ്റ്റ് ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

13/27

ആലുവ - പെരുമ്പാവൂർ റോഡിലെ ചാലയ്ക്കലിൽ കുഴിയിൽ ബൈക്ക് യാത്രക്കാരനായ കുഞ്ഞു മുഹമ്മദ് വീണ് മരിച്ച സ്ഥലത്ത് നാട്ടുക്കാരുടെ പ്രതിഷേധം | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

14/27

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതിക്കെതിരെ ബി.ജെ.പി. കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സമരപന്തലിൽ വന്നപ്പോൾ. കൗൺസിലർമാരായ സി.എസ്.സത്യഭാമ, ടി.രനീഷ്, രമ്യ സന്തോഷ്, അനുരാധ തായാട്ട്, സരിത പറയേരി, എൻ.ശിവപ്രസാദ്, നവ്യ ഹരിദാസ് എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

15/27

എലപ്പുള്ളി മേച്ചേരിപാടത്ത് സ്വകാര്യവ്യക്തിയുടെ വയലിൽ സ്ഥാപിച്ചിരുന്ന വൈദ്യുതക്കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റുമരിച്ച വിനീതിന്റെ മൃതദേഹം ഫോറൻസിക് സംഘം പരിശോധിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

16/27

എലപ്പുള്ളി മേച്ചേരിപാടത്ത് സ്വകാര്യവ്യക്തിയുടെ വയലിൽ സ്ഥാപിച്ചിരുന്ന വൈദ്യുതക്കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റുമരിച്ച വിനീത് | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

17/27

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

18/27

കോഴിക്കോട്‌ സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

19/27

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സി.പി.എം. പോലീസ് നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്ന ധര്‍ണ പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/27

കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനുള്ള അധികാരം കോൺഗ്രസ് പ്രസിഡന്റിന് നൽകി കൊണ്ട് പ്രമേയം പാസാക്കുന്നതിന് ഇന്ദിരാഭവനിൽ ചേർന്ന പൊതുയോഗത്തിൽ മുതിർന്ന നേതാക്കളായ കെ. സുധാകരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ മുൻനിരയിൽ ഇരുന്നപ്പോൾ. | ഫോട്ടോ: ബിജു സി. / മാതൃഭൂമി

21/27

നിയമ ലംഘനം നടത്തിയതായി ആലപ്പുഴ കണ്ടെത്തിയ പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ടിലെ ഹട്ടുകൾ പൊളിക്കുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

22/27

ഇന്ത്യൻ ലൈബ്രറ്റി കോൺഗ്രസിന്റെ രജിസ്ട്രേഷൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് അതിഥികൾക്ക് രജിസ്ടേഷൻ സാക്ഷ്യപത്രം കൈമാറിയപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

23/27

എം.ജി.യൂണിവേഴ്‌സിറ്റിയുടെ ഡി-ലീറ്റ്‌ കോൺവോക്കേഷൻ ചടങ്ങ്‌ | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

24/27

കണ്ണൂര്‍ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

25/27

കണ്ണൂരിലെ പുതിയ പി.ഡബ്ല്യു.ഡി. കെട്ടിട സമുച്ചയം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

26/27

പറഞ്ഞുതീരാത്ത വിശേഷങ്ങള്‍...തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി തൃക്കാക്കരയിലെ വീട്ടിലെത്തിയ പ്രൊഫ. എം.കെ. സാനുവിനോട് പഴയകാല വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഡോ. എം. ലീലാവതി

27/27

നിയമസഭാ കൈയാങ്കളി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായ ശേഷം പുറത്തേക്ക് വരുന്ന മന്ത്രി വി. ശിവന്‍കുട്ടിയും കെ.ടി. ജലീല്‍ എം.എല്‍.എയും

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented