സെപ്റ്റംബര്‍ ആറ് ചിത്രങ്ങളിലൂടെ


1/48

ശ്രീ ശാസ്താഹൈന്ദവ സേവാസമിതി ഗണേശോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടത്തിയ വിഗ്രഹ നിമഞ്ജന മഹാഘോഷയാത്ര പി സി. ജോർജ്ജ് ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

2/48

വര്‍ക്കലയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ നിഖിതയുടെ മൃതദേഹം ആലപ്പുഴ കിടങ്ങാംപറമ്പിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

3/48

ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടൻ ദുൽഖർ സൽമാനും നടി അപർണ ബാലമുരളിയ്ക്കുമൊപ്പം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

4/48

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന ഘോഷ യാത്ര. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

5/48

ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്ന മന്ത്രി മുഹമ്മദ് റിയാസും, ജി.ആർ. അനിലും.എ.എ. റഹിം എം.പി. സമീപം.| ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

6/48

ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ ഗുരുഗോപിനാഥ്‌ നടനഗ്രാമത്തിലെ കലാകാരികൾ അവതരിപ്പിച്ച "ഒരുമയുടെ ഓണം" സംഗീതശില്പത്തിൽ നിന്ന്. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

7/48

ബൈക്കിലെത്തിയ മാവേലി... പത്തനംതിട്ട നഗരത്തില്‍ മാവേലി വേഷത്തില്‍ ബൈക്കിലെത്തി നഗരം ചുറ്റുന്ന അടൂര്‍ സ്വദേശി സുനില്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

8/48

സർജ്ജനെ കാണാൻ ഒ.പി.ടിക്കറ്റ് കിട്ടിയില്ല, ജില്ലാ ആശുപത്രിയിൽ സംഘർഷം തിരൂർ ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റിനായുള്ള നീണ്ട നിര | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

9/48

തിരൂർ ജില്ലാ ആശുപത്രിയിൽ സംഘർഷമുണ്ടായതറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും അംഗങ്ങളും ജില്ലാ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മിയുമായി ചർച്ച നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

10/48

ചട്ടിയും കുട്ടിയും ......തിരൂർ നഗരസഭ കുടുംബശ്രീയുടെ ഓണം വിപണന മേളയിൽ വിൽപ്പയ്ക്ക് വെച്ച ചട്ടികൾ നോക്കുന്ന കുട്ടി | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

11/48

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട... തെരുവുനായ ശല്യം രൂക്ഷമായ തിരൂരിൽ ഓഫീസിലെത്തുന്നവർക്ക് ഭീഷണിയായി നഗരസഭ ഓഫീസ് കവാടത്തിൽ നിൽക്കുന്ന തെരുവുനായ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

12/48

തിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം-22 ന്റെ ജില്ലാ തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റേയം ഗോപകുമാര്‍ നിര്‍വ്വഹിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

13/48

പെരുനാട് മന്ദപ്പുഴയില്‍ തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട അഭിരാമിയുടെ അച്ചന്‍ ഹരീഷും അമ്മ രജനിയും. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

14/48

Photograph:

(Photo: news in pics)

കേരളത്തില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കൊല്ലം സ്വദേശി നജീം കുളങ്ങര പെരുനാട് മന്ദപ്പുഴയില്‍ തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട അഭിരാമിയുടെ വീട്ടില്‍ എത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

15/48

ഓണാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട പോലീസ് ആസ്ഥാനത്ത് നടന്ന തിരുവാതിര.| ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

16/48

ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത അവന്യൂവിൽ രാജ്പഥിന്റെ ദൃശ്യം | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

17/48

ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത അവന്യൂവിൽ രാജ്പഥിന്റെ ദൃശ്യം | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

18/48

ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത അവന്യൂവിൽ രാജ്പഥിന്റെ ദൃശ്യം | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

19/48

തെരുവ് നായയുടെ കടയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പടി സ്വദേശി അഭിരാമിയുടെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അച്ചന്‍ ഹരീഷും അമ്മ രജനിയുമായും സംസാരിക്കുന്നു.റിങ്കു ചെറിയാന്‍,ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍, ആന്റോ ആന്റണി എം.പി, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ സമീപം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

20/48

കേരളീയം വിദ്യാജ്യോതി പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങിൽ ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപഹാരം നൽകി ആദരിക്കുന്നു.നിർവഹിക്കുന്നു. ജി.രാജ്‌മോഹൻ, ടി.പി.ശ്രീനിവാസൻ, പി.വി.അബ്‌ദുൾ വഹാബ് എം.പി,എം.എ.ബേബി എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/48

ഗവൺമെന്റ് എയ്ഡഡ് വ്യത്യാസമില്ലാതെ മുഴുവൻ പ്രീ പ്രൈമറി അദ്ധ്യാപകർക്കും അംഗീകാരവും, തസ്തികയും, ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ.ഓഫീസിനു മുമ്പിൽ പ്രീപ്രൈമറി അദ്ധ്യാപകർ നടത്തിയ പട്ടിണി സമരം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

22/48

കോഴിക്കോട് കൊയെൻകോ ബസാറിൽ വ്യാപാരികൾ നടത്തിയ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയ ടൗൺ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. സുഭാഷ് ചന്ദ്രനെ 'മാവേലി' സ്വീകരിച്ചപ്പോൾ. കൗൺസിലർ എസ്.കെ.അബൂബക്കർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

23/48

ദേശാഭിമാനി പത്രത്തിന്റെ എൺപതാം വാർഷികാഘോഷം കോഴിക്കോട്ട് മുഖമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഖദീജ മുംതാസ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, പി.വത്സല, എം.ടി.വാസുദേവൻ നായർ, പി.മോഹനൻ, പുത്തലത്ത് ദിനേശൻ , കെ.ജെ.തോമസ്, ജോൺ ബ്രിട്ടാസ് എം.പി, ഐ.എം.വിജയൻ, ശീതൾ ശ്യം എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

24/48

ഓണാഘോഷങ്ങളുടെ ഭാഗമായുള്ള കലാ കായിക മത്സരങ്ങൾ അരങ്ങു തകർക്കുകയാണെവിടെയും. എറണാകുളം പോലീസ് എ .ആർ .ക്യാമ്പിൽ നടന്ന പോലീസുകാരുടെ വടംവലിമത്സരത്തിൽ നിന്ന്. | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

25/48

എറണാകുളം ബ്രോഡ് വെയിൽ നടന്ന പുലികളി | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

26/48

ഓണമിങ്ങെത്തി, വരവേൽക്കുവാനുള്ള ഒരുക്കങ്ങളിലാണ് മലയാളികൾ. ഓണക്കോടികൾ അടക്കമുള്ള സാധനങ്ങൾ വാങ്ങുവാനുള്ള തിക്കും തിരക്കുമാണെവിടെയും. എറണാകുളം നഗരത്തിലെ വ്യാപാരസിരാകേന്ദ്രമായ ബ്രോഡ് വെയിലെ കാഴ്ച | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

27/48

ഫേസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്കായി മുല്ലശേരികനാൽ റോഡിൽ നടത്തിയ ഓണാഘോഷത്തിൽ പ്രൊഫ എം. കെ. സാനു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

28/48

സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി വി. അബ്ദുറഹിമാൻ സംസാരിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

29/48

തിരുവോണത്തിന്ന് ഒരു ദിവസം ശേഷിക്കെ നാടെങ്ങും ഉത്സവ ലഹരിയിൽ ആണ്. നഗരത്തിലെ ഓണാഘോഷത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

30/48

പ്രീ പ്രൈമറി ജീവനക്കാരുടെ അംഗീകാരം ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.റ്റി.എ.യുടെ നേത്രത്വാത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രീ പ്രൈമറി ജീവനക്കാരുടെ പട്ടിണി സമരം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

31/48

മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഒ.പി ചികിത്സയും ഓപ്ഷനും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന - ജില്ലാ നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസം കെ. പി. സി. സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

32/48

പെരുമാതുറയിലെ മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപ്പെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്ന മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

33/48

ലയൺസ് ക്ലബ്ബ് . 318E യും കേനന്നൂർ സൈക്കിളിംഗ് ക്ലബ്ബും ചേർന്ന് വിദ്യാലയങ്ങൾക്ക് നൽകുന്ന സൈക്കിളുകൾ മന്ത്രി വി.അബ്ദുറഹിമാൻ കൈമാറുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

34/48

കണ്ണൂർ ഗവ.ടി.ടി.ഐ (മെൻ) സ്റ്റേഡിയത്തിന് കായിക മന്ത്രി വി.അബ്ദുറഹിമാൻ തറക്കല്ലിടുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

35/48

കോട്ടയം മണർകാട് പള്ളി റാസ | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

36/48

ന്യൂഡൽഹിയിലെ സി.പി.ഐ(എം) ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സി.പി.ഐ (എം) ജനറൽ സെക്ര. സീതാറാം യെച്ചൂരിയും മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

37/48

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഓണാഘോഷം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

38/48

കോട്ടയം റവന്യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ ഏകദിന ഉപവാസം ​തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

39/48

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രേരക്‌ സംഗമവും ലോക സാക്ഷരതാ ദിനാചരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/48

റബ്ബർ ബോർഡ്‌ ഹെഡ്‌ ഓഫീസിന്‌ മുൻപിൽ റബ്ബർ വിലയിടിവിനെതിരെ കർഷക ധർണ ആന്റോ ആന്റണി എം. പി. ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

41/48

മന്ത്രിയായി എം.ബി.രാജേഷ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം

42/48

റബ്ബർ ബോർഡ്‌ ഹെഡ്‌ ഓഫീസിന്‌ മുൻപിൽ റബ്ബർ വിലയിടിവിനെതിരെ കർഷക ധർണ | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

43/48

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

44/48

ഓണത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ കാനിങ്ങ് റോഡ് കേരള സ്‌കൂളില്‍ ഇരുനൂറ്റിയൊന്ന് കുട്ടികള്‍ തിരുവാതിരക്കളി അവതരിപ്പിച്ചപ്പോള്‍. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

45/48

ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ആചാരപരമായ സ്വീകരണത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

46/48

ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ആചാരപരമായ സ്വീകരണത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്യുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

47/48

ഹലോ പുലി.... ഓണാഘോഷ വിളംബരജാഥയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജി.ആര്‍. അനില്‍ പുലിക്കളിസംഘത്തിനൊപ്പം

48/48

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഡല്‍ഹി വിമാനത്താവളത്തില്‍ തനിക്കൊരുക്കിയ സ്വീകരണത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കൊപ്പം| ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented