ഓഗസ്റ്റ് 17 ചിത്രങ്ങളിലൂടെ


1/41

എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന ഗോപൂജ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/41

മഹാരാജാസ് മെട്രോ സ്റ്റേഷന് മുകളിൽ സ്വാതന്ത്ര്യദിനം കഴിഞ്ഞു രണ്ടുദിവസം പിന്നിട്ടിട്ടും മാറ്റാത്ത ദേശീയപതാക. ബുധനാഴ്ച വൈകിട്ട് 6 .15 ന് എടുത്ത ചിത്രം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/41

എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന നേമം പുഷ്പരാജിന്റെ ചിത്രപ്രദർശനത്തോടനുബന്ധിച്ചു നടന്ന പ്രഭാഷണ പരിപാടിയിൽ സുനിൽ പി ഇളയിടം സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

4/41

എറണാകുളം ദർബാർ ഹാൾ ആർട്ട്‌ ഗാലറിയിൽ ആരംഭിച്ച കൊച്ചിൻ ആർട്ട് ക്യൂബ് പ്രദർശനം ഉദ്ഘാടനം ചെയ്യുവാനെത്തിയ ബോസ് കൃഷ്ണമാചാരി ചിത്രങ്ങൾ നോക്കി കാണുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/41

എറണാകുളം ദർബാർ ഹാൾ ആർട്ട്‌ ഗാലറിയിൽ ആരംഭിച്ച കൊച്ചിൻ ആർട്ട് ക്യൂബ് പ്രദർശനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

6/41

ശ്രീ കൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ഉറിയടി | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

7/41

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയ്ക്കായി മാനാരിയ്ക്ക് സമീപം പാർത്ഥസാരഥി ബാലഗോകുലം ഒരുക്കുന്ന കൃഷ്ണന്റെ ആന. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

8/41

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയ്ക്കായി കല്ലായിയിലെ ശ്രീ ദുർഗ്ഗാ ബാലഗോകുലം ഒരുക്കുന്ന ഗരുഡൻ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

9/41

പാലക്കാട് പ്രിയ തിയേറ്ററിലെത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപി മറ്റ് അഭിനേതാക്കളോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

10/41

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻറ് നിർമാണം വൈകുന്നതിനെ തുടർന്ന് നാഷണൽ ജനതാദൾ പാലക്കാട് മണ്ഡലം കമ്മിറ്റി പ്രവർത്തകര് നഗരസഭയിലേക്ക് ശവമഞ്ചമേന്തി പ്രതിഷേധിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

11/41

സി പി ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പീരങ്കി മൈതാനത്ത് നടന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

12/41

സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പീരങ്കി മൈതാനത്ത് നടന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

13/41

മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുജീഷ് ശബരീഷ് അനീഷ് നവീൻ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

14/41

സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വെട്ടേറ്റ് വീണ കുന്നംകാട് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ പ്രതിഷേധിക്കുന്ന നാട്ടുകാരും, പ്രവർത്തകരും | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

15/41

സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വെട്ടേറ്റ് വീണ കുന്നംകാട് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

16/41

സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വെട്ടേറ്റ് വീണ കുന്നംകാട് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

17/41

സി പി എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വെട്ടേറ്റ് വീണ കുന്നംകാട് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

18/41

സി.പി.ഐ. കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ സി.പി.ഐ മുതിർന്ന നേതാവ് എൻ. അനിരുദ്ധൻ പതാക ഉയർത്തുന്നു. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

19/41

കോഴിക്കോട് മെട്രോ മെഡ് ഹോസ്പിറ്റലിൽ നിന്നും യദുകൃഷ്ണന്റെ ഹൃദയം സ്വീകരിച്ച നഫീസയും, യദു കൃഷ്ണന്റെ അച്ഛൻ സുരേഷും കെ.എസ്.ചിത്രക്കൊപ്പം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

20/41

കശ്മീരിനെ കുറിച്ചുള്ള കെ.ടി.ജലീൽ എം.എൽ.എയുടെ വിവാദ പരാമർശത്തിനെതിരെ കോഴിക്കോട് മിഠായ് തെരുവിലെ എസ്.കെ. പ്രതിമയ്ക്ക് മുമ്പിൽ ഇതാണ് ഇന്ത്യയെന്നു ചൂണ്ടി കാട്ടി പ്രതീകാത്മകമായി പ്രതിഷേധിക്കുന്ന കണ്ണഞ്ചേരിയിലെ എൻ.ബാലകൃഷ്ണനും , വി.വാസുവും. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

21/41

സ്വാശ്രയ കോളേജുകൾക്ക് ക്രമ വിരുദ്ധമായി അനുമതി നൽകുന്നുവെന്നാരോപിച്ച് സെൽഫ്മാനേജ്മെന്റ് കോളേജസ് അസോസിയേഷൻ കണ്ണർ സർവ്വകലാശാല ധർണ്ണ നാത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

22/41

നാഷണല്‍ സേവിങ്സ് ഏജന്റ്സ് അസോസിയേഷന്‍ കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസ് ധര്‍ണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

23/41

ശോഭയാത്രകൾക്ക് നാടും നഗരവുമൊരുങ്ങി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ അണിനിരത്താൻ ചിത്രകാരനും ശിൽപ്പിയുമായ ഷിബു വെട്ടം നരസിംഹ മൂർത്തിയുടെ നിശ്ചല ദൃശ്യം നിർമ്മിക്കുന്നു. | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

24/41

കിടങ്ങൂർ സുബ്രമഹ്മ്ണ്യ സ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച്ച രാവിലെ നടന്ന ആനയൂട്ട് | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

25/41

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

26/41

സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സേവനമായ "കേരള സവാരി" മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

27/41

സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സേവനമായ "കേരള സവാരി" മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

28/41

കോഴിക്കാട് കോര്‍പ്പറേഷന്‍ സമഗ്ര തൊഴില്‍ദാനപദ്ധതി വീ ലിഫ്റ്റിലൂടെ സാങ്കേതിക ഉപദേശം നല്‍കുന്നതിനുള്ള ധാരണാപത്രം ഐ.ഐ.എം. പ്രതിനിധികള്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പിന് കൈമാറുന്നു | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

29/41

കാർഷകദിനാചരണത്തിന്റെ ഭാഗമായി ഏലൂർ നഗരസഭയിലെ കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്‌കാരം മാതൃഭൂമി മഞ്ഞുമ്മൽ യൂണിറ്റിന് വേണ്ടി മാനേജർ പി .സിന്ധു ഏറ്റുവാങ്ങുന്നു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

30/41

സി. പി. ഐ. ജില്ലാ സമ്മേളനത്തിനൊരുങ്ങിയ കൊല്ലം ടൗൺ ഹാൾ പരിസരം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

31/41

പ്രതീക്ഷയുടെ പാടത്ത്... ഇന്ന് ചിങ്ങം ഒന്ന്.കർഷകദിനം. കർഷകരുടെ ദുരിത കാലം പോയ് മറയട്ടെ .കൊല്ലം ഉമയാനല്ലൂർ പാടശേഖരത്തിലെ ഞാറ്റടിയിൽ വെള്ളം തിരിച്ച് മടങ്ങുന്ന കർഷകർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

32/41

അമ്മൂമ്മ കിളികൾ .... പ്രായം വെറുമൊരു സംഖ്യ മാത്രമാണിവർക്ക്. കർഷക തൊഴിലാളികളായ എണ്‍പത്തിമൂന്നുകാരി പാറുവും , രുഗ്മിണിയും, രാജകുമാരിയും തളരാതെ തലയെടുപ്പോടെ തന്നെയാണ് ഇന്നും പാടത്തിറങ്ങുന്നത്. ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. പാലക്കാട് പടലിക്കാടിന് സമീപത്തെ പാടശേഖരത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

33/41

സ്കൂട്ടറിൽ ചരക്കു ലോറിയിടിച്ച് യുവാവ് മരിച്ചു. തിരൂർ - ചമ്രവട്ടം റൂട്ടിലാണ്‌വാഹന അപകട മരണം . | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

34/41

മെരിറ്റ് അട്ടിമറി ആരോപിച്ച് എം എസ് എഫ് പ്രവർത്തകർ കണ്ണൂരിലെ ഹയർ സെക്കണ്ടറി മേഖല ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിന മുന്നിൽ പ്രതിഷേധിക്കന്നു

35/41

കാസർകോട് ആരംഭിച്ച .പബ്ലിക് സര്‍വ്വീസ് കമ്മീഷൻ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

36/41

കണ്ണൂർ പ്രസ് ക്ലബ്ബിലെ അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കളെ ആദരിക്കൽ ചടങ്ങ് പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

37/41

ലോക ചെസ് ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ടി.പി. അർഷാദിന് വ്യാപാരി വ്യവസായി സമതി കണ്ണൂർ റെയിൽ വ്വേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

38/41

പോലീസ് കോ ഓപ്പറേറ്റീസ് സൊസൈറ്റി അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കളെ അനുമോദിക്കൽ ചടങ്ങ് കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ള്ളങ്കോ ഉദ്ഘാടന o ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

39/41

കണ്ണൂർ കോർപറേഷൻ തല കർഷക ദിനാചരണം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

40/41

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഗോപികാനൃത്തം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

41/41

അന്തരിച്ച സാഹിത്യകാരൻ നാരായന്റെ മൃതുദേഹം എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ എത്തിച്ചപ്പോൾ ദുഃഖർത്തയായിരിക്കുന്ന ഭാര്യ ലത | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


38:00

'ഈ രൂപം കണ്ട് സ്ഥിരമായി തയ്ച്ചുവെച്ച പോലീസ് വേഷം എനിക്ക് തരികയായിരുന്നു' | Binu Pappu

Oct 7, 2022

Most Commented