ഓഗസ്റ്റ് 16 ചിത്രങ്ങളിലൂടെ


1/27

കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ പഴശ്ശിരാജ പുരസ്ക്കാരം കെ.എസ്.ചിത്രയ്ക്ക് എം.ടി.വാസുദേവൻ നായർ സമ്മാനിക്കുന്നു. മേയർ ഡോ.ബീന ഫിലിപ്പ്, ഡോ.പി.പി. പ്രമോദ് കുമാർ, പഴശ്ശി പി.കെ.രവി വർമ്മ രാജ , ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ഡോ.എം.കെ.മുനീർ എം.എൽ.എ , എം.കെ. രവിവർമ്മ രാജ തുടങ്ങിയവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/27

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഗോപികാനൃത്തം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

3/27

കൊല്ലത്ത് സി അച്യുതമേനോൻ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

4/27

സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പാലക്കാട് നടത്തിയ പ്രകടനം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

5/27

ആലപ്പുഴയിൽ നടന്ന ചടങ്ങിൽ എം.ടി. ചന്ദ്രസേനൻ അവാർഡ് സ്വീകരിച്ച് സി.പി.ഐ. നേതാവ്‌ പന്ന്യൻ രവിന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

6/27

തിരുവനന്തപുരം തീരസംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത ഐക്യദാർഢ്യ പ്രഖ്യപന ധർണ്ണ എറണാകുളത്തു ഉദ്ഘാടനം ചെയ്തുകൊണ്ട് ആർച്ഛ് ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ പ്രതിഷേധ ജ്വാല തെളിയിച്ചപ്പോൾ .| ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

7/27

മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ തീം മ്യൂസിക് ചലച്ചിത്രതാരം സംയുക്ത മേനോൻ പ്രകാശനം ചെയ്യുന്നു. എസ് . രാജ്‌മോഹൻ നായർ, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം.അനിൽകുമാർ, ഗായിക ആര്യ ദയാൽ, ഹൈബി ഈഡൻ എം.പി, ജോർജ് എം.ജോർജ്, ഉല്ലാസ് തോമസ്, ഡോ. മരിയ വർഗീസ് എന്നിവർ സമീപം. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

8/27

അന്തരിച്ച സാഹിത്യകാരൻ നാരായന്റെ മൃതുദേഹം എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ എത്തിച്ചപ്പോൾ ദുഃഖർത്തയായിരിക്കുന്ന ഭാര്യ ലത | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

9/27

മെഡിക്കൽ കോളേജ് മേൽപ്പാലത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണാജോർജ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

10/27

ഫോക്കസ് ഫാഷിസത്തിനെതിരെ ... ഫാഷിസത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം ഡോക്യൂമെന്ററി പ്രദർശനത്തിനെത്തിയ ബംഗാളി സംവിധായകൻ ദ്വൈപായൻ ബാനർജി അവരുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള പ്രൊജക്ടറിന്റെ ഫോക്കസിങ് ശരിയാക്കാനുള്ള നിർദേശം നൽകുന്നു. സംവിധായകൻ ദീപു സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/27

കേരള ജി. എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് മാതൃഭൂമി ക്ലബ് എഫ് എമ്മിന്റെ സഹകരണത്തോടെ നടത്തിയ ഡബിള്‍ ഡക്കര്‍ ബസ് യാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കുന്നു. മന്ത്രി ആന്റണി സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

12/27

കേരള ജി എസ് ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു മന്ത്രിമാരായ കെ എൻ ബാലഗോപാൽ ,ആന്റണി രാജു ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

13/27

മലബാര്‍ ക്ഷേത്രജീവനക്കാരുടെ ശബള പരിഷ്‌കരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്നു, | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

14/27

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ പ്രതിഷേധിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

15/27

സൽമാൻ റൂഷ്‌ദിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കേരള യുക്തിവാദസംഘം സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

16/27

തിരൂർ റെയിൽവേ സ്റ്റേഷന് സമീപം നഗരസഭ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമ മന്ദിരം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

17/27

തിരൂർ റെയിൽവേ സ്റ്റേഷന് സമീപം പതിറ്റാണ്ടുകൾക്ക് മുമ്പ് മാതൃഭൂമി നിർമ്മിച്ച് തിരൂർ നഗര പുനർ നിർമ്മിച്ച ഫ്രീഡം സ്ക്വയറിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻ എം.പി.യും ഗാന്ധിയനുമായ സി. ഹരിദാസ് പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

18/27

ചർക്കയുണ്ടാക്കാനറിയാമോ ? കുട്ടികൾക്ക് കിട്ടിയത് എട്ടിന്റെ പണി. തിരൂർ ഫാത്തിമ മാത ഹയർസെക്കൻഡറി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എം.പി.യും ഗാന്ധിയനുമായ സി. ഹരിദാസ് കുട്ടികൾക്ക് പ്രദർശിപ്പിക്കാൻ കൊണ്ടുവന്ന ചർക്കയുടെ ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കാൻ കുട്ടികളെ ഏൽപ്പിച്ചപ്പോൾ അറിയാത്തത് കാരണം കുട്ടികൾ മൊബൈൽ ഫോണിൽ ഗൂഗിളിൽ സർച്ച് ചെയ്ത് ചർക്കയുടെ ഭാഗങ്ങൾ യോജിപ്പിക്കുന്നു. | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

19/27

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നവ സങ്കൽപ് യാത്രയുടെ സമാപനം തിരൂർ ബസ് സ്റ്റാൻഡിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

20/27

സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നവ സങ്കൽപ് യാത്ര തിരൂരിലെത്തിയപ്പോൾ ജാഥയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അണിനിരന്നപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

21/27

കണ്ണൂർ കുറുവ യു.പി.സ്കൂൾ സീഡ് ക്ലബ്ബ് കാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കാർഷിക, ഉപകരണ പ്രദർശനം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

22/27

തീരദേശ അവഗണനയ്ക്കെതിരെ ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ ആലപ്പുഴ രൂപത അൽമായ കമ്മീഷൻ നടത്തിയ പ്രഖ്യാപന സമ്മേളനം | ഫോട്ടോ: ബിജു സി. / മാതൃഭൂമി

23/27

നെഹ്റു ട്രോഫി ഭാഗ്യചിഹ്നം ആലപ്പുഴയിൽ മന്ത്രി പി. പ്രസാദ്, എച്ച്‌. സലാം എം.എല്‍.എയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

24/27

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ലോർ :ആന്റ് ഓയിൽ മിൽ അസോസിയേഷന്റെ കണ്ണൂർ വൈദ്യുതഭവന്റെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

25/27

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ സംരഭക അദാലത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

26/27

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ മുന്‍ലഫ്‌നന്റ് ജനറല്‍ വിനോദ് നായനാരുടെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

27/27

ചെറുതുരുത്തി ഗവ: എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 1200 വിദ്യാര്‍ത്ഥികള്‍ കളര്‍ ചെയ്ത പേപ്പറുകള്‍ സംയോജിപ്പിച്ച് ഉണ്ടാക്കിയ 30 അടിയോളം വലിപ്പമുള്ള ദേശീയ പതാക | ഫോട്ടോ: താഹിര്‍ ചെറുതുരുത്തി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented