ഓഗസ്റ്റ് 15 ചിത്രങ്ങളിലൂടെ


1/30

ചെറുതുരുത്തി ഗവ: എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 1200 വിദ്യാര്‍ത്ഥികള്‍ കളര്‍ ചെയ്ത പേപ്പറുകള്‍ സംയോജിപ്പിച്ച് ഉണ്ടാക്കിയ 30 അടിയോളം വലിപ്പമുള്ള ദേശീയ പതാക | ഫോട്ടോ: താഹിര്‍ ചെറുതുരുത്തി

2/30

ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് റാലി കണ്ണൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

3/30

കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: രാമനാഥ് പൈ

4/30

ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയവര്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍

5/30

കോട്ടയത്ത് മന്ത്രി വി.എന്‍. വാസവന്‍ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌

6/30

മുസ്ലിം സാംസ്‌കാരിക വേദിയുടെ സെമിനാര്‍ കണ്ണൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

7/30

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

8/30

കോഴിക്കോട് ലയോള സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം കേണല്‍ പി. കരുണാകരന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു.

9/30

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ മുന്‍ലഫ്‌നന്റ് ജനറല്‍ വിനോദ് നായനാരുടെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

10/30

അമൃത വര്‍ഷ പുലരിയിലേക്ക്... മുന്‍ വര്‍ഷങ്ങളില്‍ പകല്‍സമയം കഴിഞ്ഞാല്‍ സാധാരണയായി ഇറക്കിക്കെട്ടുന്ന ദേശീയ പതാക ഇത്തവണ രാത്രിയിലും ഉയര്‍ത്താന്‍ അനുവാദം നല്‍കിയപ്പോള്‍. കണ്ണൂര്‍ ജില്ലാ മൃഗാസ്പത്രിയോട് ചേര്‍ന്നുള്ള മൂവര്‍ണ ദീപാലംകൃതമായ കെട്ടിടത്തിന് മുകളില്‍. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഉയര്‍ത്തിയ ദേശീയ പതാകയുടെ രാത്രിദൃശ്യം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

11/30

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് എല്‍ദോസ് പോളിനു ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

12/30

സ്വാതന്ത്ര്യ സമര സേനാനി മൊയ്യാരത്ത് ശങ്കരനെ കണ്ണൂരില്‍ ഡോ: പി.മോഹന്‍ ദാസ് അനുസ്മരിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

13/30

കൊല്ലപ്പെട്ട പാലക്കാട് മരുത റോഡ് സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജില്ലാ ആസ്പത്രിയില്‍നിന്ന് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.പി. രതീഷ്

14/30

കണ്ണൂരില്‍ എല്‍.ഡി.എഫ്. സംഘടിപ്പിച്ച ചടങ്ങില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

15/30

കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി പി.എ. മുഹമദ് റിയാസ് സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ സന്തോഷ് കുമാര്‍

16/30

കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മന്ത്രി ജെ. ചിഞ്ചുറാണി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

17/30

പ്ലാച്ചിമടക്കാര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയും സമരഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി പ്ലാച്ചിമടയില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം കൂടംകുളം സമരനേതാവ് ഡോ.എസ്.പി. ഉദയകുമാര്‍ ചെയ്യുന്നു. | ഫോട്ടോ അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി

18/30

ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി സംസ്ഥാന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സല്യൂട്ട് സ്വീകരിക്കുന്നു| ഫോട്ടോ: സാബു സ്‌കറിയ/ മാതൃഭൂമി

19/30

കൊല്ലപ്പെട്ട പാലക്കാട് മരുത റോഡ് സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ജില്ലാ ആശുപത്രിക്ക് മുമ്പില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ | ഫോട്ടോ പി.പി.രതീഷ് / മാതൃഭൂമി

20/30

ഖാദി ബോര്‍ഡ് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടത്തിയ ഖാദി ഉപദേക്തൃ സംഗമം മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ജയരാജന്‍ മേയര്‍ ടി.ഒ.മോഹനന്‍ എന്നിവര്‍ സമീപം | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

21/30

കണ്ണൂരിലെ സ്വാതന്ത്ര്യദിന പരേഡ് | ഫോട്ടോ :സി.സുനില്‍കുമാര്‍/ മാതൃഭൂമി

22/30

കണ്ണൂരില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നു | ഫോട്ടോ സി.സുനില്‍കുമാര്‍/ മാതൃഭൂമി

23/30

പാലക്കാട് കോട്ടമൈതാനത്ത് സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി അഭിവാദ്യം സ്വീകരിക്കുന്നു | ഫോട്ടോ: പി.പി രതീഷ്‌ / മാതൃഭൂമി

24/30

സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്തി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കുന്നു | ഫോട്ടോ ജി. ബിനുലാല്‍/ മാതൃഭൂമി

25/30

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം വലിയങ്ങാടിയിലെ വീട്ടിൽ സ്വാതന്ത്ര്യദിനാഘോഷത്തിലേർപ്പെട്ട കുട്ടികൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ

26/30

മഴയെത്തുംമുമ്പേ... പുഴമീന്‍ തേടിയുള്ള യാത്രകഴിഞ്ഞ് മടങ്ങിയെത്തിയതാണ് മീന്‍പിടിത്തക്കാരായ ദമ്പതിമാര്‍. മഴയ്ക്കുമുമ്പ് കുട്ടത്തോണി കരയ്ക്കടുപ്പിച്ച് മീന്‍പിടിക്കാനുള്ള സാമഗ്രികള്‍ക്കുമീതെ കുട്ടത്തോണി മൂടുന്നു. വയനാട് നെല്ലാറച്ചാലില്‍ നിന്നുള്ള ദൃശ്യം.

27/30

ചെ​ന്നൈ മഹാബലിപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മഹോത്സവത്തില്‍ ഉയര്‍ന്നു പറക്കുന്ന ത്രിവര്‍ണ പട്ടം | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

28/30

ലക്ഷ്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ അരങ്ങേറിയ "ബുദ്ധ ദി ഡിവൈൻ" മെഗാ സ്റ്റേജ് ഷോയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/30

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ദീപാലംകൃതമായ കേരള സർവ്വകലാശാല ആസ്ഥാനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/30

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ എത്തിയ തിരംഗ യാത്ര സമാപിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented