ഓഗസ്റ്റ് 02 ചിത്രങ്ങളിലൂടെ


1/43

മതിൽ ചാടും ആന... കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച മുതിർന്ന പത്രഫോട്ടോഗ്രാഫർമാരുടെ 'ലെജൻഡ്സ് ഐക്കൺ' വാർത്താ ചിത്ര പ്രദർശനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്ത് ചിത്രങ്ങൾ വീക്ഷിക്കുന്നു. പി.മുസ്തഫ, ബാബു കാരാത്ര, കെ.എഫ്. ജോർജ് എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/43

കേരള സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ അളകാപുരിയിൽ നടന്ന പി.പി.ശ്രീധരനുണ്ണിയുടെ "കാഹളം" എന്ന ഖണ്ഡകാവ്യത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ യു.കെ.കുമാരൻ സംസാരിക്കുന്നു. പി.പി.ശ്രീധരനുണ്ണി, കെ.ജി.രഘുനാഥ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ , മലയത്ത് അപ്പുണ്ണി, ഡോ. കെ.വി.തോമസ്, ഡോ. പ്രിയദർശൻ ലാൽ , കെ.എസ്. വെങ്കിടാചലം എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/43

ശക്തമായ മഴപെയ്തതിനെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/43

ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണം. മിനു സുകുമാരന്‍, ജാഥാ മാനേജര്‍ എസ്.ആര്‍. അരുണ്‍ ബാബു, ആര്‍. രാഹുല്‍ എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

5/43

ആവിക്കല്‍ മലിനജലപ്ലാന്റിനെതിരെയുള്ള സമരത്തെത്തുടര്‍ന്ന് ജനകീയ സമരസമിതി കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വെള്ളയില്‍ നടത്തിയ പ്രതിഷേധ പ്രകടനം. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

6/43

കരമന നെടുങ്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും നിറപുത്തരിക്ക് വേണ്ടിയുള്ള നെൽക്കതിർ വാങ്ങി കൊണ്ടുപോകുന്നയാൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/43

മഴയെ തുടർന്ന് കരമന ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള തിരുവനന്തപുരം കരമനയാർ കവിഞ്ഞൊഴുകുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/43

ചാലക്കുടി പുഴയില്‍ അതിരപ്പിള്ളി പിള്ളപ്പാറ ഭാഗത്ത് പുഴയിലെ കുത്തൊഴുക്കില്‍ കുടുങ്ങിയ കാട്ടാന രക്ഷപ്പെടാനുള്ള ശ്രമത്തില്‍. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/43

മഴയെ തുടർന്ന് തിരുവനന്തപുരം കരമന അലക്കു കടവിന് സമീപം കരമനയാർ നിറഞ്ഞൊഴുകുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/43

തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്‌.എസ്.ഇ, സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂളുകളെയും ആദരിക്കുന്നതിനായി കുറുക്കോളി മൊയ്തീൻ എം.എൽ.എ സംഘടിപ്പിച്ച 'ഞാറ്റുവേല' പരിപാടി സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

11/43

കൂട്ടിക്കൽ തേൻപ്പുഴ ഈസ്റ്റിൽ പുഴയിലേക്ക് ഇടിഞ്ഞ് പോയ കൽകെട്ട് | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

12/43

സാക്ഷരതാ മിഷനും കണ്ണൂർ കേന്ദ്രീയ വിദ്യാലയവും നടത്തുന്ന പച്ച മലയാളം കോഴ്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/43

ചേറ്റുവ അഴിമുഖത്തിന്‌ സമീപം തിങ്കളാഴ്ച്ച തിരയിൽപ്പെട്ട് മറിഞ്ഞ ഫൈബർ വള്ളം തിരകളിൽ തട്ടി തകർന്ന് തീരത്തു അടിഞ്ഞപ്പോൾ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

14/43

ശബരിമല നിറപുത്തരിക്കുള്ള കതിർക്കറ്റകൾ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെയും കെ. ബാബു എം.എൽ.എ.യുടെയും നേതൃത്വത്തിൽ പാലക്കാട് കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്തുകൊണ്ടുവരുന്നു. | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

15/43

സ്വാതന്ത്ര്യസമര സേനാനി ഭാസ്കരൻ ഉളിയക്കോവിലിന് അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി ജെ ചിഞ്ചു റാണി . ജില്ലാ കളക്ടർ അഫ്സാന പർവീൺ സമീപം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

16/43

കണ്ണൂർ സി. എച്ച്. സെന്റർ ജില്ലാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള കാരുണ്യ സ്നേഹപ്പൊതിയുടെ ലോഞ്ചിട് എം.കെ.മുനീർ നിർവ്വഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/43

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള കാഷ്യൂനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ കൊല്ലംകളട്രേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം കശുവണ്ടി തൊഴിലാളി ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻ്റ് എ എ അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

18/43

പ്രതികൂല കാലാവസ്ഥമൂലം ശക്തികുളങ്ങര ഹാർബറിൽ അടുപ്പിക്കാനാകാത്ത ബോട്ടുകൾ കൊല്ലം വാടിയിലെ പരമ്പരാഗത മത്സ്യബന്ധന ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/43

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ കോഴഞ്ചേരിയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

20/43

കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍.മറുകരയില്‍ നിന്നുള്ള ആറന്മുള ക്ഷേത്രത്തിലെ ദൃശ്യം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

21/43

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വരയന്നൂര്‍ വള്ളപ്പുരയില്‍ വെള്ളം കയറിയ നിലയില്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

22/43

ആറന്മുള കട്ടരിക്കലില്‍ കല്ലംപറമ്പില്‍ വിഷ്ണു മുരുകന്റെ ആറന്മുള കണ്ണാടി നിര്‍മ്മാണ ശാല വെള്ളം കയറി നശിച്ച നിലയില്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

23/43

കനത്ത മഴയില്‍ ആറന്മുള നാല്‍ക്കാലിക്കല്‍ ഇടശശ്ശേരിമല പാലത്തില്‍ വെള്ളം കയറിയ നിലയില്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

24/43

കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

25/43

കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

26/43

തിരുവനന്തപുരം നഗരസഭയിൽ ജാതി തിരിച്ച് സ്പോർട്സ് ടീം രൂപീകരിക്കുന്നു എന്നാരോപിച്ച് എ. ബി. വി. പി. പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മകമായി ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

27/43

കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

28/43

ഇ.ഡി. റെയ്ഡ് നടക്കുന്ന ഹെറാൾഡ് ഹൗസ് | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

29/43

കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന സി.പി.ആർ പരിശീലന പരിപാടിക്ക് ഡോ: സുൽഫിക്കർ അലി നേതൃത്വം നൽകുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

30/43

കണ്ണൂര്‍ നിടുമ്പോയില്‍ പൂളക്കുറ്റി വെള്ളറ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് കാണാതായ ചന്ദ്രന്റെ വീടിരുന്ന സ്ഥലം. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

31/43

കണ്ണൂര്‍ നിടുമ്പോയില്‍ പൂളക്കുറ്റി വെള്ളറ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

32/43

കോട്ടയം പാലായില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

33/43

കോട്ടയം പാലായില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

34/43

കോട്ടയം പാലായില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

35/43

കോട്ടയം പാലായില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

36/43

കോട്ടയം പാലായില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

37/43

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പാല - മുത്തോലി റോഡ്. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

38/43

കണ്ണൂര്‍ ജില്ലാ ലൈബ്രററി കൗണ്‍സില്‍ ചരിത്രോത്സവം പരിശീലന പരിപാടി കണ്ണൂര്‍ സര്‍വ്വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി

39/43

എല്‍.ഡി.എഫിന്റെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ധര്‍ണ്ണ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി

40/43

കേരള വ്യാപാരിവ്യവസായി സമിതിയുടെ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി

41/43

ഉരുള്‍ ഒഴുകിയ വഴി .. ഈരാറ്റുപേട്ട മൂന്നിലവ് അഞ്ചുമല കുഴികുത്തിയാനിയില്‍ സുലോചന അമ്മയുടെ വീടിനോടു ചേര്‍ന്ന് ഞായറാഴ്ച രാത്രി ഉരുള്‍പൊട്ടിയപ്പോള്‍. വീട് പകുതിയോളം തകര്‍ന്നു | ഫോട്ടോ: ജി. ശിവപ്രസാദ്

42/43

കൊച്ചി കറുകപ്പിള്ളി വികാസ് നഗറിലെ 112-ാംനമ്പര്‍ അങ്കണവാടിയില്‍ സഹപാഠി വൈഭവ് പാലുകുടിക്കുന്നത് നോക്കുന്ന മിന്‍ഹ ഫാത്തിമ. അങ്കണവാടിയിലെ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് തിങ്കളാഴ്ച സംസ്ഥാനത്തു തുടങ്ങി | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

43/43

മുണ്ടക്കയം കോസ്വേ വെള്ളം കയറിയനിലയില്‍. ഇതുവഴി കോരുത്തോട്, കുഴിമാവ്, പുഞ്ചവയല്‍ മേഖലയിലേക്കുള്ള ഗതാഗതം നിലച്ചു. ഫോട്ടോ - മാതൃഭൂമി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented