ഓഗസ്റ്റ് 01 ചിത്രങ്ങളിലൂടെ


1/75

സൈനിക സേവനത്തിൽ നിന്നും വിരമിച്ചു വരുന്ന കണ്ണൂർ ജില്ലയിലെ സൈനികർക്ക്‌ ടീം കണ്ണൂർ സോൾജിയേഴ്‌സിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ . കണ്ണൂർ കാർഗിൽ റോഡിലെ യുദ്ധ സ്മാരകത്തിന് മുന്നിൽ നിന്നുമുള്ള ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/75

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ. വെണ്ണിക്കുളത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

3/75

കനത്ത മഴയെ തുടർന്ന്‌ പമ്പാ-ത്രിവേണിയിൽ ജല നിരപ്പ് ഉയർന്നപ്പോൾ | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

4/75

കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജല നിരപ്പ് ഉയര്‍ന്നപ്പോള്‍. ആറന്മുള സത്രക്കടവില്‍ നിന്നുള്ള ദൃഷ്യം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

5/75

മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്തില്‍ തോട്ടിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

6/75

മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍.അപടത്തില്‍ മൂന്ന് പേര്‍ മരിച്ചു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

7/75

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയു ബികെഎംയുവുമായി ചേർന്ന് കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബികെഎംയു ദേശീയ വൈസ് പ്രസിഡൻറ് കെ എം ഇസ്മയിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

8/75

ട്രോളിംങ് നിരോധനത്തിന് ശേഷം മത്സ്യവുമായെത്തിയ ബോട്ടുകളിൽ നിന്ന് ശക്തികുളങ്ങര ഹാർബറിൽ ഇറക്കിയ ചെമ്മീൻ വില്പനയ്ക്കായി തരം തിരിയിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

9/75

ട്രോളിംങ് നിരോധനത്തിന് ശേഷം മത്സ്യവുമായെത്തിയ ബോട്ടുകളിൽ നിന്ന് ശക്തികുളങ്ങര ഹാർബറിൽ ഇറക്കിയ ചെമ്മീൻ വില്പനയ്ക്കായി തയ്യാറാക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

10/75

ശക്തികുളങ്ങര പഴയ പോലീസ് സ്റ്റേഷന് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്ന മാലിന്യം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

11/75

കോൺക്രീറ്റ് അടർന്നുവീഴുന്ന കൊല്ലം കാവനാട് മാർക്കറ്റ് കെട്ടിടം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

12/75

വീശിയടിയ്ക്കുന്ന കാറ്റിൽ തീരത്തേയ്ക്ക് അടിച്ചുകയറുന്ന തിരമാലകൾ നീണ്ടകര ഭാഗത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

13/75

വീശിയടിയ്ക്കുന്ന കാറ്റിലും തിരയിലും ആടിയുലഞ്ഞ് ശക്തികുളങ്ങര തീരത്തേയ്ക്ക് എത്തുന്ന മീൻപിടുത്ത ബോട്ട് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

14/75

ജില്ലാ കോള്‍ കര്‍ഷക സംഘം പടവ് കമ്മറ്റി ഭാരവാഹികളുടെ വാര്‍ഷിക പൊതുയോഗം മന്ത്രി കെ. രാജന്‍് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/75

പ്രൊഫ. എം. മുരളീധരന്‍ സ്മാരക അവാര്‍ഡ് പി. ശ്രീജയ്ക്ക് മന്ത്രി ആര്‍. ബിന്ദു സമ്മാനിക്കുന്നു. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/75

കെ.എസ്.കെ.ടി.യു. നടത്തിയ എ.ജിസ് ഓഫീസ് മാര്‍ച്ച് ബി.കെ.എം.യു. ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/75

തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ തിങ്കളാഴ്ച ആരംഭിച്ച മാതൃഭൂമി പുസ്തകോത്സവം കവി കെ സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

18/75

കര്‍ഷകത്തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് കെ.എസ്.കെ.ടിയു ബി.കെ.എം.യു നടത്തിയ കോഴിക്കോട് ആദായ നികുതി ഓഫീസ് മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - മുഹമദ് റാഷിദ്.

19/75

ഈണത്തിൽ .... ഇതാ ഇങ്ങിനെ .... കോഴിക്കോട് ടൗൺഹാളിൽ ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതി പ്രഖ്യാപന ചടങ്ങിനെത്തിയ മന്ത്രി അഹമദ് ദേവർ കോവിൽ "തണൽ " ബാൻഡ് സംഘത്തിന്റെ ബാൻഡിൽ താളമിട്ടപ്പോൾ. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

20/75

പാലക്കാട് കാഞ്ചികാമകോടിപീഠം ശങ്കരാചാര്യ സേവാസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മന്തക്കര മഹാഗണപതി മണ്ഡപത്തിൽ നടക്കുന്ന ഭജനോത്സവത്തിൽ പിച്ചൈ സ്വാമിനാഥൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

21/75

പാർവ്വണ്ണ ചന്ദ്രിക..... കോഴിക്കോട് ടാഗോർ ഹാളിൽ ഉമ്പായി അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലിൽ ഷഹബാസ് അമൻ പാടുന്നു.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

22/75

വെള്ളയില്‍ വാര്‍ഡ് ജനസഭയുമായി ബന്ധപ്പെട്ട് ആവിക്കല്‍തോട് ജനകീയ സമരസമിതി പ്രവര്‍ത്തകരും പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സമര സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

23/75

വെള്ളയില്‍ വാര്‍ഡ് ജനസഭയുമായി ബന്ധപ്പെട്ട് ആവിക്കല്‍തോട് ജനകീയ സമരസമിതി പ്രവര്‍ത്തകരും പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സമര സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശിയപ്പോള്‍. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

24/75

വെള്ളയില്‍ വാര്‍ഡ് ജനസഭ നടക്കുന്ന വെള്ളയില്‍ ഗവ ഫിഷറീസ് യു.പി സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആവിക്കല്‍തോട് ജനകീയ സമരസമിതി പ്രവര്‍ത്തകരായ വനിതകള്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

25/75

വെള്ളയില്‍ വാര്‍ഡ് ജനസഭ നടക്കുന്ന വെള്ളയില്‍ ഗവ ഫിഷറീസ് യു.പി സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആവിക്കല്‍തോട് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍| ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

26/75

വെള്ളയില്‍ വാര്‍ഡ് ജനസഭയുമായി ബന്ധപ്പെട്ട് ആവിക്കല്‍തോട് ജനകീയ സമരസമിതി പ്രവര്‍ത്തകരും പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ സമര സമിതി പ്രവര്‍ത്തകര്‍ക്ക് റോഡില്‍ ടയര്‍ കൂട്ടിയിട്ട് തീയിട്ടത് ലാത്തി കൊണ്ട് നീക്കം ചെയ്യുന്ന പോലീസുകാര്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

27/75

വെള്ളയില്‍ റെയില്‍വെ സ്റ്റേഷന്‍ സംരക്ഷണസമിതിയും ചോയുണ്ണി മാസ്റ്റര്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനും കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കിയപ്പോള്‍ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

28/75

വനിതാ ശിശുവികസന വകുപ്പിന്റെ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിൽ വിതരണംചെയ്ത കോഴിമുട്ട ആസ്വദിച്ച് കഴിക്കുന്ന കുട്ടികൾ. പാലക്കാട് ചിറക്കാട് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

29/75

വനിതാ ശിശുവികസന വകുപ്പിന്റെ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിൽ വിതരണംചെയ്ത കോഴിമുട്ട ആസ്വദിച്ച് കഴിക്കുന്ന കുട്ടികൾ. പാലക്കാട് ചിറക്കാട് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

30/75

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് നടത്തിയ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഇംറാന്‍ പ്രതാപ്ഗര്‍ഹി എം.പി. യെ ക്ഷണിക്കുന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ. ഹാരിസ് എം.എല്‍.എ, സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

31/75

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് നടത്തിയ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാര്‍ ഇംറാന്‍ പ്രതാപ്ഗര്‍ഹി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

32/75

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് നടത്തിയ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഇംറാന്‍ പ്രതാപ്ഗര്‍ഹി എം.പി. യെ അഭിവാദ്യം ചെയ്യുന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, എന്‍.എ. ഹാരിസ് എം.എല്‍.എ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

33/75

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് നടത്തിയ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാറില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

34/75

ഓര്‍മകള്‍ക്ക് മുന്നില്‍...പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 13-ാം ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ഥനയില്‍ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

35/75

ശക്തമായ മഴയിൽ വെള്ളം കയറിയ മണക്കാട് തിരുവല്ലം റോഡിൽ കല്ലാട്ടുമുക്കിൽ നിന്നുള്ള ദൃശ്യം .റോഡ് തകർന്ന് കിടക്കുന്നതിനാൽ ഇവിടെ യാത്രദുരിതവും കൂടുതലാണ് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

36/75

ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്ക്കറെ സി. പി. എം. അവഹേളിക്കുന്നു എന്നാരോപിച്ച് ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കമാർ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

37/75

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നിറപുത്തരി ആഘോഷ ചടങ്ങിലേക്കുള്ള നെൽക്കതിരുകൾ പുത്തരിക്കണ്ടത്ത് മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ കൊയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

38/75

കനത്ത മഴയെ തുടർന്ന് തമ്പാനൂരുണ്ടായ വെള്ളക്കെട്ട്. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

39/75

മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിലൂടെ വഴിനടക്കാൻ ബുദ്ധിമുട്ടുന്നവർ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

40/75

തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന് വേണ്ടിയുള്ള ഇലക്ട്രിക് ബസുകൾ തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിന് മുന്നിൽ മന്ത്രി ആന്റണി രാജു ഫ്ളാഗ്ഓഫ് ചെയ്തപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

41/75

തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന് വേണ്ടിയുള്ള ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിന് മുന്നിൽ തൊഴിലാളി സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

42/75

തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന് വേണ്ടിയുള്ള ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്ന തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിന് മുന്നിലേക്ക് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തിയ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

43/75

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷകര്‍തൃ കൂട്ടായ്മയായ സേവ് ദി ഫാമിലി ആലപ്പുഴ കളക്ടറേറിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ പ്രസിഡന്റ് കെ.മുജീബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

44/75

കര്‍ഷക തൊഴിലാളി സംഘടനകളുടെ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കര്‍ഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എ.ഐ.ഡബ്ല്യു.എ ദേശീയ വര്‍ക്കിങ്ങ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

45/75

സർക്കാർ എനിക്ക് കാച്ചിയപാൽ തരും: അങ്കണവാടി കുട്ടികൾക്കായി സർക്കാർ നടപ്പാക്കിയ"പോഷക ബാല്യം"പദ്ധതിയുടെ ഭാഗമായി പാലും,മുട്ടയും നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പാലും മുട്ടയും കുട്ടികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. മന്ത്രി വീണ ജോർജ് സമീപം | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

46/75

കര്‍ഷകത്തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് കെ.എസ്.കെ.ടിയു ബി.കെ.എം.യു നടത്തിയ ആദായ നികുതി ഓഫീസ് മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : മുഹമ്മദ് റാഷിദ്

47/75

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി

48/75

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി

49/75

കനത്തമഴയെ തുടർന്നുള്ള ഈരാറ്റുപേട്ട മൂന്നിലവ് ഭാഗം | ഫോട്ടോ : ജി.ശിവപ്രസാദ് / മാതൃഭൂമി

50/75

കനത്തമഴയെ തുടർന്നുള്ള ഈരാറ്റുപേട്ട മൂന്നിലവ് ഭാഗം | ഫോട്ടോ : ജി.ശിവപ്രസാദ് / മാതൃഭൂമി

51/75

കനത്തമഴയെ തുടർന്നുള്ള ഈരാറ്റുപേട്ട മൂന്നിലവ് ഭാഗം | ഫോട്ടോ : ജി.ശിവപ്രസാദ് / മാതൃഭൂമി

52/75

കനത്തമഴയെ തുടർന്നുള്ള ഈരാറ്റുപേട്ട മൂന്നിലവ് ഭാഗം | ഫോട്ടോ : ജി.ശിവപ്രസാദ് / മാതൃഭൂമി

53/75

ആലപ്പുഴ പഴവീട് വില്ലേജ് ഓഫീസിന് സമീപം റോഡിലേക്ക് വീണ മരത്തിന് അടിയിൽ പെട്ട ഇരുചക്ര വാഹനം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു | ഫോട്ടോ : സി.ബിജു / മാതൃഭൂമി

54/75

ആലപ്പുഴ പഴവീട് വില്ലേജ് ഓഫീസിന് സമീപം റോഡിലേക്ക് വീണ മരം നീക്കം ചെയ്യുന്നു | ഫോട്ടോ : സി.ബിജു / മാതൃഭൂമി

55/75

ആവിക്കൽ തോട് മാലിന്യപ്ലാൻ്റ് പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസ് സേന | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

56/75

ആലപ്പുഴ ആലിശ്ശേരിയിൽ അങ്കണവാടിയിൽ പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. സൈൻ നിർവ്വഹിക്കുന്നു | ഫോട്ടോ : സി.ബിജു / മാതൃഭൂമി

57/75

കണ്ണൂർ മാടായിക്കാവിൽ കർക്കിടകം 16ന് മാരിതെയ്യമാടുന്നു | ഫോട്ടോ : റിദിൻ ദാമു / മാതൃഭൂമി

58/75

കണ്ണൂർ മാടായിക്കാവിൽ കർക്കിടകം 16ന് മാരിതെയ്യമാടുന്നു | ഫോട്ടോ : റിദിൻ ദാമു / മാതൃഭൂമി

59/75

കോട്ടയത്തെ മേച്ചാലിൽ കനത്ത മഴ മൂലമുണ്ടായ നാശനഷ്ടം.

60/75

കോട്ടയത്തെ മേച്ചാലിൽ കനത്ത മഴ മൂലമുണ്ടായ നാശനഷ്ടം.

61/75

കോട്ടയത്തെ മേച്ചാലിൽ കനത്ത മഴ മൂലമുണ്ടായ നാശനഷ്ടം.

62/75

ആവിക്കൽ തോട് മാലിന്യപ്ലാൻ്റ് ജനസഭയിൽ വീണ്ടും പ്രതിഷേധം. സെക്യുലർ ഫ്രണ്ട് എന്ന സിപിഎം അനുകൂല സാംസ്കാരിക സംഘടന വിളിച്ച യോഗത്തിലാണ് പ്രതിഷേധം

63/75

കെ.എസ്.കെ.ടി.യു, ബി. കെ.എം.യു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കണ്ണൂർ മുഖ്യ തപാലോഫീസിന് മുന്നിൽ നടത്തിയ ധർണ കെ.എസ്.കെ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : റിദിൻ ദാമു / മാതൃഭൂമി

64/75

ഡൽഹി പോലീസ് കമ്മിഷണറായി ചുമതലയേറ്റ സഞ്ജയ് അറോറ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ : സാബു സ്കറിയ / മാതൃഭൂമി

65/75

ഡൽഹി പോലീസ് കമ്മിഷണറായി ചുമതലയേറ്റ സഞ്ജയ് അറോറ | ഫോട്ടോ : സാബു സ്കറിയ / മാതൃഭൂമി

66/75

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ഔഷധ സേവ | ഫോട്ടോ : ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

67/75

കോട്ടയം പ്രസ് ക്ലബില്‍ നടന്ന പി.ടി. ചാക്കോ അനുസ്മരണയോഗവും പുസ്തകപ്രകാശനവും ഉമ്മന്‍ ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

68/75

കനത്ത മഴയില്‍ എറണാകുളം പുല്ലേപ്പടി ജംഗ്ഷനില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ- ടി.കെ പ്രദീപ് കുമാര്‍\മാതൃഭൂമി

69/75

കനത്ത മഴയില്‍ എറണാകുളം എം.ജി റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ- ടി.കെ പ്രദീപ് കുമാര്‍\മാതൃഭൂമി

70/75

കനത്ത മഴയില്‍ എറണാകുളം എം.ജി റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ- ടി.കെ പ്രദീപ് കുമാര്‍\മാതൃഭൂമി

71/75

കനത്ത മഴയില്‍ എറണാകുളം എം.ജി റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. ഫോട്ടോ- ടി.കെ പ്രദീപ് കുമാര്‍\മാതൃഭൂമി

72/75

മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ നേതൃത്വത്തിൽ പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ശോഭന ഒരുക്കിയ ലോട്ടസ് ഫീറ്റ് സംഗീതനൃത്തശില്പം കൊട്ടാരക്കര വാളകം ലാൻഡ്മാർക്ക് കൺവെൻഷൻ സെന്ററിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ അരങ്ങേറിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

73/75

മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ നേതൃത്വത്തിൽ പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ശോഭന ഒരുക്കിയ ലോട്ടസ് ഫീറ്റ് സംഗീതനൃത്തശില്പം കൊട്ടാരക്കര വാളകം ലാൻഡ്മാർക്ക് കൺവെൻഷൻ സെന്ററിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ അരങ്ങേറിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

74/75

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ജോണ്‍ എബ്രഹാം പുരസ്‌കാര ജേതാക്കള്‍ അടൂര്‍ ഗോലകൃഷ്ണന് ഒപ്പം |ഫോട്ടോ:സാജന്‍ വി നമ്പ്യാര്‍

75/75

തീപിടിച്ച കുന്നുകള്‍.. യു.എസിലെ കാലിഫോര്‍ണിയയില്‍ ക്ലാമത്ത് ദേശീയ വനപ്രദേശത്ത് കാട്ടുതീ പടരുന്നതുനോക്കി വീടിനുമുന്നില്‍ നില്‍ക്കുന്ന ഏഞ്ചല ക്രൗഫഡ് എന്ന സ്ത്രീ. അയല്‍ക്കാരെല്ലാം ഒഴിഞ്ഞുപോയിട്ടും വീട് തീവിഴുങ്ങാതെ നോക്കാന്‍ ഏഞ്ചലയും ഭര്‍ത്താവും അവിടെത്തന്നെ തുടരുകയായിരുന്നു. മക്കിന്നി ഫയര്‍ എന്നുവിളിക്കുന്ന കാട്ടുതീ വെള്ളിയാഴ്ചയാണ് പടര്‍ന്നുതുടങ്ങിയത്. 12 മണിക്കൂറിനുള്ളില്‍ 18000 ഏക്കറിലേക്ക് വ്യാപിച്ചു. ഈ വര്‍ഷം ആകെ 51000 ഏക്കറിലധികം ഭൂമിയാണ് ഇവിടെ കാട്ടുതീയില്‍ അമര്‍ന്നിട്ടുള്ളത്.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented