ജൂലായ് 27 ചിത്രങ്ങളിലൂടെ


1/68

കർക്കിടവാവുബലിയോടനുബന്ധിച്ച് കോഴിക്കോട് വരക്കൽ കടപ്പുറത്ത് നടക്കുന്നബലി ദർപ്പണ ചടങ്ങ് | ഫോട്ടോ: പ്രമോദ്‌ കുമാർ / മാതൃഭൂമി

2/68

കർക്കിടവാവുബലിയോടനുബന്ധിച്ച് കോഴിക്കോട് വരക്കൽ കടപ്പുറത്ത് നടക്കുന്നബലി ദർപ്പണ ചടങ്ങ് | ഫോട്ടോ: പ്രമോദ്‌ കുമാർ / മാതൃഭൂമി

3/68

കൊല്ലം തിരുമുല്ലാവാരത്ത് കർക്കിടകവാവ്‌ ബലിതർപ്പണ ചടങ്ങുകൾ ബുധനാഴ്‌ച്ച രാത്രിയോടെ ആരംഭിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

4/68

കൊല്ലം തിരുമുല്ലാവാരത്ത് കർക്കിടകവാവ്‌ ബലിതർപ്പണ ചടങ്ങുകൾ ബുധനാഴ്‌ച്ച രാത്രിയോടെ ആരംഭിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/68

നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗോകുലം ഗോപാലൻ, ജമിനി ശങ്കരൻ എന്നിവരോട് സൗഹൃദം പങ്കിടുന്നു .| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/68

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാനെത്തുന്ന സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ പഴഞ്ഞി സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് സ്വീകരിക്കുന്നു. കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/68

പഴഞ്ഞി സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സന്ധ്യാ നമസ്‌കാരത്തില്‍ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/68

വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രൊഫ .എൻ എ കരീം അവാർഡ് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്തിന് ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ വി കെ രാമചന്ദ്രൻ സമ്മാനിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

9/68

നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ ലൈഫ് ടൈO അച്ചീവ്‌മെന്റ് അവാർഡ് ഗോകുലം ഗോപാലന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു . ടി കെ രമേശ് കുമാർ, ഹനീഷ് കെ വാണിയങ്കണ്ടി ,ഡോ ജോസഫ് ബെനവൻ മറ്റ് അവാർഡ് ജേതാക്കളായ ടി സന്തോഷ് കുമാർ,മുഹമ്മദ് അഷ്‌റഫ് പള്ളിപ്പത് എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/68

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവര്ക്കായി സൗകര്യങ്ങൾ ഒരുക്കുന്ന ക്ഷേത്ര ജീവനക്കാർ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

11/68

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്ര വളപ്പിൽ അണിനിരന്നപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

12/68

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിതർപ്പണത്തിനുള്ള കടവ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ സന്ദർശിച്ചപ്പോൾ.| ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

13/68

ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽസിൽ നിന്നും തായ്‌ലന്റിലേക്കുള്ള നൂൽ കയറ്റുമതിയുടെ ഫ്ലാഗ് ഓഫ് സ്‌പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് നിർവഹിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/68

തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യാൻ വേദിയിലേക്ക് എത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സദസിലുള്ളവരെ വണങ്ങുന്നു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,കൗൺസിലർ കെ.അനിൽ കുമാർ,പ്രിൻസിപ്പൽ ഡി.വി.രാജശ്രീ തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/68

നിക്ഷേപിച്ച പണം തിരികെ കിട്ടത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച മാപ്രാണം സ്വദേശിനി ഫിലോമിനയുടെ മൃതദേഹവുമായി ഭർത്താവ് ദേവസിയും നാട്ടുകാരും റോഡ് ഉപരോധിക്കുമ്പോൾ മൃതദേഹത്തിന് സമീപം തളർന്നിരിക്കുന്ന മകൻ ഡിനോ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

16/68

എറണാകുളം ജില്ലാ കലക്ടറായി ചുമതലയേൽക്കുന്ന രേണു രാജിനെ സ്ഥാനമൊഴിയുന്ന ജഫാർ മാലിക് സ്വീകരിക്കുന്നു | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

17/68

കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് കർക്കടക വാവുബലിതർപ്പണം ആരംഭിച്ചപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

18/68

സോണിയഗാന്ധിയ്ക്കെതിരായ ഇ.ഡി നടപടികളിൽ പ്രതിഷേധിച്ച് കൊല്ലം ഡിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യഗ്രഹ സമരം പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

19/68

സോണിയഗാന്ധിയ്ക്കെതിരായ ഇ.ഡി നടപടികളിൽ പ്രതിഷേധിച്ച് കൊല്ലം ഡിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യഗ്രഹ സമരം പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

20/68

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/68

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/68

ദേശീയപാത വികസനത്തിന്റെ ഭാഗമായി ചവറ പാലത്തിന് സമീപത്ത് നിന്ന മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/68

കർക്കിടകവാവ്‌ ബലിചടങ്ങുകൾ നടക്കുന്ന തിരുമുല്ലാവാരം കടപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എത്തിയപ്പോൾ. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/68

തിരുമുല്ലാവാരത്തെ കർക്കിടകവാവ്‌ ബലിചടങ്ങുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഡ്യൂട്ടിക്കെത്തിയ പോലീസുകാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/68

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/68

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/68

കണ്ണൂർ മുഴപ്പിലങ്ങാട് ധർമടം ബീച്ച് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

28/68

നിക്ഷേപിച്ച പണം തിരികെ കിട്ടത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച മാപ്രാണം സ്വദേശിനി ഫിലോമിനയുടെ മൃതദേഹവുമായി ഭർത്താവ് ദേവസിയും മകൻ ഡിനോയും കരുവന്നൂർ ബാങ്ക് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

29/68

തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിലെ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കുറുക്കോളി മൊയ്തീൻ എം.എൽ.എ, ആർ.ഡി.ഒ.പി.സുരേഷ്, തഹസിൽദാർ പി.ഉണ്ണി, സി.ഐ. എം.ജെ ജിജോ, പഞ്ചായത്ത് പ്രസിഡന്റ് സുഹറാബീ എന്നിവർ ക്ഷേത്രക്കടവിലെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

30/68

തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിലെ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങളുടെ ഭാഗമായി പുഴയിൽ കെട്ടിയ സുരക്ഷാവേലിയിൽ കുടുങ്ങിയ മാലിന്യങ്ങൾ കമ്പിയിൽ തൂങ്ങി നിന്ന് മാറ്റുന്ന തൊഴിലാളി | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

31/68

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ മൂന്നുപെരിയയിൽ നടന്ന സ്വാതന്ത്ര്യസമര സേനാനി എ.കെ.ജി അനുസ്മരണ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

32/68

മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി. സംഘം റെയിൽ മന്ത്രിയെ സന്ദർശിച്ചതിനു ശേഷം പാർലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

33/68

നിത്യോപകയോഗ സാധനങ്ങൾക്കുള്ള ജി എസ് ടി വർദ്ധിപ്പിച്ചതിനെതിരെ എസ് ടി യു ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമര സംഗമം സംസ്ഥാന പ്രസിഡന്റ് എം .റഹ്‍മത്തുള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

34/68

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക,വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ വികാരി ജനറൽ യൂജിൻ എച്ച്.പെരേര ഉദ്‌ഘാടനം ചെയ്യുന്നു.പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

35/68

പ്ലാസ്റ്റിക് നിരോധനം പിൻവലിക്കുക ,വൈദ്യുത ചാർജ് വർദ്ധനവ്‌ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

36/68

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

37/68

സർക്കാർ കരാറുകാരുടെ ഏകോപനസമിതിയുടെ നേതൃത്വത്തിൽ കരാറുകാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

38/68

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധവില്‍ പ്രതിഷേധിച്ച് ആലപ്പുഴ സൗത്ത് ബ്ലോക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

39/68

കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

40/68

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ആലപ്പുഴയില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി വി.ജയ്‌സിംഗ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

41/68

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനും കെ.എന്‍.ഇ.എഫും ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.വി.വിനീത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

42/68

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

43/68

ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ് ഭവനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ,രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് ,കെ എസ് യു പ്രവർത്തകർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

44/68

കേരള മീഡിയ അക്കാദമിയുടെ 2020 -21ലെ പൊതു ഗവേഷക ഫെലോഷിപ്പ് മാതൃഭൂമി ഓൺലൈൻ സബ് എഡിറ്റർ നിലീന അത്തോളിയ്ക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ നൽകുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

45/68

കേരള മീഡിയ അക്കാദമിയുടെ 2020-21ലെ പൊതു ഗവേഷക ഫെലോഷിപ്പ് മാതൃഭൂമി പീരിയോഡിക്കൽസ് സബ്എഡിറ്റർ ടി. സൂരജിന് മന്ത്രി കെ.എൻ. ബാലഗോപാൽ നൽകുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

46/68

കേരള മീഡിയ അക്കാദമിയുടെ 2020 -21ലെ സമഗ്ര ഗവേഷക ഫെലോഷിപ്പ് മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ പി.കെ. മണികണ്ഠന് മന്ത്രി കെ.എൻ. ബാലഗോപാൽ നൽകുന്നു. പി.കെ. രാജശേഖരൻ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

47/68

കേരള മീഡിയ അക്കാദമിയുടെ 2020-21ലെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ് മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിതയ്ക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ നൽകുന്നു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, പി.കെ. രാജശേഖരൻ, ജേക്കബ് പുന്നൂസ് എന്നിവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

48/68

കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമ പ്രതിഭാ സംഗമം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

49/68

കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ സപ്തദിന സത്യാഗ്രഹം സമാപന ദിനത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

50/68

പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

51/68

സോണിയാ ഗാന്ധിയെ ഇ.ഡി. വേട്ടയാടുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി യ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

52/68

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ആലപ്പുഴയിൽ നടത്തിയ ധർണ്ണയ്ക്ക് മുന്നോടിയായി നടത്തിയ മാർച്ച് | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

53/68

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിലേക് നടത്തിയ മാർച്ച് | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

54/68

ഇ. ഡി. യെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

55/68

ഭക്ഷ്യവസ്തുക്കൾക്ക് പുതുതായി ഏർപ്പെടുത്തിയ ജി.എസ്.ടി.പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കളക്ടറേറ്റ് ധർണ്ണ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

56/68

കോൺഗ്രസ് എംപിമാർ പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

57/68

കണ്ണൂർ ഉളിക്കൽ കാലാങ്കി എം.ജി.എൽ.സി. സ്കൂൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് സജി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

58/68

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപരികളെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

59/68

സി.എസ്.ഐ ബിഷപ്പ് ധർമ്മരാജ് രസാലം കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാകുവാൻ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ

60/68

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ കണ്ണൂർ കേരള ബാങ്ക് ധർണ്ണ മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാർ

61/68

വിലവർദ്ധനവിനെതിരെ എസ്.ടി.യു. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാർ

62/68

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്തകർ കണ്ണൂർ കലക്ടേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാർ

63/68

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് സംസ്ഥന സെക്രട്ടറി പി.വി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാർ

64/68

എസ്.ബി.ടി. റിട്ടയറീസ് അസോസിയേഷൻ കണ്ണൂർ മേഖലാ സമ്മേളനം എ.ഐ.ബി.ഇ.എ ഹാളിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി. ടി. കോശി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

65/68

വിലക്കയറ്റത്തിനെതിരേ കോൺഗ്രസ് എംപിമാർ പാർലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: സാജന്‍ സ്കറിയ

66/68

കെ.എസ്.എസ്.പി.യു കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. സുനില്‍കുമാർ

67/68

യൂത്ത് കോൺഗ്രസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി

68/68

സോണിയാഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പി.മാര്‍ പാര്‍ലമെന്റില്‍നിന്ന് രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ റോഡില്‍ കുത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented