ജൂലായ് 26 ചിത്രങ്ങളിലൂടെ


1/50

പെരുന്താന്നി അരുമന അമ്മ വീട് ഗണപതി ക്ഷേത്രത്തിൽ നടന്ന ഭദ്രകാളി തീയാട്ട്. | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

2/50

സോണിയാ ഗാന്ധിക്കെതിരെയുള്ള ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെന്നൈ-എഗ്മോർ ട്രെയിൻ തടഞ്ഞപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/50

മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ സി.പി. വിജയകൃഷ്ണൻ എഴുതിയ "മൈതാന ലഹരികൾ " എന്ന പുസ്തകം കെ.അബൂബക്കർ കെ.എം. നരേന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു. കെ.വിശ്വനാഥ്, എൻ.പി.രാജേന്ദ്രൻ , ടി.സുരേഷ് ബാബു, സി.പി. വിജയകൃഷ്ണൻ , ഡോ.കെ.ശ്രീകുമാർ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/50

സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ജി.ബി ഗ്രൂപ്പിന്റെ അവാർഡ് എം.ഖാലിദ് സി.ഇ. ചാക്കുണ്ണിയ്ക്ക് സമ്മാനിക്കുന്നു.രവികുമാർ , ഡോ. കെ.പി. ഖാലിദ്, എം.എം. സിറാജുദീൻ, പ്രദീപ് എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/50

രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ആപ്പുഴ ഡി.സി.സി. നടത്തിയ പ്രകടനം | ഫോട്ടോ: ബിജു സി. / മാതൃഭൂമി

6/50

രാഹുൽ ഗാന്ധിയെ ഇ.ഡി. അറസ്റ്റ്‌ ചെയതതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കാസർകോട് ദേശീയ പാത ഉപരോധിക്കുന്നു | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

7/50

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

8/50

കോൺഗ്രസ് നേതാക്കളെ ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ ദേശിയപാത ഉപരോധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

9/50

അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കേന്ദ്രകമ്മിറ്റിഅംഗം എ.പി അൻവീർ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

10/50

അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

11/50

സോണിയ ഗാന്ധിയെ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കൊല്ലം റയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/50

സോണിയ ഗാന്ധിയെ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കൊല്ലം റയിൽവേ സ്റ്റേഷനിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരായ ആർ.എസ്.അബിൻ, ആർ. അരുൺരാജ്, ഫൈസൽ കുളപ്പാടം പോലീസ് പുറത്തേക്ക് കൊണ്ട് പോകുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

13/50

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ റോഡ് ഉപരോധം | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

14/50

ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ബലിക്കടവ് ശുചിയാക്കുന്നയാൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

15/50

നാഷണൽ ഹെറാൾഡ് കേസിൽ പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ ന്യൂഡൽഹിയിൽ പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

16/50

പാലക്കാട് നടന്ന നവകേരള വികസന സദസില്‍ മുന്‍ മന്ത്രി ടി.എം തോമസ് ഐസക് സെമിനാര്‍ അവതരിപ്പിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

17/50

പാലക്കാട് നടന്ന നവകേരള വികസന സദസില്‍ മുന്‍ മന്ത്രി ടി.എം തോമസ് ഐസക് സെമിനാര്‍ അവതരിപ്പിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

18/50

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ മാര്‍ച്ച്‌ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

19/50

യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പുഷ്പാർച്ചന നടത്തുന്നു| ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

20/50

കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

21/50

കോട്ടൺ ഹിൽ പോസ്റ്റാഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തില് പ്രതിഷേധിച്ച് വഴുതയ്ക്കാട് പൗരാവലിയും ട്രേഡ് യൂണിയന് ഭാരവാഹികളും പോസ്റ്റാഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഐ.എൻ .ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ .പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

22/50

തിരൂർതൃക്കണ്ടിയൂർ ജി.എൽ.പി.സ്കൂളിൽ നടന്ന കർക്കിടക ഫെസ്റ്റിൽകർക്കിടക കഞ്ഞിയും ഇലക്കറികളും പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

23/50

അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച്‌ | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

24/50

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

25/50

വന സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ ഡി.എഫ്.ഒ. ഓഫിസ് മാർച്ച് ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

26/50

എസ്.എഫ്.ഐ.യുടെ അവകാശ പത്രിക സമർപ്പണ മാർച്ച് അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

27/50

അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പാലക്കാട് ഏരിയാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ച് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

28/50

എസ്.എഫ്.ഐ. കണ്ണരിൽ അവകാശ പത്രിക സമർപ്പണമാർച്ച് നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

29/50

യൂത്ത് കോൺഗ്രസ് എറണാകുളം ഇ ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

30/50

വിദ്യാത്ഥികളുടെ ഉച്ച ഭക്ഷണ തുക നൽകാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ് ടി എ കണ്ണൂർ നോർത്ത് എ.ഇ. ഒ ഓഫീസിനുമുന്നിൽ നടത്തിയധർണ്ണ സംസ്ഥാന സെക്രട്ടരി വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

31/50

നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കണ്ണൂർ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

32/50

കോട്ടൺഹിൽ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥിനികളുടെ ദേഹോപദ്രവത്തിന് ഇരയായ കുട്ടികളുടെ രക്ഷകർത്താക്കൾ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിലെത്തിയപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

33/50

സോണിയ ഗാന്ധിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി. യുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് നേതാക്കളുടെ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

34/50

സോണിയ ഗാന്ധിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി. യുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് നേതാക്കളുടെ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

35/50

ഇ.ഡി. സോണിയാ ഗാന്ധിയെ നിരന്തരമായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് ട്രെയിൻ തടയാൻ വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

36/50

ആലപ്പുഴയിൽ നടന്ന കയർ മേഖലയിലെ സഹകരണ സംഘങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെയും മറ്റ് സഹായ പദ്ധതികളുടെയും വിതരണ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

37/50

സിഐടിയുവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയെ ജന്തര്‍ മന്ദിറില്‍ ഓള്‍ ഇന്ത്യ അംഗന്‍വാടി ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിനേതിരേ നടത്തിയ പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍

38/50

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ കിറ്റിന്റെ സംസ്ഥാനതല ഉല്‍ഘാടനം കണ്ണൂര്‍ ഗവ: ഗസ്റ്റ് ഹൗസില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ നിര്‍വ്വഹിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു

39/50

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു

40/50

രേണു രാജില്‍ നിന്ന് ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമന്‍

41/50

വന്യജീവി സംരേക്ഷണ നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷക സംഘം നടത്തിയ രാജഭവന്‍ മാര്‍ച്ച് എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാല്‍

42/50

ബഫര്‍ സോണ്‍, വന്യമൃഗശല്യം എന്നീ വിഷയങ്ങളില്‍ പരിഹാരമാവശ്യപ്പെട്ട് കര്‍ഷക സംഘം കണ്ണൂര്‍ ഡി.എഫ്. ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

43/50

എംപിമാരെ സസ്‌പെന്‍ഡു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ ധര്‍ണ നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ

44/50

രാഷ്ട്രീയ പ്രേരിതമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്

45/50

കാര്‍ഗില്‍ വിജയ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ കേണല്‍ എം.ജെ. റെഡിയുടെ നേതൃത്വത്തില്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

46/50

വത്തിക്കാന്‍ സ്ഥാനപതി ലിയോ പോള്‍ ഡോ ജിറേലി എറണാകുളം -അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ബിഷപ് മാര്‍ ആന്റണി കരിയിലിനൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

47/50

ലോക ചെസ് ഒളിമ്പ്യാഡിനെ വരവേറ്റുകൊണ്ട് ചെന്നൈയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനികൾ ചായം കൊണ്ട് മുഖത്ത് ചെസ് ബോർഡ് തീർത്തപ്പോൾ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

48/50

ശെമ്മങ്കുടി ശ്രീനിവാസ അയ്യർ ജന്മദിനത്തിൽ കോഴിക്കോട് ചാലപ്പുറം "രാജമാതംഗി"യിൽ ടി.എം. കൃഷ്ണ അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

49/50

കൊല്ലം കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ച വിവരമറിഞ്ഞെത്തിയവർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

50/50

സി.പി.എം. പാലക്കാട് തത്തമംഗലം ലോക്കൽ കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented