ജൂലായ് 19 ചിത്രങ്ങളിലൂടെ


1/60

അന്തരിച്ച എന്‍.എസ്.എസ്. മുന്‍ പ്രസിഡണ്ട് പി.എന്‍.നരേന്ദ്രനാഥന്‍ നായരുടെ മൃതദേഹത്തിനരികില്‍ ഭാര്യ രമാഭായ് മക്കളായ, മായ,നിര്‍മ്മല തുടങ്ങിയവര്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

2/60

ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് കോടതിയിൽ നിന്നും പുറത്തേക്ക് വന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/60

തിരുവനന്തപുരം കോർപറേഷനിൽ ബി .ജെ.പി കൗൺസിലർമാർ നടത്തുന്ന നാൽപ്പെത്തിയെട്ട്‌ മണിക്കൂർ സൂചനാ സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കൗൺസിലർമാരെ ഷാളണിയിച്ച് സ്വീകരിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/60

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ യൂത്ത്‌ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരിനാഥൻ ജാമ്യം കിട്ടി കോടതിക്ക് പുറത്തേക്ക് വന്നപ്പോൾ പ്രതിഷേധിക്കുന്ന സി. പി. എം. പ്രവർത്തകർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

5/60

ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് കോടതിയിൽ നിന്നും പുറത്തേക്ക് വന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

6/60

പടിഞ്ഞാറേ കൊല്ലം ഇലങ്കത്ത് ഭഗവതിക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തില് നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

7/60

കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ കെ.റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തിയ കൺവൻഷൻ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

8/60

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മിഠായ് തെരുവിനു സമീപം റോഡ് ഉപരോധിച്ച എ.ബി.വി.പി. പ്രവർത്തകരിലൊരാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

9/60

ഹോം ഡാൻസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എസ്.കെ.പൊറ്റെക്കാട്ട് ഹാളിൽ യുവ നർത്തകി ഗൗരീ നന്ദന അവതരിപ്പിച്ച ഭരതനാട്യം . | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

10/60

ഡി ഐ ജി നിശാന്തിനി ആർ ആയ്യൂർ മാർത്തോമ കോളേജിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ. തകർത്ത ജനൽ ചില്ലുകളും കാണാം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

11/60

ആവേശ ഗാലറി ..കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് കാണാനെത്തിയ കാണികളുടെ ആവേശം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/60

കലാശ പോരാട്ടം ..കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗംഫൈനലിൽ തിരുവനന്തപുരവും മലപ്പുറവും തമ്മിൽ നടന്ന പോരാട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/60

കലാശ പോരാട്ടം ..കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗംഫൈനലിൽ തിരുവനന്തപുരവും മലപ്പുറവും തമ്മിൽ നടന്ന പോരാട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/60

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാക്കളായ തിരുവനന്തപുരം ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/60

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാക്കളായ തിരുവനന്തപുരം ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/60

അന്തരിച്ച എന്‍.എസ്.എസ് മുന്‍ പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ വീട്ടിലെത്തിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും കോന്നി എം.എല്‍.എ കെ.യുയജനീഷ്‌കുമാറും കണ്ട് മുട്ടിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

17/60

അന്തരിച്ച എന്‍.എസ്.എസ്. മുന്‍ പ്രസിഡണ്ട് പി.എന്‍.നരേന്ദ്രനാഥന്‍ നായരുടെ മൃതദേഹത്തില്‍ എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു.എന്‍.എസ്.എസ് രജിസ്ട്രാര്‍ പി.എന്‍.സുരേഷ് സമീപം. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

18/60

നാട്ടുകാരനായ ഫിഷറീസ് മന്ത്രി എന്റെ കൂട്ടായി വാട്ട്സ് ആപ്പ് ഗ്രൂപ്പ്‌ അംഗങ്ങളുടെ സമ്മാനം കണ്ടു ഞെട്ടി. കടലോരവാസികൾ സമ്മാനിച്ചത് കുട്ടി ബോട്ട് | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

19/60

മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ നടത്തിയ പ്രകടനം.| ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

20/60

പാർലമെൻറിൽ അറുപത്തിരണ്ട്‌ വാക്കുകൾക്ക് നിരോധനമേർപ്പെടുത്തിയതിനെതിരെ കെ.പി.സി.സി വിചാർ വിഭാഗ് "വാക്കുകൾക്ക് മരണമില്ല " എന്ന പേരിൽ എറണാകുളം രാജേന്ദ്ര മൈതാനത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിക്ഷേധം നടത്തി നിരോധിച്ച വാക്കുകളെഴുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

21/60

ജാമ്യം ലഭിച്ചതിനെ തുടർന്ന് കോടതിയിൽ നിന്നും പുറത്തേക്ക് വന്ന ശബരീനാഥൻ ഷാഫി പറമ്പിലിനൊപ്പം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

22/60

എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ച ചിത്ര പ്രദർശനത്തിന്റെ ഉദ്ഘടന വേളയിൽ നടൻ വി.കെ. ശ്രീരാമൻ, കവി പി. രാമൻ എന്നിവരോടൊപ്പം ചിത്രകാരൻ മുഹമ്മദ് നദീറിൻ | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

23/60

ശ്രീലങ്കന്‍ വിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

24/60

യു. എഫ്..ബി.യുവിന്റെ നേതൃത്വത്തിൽ ബാങ്ക് ദേശസാത്കരണ വാർഷികദിനത്തിൽ കണ്ണൂരിൽ നടന്ന കൺവെൻഷൻ എ.ഐ.ബി.ഇ.എം സ്ഥാന വൈസ് പ്രസിഡണ്ട് എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

25/60

ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ശമ്പളം വര്‍ധിപ്പിക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഡി.എം.ഓ.ഓഫീസ് മാര്‍ച്ച് | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

26/60

മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ് മാരുടെ പോസ്‌റ്റോഫീസ് മാര്‍ച്ച് | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

27/60

ഓള്‍ ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ബാങ്ക് പെന്‍ഷന്‍കാര്‍ മലപ്പുറം സ്റ്റേറ്റ് ബാങ്കിനു മുന്‍പില്‍ നടത്തിയ ധര്‍ണ | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

28/60

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

29/60

ആലപ്പുഴ ബീച്ചിന് സമീപമുള്ള മുപ്പാലത്തിന്റെ നിർമ്മാണത്തിനായി ബീമുകൾ സ്ഥാപിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

30/60

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

31/60

കെ.കെ.രമ എം.എൽ.എ.ക്കെതിരെ എം.എം മണി എം.എൽ എ നടത്തിയ പരാമർശത്തിൽ മാപ്പ് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂരിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

32/60

ബാങ്ക് ദേശസാത്കരണ ദിനത്തിൽ, വിരമിച്ച ബാങ്ക് ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റാഫീസിനുമുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ എ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

33/60

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ ശബരിനാഥനെയും, ഷാഫി പറമ്പിലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി. പി. എം. ന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

34/60

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത്‌ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരിനാഥനെ വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

35/60

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത്‌ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരിനാഥനെ വൈദ്യപരിശോധനയ്ക്ക്‌ ശേഷം മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

36/60

എ.ഐ.ബി.പി.എ.ആർ.സിയും എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മിറ്റിയും ചേർന്ന് കോഴിക്കോട്‌ മാനാഞ്ചിറ എസ്.ബി.ഐക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

37/60

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരിനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

38/60

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എം.എസ്.ആര്‍.എ (സി.ഐ.ടി.യു) ആലപ്പുഴ ബി.എസ്.എന്‍.എല്‍.ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

39/60

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് യൂത്ത്‌ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വലിയതുറ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പിന്തിരിപ്പിക്കുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

40/60

പോലീസ് അറസ്റ്റ് ചെയ്ത ശബരീനാഥനെ വലിയതുറ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

41/60

ബാങ്കിംഗ് മേഖലയിൽ പെൻഷൻ വർദ്ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ്ണ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

42/60

എ.ഐ.ബി.പി.എ.ആർ.സിയും എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മിറ്റിയും ചേർന്ന് മാനാഞ്ചിറ എസ്.ബി.ഐക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ പി.പി കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

43/60

കെ.എം.എസ്.ആര്‍.എ നടത്തിയ ആദായനികുതി ഓഫീസ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.| ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

44/60

തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് എൽ. ഡി. എഫ്. സർക്കാർ വെട്ടിക്കുറച്ച്‌ എന്നാരോപിച്ച് യു. ഡി. എഫ്. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

45/60

സമസ്ത പ്രവാസി സെല്ലിന്റെ പാലത്തായി മൊയ്തു ഹാജി അനുസ്മരണം കണ്ണൂരിൽ സമസ്ത സെക്രട്ടറി പി.പി. ഉമർ ഹാജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

46/60

വിലക്കയറ്റത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രതിപക്ഷ എംപിമാരും പാർലമെന്റ് ഹൗസിൽ പ്രതിഷേധിക്കുന്നു. ​| ഫോട്ടോ: എ.ഐ.സി.സി.

47/60

പി.ടി. ഉഷ പി.മുരളീധരനൊപ്പം പാര്‍ലമെന്റില്‍ എത്തിയപ്പോള്‍

48/60

ചോദ്യം ചെയ്യലിനായി ശബരീനാഥ്‌ വലിയതുറ പോലീസ്‌ സ്റ്റേഷനിൽ ഹാജരായപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

49/60

പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ക്കറ്റ് ആല്‍വ നോമിനേഷന്‍ ഫയല്‍ ചെയ്യുന്നു | ഫോട്ടോ: എ.ഐ.സി.സി.

50/60

പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ക്കറ്റ് ആല്‍വ നോമിനേഷന്‍ ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: എ.ഐ.സി.സി.

51/60

വലിയതുറ പോലീസ്‌ സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ്‌ പ്രവർത്തകരും ​പോലീസും തമ്മിൽ സംഘർഷം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

52/60

വലിയതുറ പോലീസ്‌ സ്റ്റേഷനു മുന്നിൽ കോൺഗ്രസ്സ്‌ പ്രവർത്തകരും ​പോലീസും തമ്മിൽ സംഘർഷം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

53/60

ശബരിനാഥന്റെ അറസ്റ്റ്‌ ചെയ്ത വലിയതുറ പോലീസ്‌ സ്റ്റേഷനുമുന്നിൽ കോൺഗ്രസ്സ്‌ പ്രവർത്തകരുടെ പ്രതിഷേധം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

54/60

ശബരിനാഥന്റെ അറസ്റ്റ്‌ ചെയ്ത വലിയതുറ പോലീസ്‌ സ്റ്റേഷനുമുന്നിൽ കോൺഗ്രസ്സ്‌ പ്രവർത്തകരുടെ പ്രതിഷേധം | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

55/60

ഔഷധ കമ്പനികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ കെ. എം. എസ്. ആർ. എ. കണ്ണൂർ മുഖ്യ തപാലാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.എം ടി യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സഹദേവവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

56/60

മാതൃഭൂമി എ പ്ലസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

57/60

മാതൃഭൂമി എ പ്ലസ് അവാർഡ് ദാന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് സംസാരിക്കുന്നു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

58/60

ഇൻഡിഗോ വിമാനത്തിലെ യാത്രാ വിലക്കിനെത്തുടർന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ ചൊവ്വാഴ്ച പുലർച്ചെ തീവണ്ടിയിൽ കണ്ണൂരിലെത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി ന്യൂസ്

59/60

ഇൻഡിഗോ വിമാനത്തിലെ യാത്രാ വിലക്കിനെത്തുടർന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ ചൊവ്വാഴ്ച പുലർച്ചെ തീവണ്ടിയിൽ കണ്ണൂരിലെത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി ന്യൂസ്

60/60

• വിമാനടിക്കറ്റ് റദ്ദാക്കി തീവണ്ടിയിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ എറണാകുളത്ത് എത്തിയപ്പോൾ |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented