മേയ് 26 ചിത്രങ്ങളിലൂടെ


1/48

കേരള പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്‌) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/48

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കാക്കനാട് നടന്ന എൽ ഡി എഫ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

3/48

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കാക്കനാട് നടന്ന എൽ ഡി എഫ് റാലിയിൽ പങ്കെടുക്കുവാനെത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് കൈ കൊടുക്കുന്ന മാവേലിയുടെ വേഷം അണിഞ്ഞ പ്രവർത്തകൻ . | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

4/48

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കാക്കനാട് നടന്ന എൽ ഡി എഫ് റാലിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ബലൂൺ നൽകുന്ന കുട്ടി . | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

5/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ അരുണാചൽ പ്രദേശിൽ നിന്നുള്ള സാമാജികർ മന്ത്രി ജെ.ചിഞ്ചുറാണിയോടൊപ്പം സെൽഫിയെടുക്കുന്നു.

8/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ കനിമൊഴി എം.പി, പി.കെ.ശ്രീമതി, മന്ത്രി ജെ.ചിഞ്ചുറാണി,സുഭാഷിണി അലി,വൃന്ദാ കാരാട്ട് എന്നിവരോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമസഭാ വളപ്പിൽ വൃക്ഷ തൈ നട്ടപ്പോൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സമീപം

10/48

മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം കണ്ണൂര്‍ ബാഫഖി തങ്ങള്‍ സൗദത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/48

ഇരുപത്തിയേഴാമത്‌ കമുകറ പുരുഷോത്തമൻ അനുസ്മരണം പ്രഭാഷണം ചീഫ് സെക്രട്ടറി വി .പി ജോയ് നിർവഹിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

12/48

പാലക്കാട് നൂറണിയിൽ നടക്കുന്ന ബ്രാഹ്മിൺ എജ്യുക്കേഷണൽ സൊസൈറ്റി സാംസ്കാരികോത്സവത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

13/48

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ രാഹുൽ ബജാജ് അനുസ്മരണ പരിപാടിയിൽ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബജാജ് ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ബജാജ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ലുലു എക്സ്ചേഞ്ച് സി ഇ ഒ അദീബ് അഹമ്മദ് എന്നിവർ

14/48

സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച സമര സംഗമം പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

15/48

കാക്കനാട് നടന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് റാലി | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

16/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം നാഷ്ണല്‍ വിമെന്‍ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫ്രന്‍സ് കേരള-2022 രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.

17/48

സ്‌കൂള്‍ പാചക തൊഴിലാളികളെ പാര്‍ട്-ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ മലപ്പുറം ഡി.ഡി.ഇ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/48

സ്‌കൂള്‍ പാചക തൊഴിലാളികളെ പാര്‍ട്-ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ മലപ്പുറം ഡി.ഡി.ഇ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/48

അരിമ്പ്ര പഴങ്ങര ക്ഷേത്രത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/48

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. യൂണിയന്‍ മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/48

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. യൂണിയന്‍ മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/48

തൃക്കാക്കര മണ്ഡലത്തിലെ എൻ .ഡി .എ പ്രകടന പത്രിക ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ പ്രകാശനം ചെയ്തപ്പോൾ ആം .പി .അബ്ദുല്ല കുട്ടി , സ്ഥാനാർത്ഥി എ .എൻ . രാധാകൃഷ്ണൻ , ശുചീകരണ തൊഴിലാളി തങ്കമണി , ബി .ജെ .പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി , പി .കെ. കൃഷ്ണദാസ് , കുരുവിള മാത്യൂസ് സമീപം. | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

23/48

ഡൽഹി ലഫ്.ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത വിനയ് കുമാർ സക്സേനയെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അഭിനന്ദിക്കുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

24/48

ഡൽഹി ലഫ്. ഗവർണറായി വിനയ് കുമാർ സക്സേന സത്യപ്രതിജ്ഞ ചെയ്യുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

25/48

എൻ.ജി.ഒ. യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നടന്ന കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

26/48

കണ്ണൂർ ജില്ലാ പഞ്ചായത്തിനു സമീപത്തെ പെട്ടിക്കടയിലെ ഗ്യാസു കുറ്റിക്ക് തീപിടിച്ച് കടകത്തിനശിച്ചപ്പോൾ . രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്‌നി രക്ഷാ സേനയേയും കാണാം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

27/48

ഭിന്നശേഷി ക്കാർക്കായുള്ള സൗജന്യ യു.ഡി.ഐ.ഡി. രജിസ്ടേഷൻ ക്യാസ് കണ്ണൂർ സി എച്ച് സെന്ററിൽ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

28/48

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴയിൽ എൻ.ജി.ഒ. യൂണിയൻ നടത്തിയ ജില്ലാ റാലി | ഫോട്ടോ: ബിജു സി. / മാതൃഭൂമി

29/48

എൻ.ജി.ഒ യൂണിയൻ ജില്ലാ റാലി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്നപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

30/48

കണ്ണൂരിൽ എൻ.ജി.ഒ. യൂണിയന്റെ ജില്ലാ മാർച്ച് നടന്നപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

31/48

കേരളാ സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

32/48

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ഡി.ഡി.ഇ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്‌ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

33/48

കേരള എൻ ജി ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

34/48

കേരള എൻ ജി ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ നഗരത്തിൽ നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

35/48

കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പോലീസും മാധ്യമസമൂഹവും’ സെമിനാർ ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

36/48

കേന്ദ്ര സർക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

37/48

എന്‍.ജി.ഒ യൂണിയന്‍ പാലക്കാട് സംഘടിപ്പിച്ച മാര്‍ച്ച്‌ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

38/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യുന്നു.ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,മന്ത്രി ജെ.ചിഞ്ചുറാണി,മുഖ്യമന്ത്രി പിണറായി വിജയൻ,രാഷ്ട്രപതിയുടെ ഭാര്യ സവിത കോവിന്ദ്,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,സ്‌പീക്കർ എം.ബി.രാജേഷ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ സമീപം

39/48

കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ സാമാജികരുടെ രണ്ടു ദിവസത്തെ സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യുന്നു.ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,മന്ത്രി ജെ.ചിഞ്ചുറാണി,മുഖ്യമന്ത്രി പിണറായി വിജയൻ,രാഷ്ട്രപതിയുടെ ഭാര്യ സവിത കോവിന്ദ്,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,സ്‌പീക്കർ എം.ബി.രാജേഷ്,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

40/48

തീവണ്ടിയില്‍ കടത്തിയ 250 ഗ്രാം എം.ഡി.എം.എയുമായി റെയില്‍വെ പോലീസിന്റെ പിടിയിലായ സാദിഖ്. പിടികൂടിയ എം.ഡി.എം.എ പാക്കറ്റ്കള്‍ താഴെ. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

41/48

കണ്ണൂരില്‍ എന്‍ജിഒ യൂണിയന്റെ ജില്ലാ മാര്‍ച്ച് നടന്നപ്പോള്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

42/48

പാചകത്തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ഡിഡിഇ ഓഫിസ് മാര്‍ച്ച് കെ.മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

43/48

കേന്ദ്ര ക്ഷേമനിധി ആനുകൂല്യം പുനസ്ഥാപിക്കണമെന്താവശ്യപ്പെട്ട് ബീഡി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നടത്തിയ കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസ് മാര്‍ച്ച് ദേശീയ പ്രസിഡന്റ് കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

44/48

അറസ്റ്റിലായ പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കുശേഷം ജനറല്‍ ഹോസ്പിറ്റലില്‍നിന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു. ഫോട്ടോ: എം.പി ഉണ്ണികൃഷ്ണന്‍\മാതൃഭൂമി

45/48

• അറസ്റ്റിലായ പി.സി. ജോർജിനെ എറണാകുളം എ.ആർ. ക്യാമ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു|ഫോട്ടോ: ബി.മുരളീകൃഷ്ണൻ

46/48

ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ചെറിയ തോതില്‍ അയവ് വന്നെങ്കിലും ജാഗ്രത എന്നോണം അണക്കെട്ടുകളിലെ ജലം നദികള്‍ വഴി ഒഴുക്കി നിയന്ത്രണവിധേയമാക്കിയിരിക്കുകയാണ്. വെള്ളം കവിഞ്ഞുകിടന്നപ്പോള്‍ അണക്കെട്ടിലെ വൃഷ്ടിപ്രദേശങ്ങളില്‍ അടിഞ്ഞ ചെളിവെള്ളം ഇറങ്ങി വെയില്‍ തെളിഞ്ഞതോടെ വിണ്ട് കിടക്കുന്നതും കാണാം. മലങ്കര, മുട്ടത്തിന് സമീപത്തുനിന്നുള്ള കാഴ്ച. ചിത്രം: അജേഷ് ഇടവെട്ടി

47/48

കൊല്ലം ബീച്ചിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരെ ബിയര്‍ കുപ്പിയുമായി അടിക്കാനെത്തിയ കച്ചവടക്കാരി. ഫോട്ടോ: സി.ആര്‍.ഗിരീഷ്‌കുമാര്‍\മാതൃഭൂമി

48/48

കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള രണ്ട് തുരങ്കങ്ങള്‍ വഴിയുള്ള തീവണ്ടിയാത്ര വ്യാഴാഴ്ച രാവിലെ അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായി രാത്രിയും പകലും നീളുന്ന ഒരുക്കത്തിലായിരുന്നു റെയില്‍വേ ജീവനക്കാര്‍...പുതിയ പാളം ഉറപ്പിക്കുന്ന അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. തുരങ്കത്തില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ-ഇ.വി.രാഗേഷ്

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented