മേയ് 25 ചിത്രങ്ങളിലൂടെ


1/62

കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിക്കൽ തോടിൽ നിന്ന്‌ മാലിന്യം നീക്കം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/62

കോഴിക്കോട് തിരുവണ്ണൂരിലെ ബാൻസുരി സ്റ്റുഡിയോയിൽ പള്ളിയിൽ നന്ദകുമാർ കമ്പോസ് ചെയ്ത "ഹോപ്പ് "മൂസിക് ആൽബം പ്രകാശനം ചെയ്യാനെത്തിയ പ്രശസ്ത സിത്താർ സംഗീതജ്ഞൻ ഉസ്താദ് റഫീഖ് ഖാൻ സംഗീത പ്രേമികൾക്കൊപ്പം സംവദിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/62

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെയും വഹിച്ചുള്ള പോലീസ് വാഹനം തിഹാർ ജയിലിലേക്ക് പോകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

4/62

കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം ശിക്ഷ ലഭിച്ചതറിഞ്ഞ് ഡൽഹിയിൽ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുന്നവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/62

അറസ്റ്റ് ചെയ്ത പി സി ജോർജിനെ എറണാകുളം എ ആർ ക്യാമ്പിൽ നിന്നും തിരുവന്തപുരത്തേയ്ക്കു കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

6/62

കൊച്ചിയിൽ ബുധനാഴ്ച നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയുടെ 12-ാമത് വാർഷികാഘോഷങ്ങളും അതിന്റെ ഭാഗമായി നടത്തുന്ന "ഹൃദ്യം " പദ്ധതിയുടെയും ഉദ്‌ഘാടന ചടങ്ങിൽ ഭദ്രദീപം കൊളുത്തുന്ന മമ്മൂട്ടി, ബസേലിയസ് മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവ, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ എന്നിവർ| ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

7/62

ഭീകരവാദ ഫണ്ടിങ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ ഡൽഹിയിലെ എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചശേഷം കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/62

കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള ടൂറിസം ബോധവൽക്കരണ യാത്ര ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് വിദ്യാർത്ഥികളോടൊപ്പം സെൽഫി എടുക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/62

കേരളാ സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമയി നടന്ന പൊതുസംവാദം സി.പി. ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ കോഴിക്കോട് കിഡ്സൺ കോർണറിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

10/62

ജനവിരുദ്ധ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഐഎൻടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

11/62

കേരള കോ. ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/62

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പത്തനംതിട്ട ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/62

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസ്സുകളുടെ കാര്യക്ഷമത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/62

കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ഹജ്ജ് പഠന ക്ലാസ് തോമസ് കെ തോമസ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

15/62

എറണാകുളം കടവന്ത്രയിൽ നടന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/62

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻറ്‌ പബ്ലിക് റിലേഷൻസ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി അടൂർ കെ.എസ്.ആർ.ടി.സി. കോർണറിൽ അവതരിപ്പിച്ച കലാജാഥ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/62

കേരള എൻജിനീയറിംങ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ അവകാശ ധർണ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/62

സർക്കാർ അവഗണനയ്‌ക്കെതിരേ കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/62

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ മലപ്പുറം ഹെഡ്‌പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ഇ.കെ. ആയിഷ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/62

കെ - റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/62

കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/62

ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ പറവൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ്‌ ടി എ ഹാമിദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/62

തൊടുപുഴ കരിമണ്ണൂർ സെന്റ്‌ ജോസഫ് എച്ച്‌.എസ്.എസ് ഗ്രൗണ്ടിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ സ്കൂൾ ബസുകൾ പരിശോധിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി രാജ്‌ / മാതൃഭൂമി

24/62

മഹേശ്വരി സഭയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗുജറാത്തി സ്കൂളിൽ നടക്കുന്ന പ്രഭാഷണപരമ്പര 'ഗൗ കൃപ കഥ'യിൽ പശു ഭക്തയായ സാധ്വി കപില ഗോപാൽ സരസ്വതി ദീദി സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

25/62

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനം | ഫോട്ടോ: പ്രവീൺ ദാസ് എം / മാതൃഭൂമി

26/62

കണ്ണൂർ ബെവ്‌കോ സംഭരണശാലക്കുമുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ ധർണ ജോസ് ജോർജ്‌ പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/62

പി.കെ.ശ്രീധരന്റെ രണ്ടു പുസ്തകങ്ങൾ കണ്ണൂരിൽ പ്രകാശനം ചെയ്ത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ മേഖലാ ഡയറക്ടർ കെ.കെ.മുഹമ്മദ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/62

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് യുണൈറ്റഡ് ഫ്‌ളവർ & ഓയിൽ മിൽ ഓണേഴ്‌സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ബി. വത്സലകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/62

സർക്കാർ അവഗണനക്കെതിരെ കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/62

സർക്കാർ അവഗണനക്കെതിരെ കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സി ഐ ടി യു ജില്ലാ സെക്രട്ടറി ജയൻബാബു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/62

എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയ ബി.ജെ പി പ്രവർത്തകർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/62

പി.സി.ജോർജ് എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.

33/62

തിരുവനന്തപുരത്ത് കേരള പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്‌) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/62

കേരള പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്‌) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

35/62

കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

36/62

കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

37/62

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ. മന്ത്രി ജി.ആർ.അനിൽ, എം. വിജയകുമാർ, പാലോട് രവി, വി.വി. രാജേഷ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/62

കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/62

കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

40/62

കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുമ്പോൾ വിലപിക്കുന്ന കച്ചവടക്കാരി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/62

കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുമ്പോൾ വിലപിക്കുന്ന കച്ചവടക്കാരി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

42/62

കൊല്ലം ബീച്ചിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുമാറ്റുവാനെത്തിയ കോർപ്പറേഷൻ, പോലീസ് ഉദ്യോഗസ്ഥരുടെ നേരെ ബിയർ കുപ്പിയുമായി ആക്രോശിക്കുന്ന കച്ചവടക്കാരി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/62

ലോറി ട്രാൻസ്‌പോർട്ട് ഏജൻസീസ് യൂണിയൻ സിഐടിയു വാർഷിക സമ്മേളനം കോഴിക്കോട്‌ ആനക്കുളം ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

44/62

കേരള കോ ഓപ്പ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി കെ.വി.ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/62

എറണാകുളത്ത്‌ പി ഡി പി പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

46/62

കണ്ണൂർ തളിപ്പറമ്പ് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ പരിശീലന പരിപാടിയിൽ ചെയർമാൻ ആർ എൽ.ബൈജു സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/62

എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മലപ്പുറം എളംകുളം ഇ.എം.എസ്. അക്കാദമിയിൽ രാംപുരിയാനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

48/62

ഗംഗോത്രിയിലെ കാളികാംബ പീഠം മഠാധിപതി സ്വാമി നാരായണ തീർത്ഥ ശങ്കരാചാര്യ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ അനാഥ മന്ദിര സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുവർ ഹോം സന്ദർശിച്ചപ്പോൾ. എ.വി.ശങ്കരൻ മേനോൻ, ടി.എ. അശോകൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

49/62

ഐ.എൻ.ടി.യു.സി യുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/62

മിനിമം പെൻഷൻ 8000 രൂപയാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

51/62

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സഹകരണ പെൻഷൻകാർ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/62

എൻ.ആർ.ഇ.ജി. വർക്കേർസ് യൂണിയന്റെ കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസ് മാർച്ച് എൻ.സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/62

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ പരിശീലന പരിപാടി ശരീര സൗന്ദര്യ മത്സര വിജയി ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

54/62

വിലക്കയറ്റത്തിനെതിരെ എസ്.ടി.യു കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എം.എ. കരിം ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ- സി. സുനില്‍കുമാര്‍\മാതൃഭൂമി

55/62

കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

56/62

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പനമ്പള്ളി നഗറില്‍ എത്തിയപ്പോള്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

57/62

വിവിധ ആവശ്യങ്ങളുന്നയിച്ച് HNL കരാര്‍ തൊഴിലാളി സംരക്ഷണ സമിതി കോട്ടയത്ത് കളക്ടറേറ്റ് ധര്‍ണ നടത്തിയപ്പോള്‍. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

58/62

തൃശ്ശൂരില്‍ നടക്കുന്ന SBT റിട്ടയറീസ് അസോസിയേഷന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടകന്‍ കെ. എസ്. കൃഷ്ണ വേദിയില്‍ എത്തിയപ്പോള്‍. ഫോട്ടോ - മനീഷ് ചേമഞ്ചേരി\മാതൃഭൂമി

59/62

മഴ തെല്ലൊഴിഞ്ഞു. വെയില്‍ തെളിഞ്ഞു. എടവപ്പാതി പടിവാതില്‍ക്കലാണ്. അതിനുമുന്‍പ് കൂടൊരുക്കണം. അതിനുള്ള നാരുമായി മരക്കൊമ്പിലേക്ക് വന്നതാണ് 'കോമണ്‍ അയോറ' ഇനത്തില്‍പ്പെട്ട പക്ഷി. തൊടുപുഴയില്‍നിന്നുള്ള ദൃശ്യം | ചിത്രം: ശ്രീജിത്ത് പി.രാജ്

60/62

പിറന്നാള്‍ സമ്മാനം..... പിറന്നാള്‍ ദിനത്തില്‍ വെണ്ണലയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഏഴാംക്ലാസുകാരി കെ.എസ്. അനാമിക പൂച്ചെണ്ട് സമ്മാനിച്ചപ്പോള്‍

61/62

ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കുമ്പോള്‍ കോട്ടയം വഴിയുള്ള തുരങ്കയാത്രകളും ഇനി ഓര്‍മയാകുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള രണ്ട് തുരങ്കങ്ങളും പൊളിച്ചു മാറ്റാതെ നിലനിര്‍ത്തുമെങ്കിലും. ഇത് വഴി ഇനി യാത്രാ വണ്ടികള്‍ രണ്ടുദിവസം കൂടിയേ ഓടിക്കുകയുള്ളൂ. റബ്ബര്‍ ബോര്‍ഡിന് സമീപത്തെ തുരങ്കത്തില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി.രാഗേഷ്

62/62

• വിധിക്കുശേഷം പ്രതി കിരൺകുമാറിനെ കൊല്ലം കോടതിയിൽനിന്ന്‌ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented