മേയ് 24 ചിത്രങ്ങളിലൂടെ


1/45

തൃക്കാക്കര ഉപതിരഞ്ഞെടുപ് പ്രചാരണത്തിന്റെ ഭാഗമായി .കാക്കനാട് നോയൽ ഗ്രീൻ നേച്ചർ യു .ഡി . എഫ് കുടുംബയോഗത്തിൽ ഉമ്മൻ ചാണ്ടി സംസാരിക്കുന്നു . ബെന്നി ബെഹനാൻ എം .പി. , ചെറിയാൻ ഫിലിപ്പ് , അബ്ദുൽ മുത്തലിബ് സമീപം | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

2/45

ബീമിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം ഹാളിൽ നടന്ന ഉസ്താദ് റഫീഖ് ഖാന്റെ സിത്താർ കച്ചേരി .തബല വൈക്കം രത്ന ശ്രീ അയ്യർ. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

3/45

കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് സമീപത്തേ ഓഫീസേർ സ് ക്ളബ്ബിന്റെ മതിൽ തകർന്നു നടപ്പാതയിൽ വീണു കിടക്കുന്നു . ശേഷിക്കുന്ന ഭാഗം കാൽ നട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തികൊണ്ട് നില്പുണ്ട് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/45

വിസ്മയ കേസിൽ ശിക്ഷ ഉറപ്പു വരുത്തിയ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനമറിയിച്ചുകൊണ്ട് കണ്ണൂരിൽ ഡി.വൈ .എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/45

സർവീസ് പൂർത്തീകരിച്ച് മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ നിന്നും പിരിഞ്ഞു പോവുന്ന വി.ജയകുമാറിന് കമ്പനിയുടെ ഉപഹാരം യൂണിറ്റ് മാനേജർ ജഗദീഷ് ജി നൽകുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/45

അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിവാദ്യം അർപ്പിച്ച് ഡി.വൈ,എഫ്.ഐ പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

7/45

പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാന്‍ മേല്‍പ്പാലത്തിന്റെ തൂണുകളുടെ ഭാര പരിശോധനകള്‍ക്കായി പൈലിംഗ് കഴിഞ്ഞ കോണ്‍ക്രീറ്റിനു മുകളില്‍ കയറ്റിയ മണല്‍ ചാക്കുകള്‍ പൊളിഞ്ഞുവീണപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

8/45

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച " എൻ. കൃഷ്ണപിള്ള നാടകോത്സവം 2022" അടൂർ ഗോപാലകൃഷ്‍ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

9/45

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "എൻ. കൃഷ്ണപിള്ള നാടകോത്സവം 2022" അടൂർ ഗോപാലകൃഷ്‍ണൻ ഉദ്‌ഘാടനം ചെയ്യുന്നു. മീരാ റാണി, എഴുമറ്റൂർ രാജരാജവർമ്മ, പന്ന്യൻ രവീന്ദ്രൻ, ടി.പി. ശ്രീനിവാസൻ, വിളക്കുടി രാജേന്ദ്രൻ, എം.ആർ. ഗോപകുമാർ തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

10/45

സ്‌കൂള്‍ വിപണിയിലെ തിരക്ക് | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

11/45

കോഴിക്കോട് അളകാപുരിയിൽ നടന്ന കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സി.എസ്.ചന്ദ്രിക സംസാരിക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

12/45

തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

13/45

ബെമൽ വിൽപ്പനക്കെതിരെ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ അഞ്ഞൂറാം ദിനത്തിൽ സംഘടിപ്പിച്ച ജനവിധി പ്രഖ്യാപനം കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

14/45

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ മഹാകവി ഒളപ്പമണ്ണയുടെ പാലക്കാട്ടെ വസതിയിലെത്തി ഭാര്യ ശ്രീദേവി ഒളപ്പമണ്ണയെ സന്ദർശിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

15/45

ചങ്ങമ്പുഴ പൊന്നിൻചിറ റോഡിൽ പര്യടനവേളയിൽ പ്രദേശവാസിയായ കമലത്തിനോട് വോട്ട് അഭ്യർത്തിക്കുന്ന ഡോ.ജോ ജോസഫ് | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

16/45

മെഡിക്കൽ കോളേജിൽ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് തസ്തികയ്ക്ക് വേണ്ടി നടന്ന അഭിമുഖത്തിന് എത്തിയവർ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

17/45

റാങ്ക് ലിസ്റ്റിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നു എന്നാരോപിച്ച് മെഡിക്കൽ കോളേജിൽ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് തസ്തികയ്ക്ക് വേണ്ടി അഭിമുഖം നടന്ന സ്ഥലത്ത് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

18/45

റാങ്ക് ലിസ്റ്റിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നു എന്നാരോപിച്ച് മെഡിക്കൽ കോളേജിൽ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് തസ്തികയ്ക്ക് വേണ്ടി അഭിമുഖം നടന്ന സ്ഥലത്ത് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

19/45

കൊല്ലം കോടതിയിൽ വിസ്മയക്കേസിലെ വിധി കേട്ടശേഷം മകൾക്ക് നൽകിയ കാറിൽ വീട്ടിലേയ്ക്ക് മടങ്ങുന്ന അച്ഛൻ ത്രിവിക്രമൻ നായർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

20/45

വിസ്മയക്കേസിലെ വിധിയ്ക്കുശേഷം ഡി വൈ എസ് പി പി രാജ് കുമാർ പ്രോസിക്യൂട്ടർ ജി മോഹൻരാജ് അച്ഛൻ ത്രിവിക്രമൻ നായർ എന്നിവർ സംഭാഷണത്തിൽ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

21/45

വിസ്മയക്കേസിലെ വിധിയ്ക്കുശേഷം ഡി വൈ എസ് പി പി രാജ് കുമാർ പ്രോസിക്യൂട്ടർ ജി മോഹൻരാജിനൊപ്പം പുറത്തേയ്ക്ക് വരുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

22/45

വിസ്മയക്കേസിലെ വിധി കേൾക്കാൻ കോടതിയിലെത്തിയവർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

23/45

ഇനി അഴിക്കുള്ളിൽ .. വിസ്മയക്കേസിലെ പ്രതി കിരൺകുമാറിനെ ശിക്ഷ വിധിച്ചശേഷം ജയിലിലേയ്ക്ക് കൊണ്ടു പോകുന്നതിനായി പോലീസ് ജീപ്പിൽ കയറ്റുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

24/45

ഏകീകൃത സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/45

ഏകീകൃത സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/45

നേപ്പാളിലേക്ക് തിരികെ പോകാൻ ഡൽഹിയിലെത്തിയ സീതാ ഖനാൽ സ്വീകരിക്കാനെത്തിയ നേപ്പാൾ എംബസി പ്രതിനിധികളെ കേരള ഹൗസിൽ കണ്ടപ്പോൾ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

27/45

തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിലെ പുതിയ മേൽപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് ബി.ജെ.പി. ഉള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

28/45

തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിലെ പുതിയ മേൽപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്ന നിലയിൽ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

29/45

നവീകരിച്ച കണ്ണൂർ ബർണശ്ശേരി സെയ്ന്റ്‌ തോമസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി കൂദാശ ചടങ്ങുകളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന പൊതുസമ്മേളനം ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

30/45

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന മൺസൂൺ ആര്ട്ട് ഫെസ്റ്റ് പ്രദർശനം | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

31/45

ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ ഇന്നു നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാവർക്കും അടുത്ത മൂന്നു ദിവസം സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നു. | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

32/45

വിസ്മയകേസിൽ വിധി കേൾക്കാൻ കോടതിക്ക് പുറത്ത്‌ തടിച്ചുകൂടിയ ജനക്കൂട്ടം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

33/45

വിസ്മയകേസിൽ വിധി വന്ന ശേഷം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് മാധ്യമങ്ങളെ കാണുന്നു.. അന്വേഷണ ഉദ്യോഗസ്ഥൻ എ. സി.പി രാജ്കുമാർ, കൊല്ലം റൂറൽ എസ്.പി കെ.ബി രവി എന്നിവർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

34/45

വിധി അറിഞ്ഞ ശേഷം കോടതിക്ക് വെളിയിലേക്ക് എത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

35/45

വിസ്മയ കേസിലെ വിധി കേട്ട ശേഷം കിരണിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ട് വരുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

36/45

ജില്ലാ സഹകരണ വേദിയുടെ ജോ: രജിസ്ടാൾ ഓഫീസ് ധർണ്ണ സി.എം. പി സംസ്ഥാന ജോ സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

37/45

എരഞ്ഞോളി മൂസ ഫൗണ്ടേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് കലാ പരിശീലന ക്യാമ്പ് അഡ്വ. പി.സന്തോഷ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

38/45

വിസ്മയ കേസില്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കോടതി വരാന്തയിലെ തിരക്ക്. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍/മാതൃഭൂമി

39/45

കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു/മാതൃഭൂമി

40/45

എന്‍.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ശരത് പവാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍/മാതൃഭൂമി

41/45

ജമാഅത്ത് ഇസ്ലാമിയുടെ ജില്ലാതല ഹജ്ജ് പഠന ക്യാമ്പ് കണ്ണൂരില്‍ സംസ്ഥാന സെക്രട്ടരി അബ്ദുള്‍ ഹക്കിം നദ് വി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍ കുമാര്‍/മാതൃഭൂമി

42/45

• പഴയ സഹപാഠികൾ ജാക്വലിൻ ജോൺ, സൂസൻ, ആരിഫ, ബീന എന്നിവർ പാലാരിവട്ടത്ത് ഉമാ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ |ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ

43/45

കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ വിജനമായ കോഴിക്കോട്ടെ ഹാര്‍ബറും കടലില്‍പ്പോകാതെ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളും | ഫോട്ടോ: പി. കൃഷ്ണപ്രദീപ്

44/45

കുറച്ചുദിവസമായി തുടരുന്ന കനത്തമഴ മാറി മാനം തെളിഞ്ഞപ്പോള്‍ മാട്ടുപ്പട്ടി പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പുല്‍മേട്ടില്‍ മേയാനിറങ്ങിയ കാട്ടാനക്കൂട്ടം

45/45

എസ്.എഫ്.ഐ. 34-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പെരിന്തല്‍മണ്ണയില്‍ സംഗമിച്ച ദീപശിഖാ-പതാക ജാഥകള്‍ സമ്മേളനവേദിയായ നെഹ്രു സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നു | ഫോട്ടോ: അജിത് ശങ്കരന്‍

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented