മേയ് 23 ചിത്രങ്ങളിലൂടെ


1/27

കോഴിക്കോട്‌ ചേവരമ്പലം ജംങ്ഷനിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/27

നാടകസത്രത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ടാഗോർഹാളിൽ സംഘടിപ്പിച്ച സതീഷ്.കെ.സതീഷിന് ആദരം പരിപാടിയിൽ നാടക പ്രവർത്തകൻ എൻ.ശശിധരൻ സതീഷ്.കെ.സതീഷിന് ഉപഹാരം കൈമാറുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/27

പത്തനംതിട്ട കോളേജ് ജംഗ്ഷനിൽ വാഹന അപകടത്തിൽ പരിക്ക്‌ പറ്റിയ പന്തളം മുടിയൂർകോണം പുതുമന താഴേതിൽ വീട്ടിൽ ആരോമലിനെ ആശുപത്രിയിൽ ചികിൽസക്കായി എത്തിക്കാൻ സഹായിച്ച പത്തനംതിട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മാരായ അനിൽകുമാർ, സുലൈമാൻ എന്നിവരെ ട്രാഫിക് പോലീസ് സബ് ഇൻസ്പക്ടർ അസ്ഹർ ഇബ്‌നു മിർസാഹിബ് ക്യാഷ് അവാർഡും പൂചെണ്ടും നൽകി ആദരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/27

ഗംഗോത്രിയിലെ കാളികാംബ പീഠം മഠാധിപതി സ്വാമി നാരായണ തീർത്ഥ ശങ്കരാചാര്യരെ കോഴിക്കോട്‌ ചാലപ്പുറം വെട്ടത്ത് തറവാട്ടിൽ പൂർണ്ണ കുംഭത്തോടെ സ്വീകരിക്കുന്നു. ബാലകൃഷ്ണൻ ഏറാടി, ഡോ. നെടുങ്ങാടി ഹരിദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/27

എസ്.എഫ്.ഐ. സംസ്ഥാന സമ്മേളന വേദിയിലേക്കുള്ള കൊടിമര ജാഥയ്ക്ക് കോഴിക്കോട് മാനാഞ്ചിറയിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/27

നവീകരിച്ച കണ്ണൂർ ബർണശ്ശേരി സെയ്‌ന്റ് തോമസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി കൂദാശ ചടങ്ങിലേക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെയും, ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രോപ്പോലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രോപ്പോലീത്ത എന്നിവരെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/27

കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം ശംഖുംമുഖം കണ്ണാന്തുറയിൽ വീടുകൾ സംരക്ഷിക്കാൻ മണൽ ചാക്കുകളിൽ നിറച്ച് അടുക്കിയ നിലയിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/27

പത്തനംതിട്ട ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച ബാങ്ക് വായ്പ കുടിശിക നിവാരണമേള | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/27

കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/27

ഡോ.ഗഫൂർ സ്മാരക പുരസ്കാരം കോഴിക്കോട്‌ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അഷ്റഫ് താമരശ്ശേരിക്ക് നൽകുന്നു. എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് പി.എ.ഫസൽ ഗഫൂർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

11/27

തൃക്കാക്കര മണ്ഡലം ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

12/27

ഐക്കോണ പാർക്ക് ശങ്കർ റോഡ് മുതൽ രാജേന്ദ്ര നഗറിലെ ജൽ ബോർഡ് ഓഫീസ് വരെയുള്ള രൂക്ഷമായ ജലക്ഷാമത്തിനെതിരെ ഡൽഹി ബിജെപി പ്രസിഡന്റ്‌ ആദേശ് ഗുപ്തയും രാംവീർ സിംഗ് ബിധുരിയും മറ്റ് മുതിർന്ന നേതാക്കളും ഡൽഹിയിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/27

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ വടക്കൻഞ്ചേരിക്ക് അടുത്തു വച്ച് അപകടത്തിൽ മരിച്ച പോൾ, റോസിലി, ജെസി എന്നിവരുടെ മൃതദേഹങ്ങൾ ആലപ്പുഴ അർത്തുങ്കലുള്ള വീട്ടിൽ തിങ്കളാഴ്ച എത്തിച്ചപ്പോൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

14/27

കേരള സർക്കാർ പെട്രോൾ - ഡീസൽ നികുതിവില കുറയ്ക്കുക എന്നാവശ്യപ്പെട്ട് ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/27

മാതൃഭൂമി ഉപരിപഠനം ഡയറക്ടറി 2022-ന്റെ ആദ്യ പ്രതി മിനു മെറിൻ സാബുവിന് നൽകി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പ്രകാശനം ചെയ്യുന്നു. യൂണിവേഴ്‌സിറ്റി റിസർച്ച് ഓഫീസർ ഡോ.ജി.മാളു സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/27

കോഴിക്കോട് ചേവരമ്പലം ജംങ്ഷനിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. നാൽപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17/27

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ടി.ഐ. മധുസൂധനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/27

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പുതുതായി ഒരുക്കിയ പ്രെഷര്‍ ഇന്‍ജക്റ്റര്‍ ഫോര്‍ സി.ടി. സ്‌കാന്‍ ലയണ്‍സ് ക്ലബ് ഡിസ്ടിക്റ്റ് ഗവര്‍ണ്ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിന്‍ ദാമു/ മാതൃഭൂമി

19/27

ചിങ്ങവനം-ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധന | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

20/27

എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് ഫ്രറ്റേര്‍ണിറ്റി ഓഫ് റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ ധര്‍ണ്ണ സ്വാമി അശ്വതി തിരുന്നാള്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എംപി ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

21/27

വിസ്മയ കേസ് വിധി കേള്‍ക്കാന്‍ കോടതി പരിസരത്തെ തിരക്ക് | ഫോട്ടോ: സി.ആര്‍.ഗിരീഷ് കുമാര്‍/ മാതൃഭൂമി

22/27

വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍ കൊല്ലം കോടതിയിലേക്ക് എത്തിയപ്പോള്‍ | ഫോട്ടോ: സി.ആര്‍.ഗിരീഷ് കുമാര്‍/ മാതൃഭൂമി

23/27

ആദ്യം റെസ്‌ക്യൂ... തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന വനിതാ പോലീസ് ബറ്റാലിയന്‍ പാസിങ് ഔട്ട് പരേഡിനുശേഷം ബന്ധുക്കളെ കാണുന്നതിനിടയില്‍ മഴപെയ്തപ്പോള്‍ ചേച്ചിയുടെ കുട്ടിയെ എടുത്ത് ഓടുന്ന പത്തനംതിട്ട റാന്നി സ്വേദശി അനുമോള്‍

24/27

• തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ നടന്ന വനിതാ പോലീസ് ബറ്റാലിയൻ പാസിങ് ഔട്ട് പരേഡിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി

25/27

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ നടന്ന ഇള നീരാട്ടം | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി ന്യൂസ്

26/27

തോമസ് കപ്പ് ബാഡ്മിന്റണില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍. മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയ് (ഇടത്ത്), എം.ആര്‍. അര്‍ജുന്‍ (ഇടത്തുമിന്ന് മൂന്നാമത്), കോച്ച് പി. ഗോപീചന്ദ്, കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ സമീപം | എ.എന്‍.ഐ.

27/27

കാസര്‍കോട് കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം കെ-റെയില്‍ സര്‍വേക്കായി കൊണ്ടുവന്ന കല്ലിന്റെ വില അയ്യായിരത്തിലധികമാണെന്നറിഞ്ഞ മേധാ പട്കര്‍ തലയില്‍ കൈവെക്കുന്നു | ഫോട്ടോ: രാമനാഥ് പൈ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented