
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തപരിപാടിയില്‍ ശ്രീകൃഷ്ണനായി ഗോപിക ഷാജിയും അര്‍ജ്ജുനനായി ആമൃതം ഗോപിനാഥും | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തപരിപാടിയില്‍ ശ്രീകൃഷ്ണനായി ഗോപിക ഷാജിയും അര്‍ജ്ജുനനായി ആമൃതം ഗോപിനാഥും | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ ഒളപ്പമണ്ണ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ ഒളപ്പമണ്ണ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് സമീപം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പത്തനംതിട്ട കുമ്പനാട് നടന്ന ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ നാല്‍പ്പത്തി മൂന്നാമത് സ്റ്റേറ്റ് കൗണ്‍സിലില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റേഴം ഗോപകുമാര്‍ തിരി തെളിക്കുന്നു.| ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
സാമൂഹികപ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചു നല്കപ്പെട്ട ഭവനങ്ങളിലെ കുടുംബങ്ങളുടെ ഉന്നമനത്തിലേക്കുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട കുടുംബസംഗമവും നന്മ വിരുന്ന് പദ്ധതിയും നഗരസഭാ ചെയര്മാന് അഡ്വ.സക്കീര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വഹിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ് യൂണിയന്(സി.ഐ..ടി.യു) പത്തനംതിട്ട ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണന് കോഴഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ബിലാത്തികുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ദേവാലയത്തില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയ്ക്ക് നല്കിയ സ്വീകരണ ചടങ്ങ് ഗോവാ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.കെ.മുരളീധരന് എം.പി,ഫാ.അജി എബ്രഹാം, ഡോ.സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ,ജോര്‍ജ് മത്തായി നൂറനാല്‍,ഡോ.തോമസ് മാര്‍ തിത്തോസ് എപ്പിസ്കോപ്പ എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
പ്രേംനസീര്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രേംനസീര്‍ സ്മൃതി പുരസ്കാരം നടി വിധുബാല രവി മേനോന് സമര്‍പ്പിക്കുന്നു.എം.കെ.ശ്രീധരന് നായര്‍, കെ.വി.സുബൈര്‍, പി.കെ.ഗോപി, പി.വി.ഗംഗാധരന്, യു.കെ.കുമാരന്, സുനില്‍കുമാര്‍, പി.മുസ്തഫ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
തളി പത്മശ്രീ ഹാളില്‍ നടന്ന ത്യാഗരാജ സംഗീതോത്സവത്തില്‍ ബേഗ്ലൂര് രവി കിരണ്‍ അവതരിപ്പിച്ച കച്ചേരി. | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. എം.കെ.രാഘവൻ എംപി, കെ.ശ്രീകുമാർ, ലോക്നാഥ് ബെഹ്റ, പി.കെ.ലംബോധരൻ നായർ എന്നിവർ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ആർട്ട് ഓഫ് ലിവിങ്ങിന്റെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി കൊച്ചി, കടവന്ത്ര വിനായകയിൽ നടന്ന സത്സംഗിൽ പങ്കെടുക്കാനെത്തിയ ആർട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര ഡയറക്ടറും ശ്രീ ശ്രീ രവിശങ്കറിന്റെ പ്രഥമ ശിഷ്യനുമായ സ്വാമിജി സദ്യോജാതയെയും ട്രസ്റ്റീ പ്രശാന്ത് നായരെയും വേദിയിലേക്ക് സ്വീകരിക്കുന്നു. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ നടന്ന വനിതാ പോലീസ് ബറ്റാലിയന് പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ നടന്ന വനിതാ പോലീസ് ബറ്റാലിയന് പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ നടന്ന വനിതാ പോലീസ് ബറ്റാലിയന് പാസിങ് ഔട്ട് പരേഡില്‍ നിന്ന്. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: രതീഷ് പി.പി. / മാതൃഭൂമി
കണ്ണൂരിൽ സിൽവർലൈൻ പ്രതിരോധ സമര സംഗമം മേധാ പട്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂരിലെ സിൽവർലൈൻ പ്രതിരോധ സമർ സംഗമത്തിനെത്തിയ മേധാപട്കറെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
ഇരുൾ മായട്ടെ ... കൊല്ലം ബീച്ചിനരികിൽ നെഹ്റു പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കേടുപാടുകൾ തീർക്കുന്നു.ബീച്ച് പരിസരത്തെ ഇരുട്ടൊഴിവാക്കാൻ ഇതു സഹായിക്കും | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കാസർഗോഡുനിന്ന് കന്യാകുമാരിയിലേയ്ക്കു ബൈക്കിൽ യാത്രതിരിച്ച സി ആർ എഫ് ക്ലബ്ബിലെ വനിതകൾ കൊല്ലത്ത് എത്തിയപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
ഗായിക സംഗീത സചിത്തിന്റെ മൃതദേഹം തിരുമല മാങ്കാട്ടു കടവ് സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ, അമ്മ രാജമ്മ, മൂത്ത സഹോദരി സ്വപ്ന ശ്യാമപ്രസാദ് എന്നിവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കണ്ണൂരിൽ സിൽവർലൈൻ പ്രതിരോധ സമര സംഗമത്തിൽ പരിയാരം സംസ്കൃതി പ്രവർത്തകർ പാടുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കേരള ചേരമർ സംഘത്തിന്റെ നാൽപത്തി ഏഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലംപേരൂർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാ കോര്ഡിനേറ്റര്മാര്ക്കുളള ഏകദിന ശില്‍പ്പശാല ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതിക്കായി കണ്ടെത്തിയ മുളിയാറില്‍ മേധാ പട്കര്‍ സന്ദര്‍ശനം നടത്തുന്നു. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി
കാസര്‍കോട് അണങ്കൂറിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് ഉദ്ദേശിനെയും അമ്മ ശാരദയെയും മേധാ പട്കര്‍ സന്ദര്‍ശിച്ചപ്പോള്‍. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി
കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം കണ്ണൂരില്‍ പി. സന്തോഷ്കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന ഇളനീര്വെപ്പിനായി തിരുവഞ്ചിറയില്‍ ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിക്കാനെത്തിയവര്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന ഇളനീര്വെപ്പിനായി തിരുവഞ്ചിറയില്‍ ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിക്കാനെത്തിയവര്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാര്‍ഷികദിനത്തില്‍ ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ആദരാഞ്ജലിയര്‍പ്പിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മകള്‍ പ്രിയങ്കാഗാന്ധി, പ്രിയങ്കയുടെ മക്കളായ മിറായ, റൈഹാന്‍ എന്നിവര്‍ |ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..