മേയ് 18 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/33

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അണ്ടർ 15 ഗുസ്തി ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ 62 കിലോഗ്രാം ഗ്രീക്കോ-റോമൻ വിഭാഗം ഫൈനലിൽ കോഴിക്കോടിന്റെ സൂര്യാനന്ദ് എം.സി.യും പാലക്കാടിന്റെ ആഷിക് എൻ.പി.യും ഏറ്റുമുട്ടുന്നു. മൽസരം വിജയിച്ച സൂര്യാനന്ദ് (ചുവപ്പ്) ഈ വിഭാഗത്തിൽ ചാമ്പ്യനായി. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/33

കേരള കോൺഗ്രസ് ബി. ജില്ലാ നേതൃത്വ പഠന ക്യാമ്പും കൺവൻഷനും പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ് കുമാർ കോഴിക്കോട് വർത്തക മണ്ഡലം ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/33

കനത്ത മഴയെ തുടർന്ന് കൊമ്മേരി കാവിൽത്താഴം റോഡിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/33

ബുധനാഴ്ച്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് കൊമ്മേരി കാവില്ത്താഴം കോനോത്തുപറമ്പ് പൂക്കോട്ട് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് സമീപത്തുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണനിലയിൽ . | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/33

കോഴിക്കോട്ട് ബുധനാഴ്ച്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ വെളള കയറിയ പന്നിയങ്കര മൈത്രി റോഡിലെ വീട്ടിനകത്ത് നിന്ന് വെള്ളം കോരിക്കളയുന്ന നുസൈബ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/33

വർഷങ്ങളായിപൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മാനാരി ശ്മശാനം റോഡ്. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

7/33

മഴയെ തുടർന്ന് മരക്കൊമ്പ് വീണ് വഞ്ചിയൂർ കോടതിക്ക് സമീപം വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ഒടിഞ്ഞു വീണനിലയിൽ. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/33

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പ്രകടനം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/33

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/33

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/33

വെട്ടം പഞ്ചായത്തിലെ പറവണ്ണ കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷമായി കടലേറ്റമുണ്ടായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

12/33

കൊല്ലം ജില്ല ലൈബ്രറി കൗൺസിലിൻ്റെ ആദിനാട് ഗോപി പുരസ്കാരം കവി കെ.സച്ചിദാനന്ദന് മന്ത്രി ഡോ: ആർ.ബിന്ദു സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

13/33

കൊല്ലം ജില്ല ലൈബ്രറി കൗൺസിലിൻ്റെ ആദിനാട് ഗോപി പുരസ്കാരദാനച്ചടങ്ങ് മന്ത്രി ഡോ: ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

14/33

ആലപ്പുഴയില്‍ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

15/33

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിപേരറിവാളൻ ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. | ഫോട്ടോ: രമേശ്‌ വി / മാതൃഭൂമി

16/33

എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ്സിന്റെ വിട്ട ബോഗി കൂട്ടിചേർത്തപ്പോൾ. | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

17/33

ജില്ലാ പോലീസ് സൊസൈറ്റി കൊല്ലം എ.ആർ ക്യാമ്പിൽ ആരംഭിച്ച സ്‌കൂൾ വിപണിയിലെ നോട്ടുബുക്കുകളുടെ വിഭാഗം. പൊതുവിപണിയിൽ ലഭിക്കുന്ന പ്രമുഖ കമ്പനികളുടെ നോട്ടുബുക്കുകളെല്ലാം 30 ശതമാനത്തിൽ കൂടുതൽ വിലക്കിഴിവിൽ ഇവിടെ നിന്ന് വാങ്ങാം. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/33

കേരള വനം - വന്യജീവി വകുപ്പ് കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റ് പബ്ലിക് ലൈബ്രറി സോപാനം ഹാളിൽ സജ്ജമാക്കിയ ഫോട്ടോ പ്രദർശനം കാണുന്നവർ. 19, 20 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈ സൗജന്യ പ്രദർശനം. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

19/33

കേരള വനം വന്യജീവി വകുപ്പ് കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റ് പബ്ലിക് ലൈബ്രറി സോപാനം ഹാളിൽ സജ്ജമാക്കിയ ഫോട്ടോ പ്രദർശനത്തിൽ തങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഫോട്ടോഗ്രാഫർമാരായ ഷിനു സുകുമാരൻ, ബിജു പി.ബി, തോംസൺ സാബുരാജ്, സുരേഷ് കുറുപ്പ് എന്നിവർ. 19, 20 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈ സൗജന്യ പ്രദർശനം. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

20/33

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ അറുപത്തി ഏഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല നേതൃയോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഡി. അജയകുമാർ, തമ്പാനൂർ രവി, യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ, ആർ. ശശിധരൻ തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

21/33

തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളായി വിജയിച്ച കൊച്ചി കോർപ്പറേഷൻ എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നും പദ്‌മജ .എസ്.മേനോനും [നടുവിൽ], തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡിൽ നിന്നും വള്ളി രവി, രതി രാജു എന്നിവർ സംസ്ഥന നേതാക്കളോടപ്പം | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

22/33

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണ ഉദ്‌ഘാടനം മാസ്കറ്റ്‌ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

23/33

കണ്ണൂർ മുഴപ്പിലങ്ങാട് ആറാം വാർഡിൽ ജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രമണി യെ സ്വീകരിച്ച് പ്രകടനം നടത്തുന്ന പ്രവർത്തകർ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

24/33

കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം പിഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

25/33

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.എഫ്.ഡി.സി. ഒരുക്കുന്ന ഒ.ടി.ടി. പ്ലാറ്റ് ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ ചെയർമാൻ ഷാജി എൻ. കരുണും, ബോർഡ് മെമ്പർ കൈതപ്രം ദാമോദരൻ നമ്പൂതിരിയും. ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

26/33

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.എഫ്.ഡി.സി. ഒരുക്കുന്ന ഒ.ടി.ടി. പ്ലാറ്റ് ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന കമ്പനി സെക്രട്ടറി ജി. വിദ്യ, മാനേജിങ് ഡയറക്ടർ എൻ. മായ, ചെയർമാൻ ഷാജി എൻ. കരുൺ, ബോർഡ് മെമ്പർ കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ.| ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

27/33

പയ്യന്നൂർ പുല്ലു പാറയിൽ ശാസ്ത്രീയ ഭക്ഷ്യധാന്യസംഭരണശാലയ്ക്ക് മന്ത്രി ജി.ആർ അനിൽ ശിലയിടുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

28/33

കനത്തമഴയില്‍ വെള്ളക്കെട്ടായ കുട്ടനാട് എടത്വാ മാങ്കുഴിവടക്ക് പാടത്ത് കൊയ്ത്തിനിറക്കിയ യന്ത്രങ്ങള്‍ ചെളിയില്‍ താഴ്ന്ന നിലയില്‍ | ഫോട്ടോ: സി.ബിജു/മാതൃഭൂമി

29/33

പാലക്കാട്ട് കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി.രതീഷ്/മാതൃഭൂമി

30/33

കണ്ണൂരിലെത്തിയ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അന്ത്യോദയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.ഫോട്ടാ: സി.സുനില്‍കുമാര്‍/മാതൃഭൂമി

31/33

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കക്കാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കൗലത്തിനെ മേയര്‍ ടി.ഒ.മോഹനന്‍ അഭിനന്ദിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

32/33

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയമറിഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദം. ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

33/33

കനത്തമഴയില്‍ വെള്ളക്കെട്ടായ കുട്ടനാട് എടത്വാ മാങ്കുഴിവടക്ക് പാടത്ത് കൊയ്യാനിറക്കിയ യന്ത്രം ചെളികയറി കേടായ നിലയില്‍. വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന നെല്‍ക്കതിരുകള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ഷകരെയും കാണാം | ഫോട്ടോ: സി. ബിജു

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur

38

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


kollam

41

മേയ് 22 ചിത്രങ്ങളിലൂടെ

May 22, 2023


news in pics 4.6.2023

1

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023

Most Commented