മേയ് 17 ചിത്രങ്ങളിലൂടെ


1/50

വാട്ടർ ഫ്രീഡം.....: കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിന്റെ പിന്നിൽ കെട്ടി കിടക്കുന്ന മഴ വെള്ളം. വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം മണ്ണ് നിറഞ്ഞ് അടഞ്ഞതാണ് കാരണം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/50

കളി എന്നോടു വേണ്ട ... കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അണ്ടർ 15 ഗുസ്തി ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ ഫ്രീസ്റ്റൈൽ മൽസരത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/50

മുഖ്യമന്ത്രിക്കെതിരെയുള്ള കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഡി.വൈ .എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/50

കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ കൊല്ലം ക്യു.എ.സി. മൈതാനിയിൽ സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ പതാക ഉയർത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/50

ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിർവഹിച്ചത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/50

ജ്ഞാനവാപി വിഷയത്തിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി ഐക്യ ഹിന്ദു സേന പ്രവർത്തകർ സുപ്രീം കോടതിക്ക്‌ സമീപം ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/50

ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ ദമ്പതികളായ അമീറുദീന്റെയും ഐഷാ ബിവിയുടെയും വീടിന്റെ ഗ്രഹപ്രവേശത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറിയപ്പോൾ. മന്ത്രി എം.വി.ഗോവിന്ദൻ, വി.ശശി എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/50

കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മലങ്കര ഓർത്തോഡക്സ് അരമനയിൽ സംഘടിപ്പിച്ച ഈദ് സുഹൃദ്‌ സംഗമത്തിൽ ഖുറാൻ ഡോ. ഗബ്രേയേൽ മാർഗ്രിഗോറിയോസ് മെത്രോപോലിത്ത ഗുരുരത്നം ജ്ഞാന തപസിക്ക് കൈമാറുന്നു. ശ്രീകാര്യം ജുമാ മസ്ജിദ് ഇമാം ഷംഷുദീൻ അൽഖാസിമി, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/50

തിരുവനന്തപുരത്ത്‌ കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തോടനുബന്ധിച്ച് കുടുംബശ്രീയെ പറ്റി പഠിക്കുന്നതിനായി ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലെ മുൻസിപ്പൽ കൗൺസിൽ നിന്നെത്തിയ ചെയർമാൻ, വൈസ് ചെയർമാൻ, കൗൺസിലേഴ്‌സ് എന്നിവർ ചേർന്ന് മന്ത്രി എം വി ഗോവിന്ദനെ തലപ്പാവും പൊന്നാടയും അണിയിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/50

പാലക്കാട്ട് നടക്കുന്ന കെ.എസ്.കെ.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിമരത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/50

പ്രതീക്ഷകളുടെ തെളിമാനം... ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് ചൊവ്വാഴ്ച്ച ഉച്ചയോടെ ചെറു ശമനം ആയപ്പോൾ തൃശൂർ പൂരം എക്സിബിഷൻ സ്റ്റാളിനു സമീപം ബലൂണുകളുമായി കാത്തു നിൽക്കുന്ന കച്ചവടക്കാരി | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

12/50

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

13/50

വേലുത്തമ്പി ദളവ ദേശീയ പുരസ്ക്കാരം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ എം.ബി. രാജേഷ് നൽകുന്നു. വിളക്കുടി രാജേന്ദ്രൻ, മാധവൻ ബി.നായർ, പെരുമ്പടവം ശ്രീധരൻ, ജി. രാജ് മോഹൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/50

കനത്ത മഴയെത്തുടർന്ന് കൊല്ലം എ.ആർ ക്യാമ്പിന് എതിർവശത്ത് ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/50

കൊല്ലം ഡി.സി.സി യിൽ നടന്ന കടവൂർ ശിവദാസൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/50

കൊല്ലത്ത് ബുധനാഴ്ച ആരംഭിക്കുന്ന ഹെഡ്‌ലോഡ്‌ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് പുള്ളിക്കട യൂണിറ്റ് അംഗങ്ങൾ ആനയുടെ രൂപം ചിന്നക്കടയിൽ സ്ഥാപിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/50

മലപ്പുറം കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിനു മുമ്പിൽ എ.ഐ.ടി.യു.സി. പ്രവർത്തകർ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

18/50

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർഥം മലപ്പുറം കോട്ടപ്പടി ഗവ. ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനത്തിനു ശേഷം സാദിഖലി തങ്ങളുടെ കണ്ണ് പരിശോധിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/50

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മലപ്പുറം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മലപ്പുറം നഗരസഭ കൗൺസിലർ ജയശ്രീ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/50

കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ കാൽടെക്സിൽ നടത്തിയ സമര സംഗമം അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/50

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപ്പറേഷൻ 62-ാം ഡിവിഷനിലെ സെന്റ് ജോസഫ് സ്‌കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തേക്ക് വരുന്ന എം.കെ സാനുമാസ്റ്റർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/50

കൊച്ചി കോർപ്പറേഷൻ 62-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാൻ എത്തിയവർ. എസ് ആർ വി എൽ പി സ്കൂളിലെ പോളിംഗ് ബൂത്തിന് പുറത്തു ചൊവ്വാഴ്ച രാവിലെ പെയ്ത ചെറുമഴയിലും വെള്ളക്കെട്ടുണ്ടായിരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/50

പത്തനംതിട്ട പ്ലാച്ചേരി മൂക്കട റോഡിൽ നടന്ന വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു

24/50

പരിസ്ഥിതിലോല മേഖലയിൽ നിന്ന് അമ്പൂരി പഞ്ചായത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പൂരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നടത്തിയ ധർണ്ണ മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/50

പനിനീർക്കുളിരിൽ... ഊട്ടി പുഷ്പമേളയോടനുബന്ധിച്ച് റോസ് ഗാർഡനിൽ പനിനീർപ്പൂമേള ആരംഭിച്ചപ്പോൾ. കോവിഡ് കാരണം 2 വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മേളക്ക് വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത് | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

26/50

പനിനീർക്കുളിരിൽ... ഊട്ടി പുഷ്പമേളയോടനുബന്ധിച്ച് റോസ് ഗാർഡനിൽ പനിനീർപ്പൂമേള ആരംഭിച്ചപ്പോൾ. കോവിഡ് കാരണം 2 വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മേളക്ക് വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത് | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

27/50

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപത്തെ കടകളൊഴിപ്പിക്കാൻ കന്റോൺമെന്റിന് കോടതി അനുമതി നൽകിയതിനെ തുടർന്ന് ഇരുപതു വർഷം കച്ചവടം നടത്തിയ സ്ഥലം പൂട്ടിയിറങ്ങുന്ന പി.കെ. ഫൽഗുനൻ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/50

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപത്തെ കടകളൊഴിപ്പിക്കാൻ കന്റോൺമെന്റിന് കോടതി അനുമതി നൽകിയതിനെ തുടർന്ന് കടയൊഴിഞ്ഞു പോകുന്ന അഴീക്കോട്ടെ അഞ്ജന വേണി. 28 വർഷമായി ഇവരിവിടെ മിലിട്ടറി സ്റ്റോർ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/50

കോഴിക്കോട്‌ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽച്ചെയർ എന്നിവയുടെ വിതരണോദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിക്കുന്നു | ഫോട്ടോ: പി. പി. ബിനോജ് / മാതൃഭൂമി

30/50

ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ഐ.ടി.യു.സി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഗതാഗതവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/50

എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ മുൻമന്ത്രി വി.എസ്. ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/50

വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/50

ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഗ്രിക്കൾച്ചർ ഫാം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് കേരളയും, എ.ഐ.ടി.യു.സി. യും ചേർന്ന് നടത്തിയ സംയുക്ത സെക്രട്ടറിയേറ്റ് ധർണ്ണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/50

ഉദ്യോഗസ്ഥ പീഢനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/50

സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/50

പാലക്കാട്‌ കൊപ്പം കാരാളർ മാരിയമ്മൻ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/50

മഴയോട് തോൽക്കാതെ... കോരിച്ചൊരിയുന്ന മഴയിലും തിരക്കിൽ ലോകം പായുമ്പോൾ മഴയോടു തോൽക്കാതെ മാറി നിൽക്കാതെ നഗരം വൃത്തിയാക്കാൻ ഇരു കൈകളിലും ചൂലുകളുമായി അവരും തിരക്കിലാണ്. തൃശൂർ തേക്കിൻകാട് മൈതാനി വൃത്തിയാക്കുന്ന ശുചീകരണ സേനാംഗങ്ങങ്ങൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

38/50

ശമ്പളം അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി. ആലപ്പുഴ കെ.എസ്‌.ആർ.ടി.സി.യ്ക്കു മുന്നിൽ നടത്തിയ ധർണ്ണ എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

39/50

തിരൂരില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രദര്‍ശന വിപണന മേളയുടെ റിപ്പോര്‍ട്ടിങ്ങില്‍ അച്ചടിമാധ്യമ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയ മാതൃഭൂമി തിരൂര്‍ ലേഖകന്‍ പ്രദീപ് പയ്യോളിക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം സമ്മാനിക്കുന്നു. സമീപം മലപ്പുറം ജില്ലാ കലക്ടര്‍ പ്രേംകുമാര്‍, ജില്ലാ പി.ആര്‍.ഡി. ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍.

40/50

വേനലവധി വേതനം ആവശ്യപ്പെട്ട് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ കഞ്ഞിവെച്ച് സമരം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/50

ഏഴുവർഷം മുമ്പ് മനോനില തെറ്റി ഇന്ത്യയിലെത്തിയ നേപ്പാൾ സ്വദേശി സീത ഖനാലിന് പിലാത്തറ ഹോപ്പ് ചികിത്സ നൽകി യാത്രയാക്കുന്ന ചടങ്ങ് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/50

കേരള സ്റ്റേറ്റ് കുക്കിങ് വർക്കേർസ് യൂണിയൻ ഇന്ധനവില വർധനവിനെതിരെ നടത്തിയ ഉണർത്തുസമരം കണ്ണൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/50

ലോട്ടറി ഏജന്റ്‌സ്‌ ആൻറ്‌ സെല്ലേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി

44/50

ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ടുചെയ്യാൻ രാവിലെ തന്നെ എത്തുന്ന ശാരദ. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/50

കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സോണൽ ഓഫീസ് ഹാളിൽ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/50

കണ്ണൂർ കോർപ്പറേഷൻ കക്കാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ പുഴാതി യു.പി. സ്‌കൂളിൽ വോട്ട്‌ ചെയ്യാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/50

കെ-റെയില്‍ സര്‍വ്വേ കുറ്റിക്കുമേല്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ റീത്ത് വെയ്ക്കുന്നു. എറണാകുളം തൃക്കാക്കര മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വാഹനപര്യടന ഉദ്ഘാടന വേദിക്ക് മുന്നിലാണ് റീത്ത് വെച്ചത്.

48/50

തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്തമഴയില്‍ കോഴിക്കോട് തിരുവമ്പാടി ബസ്സ്റ്റാന്റില്‍ വെള്ളം കയറിയപ്പോള്‍. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അഴുക്കുചാല്‍ നവീകരണപ്രവൃത്തി നടക്കുകയാണ്. വര്‍ഷകാലമെത്തുംമുമ്പേ പണി പൂര്‍ത്തിയായില്ലെങ്കില്‍ ഈ വര്‍ഷവും അങ്ങാടി വെള്ളത്തില്‍ മുങ്ങും.

49/50

ബോധിവൃക്ഷച്ചുവട്ടില്‍... പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദ്യൂബയും ലുംബിനി മായാദേവി ക്ഷേത്രത്തിലെ ബോധിവൃക്ഷം നനയ്ക്കുന്നു. 2014 ല്‍ മോദി സമ്മാനിച്ചതാണ് ബോധ്ഗയയില്‍ നിന്നുള്ള വൃക്ഷത്തൈ.

50/50

കോഴിക്കോട് വയനാട് റോഡില്‍ ഡി.സി.സി. ഓഫീസിന് സമീപം സ്വകാര്യ ഗോഡൗണില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിശമന സേന |ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented