മേയ് 15 ചിത്രങ്ങളിലൂടെ


1/54

കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് നെയ്യഭിഷേക ചടങ്ങിന് ഒരുങ്ങുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

2/54

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി വയനാട് മുതിരേരി ശിവക്ഷേത്രത്തിൽ നിന്നും എടയാർ മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി മുതിരേരി വാൾ എഴുന്നള്ളിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

3/54

മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ചിരുന്ന കാർ ദേശീയ പാതയിൽ കണ്ണൂർ ചെട്ടിപിടികയിൽ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/54

എറണാകുളത്തെ കിഴക്കമ്പലം കിറ്റക്സ് നഗറിൽ ട്വന്റി ട്വന്റി യും, ആം ആദ്‌മി പാർട്ടിയും ചേർന്ന് നടത്തിയ ജനസംഗമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഷാളണിയിക്കുന്ന ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

5/54

എറണാകുളത്തെ കിഴക്കമ്പലം കിറ്റക്സ് നഗറിൽ ട്വന്റി ട്വന്റി യും, ആം ആദ്‌മി പാർട്ടിയും ചേർന്ന് നടത്തിയ ജനസംഗമത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബും | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

6/54

എറണാകുളത്തെ കിഴക്കമ്പലം കിറ്റക്സ് നഗറിൽ ട്വന്റി ട്വന്റി യും, ആം ആദ്‌മി പാർട്ടിയും ചേർന്ന് നടത്തിയ ജനസംഗമത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പ്രഖ്യാപിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്‌മി സംസ്ഥാന കോർഡിനേറ്റർ പി. സി. സിറിയക്, ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

7/54

വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവേകാനന്ദ രംഗകലോത്സവത്തിന്റെ ഭാഗമായി വിവേകാനന്ദ നാട്യരത്ന പുരസ്‌കാരം മാർഗി വിജയകുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/54

കണ്ണൂർ കക്കാട് ഷിർദി സായിബാബ മന്ദിരം പ്രതിഷ്ഠാ ദിന വാർഷിക ദിനത്തിൽ നടന്ന ആരതി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/54

കണ്ണൂർ എടക്കാട് ദേശപോഷിണി ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി.ഗോവിന്ദനെ സ്വീകരിച്ചാനയിക്കുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

10/54

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗം ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ എസ്. ദേവനാരായണൻ, ആലപ്പുഴ ജില്ല | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/54

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ എം. മനീഷ്, പാലക്കാട് ജില്ല | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/54

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ കെ. അർജുൻ, എറണാകുളം ജില്ല | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/54

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗം ട്രിപ്പിൾജമ്പിൽ സ്വർണ്ണം നേടിയ എ.ബി. അരുൺ, ഇടുക്കി ജില്ല | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/54

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ വനിതാവിഭാഗം ജാവലിൻത്രോയിൽ സ്വർണ്ണം നേടിയ എച്ച്.ആർ. ശ്രീരഞ്ജിനി, മലപ്പുറം ജില്ല | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/54

ശക്തമായ കടലേറ്റത്തെ തുടർന്ന് കൊല്ലം തങ്കശ്ശേരി ലൈറ്റ് ഹൗസിനടുത്തുള്ള വീടുകളുടെ സമീപത്തേക്ക് കയറിയെത്തുന്ന തിരമാലകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/54

സുരക്ഷിത തീരത്ത്........... കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ലക്ഷദ്വീപ്, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മൽസ്യബന്ധന ബോട്ടുകൾ സുരക്ഷിതത്വം തേടി കൊല്ലം തുറമുഖത്തിന് സമീപത്തേക്ക് അടുപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/54

ശക്തമായ കടലേറ്റത്തെ തുടർന്ന് കൊല്ലം മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം തീരം കടലെടുത്തപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/54

കൊല്ലം ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിമുക്ക് അഡ്‌ലർ നീന്തൽ അക്കാദമിയിൽ നടന്ന ജില്ലാതല നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

19/54

കൊല്ലം ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിമുക്ക് അഡ്‌ലർ നീന്തൽ അക്കാദമിയിൽ നടന്ന ജില്ലാതല നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

20/54

വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.സി.സി യിൽ നടന്ന കെ.എസ് വിനോദ് ലാൽ അനുസ്മരണ ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/54

തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം എച്ച്.എസ്. പ്രണോയുടെ തിരുവനന്തപുരം ആക്കുളത്തെ വസതിയിൽ ആഹ്‌ളാദം പങ്കുവെയ്ക്കുന്ന അമ്മ ഹസീന, അച്ഛൻ സുനിൽകുമാർ, സഹോദരിയുടെ മകൾ ഇഷിക എന്നിവർ | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ / മാതൃഭൂമി

22/54

ട്വന്റി ട്വന്റി സംഘടിപ്പിക്കുന്ന ജനസംഗമം പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം കേൾക്കാൻ കാത്തിരിക്കുന്ന ജനക്കൂട്ടം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/54

ന്യൂഡൽഹിയിലെ ​കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ഡൽഹി പ്രദേശ് കോൺഗ്രസ് അംഗങ്ങൾ ബിജെപി ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

24/54

ന്യൂഡൽഹിയിലെ ​കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ഡൽഹി പ്രദേശ് കോൺഗ്രസ് അംഗങ്ങൾ ബിജെപി ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

25/54

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെ.എ.പി.രണ്ട് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ഹാഫ് മാരത്തോൺ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/54

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെ.എ.പി. രണ്ട് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ഹാഫ് മാരത്തോൺ കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/54

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ കൗൺസിൽ മീറ്റ് കണ്ണൂരിൽ പി.ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/54

ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂരിൽ പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/54

കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ പ്രതിജ്ഞ ചൊല്ലുന്ന പ്രതിനിധികൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/54

പോസ്റ്റൽ വിഭാഗം എഫ്.എൻ.പി.ഒ. സംസ്ഥാന പ്രവർത്തക പഠന ക്യാമ്പ്‌ കണ്ണൂരിൽ അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/54

ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/54

കണ്ണൂർ ചൊവ്വ ശിവക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/54

കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയ തിരുന്നാളിന് വികാരി റവ. ഡോ. ജോയ് പൈനാടത്തിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/54

അസം റൈഫിൾസ് എക്സ്സർവീസ്‌മെൻ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ആരംഭിച്ച ക്ഷേമപുനരധിവാസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ലെഫ്റ്റനന്റ് ജനറൽ പ്രദീപ്.സി.നായർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

35/54

എസ്.സുശീലൻനായർ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ റസലിംങ് അസോസിയേഷനുമായി ചേർന്ന് തിരുമല നഗരസഭാ കോംപ്ലക്‌സിന് മുന്നിൽ സംഘടിപ്പിച്ച റസലിംങ് ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/54

എസ്. സുശീലൻനായർ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ റസ്‌ലിംങ് അസോസിയേഷനുമായി ചേർന്ന് തിരുമല നഗരസഭാ കോംപ്ലക്‌സിന് മുന്നിൽ സംഘടിപ്പിച്ച റസ്‌ലിംങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ സെയ്ദാലിയും, കോട്ടയത്തിന്റെ എഡിസനും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ സെയ്ദാലി വിജയിച്ചു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/54

ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്ന് തിരുശേഷിപ്പും, തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള വാഹനറാലി കത്തീഡ്രൽ വികാരി മോൺ. ടി. നിക്കോളാസ് ഫ്ളാഗ്ഓഫ് ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/54

തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ പ്രദക്ഷിണം തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്ന് ആരംഭിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

39/54

കോഴിക്കോട് നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന അധ്യാപക കലോത്സവം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

40/54

കൊച്ചിൻ ഫ്ലവർ ഷോയോടനുബന്ധിച്ച് നടന്ന ഫ്ലവർ ഗേൾ മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

41/54

ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് മുങ്ങിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

42/54

പെരുവഴിയിലായ ജനം ... ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് മുങ്ങിയപ്പോൾ റോഡിൽ ബസ്സുകാത്തു നിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/54

അക്കരെയാണ് ബസ്സ് ... ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് മുങ്ങിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

44/54

ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം കളത്തിപ്പറമ്പ് റോഡിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

45/54

വാട്ടർ കാർ ... ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം ഐലൻഡ് റോഡിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

46/54

കനത്ത മഴയിൽ എറണാകുളം കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം കയറിയപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

47/54

കനത്ത മഴയിൽ എറണാകുളം കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം കയറിയപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

48/54

കണ്ണൂർ ചൊവ്വ ശിവക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

49/54

കണ്ണൂര്‍ ശിക്ഷക് സദനില്‍ ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ / മാതൃഭൂമി

50/54

കണ്ണൂര്‍ രൂപതാ ഹോളി ട്രിനിറ്റി ഭദ്രാസന ദേവാലയ തിരുന്നാള്‍ മഹോത്സവത്തില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ / മാതൃഭൂമി

51/54

കനത്ത മഴയിൽ എറണാകുളം കെ.എസ്‌.ആർ.ടി.സി. സ്റ്റാന്റിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

52/54

മഴച്ചിറക്........... കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ കൊല്ലം ഹൈസ്‌കൂൾ ജംഗ്‌ഷനിലൂടെ ഇരുചക്രവാഹനങ്ങൾ പോകുമ്പോൾ ഇരുവശത്തേക്കും ചിറകുപോലെ തെറിക്കുന്ന മഴവെള്ളം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

53/54

കിഴക്കമ്പലം ട്വന്റി ട്വന്റി ഞായറാഴ്ച നടത്തുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ കൊച്ചിയിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിമാനത്താവളത്തിന് പുറത്തേക്കു വരുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

54/54

ഫോമ കേരള കൺവെൻഷൻ സമാപനത്തോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്ന പട്ടം പറത്തൽ പ്രദർശനത്തിൽ നിന്ന്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പട്ടങ്ങൾ ഉയർത്താനാവാതെ വന്നതിനെ തുടർന്ന് പ്രദർശനം പിന്നീട് നിർത്തിവെച്ചു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

Content Highlights: news In pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented