
കിഴക്കമ്പലം ട്വന്റി ട്വന്റി ഞായറാഴ്ച നടത്തുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ കൊച്ചിയിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിമാനത്താവളത്തിന് പുറത്തേക്കു വരുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കിഴക്കമ്പലം ട്വന്റി ട്വന്റി ഞായറാഴ്ച നടത്തുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ കൊച്ചിയിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിമാനത്താവളത്തിന് പുറത്തേക്കു വരുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
മഴച്ചിറക്........... കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ കൊല്ലം ഹൈസ്‌കൂൾ ജംഗ്‌ഷനിലൂടെ ഇരുചക്രവാഹനങ്ങൾ പോകുമ്പോൾ ഇരുവശത്തേക്കും ചിറകുപോലെ തെറിക്കുന്ന മഴവെള്ളം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ഈസ്റ്റ് പോലീസ് ചിന്നക്കടയിൽ നിന്നും പിടികൂടിയ നിരോധിത പുകയില ഉല്പന്നങ്ങളുമായി | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഫോമ കേരള കൺവെൻഷൻ സമാപനത്തോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്ന പട്ടം പറത്തൽ പ്രദർശനത്തിൽ നിന്ന്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പട്ടങ്ങൾ ഉയർത്താനാവാതെ വന്നതിനെ തുടർന്ന് പ്രദർശനം പിന്നീട് നിർത്തിവെച്ചു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ആധാരം എഴുത്ത് അസോസിയേഷൻ 23-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന റാലി | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ആധാരം എഴുത്ത് അസോസിയേഷൻ 23-ാമത് സംസ്ഥാന സമ്മേളനത്തിൻ്റ ഭാഗമായി കൊല്ലത്ത് നടന്ന വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ആധാരം എഴുത്ത് അസോസിയേഷൻ 23-ാമത് സംസ്ഥാന സമ്മേള്ളനത്തിന്റെ സമാപന സമ്മേളനം കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ ആരംഭിച്ച മാതൃഭൂമി ക്ലബ് എഫ് എം ദി യെല്ലോ ഇന്ത്യ ബസാറിലെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ മാതൃഭൂമി ക്ലബ് എഫ് എം ദി യെല്ലോ ഇന്ത്യ ബസാറിന്റെ ഉദ്ഘാടനം നിർവഹിച്ച സിനിമാതാരം ഐശ്വര്യ ലക്ഷ്‌മി സ്റ്റാളുകൾ കാണുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മാതൃഭൂമി ക്ലബ് എഫ് എം ദി യെല്ലോ ഇന്ത്യ ബസാറിന്റെ ഉദ്ഘാടനം എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ സിനിമ താരം ഐശ്വര്യ ലക്ഷ്മി നിർവ്വഹിക്കുന്നു. മാതൃഭൂമി വൈസ് പ്രസിഡണ്ട് ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, പിട്ടാപ്പിളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ, ഡയറക്ടർ മാതൃഭൂമി ഡിജിറ്റൽ ബിസിനസ്സ് മയൂര ശ്രേയാംസ് കുമാർ, അസറ്റ് ഹോംസ് ജനറൽ മാനേജർ ഭാവന സന്ദീപ്, ക്ലബ് എഫ് എം ഡപ്യൂട്ടി ജനറൽ മാനേജർ ആർ. ജയദീപ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടെഴുന്നള്ളത്ത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ രാജസ്ഥാനിൽ നിന്നള്ള ആദിവാസി നൃത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ രാജസ്ഥാനിൽ നിന്നള്ള ആദിവാസി നൃത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ പോലീസിന്റെ കെ.9 ഡോഗ് സ്‌ക്വാഡ് വിഭാഗം നടത്തിയ പോലീസ് നായ്ക്കളുടെ പ്രദർശനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എന്തു ചന്തം എന്നെ കാണാൻ... പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഇന്ത്യൻ ഗ്രാമോത്സവത്തിൽ പങ്കെടുത്ത നേപ്പാളിൽ നിന്നുള്ള കലാകാരികൾ സ്റ്റേജിൽ നിന്നും കൂട്ടുകാരികൾ ചിത്രീകരിച്ച അവരുടെ ഡാൻസ് വീഡിയോ ആസ്വദിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കോഴിക്കോട് പെരുമണ്ണ മുണ്ടുപാലം മാർച്ചാലിൽ അങ്കണവാടിയ്ക്കു സമീപം നിർമാണത്തിലിരിക്കുന്ന കിണർ ഇടിഞ്ഞു മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
പി.എൻ. പണിക്കർ ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഓർമ്മപ്പെടുത്തൽ ......: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി ശിൽപ്പി കരീം എടവണ്ണയും സുഹൃത്തുക്കളും കോഴിക്കോട് ബീച്ചിൽ തീർത്ത "സംരക്ഷണം" മണൽ ശില്പം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ക്യാപ്റ്റൻ പി.കെ.ജയവർദ്ധനന്റെ "ലാസ്റ്റ് ഫ്ലെയിം 2 " ചിത്ര പ്രദർശനം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടന്ന കേരള മദ്യനിരോധന സമിതി സംസ്ഥാന സമ്മേളനം എം.പി.അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ.ടി.എം. രവീന്ദ്രൻ, സിദ്ധിഖ് മൗലവി, ഹരീന്ദ്രനാഥ്, കെ.കെ. രമ എം.എൽ.എ, ഇ.എ. ജോസഫ്, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, തായാട്ട് ബാലൻ, ചാർളി പോൾ, ഡോ.ആർസു തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ വൈക്കം മുഹമദ് ബഷീർ ബഹുമുഖപ്രതിഭാ പുരസ്കാരം എം.പി.അബ്ദുസമദ് സമദാനി എം.പി. കെ.വി. മോഹൻ കുമാറിന് സമർപ്പിക്കുന്നു. കെ.റസീന, രജനീ സുരേഷ്, പ്രസാദ് കൈതക്കൽ, ബേപ്പൂർ മുരളീധരപണിക്കർ, സുമിത്ര ജയപ്രകാശ്, റഹീം പൂവാട്ട് പറമ്പ്, അനീഷ് ശ്രീധരൻ, എ. ഉദയൻ, ഡോ.ഷാഹുൽ ഹമീദ്, സിഗ്നി ദേവരാജ്, അനീസ് ബഷീർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോൺഗ്രസ് ചിന്തൻ ശിബിർ വേദിക്കു പുറത്ത് രമേശ് ചെന്നിത്തലയും കെ സുധാകരനും മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
രാജസ്ഥാൻ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിരിൽ കുമാരി സെൽജ, സൽമാൻ ഖുർഷിദ്, ദിഗ്വിജയ് സിംഗ്, കെ രാജു എന്നിവർ മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ശനിയാഴ്ച എറണാകുളത്തു നടന്ന വീൽചെയർ മാരത്തൺ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മലബാർ കൾച്ചറൽ സെന്റർ വനിതാ വിങ് കൊച്ചിയിൽ നടത്തിയ സമൂഹ വിവാഹവേദിയിലേക്ക് വധൂവരന്മാരെ ആനയിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷന്റെ അൻപത്തി ഒന്നാം സംസ്ഥാന സമ്മേളനം മന്ത്രി ആൻറണി രാജു നിർവഹിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.ജി. ദിനൂപ്, സെക്രട്ടറി കുര്യൻ ജോൺ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി.എസ്. തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച വിളംബര ജാഥ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഖാദി ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ.ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരുവനന്തപുരത്ത് കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷന്റെ അൻപത്തി ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിവർഹിക്കാനെത്തിയ മന്ത്രി ആൻറണി രാജു ഡ്യൂട്ടിക്കിടയിൽ മരിച്ച ജീവനക്കാരുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കളരിപ്പണിക്കർ ഗണക കണിശ സഭ കണ്ണൂർ ജില്ല കുടുംബ സംഗമം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഡൽഹിയിൽ 27 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപം ആളുകൾ തടിച്ചുകൂടിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കോൺഗ്രസ് ചിന്തൻ ശിബിർ വേദിക്കു പുറത്ത് രാജ്യനന്മയ്ക്കു വേണ്ടി പൂജ നടത്തുന്ന രാഹുൽ - പ്രിയങ്ക ബ്രിഗേഡ് അംഗങ്ങൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ഉദയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനിടെ മുതിര്‍ന്ന നേതാവ് പി. ചിദംബരം മാധ്യമങ്ങളോടു സംസാരിക്കുന്നു. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി
ഉദയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനിടെ മുതിര്‍ന്ന നേതാവ് പി. ചിദംബരം മാധ്യമങ്ങളോടു സംസാരിക്കുന്നു. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി
ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗം മിഥുന്‍ മുരളിയ്ക്ക് പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ നല്‍കിയ സ്വീകരണം കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
രാജസ്ഥാനിലെ ഉദയ്പുരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം നടക്കുന്ന സ്ഥലത്തേക്ക് പ്രതിനിധികളെ എത്തിക്കുന്ന ഗോള്‍ഫ് കാര്‍ട്ടിന്റെ ഡ്രൈവിങ് സീറ്റില്‍ രമേശ് ചെന്നിത്തല ഇരുന്നപ്പോള്‍. വി.ഡി. സതീശന്‍, കെ. സുധാകരന്‍, എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ഉമ്മന്‍ചാണ്ടി, ആന്റോ ആന്റണി, രമ്യ ഹരിദാസ്, ജെബി മേത്തര്‍ തുടങ്ങിയവര്‍ സമീപം -ഫോട്ടോ: സാബു സ്‌കറിയ
ലാൻഡ് റവന്യൂ വകുപ്പ് റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന നാടക മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന കുടമാറ്റം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ചും പ്രസിഡന്റ് ഗോതാബായ രാജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ സമരം ചെയ്യുന്നവര്‍.
യുക്രൈനില്‍നിന്നുള്ള അഭയാര്‍ഥികള്‍ റൊമാനിയയിലെ താത്കാലികകേന്ദ്രങ്ങളില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..