
ലാൻഡ് റവന്യൂ വകുപ്പ് റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന നാടക മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ലാൻഡ് റവന്യൂ വകുപ്പ് റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന നാടക മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അന്തരിച്ച സുപ്രഭാതം സീനിയർ റിപ്പോർട്ടർ യു.എച്ച്.സിദ്ധിഖിന്റെ മൃതദേഹം സുപ്രഭാതം ഓഫീസ് പരിസരത്ത് പൊതുദർശനത്തിനു വെച്ചപ്പോൾ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.രാകേഷും ട്രഷറർ ഇ.പി.മുഹമദും ചേർന്ന് അന്ത്യോപചാരമർപ്പിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപം ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്ര സമർപ്പണവും, ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷം ഉദ്ഘാടനവും മേയർ ബീനാ ഫിലിപ്പ് നിർവ്വഹിക്കുന്നു. കെ.എൻ. രാജേന്ദ്രൻ, മോഹൻദാസ്, സുരേഷ് ബാബു, കൗൺസിലർ പി.ടി. നാസർ, മഹേഷ്, സുധാ രഞ്ജിത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന, റെഡ് ഫ്ലാഗ് നേതാവായിരുന്ന ടി.വി.വിജയൻ അനുസ്മരണ സമ്മേളനത്തിൽ കെ.അജിത സംസാരിക്കുന്നു. പി.സി.ഉണ്ണി ചെക്കൻ, കെ.ദാമോദരൻ, എം.എസ്.ജയകുമാർ, ഗ്രോ വാസു, എം.കെ.പ്രേംനാഥ്, പി.വിശ്വൻ, ഫ്രെഡി കെ. താഴത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ഷിബു പ്രസാദ് കുറുങ്ങാടത്തിന്റെ "സിംഫണി ഓഫ് ലൈഫ്" ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ ചിത്രങ്ങൾ വീക്ഷിക്കുന്നു. ചിത്രകാരൻ ഷിബു പ്രസാദ്, പി.കിഷൻചന്ദ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന കുടമാറ്റം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാചക വാതക വില വർധനവിനെതിരെ കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാന്റിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അടുപ്പ് കൂട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്ന ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് പറമ്പിൽ ബസാറിൽ മോഡൽ ഷഹാന മരിച്ച വീട്ടിൽ പരിശോധന നടത്തുന്ന പോലീസുകാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് പറമ്പിൽ ബസാറിൽ മോഡൽ ഷഹാന മരിച്ച വീട്ടിൽ പരിശോധന നടത്തിയ ശേഷം വീട് പൂട്ടി സീൽ ചെയ്യുന്ന പോലീസുകാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
അഖിലേന്ത്യ ക്ഷീര ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഓൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യ ട്രഷറർ പി കൃഷ്ണപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കണ്ണൂർ ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ശ്രീ ശ്രീ രവിശങ്കർ ജന്മ ദിനാഘോഷം മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന നൈമിശാരണ്യം പൈതൃക കലാസ്വാദന സഭയിൽ കലാമണ്ഡലം പ്രശാന്തി അവതരിപ്പിച്ച അക്രൂര ഗമനം നങ്ങ്യാർ കൂത്ത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളിൽ സംഘടിപ്പിച്ച സ്ലോ സൈക്കിൾ റെയ്‌സ് മത്സരത്തിൽ ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ പങ്കെടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേള കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നിന്നും വിവിധ തരം തൈകൾ വാങ്ങുന്നവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റാൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ പട്ടിക്കുട്ടിയെ ദത്തു നൽകൽ പരിപാടിയിൽ പട്ടിക്കുട്ടിയെ സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരിശീലന പരിപാടിയിലെ കേരള ദർശന്റെ ഭാഗമായി ആദ്യ ബാച്ച് ഓഫീസർമാർ മലയാള സർവകലാശാലാ ആസ്ഥാനത്തെത്തിയപ്പോൾ സർവ്വകലാശാലാ വൈസ് ചാൻസലർ, രജിസ്ട്രാർ, ഫാക്കൽറ്റി മേധാവികൾ എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ.
തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ ഉത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്യ സമരവും സ്ത്രീകളും എന്ന സെമിനാറിൽ എം.ടി.വാസുദേവൻ നായർ ആമുഖഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് കവികുലഗുരു പി.വി.കൃഷ്ണവാരിയർ അക്ഷരശ്ലോക പരിഷത്ത് കോട്ടക്കലിൻ്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരശ്ലോക സദസ്സ് | ഫോട്ടോ: പ്രദീപ് പയ്യോളി
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിനെയും കവി പ്രഭാവർമ്മയേയും തിരുവനന്തപുരം ഭാരത് ഭവന്റെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാൻ ആദരിച്ചപ്പോൾ. ശ്രീകുമാരൻ തമ്പി, പ്രൊഫ.വി.മധുസൂദനൻ നായർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സ്വാതന്ത്ര്യ സമരവും സ്ത്രീകളും എന്ന സെമിനാർ കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ കെ.വി. ശശികുമാറിനെ മലപ്പുറം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍.
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്‌ളോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ലേബർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിനുമുന്നിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
അഷ്ടമുടിക്കായലിന് നടുവിലുള്ള കൊല്ലത്തെ സാമ്പ്രാണിത്തുരുത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അനുഭവപ്പെട്ട തിരക്ക്. അവധിക്കാലമായതോടെ കുട്ടികളുൾപ്പെടെ നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്. സാമ്പ്രാണിക്കോടി വരെ സ്വന്തം വാഹനങ്ങളിൽ എത്തിയ ശേഷം ഒരാൾക്ക് 50 രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ബോട്ടിലാണ് ആളുകൾ ഇവിടേക്കെത്തുന്നത് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഷ്ടമുടിക്കായലിന് നടുവിലുള്ള കൊല്ലത്തെ സാമ്പ്രാണിത്തുരുത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അനുഭവപ്പെട്ട തിരക്ക്. അവധിക്കാലമായതോടെ കുട്ടികളുൾപ്പെടെ നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്. സാമ്പ്രാണിക്കോടി വരെ സ്വന്തം വാഹനങ്ങളിൽ എത്തിയ ശേഷം ഒരാൾക്ക് 50 രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ബോട്ടിലാണ് ആളുകൾ ഇവിടേക്കെത്തുന്നത് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം നൽകുക, ഗതാഗതമന്ത്രി രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലവുമായി കൊല്ലം ഡിപ്പോയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലത്ത് നടക്കുന്ന ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പലസ്തീനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പാലിക ബസാറിൽ നടത്തിയ പ്രകടനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഐ.എൻ.എൽ. സംസ്ഥാന സമ്മേളന പ്രഖ്യാപനത്തിന്റെ ഭാഗമായി കാസർകോട് നടന്ന റാലി | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകർ സ്‌കൂൾ ഗേറ്റിൽ സ്ഥാപിച്ച അധ്യാപകന്റെ ഫോട്ടോയിൽ കരി ഓയിൽ ഒഴിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകനെ അറസ്റ്റ് ചെയ്യുന്ന പോലീസും പ്രതിരോധിക്കുന്ന പ്രവർത്തകരും | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലൈംഗിക പീഡന ആരോപിതനായ അധ്യാപകൻ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലേയ്ക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തി വീശിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പി.എസ്.സി. എൽ.ജി.എസ്, എൽ.ഡി.സി. റാങ്ക് ലിസ്റ്റുകൾ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പാചക വാതക വില വർഫനവിനെതിരെ കെ.എസ്.കെ.ടി.യു. തൃശ്ശൂർ ഏരിയ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി ടി.കെ. വാസു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പാചക വാതക വില വർധനവിനെതിരെ തൃശൂരിൽ മഹിളാ കോൺഗ്രസ്സ് നടത്തിയ ഗ്യാസ് സിലിണ്ടറിന്റെ വിലാപയാത്ര | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
വേനലവധി വേതനം നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂൾ പാചക തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉച്ചക്കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പാലക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് മാറ്റിവെച്ചതിനെ തുടർന്ന് പ്രതികളെ കോടതിയിൽ നിന്ന് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഫ്രെയിമിനുള്ളിൽ.... പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐ.ബി.യ്ക്ക് സമീപം ഭക്ഷണം തേടിയെത്തിയ മ്ലാവിന്റെ ചിത്രം പകർത്തുന്ന ജീവനക്കാരൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച മോഡലിൻ്റെ വീട്ടിൽ പരിശോധന നടത്തുന്ന പോലീസ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരിന് എത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എം കെ രാഘവൻ, ജെബി മേത്തർ, രമ്യ ഹരിദാസ് എന്നിവർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
കെ.റെയിലിനെതിരെ സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്രയും കണ്ണൂർ ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് നയിക്കുന്ന വാഹന പ്രചരണ ജാഥയും കണ്ണൂർ താഴെചൊവ്വയിൽ ഒരേ വേദിയിലെത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഉദയ്പുരിൽ ചിന്തൻ ശിബിർ വേദിക്കു പുറത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. ജെബി മേത്തർ എം പി സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ചിന്തൻ ശിബിരിനെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ഉദയ്പുർ റെയിൽവേ സ്റ്റേഷനിലെത്തിയ നർത്തകർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ചിന്തൻ ശിബിരിനായി ഉദയ്പുരിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ചിന്തൻ ശിബിരിനായി ഉദയ്പുരിലെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ചിന്തൻ ശിബിരിനായി ഉദയ്പുരിലെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
അണ്ടർ കൺട്രോൾ .......: കോഴിക്കോട് മീഞ്ചന്തയിലെ ഗവ: ആർട്സ് കോളജിൽ ഗോൾഡൻ ജൂബിലി ബ്ലോക്കും, ലേഡീസ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരായ ആർ. ബിന്ദുവിനേയും, അഹമ്മദ് ദേവർകോവിലിനേയും പ്രിൻസിപ്പൽ എടക്കോട്ട് ഷാജി വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു. കൗൺസിലർ രമ്യാ സന്തോഷ് സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..