
മാതൃഭൂമി മുൻ എഡിറ്റർ വി പി രാമചന്ദ്രന്റെ മരണവിവരം അറിഞ്ഞു കാക്കനാട്ടെ വീട്ടിൽ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
മാതൃഭൂമി മുൻ എഡിറ്റർ വി പി രാമചന്ദ്രന്റെ മരണവിവരം അറിഞ്ഞു കാക്കനാട്ടെ വീട്ടിൽ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
അന്തരിച്ച മുൻ മാതൃഭൂമി എഡിറ്റർ വി.പി. രാമചന്ദ്രന്റെ മൃതദേഹത്തിന് സമീപം മകൾ ലേഖ, മരുമകൻ ചന്ദ്രശേഖരൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രന്റെ മൃതദേഹം കാക്കനാട്ടെ വസതിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ഭിന്നശേഷിക്കാർക്കുള്ള സഞ്ചാര സഹായികളുടെ വിതരണ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നിർവഹിച്ച ശേഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഗുണഭോക്താക്കളുമായി സംസാരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് വിവരമറിഞ്ഞ് എത്തിയവർ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് രാത്രി വൈകിയും തുടരുന്ന രക്ഷാപ്രവർത്തനം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എം.എൽ.എ മാരായ പി.സി വിഷ്ണുനാഥ്, ജി.എസ്.ജയലാൽ എന്നിവർ കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് എത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുളള കവിയരങ്ങിൽ സച്ചിദാനന്ദൻ കവിത അവതരിപ്പിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള തുഞ്ചൻ കലോത്സവം നടൻ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു. പി. നന്ദകുമാർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള തുഞ്ചൻ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ ഇന്നസെന്റ് എം.ടി. വാസുദേവൻ നായരുമായി സംഭാഷണത്തിൽ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വ്യാഴാഴ്ച ഉത്സവം കൊടിയേറുന്ന പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ അലങ്കാരഗോപുരം ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള തുഞ്ചൻ കലോത്സവത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന 'പാട്ടിന്റെ പാലാഴി' സംഗീത വിരുന്നിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പബ്ലിക് ഹെൽത്ത് നഴ്സുമാർ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ സമരവേദിയിൽ നഴ്സസ് ദിനാചരണത്തിന് മുന്നോടിയായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിഗൃഹത്തിൽ സംഘടിപ്പിച്ച കെ.ആർ.ഗൗരിയമ്മ സ്മൃതിദിനം പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ലോങ് മാർച്ച് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സറ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പത്തനംതിട്ട കലക്ടറേറ്റിൽ സുഭിക്ഷ ഹോട്ടൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എന്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് പ്രദർശന നഗരിയിൽ ഓല കൊണ്ട് മെടഞ്ഞ കൊട്ട എടുക്കുന്നു. എം.എൽ.എ മാരായ കെ.യു.ജനീഷ്കുമാർ, പ്രമോദ് നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഉന്നം ശരിയല്ലെ ...? എന്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് പോലീസ് പവലിയനിൽ പ്രദർശനത്തിനെത്തിച്ച മെഷീൻ ഗൺ എടുത്ത് നോക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പാലക്കാട് ലക്ഷ്മീനാരായണപുരം ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചൈത്രോത്സവത്തിന്റെ ഭാഗമായി നടന്ന രഥപ്രയാണം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
ഉദിയന്നൂരമ്മ പുരസ്ക്കാരം കെ.എസ്. ചിത്രയ്ക്ക് ഉദിയന്നൂർദേവീ ക്ഷേത്രയോഗം പ്രസിഡൻ്റ് വി.കെ. മാധവൻ നായർ നൽകുന്നു. നടി പ്രവീണ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ക്ഷേത്രയോഗം സെക്രട്ടറി എസ്.എസ്. മധുസൂദനൻ നായർ, കൗൺസിലർ ഒ. പത്മലേഖ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എന്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കലക്ടർ ദിവ്യാ.എസ്.അയ്യർ, എം.എൽ.എ മാരായ പ്രമോദ് നാരായണൻ, കെ.യു.ജനീഷ് കുമാർ, മുനിസിപ്പൽ ചെയർമാൻ സക്കീർഹുസൈൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ജെ എസ് എസ് കൊല്ലം ജില്ലാ കമ്മറ്റി പ്രസ് ക്ലബ്ബ് ഹാളിൽ നടത്തിയ കെ.ആർ ഗൗരിയമ്മ അനുസ്മരണ സമ്മേളനം ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ. അസ്സീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭര ഘോഷയാത്ര കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹി 19 നോർത്ത് അവന്യൂവിൽ നവനീത് റാണ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ജെ.എസ്.എസ്. രാജൻബാബു വിഭാഗം ആലപ്പുഴയിൽ നടത്തിയ കെ.ആർ. ഗൗരിയമ്മ സ്മൃതിദിന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാജൻബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആർ.എസ്.എസ്. പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഗ്നിരക്ഷസേന ജീവനക്കാരൻ ജിഷാദിനെ കൊടുവായൂർ നവക്കോടിലെ ജിഷാദിന്റെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പുതുക്കി നിർമ്മിച്ച കാസർകോട് പൊയിനാച്ചി പറമ്പ രാജീവ്ജി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകങ്ങൾ കാണാനെത്തിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മാത്യു പുതുപ്പറമ്പിൽ അനുസ്മരണ സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത ചിത്രകാരൻ മദനൻ, പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, മലയാള സർവകലാശാലാ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ എന്നിവരോടൊപ്പം മാതൃഭൂമിയുടെ സ്റ്റാൾ സന്ദർശിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിൽ എം.ടി. വാസുദേവൻ നായർ അധ്യക്ഷ പ്രസംഗം നടത്തുന്നു. പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, കവി സച്ചിദാനന്ദൻ, പി. നന്ദകുമാർ എം.എൽ.എ, ചിത്രകാരൻ മദനൻ, മലയാള സർവകലാശാലാ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന് എം.ടി. വാസുദേവൻ നായർ തിരിതെളിച്ചപ്പോൾ. പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, കവി സച്ചിദാനന്ദൻ, പി. നന്ദകുമാർ എം.എൽ.എ, ചിത്രകാരൻ മദനൻ എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ശമ്പളപരിഷ്കരണം നടപ്പിലാക്കുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഗ്രിക്കൽച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ (ഐ എൻ ടി യു സി ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഫാം തൊഴിലാളികളൾ നടത്തിയ ഏകദിന ഉപവാസം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, പെൻഷൻ അട്ടിമറിക്കാനുള്ള പുതിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിങ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി) ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഭിന്നശേഷി ക്ഷേമപെൻഷൻ നിലവിലുള്ള പെൻഷനിൽ നിന്നും ഇരുപത്തിയഞ്ച് ശതമാനമെങ്കിലും വർദ്ധിപ്പിക്കുക, ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട് കാഴ്ച ഇല്ലാത്ത ലോട്ടറി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ കാഴ്ച വൈകല്യമുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഇന്ധനവില വർധനവിനെതിരെ മഹിള കോൺഗ്രസ് കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂരിൽ അമർനാഥിന്റെ പുസ്തക പ്രകാശന ചടങ്ങ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റിന്റെ നേതൃത്വത്തിൽ പെൻഷൻ തുക വർധനക്കായി കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ജെ.എസ്.എസ്. സംസ്ഥാന കമ്മറ്റി ആലപ്പുഴയിൽ നടത്തിയ കെ.ആർ ഗൗരിയമ്മ അനുസ്മരണ സമ്മേളനം സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
അഖിലേന്ത്യ കിസാൻ സഭ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.വി. തോമസ് എറണാകുളത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവം ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ സദസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവം റൊമീലാ ഥാപ്പർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. ആർട്ടിസ്റ്റ് മദനൻ, പി നന്ദകുമാർ എം.എൽ.എ, എം.ടി.വാസുദേവൻ നായർ, കവി സച്ചിദാനന്ദൻ എന്നിവർ വേദിയിൽ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ക്ഷാമാശ്വാസം വർധിപ്പിച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കാസർകോട് കാനത്തൂർ സർവ്വോദയ വായനശാലയിൽ നിർമ്മിച്ച മേലത്ത് നാരായണൻ നമ്പ്യാർ സ്മാരക ഹാൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കാസർകോട് കാനത്തൂർ സർവ്വോദയ വായനശാലയിലെ മേലത്ത് നാരായണൻ നമ്പ്യാരുടെ ഛായാചിത്രം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. അനാഛാദനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കേരള പോലീസ് അസോസിയേഷന് മുപ്പത്തിനാലാമത് പത്തനംതിട്ട ജില്ലാസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള മന്ത്രി പി.പ്രസാദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാന്, എം.എല്‍.എ മാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജന്, എച്ച്.സലാം എന്നിവര്‍ വേദിയില്‍ | ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി
അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍ കണ്ടെത്തിയ ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിനു മുന്നില്‍ കൂടി നില്ക്കുന്ന പരിസരവാസികള്‍ | ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി
പാലക്കാട് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച ഏരിയ റാലി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..