മേയ് 10 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/50

സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനം മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/50

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡസ്ട്രിയൽ യൂണിറ്റ് ഉടമകൾ മലപ്പുറത്ത് നടത്തിയ ധർണ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/50

ജില്ലാ ആശാവർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) മലപ്പുറത്ത് നടത്തിയ രഞ്ചന നിരൂല അനുസ്മരണത്തിൽ ഫെഡറേഷൻ ജോ. സെക്രട്ടറി കെ.വി. വിജയ പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/50

പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. നടത്തിയ എസ്.എസ്.കെ. മലപ്പുറം ജില്ലാ ഓഫീസ് മാർച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/50

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' നൂറു ദിന കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് കർഷകൻ മുഹമ്മദിന് മന്ത്രി വി. അബ്ദുറഹിമാൻ പച്ചക്കറി തൈകൾ കൈമാറി നിർവഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/50

കോഴിക്കോട്ടു നടന്ന ചടങ്ങിൽ ലോകത്തെ പ്രമുഖ ഫുട്ബോൾ അക്കാദമിയായ അർജന്റീനോസ് ജൂനിയേഴ്സ് വൈസ് പ്രസിഡണ്ട് ഹാവിയർ പെഡർ സോളിയെ മലബാർ സ്പോർട്സ് ആന്റ് റിക്രിയേഷൻ ഫൗണ്ടേഷൻ ചെയർമാൻ ബി.വിജയൻ കരാർ ഒപ്പുവെച്ച ശേഷം നെറ്റിപ്പട്ടം നല്കി ആദരിക്കുന്നു. കെവിൻ ലിബ്സ്, ഡോ. മനോജ് കാളൂർ, സജീവ് ബാബു കുറുപ്പ്, മുൻ ഇന്ത്യൻ ഗോൾകീപ്പർമാരായ വിക്ടർ മഞ്ഞില, ബ്രഹ്മാനന്ദ്, എ.കെ.ബി. നായർ, സ്കന്ദൻ കൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/50

തംബുരു മ്യൂസിക് ലവേഴ്സ് വെൽഫെയർ ട്രസ്റ്റ് കോഴിക്കോട്‌ ടൗൺഹാളിൽ സംഘടിപ്പിച്ച 50 വർഷം പിന്നിട്ട പാട്ടുകളുടെ ആലാപന പരിപാടിയിൽ ചന്ദ്രഹാസനും സജിതയും പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/50

എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ സമ്മേളനത്തിന് തുടക്കം കുറിച്ച് മാത്യു കാരാംവേലി പതാക ഉയർത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/50

കേരള ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം അംഗങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ശശി തരൂർ എം.പി. തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/50

കേരള ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം അംഗങ്ങൾ ട്രോഫികളുമായി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/50

കേരള ഗെയിംസിൽ സെക്കൻഡ് റണ്ണർ അപ്പ് ആയ കോഴിക്കോട് ജില്ലാ ടീം അംഗങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/50

കേരള ഗെയിംസിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയ എറണാകുളം ജില്ലാ ടീം അംഗങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/50

കേരളാ സ്റ്റേറ്റ് ബാർബർ & ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത്‌ നടന്ന പ്രകടനം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

14/50

രണ്ടാം ഇടതുപക്ഷ സർക്കാറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന നഗരിയിലെ കെ.എസ്.ഇ.ബി. സ്റ്റാൾ ഒരുങ്ങുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/50

രണ്ടാം ഇടതുപക്ഷ സർക്കാറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വേദിയിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളിൽ വെക്കാനുള്ള വാഹനങ്ങളുടെ ഭാഗങ്ങൾ എത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/50

ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നതിനായി കൊല്ലം എ.ആർ ക്യാമ്പിന് മുൻ വശത്ത് ദേശീയപാത കുഴിച്ച് തുടങ്ങിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/50

കേരള പോലീസ് അസോസിയേഷന്‍ മുപ്പത്തിനാലാമത് പത്തനംതിട്ട ജില്ലാസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/50

കായികേതര പരിപാടികള്‍ക്ക് ജില്ലാസ്റ്റേഡിയം വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധജ്വാല | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/50

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള മന്ത്രി പി.പ്രസാദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാന്‍, എം.എല്‍.എ മാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം എന്നിവര്‍ വേദിയില്‍ | ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി

20/50

പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ വിറക് വിതരണസമരം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

21/50

മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന പരേതനായ ബേബി ജോണിന്റെ വീട്ടിൽ നിന്നും 53 പവൻ മോഷണം നടത്തിയ കേസിലെ പ്രതി കന്യാകുമാരി സ്വദേശി രാസാത്തി രമേശിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മോഷണം നടത്തിയതെങ്ങനെയെന്ന് പോലീസിനോട് വിവരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി

22/50

മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന പരേതനായ ബേബി ജോണിന്റെ വീട്ടിൽ നിന്നും 53 പവൻ മോഷണം നടത്തിയ കേസിലെ പ്രതി കന്യാകുമാരി സ്വദേശി രാസാത്തി രമേശിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മോഷണം നടത്തിയതെങ്ങനെയെന്ന് പോലീസിനോട് വിവരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി

23/50

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്‌ണൻ നാമനിർദ്ദേശപത്രിക നൽകുന്നു | ഫോട്ടോ: ടി. കെ. പ്രദീപ് കുമാർ / മാതൃഭൂമി

24/50

അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍ കണ്ടെത്തിയ ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിനു മുന്നില്‍ കൂടി നില്‍ക്കുന്ന പരിസരവാസികള്‍ | ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി

25/50

അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍ കണ്ടെത്തിയ ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിനു മുന്നില്‍ കൂടി നില്‍ക്കുന്ന പരിസരവാസികള്‍ | ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി

26/50

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് റവന്യൂ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് എസ്.എസ്.കെ. ജില്ല ഓഫീസ് മാർച്ച് വി.കെ.ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

27/50

പാലക്കാട് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച ഏരിയ റാലി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

28/50

പാലക്കാട് പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ഈറോട് നരസിംഹ ഭാഗവതരുടെ നേതൃത്വത്തിൽ നടന്ന സിദ്ധിബുദ്ധി കല്ല്യാണം | ഫോട്ടോ: അരുൺ കൃഷ്ണൻ കുട്ടി / മാതൃഭൂമി

29/50

1984 കോഴിക്കോട് ജില്ലാ ആംഡ് റിസർവ് പോലീസ് ബാച്ച് ഫാമിലി ക്ലബ്ബ് വാർഷികവും കുടുംബസംഗമവും റിട്ട. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ജോസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പി. ബിനോജ് / മാതൃഭൂമി

30/50

എൻസിസി കേരള ലക്ഷദ്വീപ് ഡയറക്റ്ററേറ്റ് എറണാകുളം ഗ്രൂപ്പ് മെഡൽദാന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ഡയറക്ടർ ജനറൽ എൻസിസി ലഫ്റ്റനന്റ് ജനറൽ ഗുർബിർപാൽ സിങ് കേഡറ്റുകളുമായി സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

31/50

തൃശ്ശൂർ പൂരത്തിനെത്തിയ ജനാവലി | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

32/50

തൃശ്ശൂർ പൂരത്തിനെത്തിയ ജനാവലി | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

33/50

ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

34/50

ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

35/50

ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

36/50

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആധുനികവത്ക്കരിച്ച ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/50

തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതി പുറപ്പെടുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

38/50

കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി

39/50

തൃശ്ശൂര്‍ പൂരത്തില്‍നിന്ന്| ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി

40/50

കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനിയറിങ് യൂണിറ്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

41/50

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു നടക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്| ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍\ മാതൃഭൂമി

42/50

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ എസ്.എസ്.കെ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

43/50

തൃശ്ശൂര്‍ പൂരത്തിന്റെ ഘടകപൂരങ്ങള്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി

44/50

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

45/50

എല്‍.ഡി.എഫിന്റെ കണ്ണൂര്‍ കോര്‍പറേഷന്‍ മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

46/50

സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി

47/50

പാചകവാതക വിലവര്‍ധനവിനെതിരെ കേരള മഹിളാ ഫെഡറേഷന്‍ കണ്ണൂര്‍ എച്ച്.പി.ഒ.ക്ക് മുന്നില്‍ നടത്തിയ ധര്‍ണ സി.എം.പി. ജോയന്റ് സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

48/50

പാചക വാതക സിലിണ്ടറിന്റെ വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ അടുപ്പ് കൂട്ടി പ്രതിഷേധ സമരം ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

49/50

ഉല്ലാസത്തിരകൾ ..... നീണ്ട കാലത്തെ അടച്ചിടലുകൾക്കു ശേഷം ബാല്യങ്ങൾ വീണ്ടും ആഹ്ലാദ ലോകത്തേക്ക് തിരിച്ചു വരികയാണ്. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

50/50

തൃശ്ശൂർ പൂരത്തിനായി നിർത്തിയിരിക്കുന്ന ആനകളുടെ ശാരീരികക്ഷമത പരിശോധനയ്ക്കായി അണിനിർത്തിയപ്പോൾ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kodiyeri

33

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023


delhi

31

ജൂണ്‍ 3 ചിത്രങ്ങളിലൂടെ

Jun 3, 2023


kochi

39

മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ

Mar 26, 2023

Most Commented