മേയ് ഏഴ് ചിത്രങ്ങളിലൂടെ


1/39

തൃശ്ശൂർ പൂരച്ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന പാറമേക്കാവിന്റെ ചേറ്റുപുഴ ഇറക്കം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/39

കോഴിക്കോട് തളി പത്മശ്രീ ഹാളിൽ "ഭാരതീയ"ത്തിന്റെ അഭിമുഖ്യത്തിൽ സുഹാനാ സലിം അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/39

കോഴിക്കോട് കാമ്പുറത്ത് മിനിലോറി തട്ടി നടപ്പാതയിലേക്ക് മറിഞ്ഞു പോയ കരിക്ക് കയറ്റി വന്ന ഗുഡ്സ് ഓട്ടോ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/39

കോഴിക്കോട് വരയ്ക്കൽ സമുദ്ര ഹാളിൽ നടന്ന കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.ഐ. ടി.യു. സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/39

തൃശ്ശൂർ പൂരം നഗരിയിൽ മാതൃഭൂമി സംഘടിപ്പിച്ച വാദ്യപ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ പൂരം വിശേഷാൽ പതിപ്പ് 'ആലവട്ടം' ചിത്രൻ നമ്പുതിരിപ്പാടിന് നൽകി ജെ കെ മേനോൻ പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/39

കേരള ഗെയിംസിന്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന കബഡി ചാമ്പ്യൻഷിപ്പിലെ പുരുഷവിഭാഗം മത്സരത്തിൽ മലപ്പുറവും കോട്ടയവും ഏറ്റുമുട്ടുന്നു. മലപ്പുറം വിജയിച്ചു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

7/39

മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാനായി നിയമിതനായ മോൺ.ഡോ.മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിയ കുടുബാംഗങ്ങളോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/39

മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാനായി നിയമിതനായ ഫാ.ഡോ.ആൻറണി കാക്കനാട്ട് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിയ കുടുബാംഗങ്ങളോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/39

എൽ.ഐ.സി. സംരക്ഷണ സമിതി ജില്ലാതല ജനകീയ കൺവെൻഷൻ കണ്ണൂരിൽ കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

10/39

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് സംസ്ഥാന അവാർഡ് വിതരണ ചടങ്ങ് കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

11/39

ബഗ്ഗാ അറസ്റ്റ് വിഷയത്തിൽ കെജ്‌രിവാൾ സർക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക്‌ മുന്നിൽ നടത്തിയ പ്രകടനത്തിനിടെ ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത, ദേശീയ വക്താവ് ആർ പി സിംഗ്, പാർട്ടി മുതിർന്ന നേതാവ് മഞ്ജീന്ദർ സിംഗ് സിർസ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/39

കേന്ദ്ര സംസ്‌കൃത സർവകലാശാല ഡൽഹി ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച ഉത്കർഷ് മഹോത്സവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ്, ഇന്ത്യൻ കമ്പ്യൂട്ടർ സയന്റിസ്റ്റ് വിജയ് പാണ്ഡുരംഗ് ഭട്കർ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/39

കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്‌ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

14/39

ആലപ്പുഴ എടത്വാ പള്ളിയിലെ പ്രധാന തിരുന്നാൾ ദിനത്തിൽ നടന്ന പ്രദക്ഷിണം | ഫോട്ടോ: സി.ബിജു / മാതൃഭൂമി

15/39

പാലക്കാട് നടന്ന കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയേഴ്സ് ആൻഡ് വർക്കേഴ്സ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മഹിളാ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/39

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/39

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് കീഴാറ്റൂർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

18/39

കെ.പി.എസ്.ടി.എ യുടെ യാത്രയയപ്പ് അനുമോദന സമ്മേളനം കണ്ണൂരിൽ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/39

മാതൃഭൂമി 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ പൂരം നഗരിയിൽ സംഘടിപ്പിച്ച വാദ്യ കലാകാരൻമാരെ ആദരിക്കൽ ചടങ്ങിന്റെ സദസ്സ് | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

20/39

ദേശീയപാതാ വികസനത്തിനായി കൊല്ലം ജില്ലയിൽ ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി ഏറ്റവും പഴക്കമുള്ള ശക്തികുളങ്ങരയിലെ കപ്പിത്താൻസ് തീയേറ്റർ പൊളിച്ചു തുടങ്ങിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/39

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ ധീരജ് സഹായ നിധിയും സ്മാരക ഫണ്ടും ശേഖരണ പരിപാടിയിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നേതൃത്വം നൽകുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

22/39

കൊല്ലം പൂവൻപുഴ ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച നടന്ന വിഗ്രഹം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ ചടങ്ങിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/39

കൊല്ലം പൂവൻപുഴ ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ശനിയാഴ്ച നടന്ന വിഗ്രഹം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ ചടങ്ങിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/39

ആൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആറാമത് സംസ്ഥാന സമ്മേളനം തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് ഡി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

25/39

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം ​​കോഴിക്കോട്‌ പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ പുറത്തെടുത്ത്‌ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുന്നു | ഫോട്ടോ: രാജി പുതുക്കുടി

26/39

എസ്. എഫ്.ഐ. കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി ​​

27/39

കേരള ഗവ. കോൺട്രാക്ടേർസ് ഏകോപന സമിതി പണികൾ മുടക്കി കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി ​​

28/39

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻപിൽ കോൺഗ്രസ്‌ നടത്തിയ കൂട്ട ഉപവാസം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി ​​

29/39

പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി ​​

30/39

എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സമ്മേളനം മയ്യിലിൽ ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി ​​

31/39

കണ്ണൂർ കോർപ്പറേഷന്‌ മുന്നിൽ സമരം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി ​​

32/39

ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് സംഘവും ഉദ്യോഗസ്ഥരും പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലെത്തിയപ്പോള്‍ |ഫോട്ടോ:രാജി പുതുക്കുടി

33/39

ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് സംഘവും ഉദ്യോഗസ്ഥരും പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലെത്തിയപ്പോള്‍ |ഫോട്ടോ:രാജി പുതുക്കുടി

34/39

പാലക്കാട്‌ മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കൽ കണ്ണകി ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ട എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി ​​

35/39

കണ്ണൂർ മാങ്ങാട്ടുപറമ്പയിൽ ആരംഭിച്ച അന്തർ സർവകലാശാല വടം വലി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫൈനലിൽ ജേതാക്കളായ കണ്ണൂർ സർവകലാശാല ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി ​​

36/39

കണ്ണൂർ മാങ്ങാട്ടുപറമ്പയിൽ ആരംഭിച്ച അന്തർ സർവകലാശാല വടം വലി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ഫൈനലിൽ കണ്ണൂർ സർവകലാശാല ടീം കാലിക്കറ്റിനെതിരെ പൊരുതിയപ്പോൾ. മത്സരത്തിൽ കണ്ണൂർ ജേതാക്കളായി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി ​​

37/39

കോഴിക്കോട് നടന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

38/39

കോഴിക്കോട്ട്‌ ആഹ്വാൻ സെബാസ്റ്റ്യൻ അനുസ്മരണ ചടങ്ങിൽ നിർമാതാവ് പി.വി.ഗംഗാധരൻ ജയശ്രീ പന്തീരാങ്കാവിന് അവാർഡ് സമർപ്പിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

39/39

ആശ്വാസ കൈത്താങ്ങ്... ആലപ്പുഴ ജില്ലാ പട്ടയമേളയിലെത്തിയ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കെ.ജെ. ഫിലിപ്പോസിന് റവന്യൂ മന്ത്രി കെ. രാജന്‍ വേദിയില്‍ നിന്നിറങ്ങി സദസ്സിലെത്തി പട്ടയം കൈമാറിയപ്പോള്‍, വിതുമ്പിക്കരഞ്ഞുപോയ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന മന്ത്രി. എം.എല്‍.എ.മാരായ എച്ച്. സലാം, തോമസ് കെ. തോമസ് എന്നിവര്‍ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

Most Commented