ഏപ്രില്‍ 16 ചിത്രങ്ങളിലൂടെ


1/32

കോഴിക്കോട് ജില്ലാ സൈക്കിളിംഗ്, റഗ്ബി മൗണ്ടനിയറിംഗ്, ടെന്നീസ് വോളിബോൾ അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ സംസ്ഥാന ജില്ലാ ജേതാക്കളായ കുട്ടികൾ, മന്ത്രി അഹമ്മദ് ദേവർകോവിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, എം.എൽ.എമാരായ നജീബ് കാന്തപുരം തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർക്കൊപ്പം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/32

കേരള സർവകലാശാല യുവജനോത്സവത്തിന്റെ ലോഗോ ചവറ എം.എൽ.എ ഡോ. സുജിത് വിജയൻപിള്ള കൊല്ലം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

3/32

ദുഃഖവെള്ളിയാഴ്ച ദിനത്തിൽ കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

4/32

കൊല്ലം പൂരത്തിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/32

കൊല്ലം പൂരത്തിൽ പുതിയകാവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കുടമാറ്റം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

6/32

മലപ്പുറം കോട്ടപ്പടി മൈതാനത്ത് ആരംഭിച്ച സന്തോഷ് ട്രോഫി ഫുട്‌ബോളിൽ രാജസ്ഥാനും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: കെ.ബി സതീഷ് കുമാർ, മാതൃഭൂമി

7/32

കൊല്ലം പൂരത്തിൽ താമരക്കുളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കുടമാറ്റം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

8/32

കൊല്ലം പൂരം കാണാൻ ആശ്രാമം മൈതാനത്ത് തടിച്ച് കൂടിയ ജനക്കൂട്ടം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

9/32

കൊല്ലം പൂരത്തിന്റെ ഭാഗമായി ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ആനനീരാട്ട് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

10/32

കൊല്ലം പൂരത്തിന്റെ ഭാഗമായി ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനായി തയ്യാറാക്കിയ വിഭവങ്ങൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

11/32

കൊല്ലം പൂരത്തിന്റെ ഭാഗമായി ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുക്കുന്ന ഗജവീരന്മാർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/32

മലപ്പുറം കോട്ടപ്പടി മൈതാനത്ത് ആരംഭിച്ച സന്തോഷ് ട്രോഫി ഫുട്‌ബോളിൽ രാജസ്ഥാനും കേരളവും തമ്മിൽ നടന്ന മത്സരം കാണാനെത്തിയ കാണികൾ | ഫോട്ടോ: കെ.ബി സതീഷ് കുമാർ, മാതൃഭൂമി

13/32

മുത്തുസ്വാമി ദീക്ഷിതർ ജയന്തിയോടനുബന്ധിച്ച്. കോഴിക്കോട് ചാലപ്പുറം "രാജമാതംഗി" യിൽ മധുരൈ ടി.എൻ. ശേഷഗോപാലൻ അവതരിപ്പിച്ച വീണ കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

14/32

മൃതസഞ്ജീവനി മന്ത്രം തേടി ...... കോഴിക്കോട്‌ തളി മഹാക്ഷേത്രം ഉത്സവാഘോഷത്തിന്റെ ഭാഗമായി കൈലാസ മണ്ഡപത്തിൽ അരങ്ങേറിയ "കചദേവയാനി ചരിതം" കഥകളിയിൽ ശുക്രാചാര്യരായി കലാമണ്ഡലം മുകുന്ദനും കചനായി കലാമണ്ഡലം സൂര്യനാരായണനും രംഗത്ത്. മൃതസഞ്ജീവനി മന്ത്രം പഠിക്കാനായി അസുരഗുരുവായ ശുക്രാചാര്യരുടെ ആശ്രമത്തിൽ ദേവഗുരുവായ ബൃഹസ്പതിയുടെ മകൻ കചൻ എത്തുന്നതാണ് രംഗം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

15/32

ന്യൂഡൽഹിയിലെ കോവിഡ് വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

16/32

ന്യൂഡൽഹിയിലെ ഹനുമാൻ ജയന്തി ആഘോഷത്തിൽ നിന്ന് | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

17/32

തിരുമല അരയല്ലൂർ ദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി നാരങ്ങ വിളക്കിന് നടൻ സുരേഷ്ഗോപി ദീപം തെളിയിക്കുന്നു | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

18/32

ഇറങ്ങ് പുറത്ത് അല്ലെങ്കിൽ പിടിച്ചിറക്കും..... ആക്രി സാധനങ്ങൾ കയറ്റി പോകുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ മുകളിൽ നിയമം ലംഘിച്ച് യാത്ര ചെയ്ത സ്ത്രീകളെ പുറത്തിറങ്ങാൻ നിർദ്ദേശിക്കുന്ന ട്രാഫിക്ക് പോലീസുകാരൻ. സ്ത്രീകളെപുറത്തിറങ്ങാൻ സഹായിക്കുന്ന പുരുഷന്മാർ. തിരൂർ നഗരത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി/ മാതൃഭൂമി

19/32

പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ/ മാതൃഭൂമി

20/32

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് എഴുത്തുകാരി സാറാജോസഫിന് ഡോ. എം ലീലാവതി സമ്മാനിക്കുന്നു. ജി. മധുസൂദനൻ, ബി. ഭദ്ര, ഡോ. ഇ.വി രാമകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ, കെ.ബി പ്രസന്നകുമാർ സമീപം | ഫോട്ടോ: പ്രദീപ് കുമാർ/ മാതൃഭൂമി

21/32

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പ്രകടനം | ഫോട്ടോ: പ്രദീപ് കുമാർ/ മാതൃഭൂമി

22/32

കവിയും നിരൂപകനുമായ പി. നാരായണ കുറുപ്പിന് ചീഫ് സെക്രട്ടറി വി.പി. ജോയ് പേരൂർക്കടയിലെ ഇന്ദിരാനഗറിലെ വസതിയിൽ എത്തി പദ്മശ്രീ സമ്മാനിക്കുന്നു | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

23/32

ന്യൂഡൽഹിയിലെ ഹനുമാൻ ജയന്തി ആഘോഷത്തിൽ നിന്ന് | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

24/32

കണ്ണൂർ സിറ്റിയിൽ നടന്ന സി. കണ്ണൻ അനുസ്മരണ പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു/ മാതൃഭൂമി

25/32

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ആരംഭിക്കുന്ന മഹാരുദ്ര യജ്‌ഞം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട്‌ കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ശിവപ്രസാദ്/ മാതൃഭൂമി

26/32

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന വിളംബരജാഥ | സി ബിജു/ മാതൃഭൂമി

27/32

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളന ലോഗോ എം.വിജിൻ എം.എൽ.എ. ജില്ലാ സെക്രട്ടറി എ ഷാജറിന് നൽകി പ്രകാശനം ചെയ്യുന്നു | സുനിൽ കുമാർ/ മാതൃഭൂമി

28/32

കണ്ണൂർചൊക്ലി വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

29/32

മലപ്പുറം കോട്ടപ്പടി മൈതാനത്ത് ആരംഭിച്ച സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പഞ്ചാബും ബംഗാളും തമ്മില്‍ നടന്ന മത്സരം | ഫോട്ടോ: കെ.ബി സതീഷ് കുമാര്‍, മാതൃഭൂമി

30/32

ഇന്നലെ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പാലക്കാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിക്ക് മുമ്പില്‍ കൂടി നില്‍ക്കുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: പി.പി രതീഷ്/ മാതൃഭൂമി

31/32

കണ്ണൂര്‍ ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

32/32

വയലടുത്തില്ലെങ്കില്‍ വീപ്പയില്‍... വിഷു നാളില്‍ വയലില്‍ വിത്തിടുന്ന ഓര്‍മ്മയില്‍ മുറ്റത്തെ വീപ്പയില്‍ തൈ നടുന്ന കൈതേരിയിലെ കര്‍ഷകന്‍ കെ.രാജന്‍. കണ്ണൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്റെ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് | ഫോട്ടോ: സി സുനില്‍കുമാര്‍

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented