മാര്‍ച്ച് 18 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/43

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആമുഖ പ്രഭാഷണം നടത്തുന്നു. | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

2/43

കെ.വി മോഹൻ കുമാർ, അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ എന്നിവർ മാതൃഭൂമി ശതാബ്ദി വേദിയിലേക്ക് വരുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

3/43

തിരുവനന്തപുരത്ത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കനെത്തിയവർ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

4/43

മണ്ണെണ്ണ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ മത്സ്യഫെഡ് മാനേജരെ ഉപരോധിച്ചു നടത്തിയ സമരം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

5/43

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ നടി ഭാവനയെ സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ സ്വീകരിക്കുന്നു| ഫോട്ടോ: ബിനുലാല്‍ ജി

6/43

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായ തോമസ് ജെ.നെറ്റോയുടെ മെത്രാഭിഷേക ചടങ്ങിനുള്ള വേദി ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍സ് മൈതാനത്ത് ഒരുക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ്

7/43

അരീക്കോട് കാവനൂരില്‍ പീഡിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ധര്‍ണ സംസ്ഥാന സമിതിയംഗം എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

8/43

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊല്ലം ക്യു.എ.സി മൈതാനത്ത് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ പതാക ഉയര്‍ത്തുന്നു | ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

9/43

ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കണ്ണൂര്‍ മേഖല കമ്മിറ്റി തായത്തെരുവില്‍ നിന്നാരംഭിച്ച സന്ദേശ ജാഥ | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

10/43

കൊല്ലം അഞ്ചുകല്ലുംമൂട് ഹോളി ആഘോഷിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബാംഗങ്ങള്‍ | ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

11/43

തിരുവനന്തപുരത്തു ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കലാഭവനിലെ പ്രദര്‍ശനം കഴിഞ്ഞു പുറത്തുവരുന്നവര്‍ | ഫോട്ടോ: ജി ബിനുലാല്‍

12/43

ഡല്‍ഹിയില്‍ ഹോളി ആഘോഷിക്കുന്നവര്‍ | ഫോട്ടോ: സാബു സ്‌കറിയ

13/43

മണ്ണെണ്ണ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സിആര്‍ ഗിരീഷ് കുമാര്‍

14/43

മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാംസ്‌കാരിക കേന്ദ്രത്തിന് മുന്നിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍. മന്ത്രി ജി.ആര്‍. അനില്‍, സംസ്‌കൃതി കേന്ദ്രം ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: ശ്രീകേഷ് എസ്

15/43

കാവനൂരിലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ധര്‍ണ ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

16/43

ഹോളിയോടനുബന്ധിച്ച് തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഹോളി ആഘോഷത്തില്‍ നിന്ന് | ഫോട്ടോ: ബിജു വര്‍ഗീസ്

17/43

മാതൃഭൂമിയുടെ ശതാബ്ദിക്ക് തുടക്കം കുറിച്ച് കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ ഒരുക്കിയ വേദിയിൽ എം.ടി. വാസുദേവൻ നായർ, ഉണ്ണി മുകുന്ദൻ, സ്വാമി സുനിൽദാസ്‌ എന്നിവർ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

18/43

മാതൃഭൂമിയുടെ ശതാബ്ദിക്ക് തുടക്കം കുറിച്ച് കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ ഒരുക്കിയ വേദിയിൽ മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി. എം.ടി. വാസുദേവൻ നായരോടൊപ്പം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

19/43

വ്യാവസായിക പരിശീലന വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിച്ച 'അപ്രന്റിസ്ഷിപ്പ് മേള' ജവഹര്‍ ലൈബ്രറി ഹാളില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

20/43

മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമിയ്ക്ക് ആദരവര്‍പ്പിച്ച് എ.ആര്‍. ബേക്കറി ഗ്രൂപ്പ് തിരൂരില്‍ നിര്‍മ്മിച്ച 15 കിലോ തൂക്കമുള്ള ജര്‍മന്‍ ക്ലാസിക്ക് കേക്ക്. ഫോട്ടോ: പ്രദീപ് പയ്യോളി

21/43

നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച് | ഫോട്ടോ: റിദിന്‍ ദാമു

22/43

ചങ്ങനാശേരി മാടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിപക്ഷാഗംങ്ങള്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

23/43

പാലക്കാട് ധോണി ജനവാസ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലി | ഫോട്ടോ: അഖില്‍ ഇ.എസ്.

24/43

മാതൃഭൂമി ശതാബ്ദി ഫലകം എം ടി.വാസുദേവൻ നായർ അനാവരണം ചെയ്യുന്നു

25/43

കോഴിക്കോട്ട്‌ മാതൃഭൂമി ശതാബ്ദി ഉദ്ഘാടന ചടങ്ങിന്റെ പ്രൗഡഗംഭീരമായ സദസ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

26/43

മാതൃഭൂമി ശതാബ്ദി ആഘോഷ വേദിയിൽ മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം. വി. ശ്രേയാംസ്കുമാർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/43

കോഴിക്കോട്ട്‌ മാതൃഭൂമി ശതാബ്ദി ഉദ്ഘാടന ചടങ്ങിന്റെ പ്രൗഡഗംഭീരമായ സദസ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

28/43

കളമശ്ശേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടയില്‍പ്പെട്ട സ്ഥലത്ത് വിലപിക്കുന്ന സഹതൊഴിലാകള്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

29/43

കണ്ണൂര്‍ റെയില്‍വേ ശ്രീ മുത്തപ്പന്‍ ക്ഷേത്രോല്‍സവത്തിന് അരംഭം കുറിച്ച് വെങ്കിലോട്ട് ഗിരീശന്‍ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

30/43

എറണാകുളത്തു വെള്ളിയാഴ്ച നടന്ന നോര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ഹോളി ആഘോഷത്തില്‍ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

31/43

എറണാകുളത്തു വെള്ളിയാഴ്ച നടന്ന നോര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ഹോളി ആഘോഷത്തില്‍ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

32/43

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

33/43

കളമശേരിയിൽ മണ്ണിടിഞ്ഞ് അടിയില്‍പ്പെട്ടവർക്കായി തിരച്ചില്‍ നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

34/43

കോഴിക്കോട്ട്‌ മാതൃഭൂമി ശതാബ്ദി ആഘോഷ ചടങ്ങിന് ടി.പത്മനാഭന്റെ നേതൃത്വത്തിൽ സക്കറിയ, വി.മധുസൂദനൻ നായർ, പി.വത്സല, എം.മുകുന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, എൻ.എസ്.മാധവൻ, പ്രഭാവർമ്മ, സി.വി.ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് എന്നീ സാഹിത്യകാരൻമാർ ചേർന്ന് ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

35/43

മാതൃഭൂമി ശതാബ്ദി ഫലകം എം.ടി.വാസുദേവൻ നായർ അനാച്ഛാദനം ചെയ്യുന്നു. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്, വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ.മാധവൻ, മേയർ ബീനാ ഫിലിപ്പ്, എം.കെ രാഘവൻ എം.പി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മാതൃഭൂമി മനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ എം.പി, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, എളമരം കരീം എം.പി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ, മാതൃഭൂമി ഡയറക്ടർമാരായ ഗണേശ് എം.ആർ, എം.കെ. ജിനചന്ദ്രൻ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

36/43

മാതൃഭൂമിയുടെ ശതാബ്ദിക്ക് തുടക്കം കുറിച്ച് കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ ഒരുക്കിയ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയം ഓൺലൈൻ ഭാഷണത്തിലൂടെ ഒരു വർഷത്തെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്, വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ.മാധവൻ, മേയർ ബീനാ ഫിലിപ്പ്, എം.കെ രാഘവൻ എം.പി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മാതൃഭൂമി മനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ എം.പി, എം.ടി വാസുദേവൻ നായർ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, എളമരം കരീം എം.പി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

37/43

മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു

38/43

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആമുഖ പ്രഭാഷണം നടത്തുന്നു

39/43

മാതൃഭൂമി എം.ഡി.എം.പി. ശ്രേയാംസ്കുമാർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാർ/മാതൃഭൂമി

40/43

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

41/43

ഹോളി ആഘോഷിക്കുന്ന അതിഥി തൊഴിലാളികള്‍. വടകരയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

42/43

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ വ്യാഴാഴ്ച, സിൽവർലൈൻവിരുദ്ധ സമരസമിതി പ്രവർത്തക റോസ്‌ലിനെ പോലീസ് വലിച്ചിഴയ്ക്കുന്നതുകണ്ട് പൊട്ടിക്കരയുന്ന എട്ടുവയസ്സുള്ള മകൾ സോമി

43/43

കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, പെരേര ഡയസ്, അൽവാരോ വാസ്‌കസ് എന്നിവർ പരിശീലനത്തിനിടെ |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pta

69

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


കോഴിക്കോട്

49

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


Wayanad

33

സെപ്റ്റംബര്‍ 15 ചിത്രങ്ങളിലൂടെ

Sep 15, 2023

Most Commented