
തലശ്ശേരി ജഗനാഥ ക്ഷേത്രം കൊടിയേറ്റത്തിനായി കാത്തു നിൽക്കുന്ന ഭക്തർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തലശ്ശേരി ജഗനാഥ ക്ഷേത്രം കൊടിയേറ്റത്തിനായി കാത്തു നിൽക്കുന്ന ഭക്തർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിദ്യാർത്ഥികളുടെ കൺസക്ഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രസ്താവനക്കെതിരെ തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിലേക്ക് എ ബി വി പി നടത്തിയ മാർച്ചിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വിദ്യാർത്ഥികളുടെ കൺസക്ഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രസ്താവനക്കെതിരെ മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
തൃശൂർ പെരുവനം പൂരത്തിന്റെ ഭാഗമായി ചാത്തക്കുടം ശാസ്താവും തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ പെരുവനം പൂരത്തിന്റെ ഭാഗമായി ആറാട്ടുപുഴ ശാസ്താവ് എഴുന്നള്ളിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ പെരുവനം പൂരത്തിന്റെ ഭാഗമായി ആറാട്ടുപുഴ ശാസ്താവിന് അഭിമുഖമായി ചാത്തക്കുടം ശാസ്താവും തൊട്ടിപ്പാൾ ഭഗവതിയും അണിനിരന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രമഹോത്സവത്തിന്റെ ബ്രോഷർ കോട്ടക്കൽ കോവിലകം പ്രതിനിധി മാനവേദൻ രാജ വി.യു ഏറാടിക്ക് നൽകി പ്രകാശനം ചെയ്യുന്നു. എ.വി രങ്കനാഥൻ, എ.അഭിലാഷ് ശങ്കർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു) വടക്കൻ മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു. പി.എ ജോജോ, പി.എസ് മഹേഷ്, പി.ഗോപാലകൃഷ്ണൻ, കെ.സന്തോഷ്, സി.കെ ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിലെ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ തമിഴ്നാട് താരം ധനലക്ഷ്മി. രണ്ടാം സ്ഥാനം ഹിമ ദാസ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെയും കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന വി. സത്യശീലൻ അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ആനന്ദവല്ലീശ്വരം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന അടൽജി ഫൗണ്ടേഷൻ ഉദ്‌ഘാടന ചടങ്ങിന്റെ സദസ്സ് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ആനന്ദവല്ലീശ്വരം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന അടൽജി ഫൗണ്ടേഷൻ ഉദ്‌ഘാടനം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ആക്റ്റീവ് അമച്വർ ഹാം റേഡിയോ സൊസൈറ്റി സംഘടിപ്പിച്ച റേഡിയോ പ്രദർശനത്തിലെ ഇന്ത്യയിൽ പ്രചാരമുള്ളതിൽ പഴക്കമേറിയ റേഡിയോകൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ആക്റ്റീവ് അമച്വർ ഹാം റേഡിയോ സൊസൈറ്റി സംഘടിപ്പിച്ച റേഡിയോ പ്രദർശനത്തിലെ തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ ലോങ് ജമ്പില്‍ സ്വർണ്ണം നേടിയ തമിഴ്‌നാടിന്റെ ജെസ്‌വിൻ ആൻഡ്രിൻ ചാടിയ ദൂരം പ്രദർശിപ്പിച്ച സ്‌ക്രീനിന് സമീപം ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിലെ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി നേടിയ കേരളത്തിന്റെ മുഹമ്മദ് അനീസിന്റെ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിൽ വനിതകളുടെ ലോങ് ജമ്പില്‍ സ്വർണ്ണം നേടിയ കേരളത്തിന്റെ ആൻസി സോജന്റെ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
നിങ്ങളുയര്‍ത്തിയ പ്രസ്ഥാനം... മുസ്ലിം ലീഗ് 74 വർഷം പൂർത്തിയാക്കിയതിന്റെ ജില്ലാതല കാമ്പയിൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുതിർന്ന പ്രവർത്തകരെ ആദരിച്ചപ്പോൾ. അബ്ദുറഹിമാൻ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മുസ്ലിം ലീഗ് 74 വർഷം പൂർത്തിയാക്കിയതിന്റെ ജില്ലാതല കാമ്പയിൻ ഉദ്ഘാടനം മലപ്പുറത്ത് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഗതാഗത മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഗതാഗത മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്. പ്രവർത്തകർ മലപ്പുറത്ത് നട്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിൽ വനിതകളുടെ ലോങ് ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ആൻസി സോജന്റെ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ തിരൂർ രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം മൈതാനത്തിൽ സംഘടിപ്പിച്ച ഇ.ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ റെയിഞ്ച് റോവേഴ്സ് തിരൂരും കാസ്ക്ക് പറപ്പൂരും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന്... മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റെയിഞ്ച് റോവേഴ്സ് തിരൂർ വിജയിച്ചു | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂരിൽ പ്രകൃതി ഗ്രാമത്തിൽ നടന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം നേടിയ ശ്രീകല ഗുരുക്കളെ അഡ്വ. അന്ന ജാൻസി പൊന്നാട ചാർത്തി ആദരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് ഡൽഹി എ ഐ സി സി ആസ്ഥാനത്ത് ആരംഭിച്ചപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് ഡൽഹി എ ഐ സി സി ആസ്ഥാനത്ത് ആരംഭിച്ചപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
സന്തോഷ് ട്രോഫി ഫുട്ബാൾ ലോഗോ പ്രകാശനം മലപ്പുറത്ത് നിർവഹിച്ചശേഷം മന്ത്രി വി. അബ്ദുറഹിമാൻ ലോഗോ നോക്കിക്കാണുന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി, പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പി. അഷറഫ്, മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കീഴടക്കി ഞങ്ങൾ വനിതകൾ..... കേരള നല്ല ജീവന പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം സൈക്കിൾ ചവിട്ടി പഠിക്കാൻ തിരൂരിൽ നടത്തിയ സൗജന്യ പരിശീലന ക്യാമ്പിൽ സൈക്കിൾ പരിശീലനം പൂർത്തിയായതിൽ സൈക്കിളുയർത്തി ആഹ്ളാദം പങ്കിടുന്ന വനിതകൾ | ഫോട്ടോ: പ്രദീപ് പയ്യോളി
ഇന്റർനെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തിരൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിക്കു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ സോണിയ, രാഹുൽ, പ്രിയങ്ക അനുകൂല മുദ്രാവാക്യവുമായി പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ഫയർമാൻ, ഫയർ വുമൺ നിയമനത്തിനുള്ള പി എസ് സി പരീക്ഷ കഴിഞ്ഞു തിരുവനന്തപുരം ചാല ബോയ്സ് സ്കൂളിൽ നിന്നും പുറത്തേക്ക് വരുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ബി.ജെ.പി സമ്പൂർണ്ണ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
സംയുക്ത കായികാധ്യാപക സംഘടനയുടെ പാലക്കാട് റവന്യൂ ജില്ലാ സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
കൊല്ലം പുതിയകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാലയുടെ ഭാഗമായി നടന്ന മഞ്ഞനീരാട്ട് ചടങ്ങിൽ നിന്ന് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എറണാകുളം ടി ഡി അമ്പലത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച നടന്ന പെരുവനം കുട്ടൻമാരാരുടെ തായമ്പക ആസ്വദിക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളം ടി ഡി അമ്പലത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച നടന്ന പെരുവനം കുട്ടൻമാരാരുടെ തായമ്പക ആസ്വദിക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എൽ.ഐ.സി. സ്വകാര്യ വൽക്കരണ നീക്കത്തിനെതിരെ പോളിസി ഉടമകളും ബഹുജനങ്ങളും തൊഴിലാളികളും സംയുക്തമായി എറണാകുളം ടൗൺഹാളിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷെൻ മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മലയാളി ശകടം... കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ തോട്ടപ്പള്ളിക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസിന്റ പേര് മലയാളീകരിച്ച് എഴുതിയിരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിനു ശേഷം നേതാക്കൾ പുറത്തു വരുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം നടക്കുന്ന വടക്കന്‍ യുക്രൈനിലെ അതിര്‍ത്തിനഗരമായ ഇര്‍പിനിലേക്ക് റോക്കറ്റ് ലോഞ്ചറുള്‍പ്പെടെയുള്ള ആയുധങ്ങളുമായി പ്രതിരോധത്തിനിറങ്ങിയ യുക്രൈന്‍ സൈനികന്‍ | ഫോട്ടോ: എ.എഫ്.പി.
വയനാടിന്റെ ഗോത്രനായകനായ കരിന്തണ്ടന്റെ ശില്പത്തിന്റെ മിനുക്കുപണിയില്‍ ശില്പി രമേശ് ലക്ഷ്മണന്‍. വയനാടന്‍ ചുരത്തില്‍ ഞായറാഴ്ച പ്രതിമ സ്ഥാപിക്കും.
കരിഞ്ഞുണങ്ങിയ കാട്ടില്‍ തീറ്റതേടിയലയുന്ന മാന്‍ കൂട്ടങ്ങള്‍. മസിനഗുഡി-തെപ്പക്കാട് റോഡരികില്‍ നിന്നുള്ള ദൃശ്യം.
ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോസ്റ്റേഷന് സമീപത്തെ ചേരി തീപ്പിടിത്തത്തെത്തുടര്‍ന്ന് കത്തിനശിച്ചതിന്റെ ആകാശദൃശ്യം. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..