മാര്‍ച്ച് 12 ചിത്രങ്ങളിലൂടെ


1/46

സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് യൂക്ക് കൾച്ചറൽ ടീം കോഴിക്കോട് ടൗൺഹാളിൽ നടത്തിയ "നീല നിശീഥിനി" സംഗീത സായാഹ്നത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/46

ലോക ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഭാഗമായി കാഴ്ചയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കോഴിക്കോട്‌ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ഡോക്ടർമാരും സ്റ്റാഫംഗങ്ങളും വർണ്ണചിത്രം വരച്ച് ക്യാൻവാസിലാക്കിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/46

വർക്കല അയന്തി പന്തുവിളയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹം മൂത്ത മകൻ രാഹുലിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ രാഹുൽ മൃതദേഹത്തിന് അരുകിൽ പൊട്ടി കരയുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/46

വർക്കല അയന്തി പന്തുവിളയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹം മൂത്ത മകൻ രാഹുലിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/46

വർക്കല അയന്തി പന്തുവിളയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹം മൂത്ത മകൻ രാഹുലിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/46

വർക്കല അയന്തി പന്തുവിളയിൽ വീടിന് തീ പിടിച്ച് മരിച്ചഅഞ്ചുപേരുടെ മൃതദേഹം മൂത്ത മകൻ രാഹുലിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയ ആളുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/46

ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നശിച്ച തിരുവനന്തപുരം പേട്ട മൃഗാശുപത്രി| ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/46

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ട്രിവാൻഡ്രം ആയി വിജയിച്ച അൽ അമീൻ. സമ്മാനദാനം നിർവഹിക്കാനെത്തിയ മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം| ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/46

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/46

കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഭാസി മലാപ്പറമ്പിന്റെ "മനസ്സുകൾ സാഗരങ്ങൾ" എന്ന നോവൽ മേയർ ബീനാ ഫിലിപ്പ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു. എം. രാജൻ, പി.ജെ.ജോഷ്വ, പുത്തൂർ മഠം ചന്ദ്രൻ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ, ഭാസി മലാപ്പറമ്പ്, കെ.സി.അബു, പി.പി.ശ്രീധരനുണ്ണി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/46

കൊല്ലം കടപ്പാക്കട ജവഹർ ബാലഭവനിൽ നടക്കുന്ന രാജസ്ഥാൻ ഗ്രാമീണ മേളയിലെ ബ്ലോക്ക് പ്രിന്റ് തുണിത്തരങ്ങളുടെ സ്റ്റാളിൽ എത്തിയവരെ മൾമൾ കോട്ടൺ വസ്ത്രങ്ങൾ കാണിക്കുന്നു. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ശരീരത്തിന് ചേർന്ന മൃദുവായ വസ്ത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉളളത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/46

ബെഫി കൊല്ലം ജില്ലാ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

13/46

കായലോളങ്ങളിലെ ഉത്സവമേളം........... തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തേവള്ളിക്കരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ നീങ്ങുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

14/46

കായലോളങ്ങളിലെ ഉത്സവമേളം........... തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തേവള്ളിക്കരക്കാരുടെ കുതിര കൊല്ലം അഷ്ടമുടിക്കായലിലൂടെ നീങ്ങുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/46

സ്‌കൂൾ പാചകത്തൊഴിലാളി കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ കൊല്ലം ഡി.സി.സി യിൽ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/46

നാഷണലിസ്റ്റ് മഹിള കോൺഗ്രസിന്റെ സൗഹാർദ്ദ ജ്വാല കണ്ണൂരിൽ സംസ്ഥാന പ്രസിഡണ്ട് ഷീബ ലിയോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

17/46

പാലക്കാട് നടന്ന ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/46

പാലക്കാട്‌ പഴമ്പാലക്കോട് സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ച തരൂർ പഞ്ചായത്ത് യുവമോർച്ച സെക്രട്ടറി അരുൺകുമാറിന്റെ മൃതദേഹം പഴമ്പാലക്കോട് വടക്കേപാവടിയിലെ വീട്ടിലെത്തിച്ചപ്പോൾ വാവിട്ടുകരയുന്ന ബന്ധുക്കൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/46

കോഴിക്കോട്‌ തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ നടന്ന ജയപ്രഭാ മേനോന്റെ നേതൃത്വത്തില്‍ നടന്ന മോഹിനായാട്ടം ശില്‍പശാലയില്‍ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

20/46

എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

21/46

തിരൂരിനടുത്ത് വെട്ടത്ത് ചിത്രകം ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ മയ്യിൽ അഥീന നാടക നാട്ടറിവ് വീട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച നാട്ടു മൊഴി വാമൊഴി വരമൊഴി പാട്ടുകൾ | ഫോട്ടോ: പ്രദീപ് പയ്യോളി

22/46

സപര്യ സാംസ്കാരിക സമിതി കേരളത്തിൻ്റെ സംസ്ഥാന ചിത്ര ശിൽപ്പ പുരസ്കാരം മലപ്പുറം തിരൂർ വെട്ടം പരിയാപുരം ചിത്രകം ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങിൽ ചിത്രകാരനും ശിൽപ്പിയുമായ ഷിബു വെട്ടത്തിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ സമ്മാനിക്കുന്നു. പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, സപര്യ സംസ്ഥാന പ്രസിഡൻറ് പ്രാപ്പൊയിൽ നാരായണൻ, സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, സുകുമാരൻ പെരിയച്ചൂർ എന്നിവർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

23/46

ആലപ്പുഴയിൽ വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സംഘാടക സമിതി ചെയർമാൻ വി.കെ ഇബ്രാഹിം കുഞ്ഞ് നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി

24/46

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൽ ദിശ തെറ്റിയ കാറ്റിൽ പാരാസെയിലിങ്ങ് നടത്തുന്ന കണ്ണൂർ അസി. കലക്ടർ മുഹമ്മദ് സഫീർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി

25/46

വി.എസ്.ഡി.പി യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന വൈകുണ്‌ഠ സ്വാമി ജയന്തിയാഘോഷം ജില്ലാ പ്രസിഡന്റ് പൂഴിക്കുന്ന് സുദേവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ \ മാതൃഭൂമി

26/46

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൽ ഡി.ടി.പി.സിയും അഡ് റിനോ അഡ്വഞ്ചേഴ്‌സും ആരംഭിച്ച പാരാസെയിലിങ്ങ് ഉദ്ഘാടനത്തിന്റെ ദാഗമായി സബ്ബ് കലക്ടർ അനു കുമാരി പറക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി

27/46

ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രന്റ്ഷിപ്പ് കണ്ണൂർ ജില്ല കൺവെൻഷൻ കണ്ണൂർ സർവ്വകലാശാല സിന്റിക്കേറ്റ് മെമ്പർ പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി

28/46

കോട്ടയം മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് ഇന്നലെ രാത്രി മറിഞ്ഞ ടിപ്പര്‍ ലോറി ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തപ്പോള്‍. അപകടത്തിൽ ​ഡ്രൈവർ മരിച്ചു | ഫോട്ടോ: ജി. ശിവപ്രസാദ്‌ \ മാതൃഭൂമി

29/46

മലപ്പുറത്ത് കുഴൽപ്പണം പിടിച്ച കേസിൽ അറസ്റ്റിലായ അനിൽ, രാജാറാം എന്നിവർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

30/46

മലപ്പുറം വലിയ വരമ്പിൽ നിന്നും പോലീസ് പിടിച്ചെടുത്ത കുഴൽപ്പണം സി.ഐ.ജോബി തോമസിന്റെ നേതൃത്വത്തിൽ എണ്ണിത്തിട്ടപ്പെടുത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

31/46

ബി.ജെ.പി. മലപ്പുറം ജില്ലാ സമിതി യോഗം ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

32/46

യുക്രൈനിൽ നിന്നും മലപ്പുറത്തെത്തിയ മുഹമ്മദ് അഖിന മാതാപിതാക്കളോടൊപ്പം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

33/46

ശബരിമല തിരുവുത്സവത്തിൻ്റെ ഭാഗമായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ സന്നിധാനത്ത് നടന്ന ശ്രീഭൂതബലി | ഫോട്ടോ: ഉണ്ണി ശിവ

34/46

കൊച്ചിയിൽ ഒന്നരവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ മുത്തശ്ശി സിപ്‌സിയെ തിരുവനന്തപുരത്തു ബീമാപള്ളി പരിസരത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

35/46

അസമിലെ നഗാവിലെ തേയിലത്തോട്ടത്തില്‍ വ്യാഴാഴ്ച വൈകീട്ട് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാന | ഫോട്ടോ: പി.ടി.ഐ.

36/46

നാട്ടുകാരുടെ നന്മ... വര്‍ഷങ്ങളായി മാലിന്യം തള്ളിയിരുന്ന കോഴിക്കോട് കല്ലായിപ്പുഴ പാലത്തിന്റെ അടിഭാഗം ദുര്‍ഗന്ധത്തില്‍നിന്നു മോചിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വൃത്തിയാക്കി പൂച്ചട്ടികള്‍വെച്ച് അലങ്കരിച്ചപ്പോള്‍.

37/46

കോഴിക്കോട്ട് ദണ്ഡിയാത്ര സ്മൃതി സദസും സര്‍വോദയ പ്രവര്‍ത്തക സംഗമവും പി. വാസു ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: പി.പി. ബിനോജ്‌\ മാതൃഭൂമി

38/46

എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം ശിക്ഷക് സദനില്‍ സംസ്ഥാന പ്രസിഡന്റ് പി. കബീര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

39/46

വെള്ളിയാഴ്ച കോട്ടയത്ത് പാറമടയില്‍ ലോറി മുങ്ങി അടിയില്‍ കുടുങ്ങിയ ഡ്രൈവറെ കണ്ടെത്താന്‍ ക്രെയിനുകളുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ്‌\ മാതൃഭൂമി

40/46

കേരള നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗേൈനഷന്‍ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സത്യാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

41/46

കണ്ണൂര്‍ വാരിയേഴ്‌സ് ചാരിറ്റമ്പിള്‍ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച റിലേ ദീപശിഖാ റാലി കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

42/46

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

43/46

ബി.ജെ.പി ആലപ്പുഴ ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി.ബിജു\മാതൃഭൂമി

44/46

യുക്രൈനില്‍നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലുവ സ്വദേശി റെനിഷ്, ഭാര്യ യുക്രൈന്‍ സ്വാദേശിനി വിക്ടോറിയ, മകന്‍ രണ്ടര വയസ്സുകാരന്‍ റഫായേല്‍ എന്നിവരെ സ്വീകരിക്കുന്ന അമ്മ മാഗി. ഫോട്ടോ - ബി മുരളീകൃഷ്ണന്‍\മാതൃഭൂമി

45/46

പുതിയ ലോകം ...യുക്രൈനില്‍നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലുവ സ്വദേശി റെനിഷിന്റെയും ഭാര്യ യുക്രൈന്‍ സ്വാദേശിനി വിക്ടോറിയയുടെയും മകനായ രണ്ടര വയസ്സുകാരന്‍ റഫായേല്‍ തന്നെ കാണാന്‍ ചുറ്റും കൂടിയവരെ ആമ്പരപ്പോടെ നോക്കുന്നു. ഫോട്ടോ - ബി മുരളീകൃഷ്ണന്‍നമാതൃഭൂമി

46/46

ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചശേഷം വാച്ചുനോക്കി, അവതരിപ്പിക്കാനെടുത്ത സമയത്തെക്കുറിച്ച്‌ പരാമർശിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented