
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്തുകാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രജിസ്ട്രേഷൻ കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ചൂളം വിളിക്കുന്ന അപകടം ......: കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് പിന്നിലെ റെയിൽവേ ട്രാക്കിൽ സിഗ്നലിന് കാത്തു നില്ക്കുന്ന തീവണ്ടിക്കടിയിലൂടെ കടക്കുന്ന വിദ്യാർഥികളാണ് ചിത്രത്തിൽ - തീവണ്ടിയൊന്നനങ്ങിയാൽ ദുരന്തചിത്രമാകും പിന്നത്തെ കാഴ്ച. തീവണ്ടി പോകാൻ കാത്തു നിൽക്കാതെ അക്ഷമരാകുന്നവർക്ക് പക്ഷേ ജീവന്റെ വിലയറിയില്ല | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് മലബാർ പാലസിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റി കോഴിക്കോട് പബ്ലിക് ലൈബ്രറിയ്ക്ക് സമീപം സംഘടിപ്പിച്ച "യുദ്ധത്തിനെതിരെ സമാധാന സദസ്സ് " പരിപാടി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
പൂർണ്ണ മനസ്സോടെ .......: കാൻസർ രോഗികൾക്കു നൽകാനായി കോഴിക്കോട് ബി.ഇ.എം. ഗേൾസ് എച്ച്.എസ് എസിൽ നടന്ന വിദ്യാർത്ഥിനികളുടെ കേശദാന പരിപാടിയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററിൽ വൈഖരിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ ആചാര്യ മോഹൻകുമാർ പാടുന്നു. നിലിമേഷ് ചക്രവർത്തി, ശ്രീവന്തി, ഹംസ വർഷ് വളാഞ്ചേരി എന്നിവർ പിന്നണിയിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സാധരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള തീരുമാനം ഉടൻ കൈക്കൊള്ളുക, ചികിത്സാ പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നിൽ നടത്തിയ ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പാണക്കാട്ടെത്തിയ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുമായി സൗഹൃദം പങ്കിടുന്ന സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ. പി.വി. അബ്ദുൾവഹാബ് എം.പി, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എസ്.എഫ്.ഐ. അഖിലേന്ത്യാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സാർവദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച യോഗം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി ക്ക് എതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ വിവാദ പരാമർശത്തിനെതിരെ ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മയക്കു മരുന്ന് ലഹരി മാഫിയകൾക്കെതിരെ കണ്ണൂർ ഡി.സി.സി യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ കൂട്ടായ്മ കെ.സി.ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ.പി.സി.സി. പ്രസിഡന്റിനെതിരെയുള്ള സി.പി.എം. നേതാവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ പി സി സി പ്രസിഡന്റിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് ബി ബാബു പ്രസാദിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
നവകേരളം തദ്ദേശകം കൊല്ലം ജില്ലാതല അവലോകനയോഗം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വിവാദ പരാമർശം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
നവകേരളം തദ്ദേശകം കൊല്ലം ജില്ലാതല അവലോകനയോഗത്തിൽ ജില്ലാപഞ്ചായത്തിന്റെ ഭരണഘടന സാക്ഷരതാ പരിപാടിയായ ‘ദി സിറ്റിസണിന്റെ’ ലോഗോ മന്ത്രി എം.വി.ഗോവിന്ദൻ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തൃശൂരിൽ നടക്കുന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻ ഷിപ്പിൽ സീനിയർ പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്‌ളൈയിൽ തൃശൂരിന്റെ മാത്യൂസ് കോശി ഒന്നാംസ്ഥാനം നേടുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കണ്ണൂർ താവക്കരയിൽ ഓട കവിഞ്ഞ് മലിന ജലം റോഡിലൊഴുകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗ്ഗീസ് നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് കാസർകോട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ഡി.സി.സി. നടത്തിയ പ്രകടനം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
മയക്കുമരുന്ന് ലഹരി മാഫിയകള്‍ക്കെതിരെ കണ്ണൂര്‍ ഡി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ കൂട്ടായ്മ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ / മാതൃഭൂമി
ശബരിമല | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വേതന കുടിശ്ശിക ആവശ്യപ്പെട്ട് ആശാവർക്കർമാർ കൊല്ലം ചിന്നക്കടയിൽ നടത്തിയ സത്യാഗ്രഹം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ കൊല്ലം ചിന്നക്കട ഹെഡ് പോസ്‌റ്റോഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേയ്ക്ക് നടത്തിയ മാർച്ച് കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ട്രേഡ് യൂണിയൻ സർവീസ് സംഘടന സംയുക്ത സ്ത്രീ തൊഴിലാളി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി പ്രേമ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ പ്രസംഗിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന്റെ മൂന്നാദിനത്തിൽ ഖബറിടത്തിൽ പ്രാർഥന നിർവഹിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, ബഷീറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പ്രൊഫ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഹമീദലി ശിഹാബ് തങ്ങൾ, പി. ഉബൈദുള്ള എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന്റെ മൂന്നാദിനത്തെ മൗലിദ്, പ്രാർഥന ചടങ്ങിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രാർഥന നിർവഹിക്കുന്നു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് നാസിറുൽ ഹയ്യ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീൻ നദ്വി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം അരീക്കോട് സുല്ലമുസലം കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി
ദ്വിദിന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സംയുക്തമായി കാസർകോട് സിവിൽ സ്‌റ്റേഷനിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
വനിതാ ദിനാചരണത്തിന്റെ ഭാഗമായി കെ.ടി.ഡി.സി. ഹോട്ടൽ ലൂം ലാന്റ് കണ്ണൂരിൽ നടത്തിയ ആദര ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ആർ.ബൈജുനാഥ് പരാതി സ്വീകരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് നടന്ന ക്രൈസ്തവ ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ജസ്റ്റിസ് ജെ.ബി.കോശി പരാതി സ്വീകരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിന വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ പാലക്കാട് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊച്ചിയിൽ കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ബാങ്കുകളിൽ നിന്നുള്ള ജപ്‌തി നടപടികൾ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുന്ന ഡീൻ കുര്യാക്കോസ് എം.പി യെ സത്യഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഷാളണിയിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചുമർചിത്രപ്രദർശനം ഛായാമുഖിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചുമർചിത്രപ്രദർശനം ഛായാമുഖിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തൃശൂരിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി കവി കെ. സച്ചിദാനന്ദൻ ചുമതലയേൽക്കുന്നു. സെക്രട്ടറി സി പി അബൂബക്കർ, മുൻ സെക്രട്ടറി കെ പി മോഹനൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ പുതിയ ആറാട്ടുകുളം ഭൂമിപൂജയുടെ പ്രവൃത്തി ഉദ്ഘാടനം ക്ഷേത്രയോഗം പ്രസിഡണ്ട് പി.വി.ചന്ദ്രൻ നിർവഹിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കണ്ണൂരിൽ എസ്.കെ.ജെ.ക്യു ജില്ലാ കൗൺസിൽ ക്യാമ്പും, ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊച്ചിയിൽ ബി ജെ പി കെ- റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ ഇ. ശ്രീധരൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കൊച്ചിയിൽ ബി ജെ പി കെ- റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ ഇ. ശ്രീധരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ സ്റ്റേഡിയം കോർണറിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചപ്പോൾ മൺചട്ടികൾ മാറ്റുന്ന തമിഴ്നാട് സ്വദേശി രാമകൃഷ്ണൻ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പണിമുടക്കിയ ആധാരമെഴുത്തുകാർ കണ്ണൂർ സബ്ബ് രജിസ്‌ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ എസ്. ടി. യു ദേശീയ ഉപാധ്യക്ഷൻ എം.എ കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഭിന്നശേഷിക്കാർക്കുള്ള കണ്ണൂർ കോർപ്പറേഷൻതല മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ.മോഹനൻ ചികിത്സ തേടിയെത്തിയവരോടൊപ്പം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആലപ്പുഴ പള്ളിപ്പുറത്ത് വ്യവസായിക മേഖലയിലെ പ്ലൈവുഡ് ഫാക്ടിയിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തം.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴയിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി നടത്തം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോൾ ബൂത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
പാലക്കാട് വടക്കൻഞ്ചേരി പന്നിയങ്കര ടോൾ ബൂത്തിൽ ടോൾ പിരിക്കാൻ തുടങ്ങുന്നതോടെ പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസ് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
പാലക്കാട് വടക്കൻഞ്ചേരി പന്നിയങ്കര ടോൾ ബൂത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ പിരിക്കാൻ തുടങ്ങുന്നതോടെ ചർച്ചകൾക്കായി എത്തിയ നേതാക്കളും പ്രദേശവാസികളും | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
പോരാട്ടം രൂക്ഷമായ യുക്രൈനിലെ ഇര്‍പിനില്‍നിന്ന് പ്രായമായ സ്ത്രീയെ വീല്‍ച്ചെയറില്‍ കൊണ്ടുപോകുന്നു. മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില | ഫോട്ടോ: എ.പി.
അന്താരാഷ്ട്ര വനിതാദിനത്തില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിയന്ത്രിക്കുന്ന വനിതകള്‍ | ഫോട്ടോ: വി. രമേഷ്
ആനവണ്ടിയില്‍ തലമുറകളുടെ യാത്ര... മൂന്നുവയസ്സുകാരി അഗ്നിക്കുട്ടി, അമ്മ ഷിജിക്കും അമ്മൂമ്മ വത്സലയ്ക്കും മുത്തശ്ശി ലക്ഷ്മിക്കുട്ടിക്കുമൊപ്പം വയനാടു കാണാന്‍ വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഒരുക്കിയ ബസില്‍ കയറാന്‍ കണ്ണൂരിലെത്തിയപ്പോള്‍. വനിതാദിനത്തില്‍ സ്ത്രീകള്‍ക്കുമാത്രമായി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്കുള്ള ഉല്ലാസയാത്രയില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..