
ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീ ക്ഷേത്രത്തിലെ പടയണിക്ക് ആശാന്‍ ഇട്ടിമാടത്ത് കിഴക്കേതില്‍ ദിലീപ്കുമാര്‍ ചൂട്ട് വെയ്ക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീ ക്ഷേത്രത്തിലെ പടയണിക്ക് ആശാന്‍ ഇട്ടിമാടത്ത് കിഴക്കേതില്‍ ദിലീപ്കുമാര്‍ ചൂട്ട് വെയ്ക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ മാര്‍ ടോണി നീലങ്കാവില്‍ സംസാരിക്കുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
മനസോടിത്തിരി മണ്ണ് പദ്ധതിപ്രകാരം പെരിങ്ങോം കരിപ്പോട് കെ.വി. മാധവനും , മകൾ ദിവ്യയും ഭൂമിയുടെ അനുമതിപത്രം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സർവകക്ഷി യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസാരിക്കുന്നു .മേയർ ടി.ഓ.മോഹൻ ,പന്ന്യൻ രവീന്ദ്രൻ ,രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., അബ്ദുൽ കരീം ചേലേരി, മാർട്ടിൻ ജോർജ് തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തൊടുപുഴ മുൻസിപ്പൽ മൈതാനത്തു നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ പി.ജെ.ജോസഫ് എം.എൽ.എ സംസാരിക്കുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചിന്നക്കടയിൽ സംഘടിപ്പിച്ച തൊഴിൽ സംരക്ഷണ പ്രക്ഷോഭം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ഐക്യ കർഷകസംഘം കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഐക്യ കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം മെയിൻ റോഡിനരുകിൽ മുസലിയാർ ബിൽഡിങ്ങിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ നടത്തിയ തൊഴില്‍ സംരക്ഷണ പ്രക്ഷോഭം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്സ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സമകാലിക വെല്ലുവിളികളും വനിതാ ശാക്തീകരണവും സംവാദം ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ, പ്രത്യേക വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാലൻ നായർക്ക് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ സമ്മാനിക്കുന്നു.
കേന്ദ്ര ബഡ്ജറ്റിലെ അവഗണനയ്‌ക്കെതിരെ ഐക്യകർഷക സംഘം നടത്തിയ ഏജീസ് ഓഫീസ് ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗൺസിൽ (സി ഐ ടി യു )വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി അരക്കൻ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എൻ. പി. എസ്. എംപ്ലോയീസ് കളക്റ്റീവ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
സി.പി.എം പാർട്ടി കോൺഗ്രസ്സ് മുഖ്യ വേദിയായ നായനാർ അക്കാദമിയിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എ.എൻ . ഷംസീർ എം.എൽ.എ., ജെയിംസ് മാത്യു തുടങ്ങിയവർ ഒപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊട്ടുവള്ളി കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന തൂക്കം | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
കൊല്ലം നഗരസഭാധ്യക്ഷനായിരുന്ന എൻ.തങ്കപ്പന്റെ 42-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോർപ്പറേഷൻ ഓഫീസ് വളപ്പിലെ സ്മാരകത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം നഗരസഭാധ്യക്ഷനായിരുന്ന എൻ.തങ്കപ്പന്റെ 42-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോർപ്പറേഷനിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കെ.എസ്.ഇ.ബി തിങ്കളാഴ്ച പുറത്തിറക്കിയ ഇലക്ട്രോണിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടി വാഹനങ്ങൾ കാണാനെത്തിയപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കവി ഉദ്ദേശിച്ചത്.... തൃശ്ശൂര്‍ താലൂക്ക് ഓഫീസിനരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന് എഴുതിവെച്ച ബോര്‍ഡ് ആണിത്. സ്‌പെല്ലിങ് ശരിയാക്കാന്‍ മുമ്പ് ശ്രമിച്ചതിന്റെ പാടുകളും കാണാം. എന്തായാലും ഇപ്പോള്‍ ഇത് കണ്ട് വായിയ്ക്കാന്‍ ശ്രമിച്ചാല്‍ 'പരിക്ക്' പറ്റാനാണ് സാധ്യത | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കെ.എസ്.ഇ.ബി തിങ്കളാഴ്ച പുറത്തിറക്കിയ ഇലക്ട്രോണിക് വാഹനങ്ങൾക്ക് കനകക്കുന്ന് കവാടത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ വാട്ടർ സല്യൂട്ട് നൽകിയപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി കുത്തിയോട്ട വരവ് ദൃശ്യങ്ങൾ | ഫോട്ടോ: ബിജു സി/ മാതൃഭൂമി
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി കുത്തിയോട്ട വരവ് ദൃശ്യങ്ങൾ | ഫോട്ടോ: ബിജു സി/ മാതൃഭൂമി
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി കുത്തിയോട്ട വരവ് | ഫോട്ടോ: ബിജു സി/ മാതൃഭൂമി
കണ്ണിന് പൊൻകണി..... വിഷുവിന് ഒരുമാസം ശേഷിക്കെ കൊല്ലം ജില്ലയിലെങ്ങും പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്നകൾ. എവിടെ നോക്കിയാലും മരവും മനസും നിറച്ച് കൊന്നപ്പൂക്കൾ കാണാം. രാമേശ്വരം ക്ഷേത്രത്തിനും അഞ്ചുകല്ലുംമൂട് ജംക്ഷനും ഇടയിൽ റോഡിന് കുറുകെ പൂത്ത് നിൽക്കുന്ന കൊന്നപ്പൂക്കൾ | ഫോട്ടോ : അജിത് പനച്ചിക്കൽ/ മാതൃഭൂമി
മധ്യകീവിലെ തെരുവില്‍ റഷ്യന്‍ ടാങ്കുകളെ തടയാന്‍ യുക്രൈന്‍ സ്ഥാപിച്ച സംവിധാനങ്ങളും കാവല്‍നില്‍ക്കുന്ന പ്രതിരോധദൗത്യസംഘാംഗങ്ങളും | എ.എഫ്.പി.
തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ.യുടെയും വിവാഹനിശ്ചയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ സൗഹൃദം പങ്കിടുന്നു.
യുക്രൈന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന വലേറി(വലത്)യും ലെസിയയും കീവിലെ ചെക്‌പോയന്റിനുസമീപം വിവാഹിതരായപ്പോള്‍ | എ.എഫ്.പി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..