മാർച്ച് 05 ചിത്രങ്ങളിലൂടെ


1/52

കണ്ണൂർ മയ്യിൽ ചെറുപഴശ്ശിക്കാവിൽ കെട്ടിയാടിയ ഇളങ്കോലം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/52

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വനിതാ ജൂനിയർ ഹോക്കി സെമി ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമും പാലക്കാട് ജില്ലാ ടീമും ഏറ്റുമുട്ടുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

3/52

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വനിതാ ജൂനിയർ ഹോക്കി സെമി ഫൈനൽ മത്സരത്തിൽ പാലക്കാട് ജില്ലാ ടീമിനെതിരെ തിരുവനന്തപുരം ജില്ലാ ടീം ഗോൾ നേടുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

4/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേയ്‌സിൽ സ്വർണ്ണം നേടുന്ന പത്തനംതിട്ടയുടെ ജെ.ജഗന്നാഥ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

5/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ സ്വർണ്ണം നേടുന്ന ഇടുക്കിയുടെ സേതു എസ് നായർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

6/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻത്രോയിൽ എറണാകുളത്തിന്റെ പി.അഷിഖ സ്വർണം നേടുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

7/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ അമൽ ജോസഫ് 400 മീറ്ററിൽ സ്വർണ്ണം നേടുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

8/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടുന്ന മലപ്പുറത്തിന്റെ എൻ.വി.സഹദ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ കോട്ടയത്തിന്റെ കെ.എസ്.പ്രണവ് സ്വർണം നേടുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ ഇടുക്കിയുടെ എയ്ഞ്ചൽ പി ദേവസ്യ സ്വർണം നേടുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/52

കോഴിക്കോട് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ അരുൺബേബി റെക്കാഡോടെ സ്വർണം നേടുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/52

കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പോകുന്നതിനായി ശനിയാഴ്ച വൈകീട്ട് പോലീസ് ഗതാഗതം തടഞ്ഞപ്പോൾ കുരുക്കിലായ വാഹനങ്ങൾ. പൊരി വെയിലിൽ 20 മിനിറ്റോളമാണ് വാഹനങ്ങൾ തടഞ്ഞിട്ടത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/52

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് ലോക സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.പി.എസ്.ഒ. കോഴിക്കോട്‌ മിഠായി തെരുവിൽ നടത്തിയ യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ ഇ. സി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

14/52

തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു. സ്വർണ്ണകൊടിമരത്തിൽ ഇടിമിന്നലേറ്റതിനെ തുടർന്ന് കിഴക്കേനടയിൽ ഒരുക്കിയ താത്കാലിക കൊടിമരത്തിലായിരുന്നു കൊടിയേറ്റ്. പിന്നിൽ സ്വർണ്ണകൊടിമരവും കാണാം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/52

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻകാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/52

ആലപ്പുഴ ശ്രീപൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിലെ തെക്കേചേരുവാരം വേലപടയണി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

17/52

തിരുവനന്തപുരത്ത്‌ ശ്രേഷ്ഠ പബ്‌ളിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ രമേശ് ചെന്നിത്തല രചിച്ച "ഗാന്ധി ഗ്രാമങ്ങളിലൂടെ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം കെ.മുരളീധരൻ എം.പി. നിർവ്വഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

18/52

ശ്രേഷ്ഠ പബ്‌ളിക്കേഷൻസിന്റെ ഓൺലൈൻ സ്റ്റോറിൻ്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ ശശി തരൂർ എം. പി. നിർവ്വഹിക്കുന്നു. കെ.മുരളീധരൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, ഭാര്യ അനിത രമേശ്, മകൻ ഡോ.രോഹിത് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

19/52

എൽ.ഐ.സി ഓഹരി വിൽക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

20/52

എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി കൊല്ലത്ത് സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/52

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/52

കൊല്ലം കാത്തലിക് കോളേജുകളുടെ സംഘടനയായ സേവ്യർ ബോർഡ് ദക്ഷിണ മേഖലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബിഷപ്പ് ബെൻസിഗർ നേഴ്സിംഗ് കോളജിൽ നടന്ന ശിൽപ്പശാല കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/52

കൊല്ലത്ത് നടന്ന കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/52

ശനിയാഴ്ച യു​ക്രൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനിയുമായ സന്തോഷം പങ്കിടുന്ന ബന്ധു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/52

ആശ്വാസ തീരം ... ശനിയാഴ്ച യു​ക്രൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനികൾ ഇന്ത്യൻ പതാക കാട്ടി പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കളെ സന്തോഷം അറിയിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/52

മഹിളാ കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സിഗ്നേച്ചർ ക്യാമ്പയിൻ ഡി സി സി പ്രസിഡന്റ് ബി ബാബു പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/52

കൊച്ചി വാട്ടർ മെട്രോ വൈറ്റില - കാക്കനാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

28/52

അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ കാൾടെക്സിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/52

പദ്മശ്രീ നേടിയ കളരിപ്പയറ്റിൻ്റെ കുലപതി ചുണ്ടയിൽ ശങ്കരനാരായണ മേനോനും ഭാര്യയ്ക്കും ജന്മനാടായ മലപ്പുറം തിരൂർ വെങ്ങാലൂരിൽ തലക്കാട് പഞ്ചായത്ത് ഭരണസമിതിയും പൗരാവലിയും തറവാട്ടിലെ കുടുംബങ്ങളും നൽകിയ സ്വീകരണ ചടങ്ങിൽ തലക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി. പുഷ്പ ഉപഹാരം നൽകി ആദരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

30/52

കണ്ണൂർ ഡി.സി.സി ഓഫീസ് ഹാളിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗം സംഘടനാ തിരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസർ ജി.പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

31/52

ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി അധ്യാപകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/52

കോഴിക്കോട് വെള്ളിമാടുകുന്നിൽ ജെ.ഡി.റ്റി. ഇസ്ലാം ശതാബ്ദി വർഷം പ്രഖ്യാപന സമ്മേളനത്തിൽ അമൽ ഇഖ്ബാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

33/52

കോഴിക്കോട് വെള്ളിമാടുകുന്നിൽ ജെ.ഡി.റ്റി. ഇസ്ലാം ശതാബ്ദി വർഷം പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.പി. അഹമദ്, ഡോ.പി.സി. അൻവർ, സി.പി.കുഞ്ഞി മുഹമദ്, മന്ത്രി പി.എ.മുഹമദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.കെ. അഹമദ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

34/52

കോഴിക്കോട് വെള്ളിമാടുകുന്നിൽ ജെ.ഡി.റ്റി. ഇസ്ലാം ശതാബ്ദി വർഷം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.പി. അഹമദ്, ഡോ.പി.സി. അൻവർ, എം.കെ.രാഘവൻ എം.പി, സി.പി.കുഞ്ഞിമുഹമദ്, മന്ത്രി പി.എ.മുഹമദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.കെ. അഹമദ്, എം.പി. അബ്ദുൾ ഗഫൂർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

35/52

കോഴിക്കോട് സർവ്വകാലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോൾവോൾട്ടിൽ സ്വർണ്ണം നേടുന്ന എറണാകുളത്തിന്റെ ആനന്ദ് മനോജ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

36/52

കോഴിക്കോട് സർവ്വകാലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ സ്വർണ്ണം നേടിയ ആലപ്പുഴയുടെ എസ്.ദേവനാരായണൻ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

37/52

കോഴിക്കോട് സർവ്വകാലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ സ്വർണ്ണം നേടിയ തൃശൂരിന്റെ ജോളി ജോൺസൺ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

38/52

ജൈവവൈവിധ്യ പരിപാലന സമിതികളുടെ (ബി.എം.സി) ശാക്തീകരണത്തിനായി പാലക്കാട് ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/52

കത്തിത്തീര്‍ന്ന പകല്‍... ചൂട് അസഹ്യമായി തുടരുകയാണ്. പാലക്കാട് മുണ്ടൂര് 41 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില. അസ്തമയ സൂര്യന് താഴെ, വേനലില്‍ വറ്റിക്കഴിഞ്ഞ പാലക്കാട് മുക്കൈ പുഴയില്‍ മേയുന്ന കന്നുകാലികള്‍ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി

40/52

എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തിയ പ്രതിഷേധ ധർണ കോഴിക്കോട്ട്‌ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

41/52

കോണ്‍ഗ്രസ് എസ് കണ്ണൂരില്‍ നടത്തിയ പാമ്പന്‍ മാധവന്‍ അനുസ്മരണ യോഗത്തില്‍ പി.ജയരാജന്‍ സംസാരിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

42/52

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പെന്‍ഷന്‍ കുടിശ്ശിക, ഡി.എ വര്‍ധന ആവശ്യപ്പെട്ട് കണ്ണൂര്‍ ട്രഷറിയിലേക്ക് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

43/52

രാസവള വിലവര്‍ധനവിനെതിരേ കേരള കര്‍ഷകസംഘം കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

44/52

എല്‍.ഐ.സി. സ്വകാര്യവത്കരണത്തിനെതിരേ സംയുക്ത സമരസമിതി കണ്ണൂരില്‍ നടത്തിയ ധര്‍ണ ഡോ.വി.ശിവദാസന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

45/52

കണ്ണൂര്‍ പ്രസ്സ് കണ്ട് സ്ഥാപക പ്രസിഡണ്ടും മാതൃഭൂമി ബ്യൂറോ ചീഫുമായിരുന്ന പാമ്പന്‍ മാധവന്റെ ചരമ വാര്‍ഷികദിനത്തില്‍ പത്രപ്രവര്‍ത്തകര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ ആദരവര്‍പ്പിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

46/52

പാമ്പന്‍ മാധവന്റെ 30ാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍.സി.പി. പവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍

47/52

കണ്ണൂര്‍ ധര്‍മ്മശാല അഫ്‌റ പ്ലൈവുഡ് ഫാക്ടറി പുലര്‍ച്ചെ കത്തിനശിച്ചപ്പോള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

48/52

കണ്ണൂര്‍ ധര്‍മ്മശാല അഫ്‌റ പ്ലൈവുഡ് ഫാക്ടറി പുലര്‍ച്ചെ കത്തിനശിച്ചപ്പോള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

49/52

കണ്ണൂര്‍ ധര്‍മ്മശാല അഫ്‌റ പ്ലൈവുഡ് ഫാക്ടറി പുലര്‍ച്ചെ കത്തിനശിച്ചപ്പോള്‍ പുലര്‍ന്നിട്ടും തീയണക്കല്‍ തുടരുന്ന അഗ്‌നി രക്ഷാ സേനാംഗങ്ങള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

50/52

മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കാണാനെത്തിയ ജനക്കൂട്ടം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

51/52

ഗുരുതിയിലാറാടി... മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി എ.ആര്‍. ഹരിഹരകുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുതി തര്‍പ്പണത്തില്‍ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

52/52

ചുവന്ന സന്ധ്യ ... എറണാകുളത്ത്‌ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented