ഫെബ്രുവരി 28 ചിത്രങ്ങളിലൂടെ


1/47

യുക്രൈയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ തിങ്കളാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/47

യുക്രൈയിനിൽ നിന്നും തിങ്കളാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വെള്ളറട സ്വദേശി ബിനുഷ എസ്.പിയെ അമ്മ പ്രേമ ആശ്വസിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/47

യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

4/47

മലപ്പുറം ജില്ലയിലെ തിരൂരിലെ കോട്ട് പ്രദേശത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും ചേർന്ന് മതമൈത്രിയുടെ സന്ദേശവുമായി നടത്തുന്ന പ്രാദേശിക ആഘോഷമായ കോട്ട് ഫെസ്റ്റിൽ അരങ്ങേറിയ തിറയാട്ടം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/47

സി.പി.എം. സംസ്ഥാന സമ്മേളനത്തിന് എത്തിയ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

6/47

സി.പി.എം. സംസ്ഥാന സമ്മേളനത്തിന് എത്തിയ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/47

പ്രതിഫലിക്കുന്ന പ്രതിഷേധം... കക്കൂസ് മാലിന്യ പ്ലാന്റിനെതിരെ കോഴിക്കോട്‌ പള്ളിക്കണ്ടി അഴീക്കൽ റോഡിൽ സംഘടിപ്പിച്ച വനിത പ്രതിഷേധ കൂട്ടായ്മ ദീപം തെളിയിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/47

കോഴിക്കോട്‌ മാനാഞ്ചിറ എസ്.കെ. പ്രതിമയ്ക്ക് സമീപം സി.എം.പി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സംഗമം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/47

മലപ്പുറം ജില്ലയിലെ തിരൂരിലെ കോട്ട് പ്രദേശത്തെ വിവിധ ക്ലബ്ബുകൾ ചേർന്ന് നടത്തുന്ന പ്രാദേശിക ആഘോഷമായ കോട്ട് ഫെസ്റ്റിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

10/47

പാലക്കാട്‌ കല്ലേപ്പുള്ളി തൊണ്ടർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുമ്മാട്ടി ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

11/47

സി. പി. എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ തൊഴിലാളികൾ എറണാകുളം നഗരത്തിൽ നടത്തിയ വിളംബരജാഥ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

12/47

ചെങ്കൊടി പാറി... സി. പി. എം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവ് മൈതാനിക്കു മുന്നിലെ കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/47

സി.പി.എം. സംസ്ഥാന സമ്മേളനത്തിന് എത്തിയ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനെയും വൃന്ദ കാരാട്ടിനെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

14/47

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചനാ യജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന കലശപ്രദക്ഷിണം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/47

തൃശൂർ ലൂർദ് മെട്രോ പോളിത്തീൻ കത്തീഡ്രലിൽ വിഭൂതി തിരുനാളിന്റെ ഭാഗമായി അതിരൂപത മെത്രാപ്പോലീത്ത ആൻഡ്രൂസ് താഴത്ത് നെററിയിൽ ചാരം കൊണ്ട് കുരിശ് വരച്ചുകൊടുക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/47

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി കാൾടെക്സിൽ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സായാഹ്ന സദസ്സ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

17/47

എറണാകുളം പി.പി.റോഡിൽ ഓണംകുളം ജംഗ്‌ഷനിൽ കാറിൻ്റെ മുകളിലേക്ക്‌ മരം വീണപ്പോൾ മുറിച്ചു മാറ്റുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ. കാർ പൂർണമായും തകർന്നു. യാത്രക്കാരായ ദമ്പതികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

18/47

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ ഇന്ത്യയിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിദേശ കാര്യ മന്ത്രാലയത്തിന് മുമ്പിൽ ധർണ നടത്തിയ രക്ഷിതാക്കളെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

19/47

വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന്‌ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/47

പാലക്കാട്‌ മാട്ടുമന്ത ശ്മശാനത്തിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ കെടുത്താൻ ശ്രമിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/47

വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ എം.ജി.റോഡിൽ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/47

വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ എം.ജി.റോഡിൽ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/47

വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ ശയനപ്രദക്ഷിണത്തോടെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/47

ആലപ്പുഴ മൊബിലിറ്റി ഹബ്ബ് നിർമ്മാണത്തിന്റെ ഭാഗമായി പൈലിങ് ഭാരപരിശോധന നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/47

ആലപ്പുഴ എം.പി മെറിറ്റ് അവാർഡ് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

26/47

നഴ്‌സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/47

സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ ചെങ്കോട്ടയുടെ മാതൃകയിലുള്ള കവാടം.

28/47

സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/47

കോഴിക്കോട്‌ കെ.പി കേശവമേനോൻ ഹാളിൽ നടന്ന എസ്.വൈ.എസ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, മൊയ്തീൻ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങൾ, കെ.എ റഫ്മാൻ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

30/47

തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിലെ സ്‌പൈനൽ മസ്കുലാർ അട്രോഫി ക്ലിനിക്കിന്റെ പ്രവർത്തനോദ്‌ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജ് ചികിത്സ തേടി കോട്ടയത്ത് നിന്നും എത്തിയ എട്ടു വയസ്സുകാരൻ ഗുരുചിത്തിനോട് കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/47

കെ സി വൈ എം കൊല്ലം രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ യാത്രയെ കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് കത്തീഡ്രലിൽ രൂപത ബിഷപ്പ്‌ പോൾ ആൻറണി മുല്ലശ്ശേരി സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/47

സി എസ് ബി ബാങ്ക് ജീവനക്കാർ ദേശവ്യാപകമായി നടത്തുന്ന സമരത്തിന് പിന്തുണയുമായി സംയുക്തസമരസമിതി കൊല്ലത്ത് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധം സി ഐ ടി യു കൊല്ലം ഏരിയ സെക്രട്ടറി ജി ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/47

കണ്ണൂർ ചാല കടാങ്കോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ മാക്കവും മക്കളും തെയ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/47

സി.പി.എം. പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള യൂ ട്യൂബ് ചാനലിന്റെ ഉദ്ഘാടനം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തത്സമയം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/47

കണ്ണൂർ മഹാത്മാ മന്ദിരം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിലെ ഗാന്ധി പ്രതിമകൾക്കു മുന്നിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ നടത്തിയ പ്രായശ്ചിത്ത പ്രദക്ഷിണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/47

ഇടവേളക്കു ശേഷം:- തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ ആരംഭിച്ച രാജസ്ഥാൻ ഗ്രാമീൺ മേള. കോവിഡ് കാരണം മുടങ്ങിക്കിടന്ന പ്രദർശനങ്ങൾക്ക്‌ വീണ്ടും തുടക്കം കുറിച്ചു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

37/47

രാസവള വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി കൊല്ലം ആദായ നികുതി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

38/47

രാസവള വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി കൊല്ലം ആദായ നികുതി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/47

കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

40/47

എം എസ് എഫ് ദേശീയ കോൺഫറൻസ് ഡൽഹിയിൽ ആരംഭിച്ചപ്പോൾ, പ്രകാശ് അംബേദ്കർ മുഖ്യപ്രഭാഷണം നടത്തുന്നു. മുനവർ അലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., പി വി അബ്ദുൾ വഹാബ്, എം.പി. അബ്ദുൾ സമദ് സമദാനി എം.പി. തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

41/47

കണ്ണൂർ പിലാത്തറ - പഴയങ്ങാടി റോഡിൽ ബസ്സുമായി ഇടിച്ച് തകർന്ന കാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/47

ഉത്രാളികാവ് പൂരത്തിന്റെ ഭാഗമായി എങ്കക്കാട് ദേശം ഒരുക്കിയ പന്തൽ | ഫോട്ടോ: മനീഷ് ചേമഞ്ചരി / മാതൃഭൂമി

43/47

ഉത്രാളികാവ് പൂരത്തിന്റെ ഭാഗമായി കുമരനെല്ലൂർ ദേശം ഒരുക്കിയ പന്തൽ | ഫോട്ടോ: മനീഷ് ചേമഞ്ചരി / മാതൃഭൂമി

44/47

ഉത്രാളികാവ് പൂരത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ദേശം ഒരുക്കിയ പന്തൽ | ഫോട്ടോ: മനീഷ് ചേമഞ്ചരി / മാതൃഭൂമി

45/47

ഗാന്ധി നിന്ദക്കെതിരെ കണ്ണൂരിൽ നടന്ന പ്രായശ്ചിത്ത പ്രദക്ഷിണം| ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

46/47

ഗാന്ധി പ്രതിമകൾ തകർക്കുന്നതിനെതിരേ കണ്ണൂരിൽ നടത്തിയ പ്രായശ്ചിത്ത പ്രദക്ഷണം ബിഷപ്പ് ഡോ. അലക്‌സ് വടക്കുന്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

47/47

യുക്രൈനിൽ നിന്നും റൊമാനിയ വഴി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ ബന്ധുക്കൾ സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented