ഫെബ്രുവരി 20 ചിത്രങ്ങളിലൂടെ


ഫെബ്രുവരി 20 ചിത്രങ്ങളിലൂടെ

1/30

അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിനും ശിവരാത്രി ഉത്സവത്തിനും തുടക്കം കുറിച്ച് നൂറ്റിമുപ്പത്തി നാലാമത് പ്രതിഷ്ഠാവാർഷിക ഉദ്ഘാടനം സ്പീക്കർ എം ബി.രാജേഷ് നിർവഹിക്കുന്നു. എൽ എ മാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, കെ ആൻസലൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ശ്രീ നാരായണ ഗുരുകുലം ചെമ്പഴന്തി സെക്രട്ടറി ശുഭാഗാനന്ദ സ്വാമി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/30

മുസ്‌ലീം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച 'ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം' സെമിനാർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പി.കെ ഫിറോസ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ പാറക്കടവ്, പ്രമോദ് രാമൻ, പി.ഇസ്മയിൽ, മുജീബ് കാടേരി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/30

സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ക്‌ളാസ് മുറികളിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാനായി തലപ്പാവും കിരീടങ്ങളും തയ്യാറാക്കുന്ന അധ്യാപികമാർ. തിരുവനന്തപുരം മണക്കാട് ഗവ. റ്റി.റ്റി.ഐ. യിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

4/30

പാലക്കാട്‌ കല്ലേപ്പുള്ളി സെന്റ് മേരീസ് ചർച്ചിൽ തിരുനാളിനോടനുബന്ധിച്ച നടന്ന പ്രദഷിണം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

5/30

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട തൈക്കാവ് ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസിൽ നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/30

മാരാമൺ കൺവെൻഷൻ സമാപന സമ്മേളനത്തിനെത്തിയ വിശ്വാസികൾ പ്രാർത്ഥനയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/30

ലോകമാതൃ ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി "നാദം കേരള" തിരുവനന്തപുരം എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ജോർജ് ഓണക്കൂറിനെ മന്ത്രി ആൻറണി രാജു ഉപഹാരം നൽകി ആദരിച്ചപ്പോൾ. നാദം കേരള ചെയർമാൻ വിജയകുമാർ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, ബാൽരാജ് പുരസ്‌ക്കാര ജേതാവ് എഴുമറ്റൂർ രാജരാജവർമ്മ തുടങ്ങിയവർ സമീപം. | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/30

മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ: തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത വിശ്വാസികളെ ആശീർവദിച്ച് പ്രാർത്ഥിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/30

134-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിനും ശിവരാത്രി ഉത്സവത്തിനും തുടക്കം കുറിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/30

134-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിനും ശിവരാത്രി ഉത്സവത്തിനും തുടക്കം കുറച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കൊടിയേറ്റുന്നു. അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ശ്രീ നാരായണ ഗുരുകുലം ചെമ്പഴന്തി സെക്രട്ടറി ശുഭാഗാനന്ദ സ്വാമി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

11/30

ആലപ്പുഴ ജില്ലാ റഗ്ബി അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 14 ടച്ച് റഗ്ബി ചാമ്പ്യൻഷിപ്പിൽ പുന്നപ്ര സെന്റ് ജോസഫ്‌സ്‌ എച്ച് എസും തുമ്പോളി മാതാ എച്ച് എസും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

12/30

മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളന ചടങ്ങിലെത്തിയ ആന്റോ ആന്റണി എം.പി., പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി സജി ചെറിയാൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പ്രമോദ് നാരായണൻ, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ:തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായി കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/30

1996-99 കാലയളവിൽ മാസ്‌ കോളേജിൽ ഒരുമിച്ച് പഠിച്ചവരുടെ സംഗമം മലപ്പുറത്ത് നടന്നപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/30

തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ മുഴുവനായും തുറക്കുന്നതിന്റെ ഭാഗമായി മലപ്പുറം മഅദിൻ പബ്ലിക് സ്‌കൂളിലെ ക്ലാസുകളിലെ ബെഞ്ചുകളും ഡസ്‌കുകളും വൃത്തിയാക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/30

സന്തോഷ് ട്രോഫിക്ക് മുന്നോടിയായി മലപ്പുറം കോട്ടപ്പടി മൈതാനത്തിൽ കളകൾ പറിച്ച് വൃത്തിയാക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

16/30

കൊല്ലം പൊഴിക്കര ചീപ്പ് പാലത്തിന്റെ തുരുമ്പിച്ച ഷട്ടറുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/30

കൊല്ലം പോളച്ചിറ ഏലയിലെ പമ്പ്ഹൗസിനു താഴെ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നവർ. ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കിയിരുന്ന ഏലയിൽ വെള്ളം വറ്റിയ്ക്കുന്ന പണികൾ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും കൃഷിയിറക്കാനാവുമോ എന്ന ആശങ്കയിലാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/30

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ കണ്ണൂർ ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ ദേശീയ ചിത്ര രചനാ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/30

കെ.പി.എസ്.ടി.എ. കണ്ണൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/30

കേരള പട്ടിക ജാതി പട്ടിക വർഗ ഐക്യവേദി പ്രഭാകരൻ നാറാത്ത് അനുസ്മരണ സമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് സി.കെ.അർജുനന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/30

കിസാൻ ജനത സംസ്ഥാന ന്വേതൃയോഗം തൃശൂരിൽ എം വി ശ്രേയാംസ്‌കുമാർ എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

22/30

ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ചിത്രരചനാ മത്സരം എച്ച്. സലാം എം.എൽ.എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/30

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന എൻ.സിസി. ഓഫീസർ മേജർ എം.എ. എച്ച് ഖാനെ കണ്ണൂരിൽ കണ്ണൂർ കവലയേർസിനു വേണ്ടി കേണൽ പി.വി.വിജയൻ ആദരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/30

കൊച്ചിൻ ഷിപ്പിയാർഡിന്നു സമീപം ഞായറാഴ്ച രാത്രി മീഡിയനിലേക്കു ഇടിച്ചു കയറിയ ചരക്കുലോറി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/30

കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ തോട്ടട മുതൽ കണ്ണൂർ സിറ്റി വരെ നടത്തിയ സമാധാന സന്ദേശ ജാഥയുടെ സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/30

സ്‌റ്റൈലായി സുരേഷ് ഗോപി ... ബി.ജെ.പി എറണാകുളം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപി എം.പി എത്തിയപ്പോള്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

27/30

സ്‌റ്റൈലായി സുരേഷ് ഗോപി ... ബി.ജെ.പി എറണാകുളം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപി എം.പി എത്തിയപ്പോള്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

28/30

ബി.ജെ.പി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസ് പടിക്കല്‍ ധര്‍ണ്ണ നടത്തുന്നു. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി

29/30

യന്ത്ര കൈകള്‍......ഒരുകാലത്ത് മനുഷ്യന്റെ കൈകരുത്തില്‍ പണിതുയര്‍ത്തിയതാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. ഇന്ന് എന്ത് ജോലികള്‍ക്കും യന്ത്ര സഹയമായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരികിലെ പാടങ്ങളിലൊന്നില്‍ പുഞ്ചകൃഷിക്കായി ചെറിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തുന്ന കര്‍ഷകന്‍ | ഫോട്ടോ: സി.ബിജു / മാതൃഭൂമി

30/30

മര്‍ദനമേറ്റു മരിച്ച ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വാവിട്ടു കരയുന്ന ബന്ധുവായ കുട്ടി | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

Content Highlights: News In Pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented