ഫെബ്രുവരി 18 ചിത്രങ്ങളിലൂടെ

1/39

കോഴിക്കോട് തോപ്പയിൽ ആവിക്കൽ തോടിനു സമീപം മലിന ജല സംസ്ക്കരണ പ്ലാന്റ് വരുന്നതിനെതിരെ ജനകീയ കൂട്ടായ്മ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യശൃംഖലയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

2/39

കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിങ് ബഡ്‌സും എസ്‌.എൻ. കോളേജും തമ്മിൽ മാറ്റുരച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ | മാതൃഭൂമി

3/39

കണ്ണൂർ പയ്യാമ്പലത്ത് ഉപ്പിലിട്ട പഴം – പച്ചക്കറി വിൽപനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ | മാതൃഭൂമി

4/39

പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ സംഘടന തിരഞ്ഞെടുപ്പ് നടപടിയുടെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

5/39

മലപ്പുറം ജില്ലയിൽ സർക്കാറിൻ്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പട്ടയമേള നടത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ തിരൂരിൽ റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. തിരൂർ ആർ.ഡി.ഒ.പി.സുരേഷ് സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

6/39

തോപ്പിൽ രവി സ്മാരകം തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രകടനത്തിന്റെ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

7/39

പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ മുക്കിന് സമീപം വാഹനങ്ങളിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി ഇടിച്ചു തകർത്ത വാഹനങ്ങൾ | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

8/39

പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ മുക്കിന് സമീപം വാഹനങ്ങളിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഇടത്തറ സജിയുടെ വീട്ടിലേക്ക് മറിഞ്ഞ ലോറി | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

9/39

കെ.എസ്.കെ.ടിയു. പത്തനംതിട്ട ജില്ലാ കൺവേഷൻ സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

10/39

മുസ്ലിം ലീഗ് ആലപ്പുഴ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമര സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു | മാതൃഭൂമി

11/39

തിരുവനന്തപുരം അമ്പലംമുക്ക് കൊലപാതക കേസിലെ പ്രതി രാജേന്ദ്രനെ തെളിവെടുപ്പിനായി പേരൂർക്കട കുമാർ ജ്യൂസ് ആന്റ് ഫ്രൂട്ട് സ്റ്റാൾ എന്ന കടയിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/39

മുസ്ലിം ലീഗ് കണ്ണൂർ മേഖല കമ്മിറ്റി കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ നടത്തിയ വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ | മാതൃഭൂമി

13/39

ശാസ്താംകോട്ട ഡി.ബി. കോളേജിലെ കെ.എസ്.യു അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രകടനത്തിന്റെ സമാപന സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

14/39

ശാസ്താംകോട്ട ഡി.ബി. കോളേജിലെ കെ.എസ്.യു അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

15/39

എൻ.ജി.ഒ. അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ ആർ.ടി.ഒ. ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

16/39

കോട്ടയം നഗരസഭാ ചെയർപേഴ്സനെ പ്രതിപക്ഷം ഉപരോധിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ | മാതൃഭൂമി

17/39

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ- സി.പി.എം. അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിഷേധവുമായി പുറത്തേയ്ക്ക് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ | മാതൃഭൂമി

18/39

കോട്ടയം ഈരയിൽ കടവിൽ ഉണ്ടായ തീപിടുത്തം അണക്കുന്ന അഗ്നിരക്ഷാ സേനാ അംഗങ്ങൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ | മാതൃഭൂമി

19/39

നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നിയമസഭയിൽ നിന്നും ഔദ്യോഗിക വാഹനത്തിൽ പുറത്തേയ്ക്ക് വരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ | മാതൃഭൂമി

20/39

ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി. നിർവാഹക സമിതി യോഗത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ | മാതൃഭൂമി

21/39

സർക്കാരിൻ്റെ നയപ്രഖ്യാപനം നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിക്കുമ്പോൾ, പ്രതിപക്ഷ അംഗങ്ങൾ പ്ലേക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി

22/39

എല്ലാം മറന്ന്:- നിയമസഭയിൽ സർക്കാരിൻ്റെ നയപ്രഖ്യാപനം നടത്തുന്നതിനായെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സ്പീക്കർ എം.ബി.രാജേഷ് സമീപം | ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി

23/39

ഡയറക്ടർ വുമൺ എംപവർമെൻ്റ് ആൻറ് സി.എസ്.ആർ ചുമതല വഹിച്ച് പുതിയ ജോലിയിൽ പ്രവേശിക്കാനായി എച്ച്.ആർ.ഡി.എസ്.ഇന്ത്യയുടെ തൊടുപുഴയിലെ ഓഫീസിൽ എത്തിയ സ്വപ്ന സുരേഷ്. എച്ച്.ആർ.ഡി.എസ്. പാലക്കാട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൻ്റെയും, ഡൽഹി കോർപ്പറേറ്റ് ഓഫീസിൻ്റെയും ചുമതലയാണ് വഹിക്കുന്നത്. എറണാകുളത്ത് നിന്നാണ് പുതിയ ജോലിയിൽ പ്രവേശിക്കാൻ സ്വപ്ന തൊടുപുഴ ഓഫീസിലെത്തിയത് | ഫോട്ടോ: അജേഷ് ഇടവെട്ടി

24/39

25/39

പോലീസ് കാവലിൽ കണ്ണൂർ ചൊവ്വ തറച്ചാറമ്പത്ത് റോഡരികിൽ കെ റെയിൽ സർവ്വേ കുറ്റി സ്ഥാപിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

26/39

പോലീസ് കാവലിൽ കണ്ണൂർ ചൊവ്വ തറച്ചാറമ്പത്ത് റോഡരികിൽ കെ റെയിൽ സർവ്വേ കുറ്റി സ്ഥാപിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

27/39

കണ്ണൂർ തറച്ചാറമ്പത്ത് റോഡിൽ കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാർ | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

28/39

മോഹൻലാൽ നായകനായ 'ആറാട്ട്' സിനിമ കാണാൻ എറണാകുളം കവിത തീയറ്ററിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ | മാതൃഭൂമി

29/39

ഭൂമി ചുറ്റും കുടുംബം... ജീവിതം യാത്രക്കായി ഉഴിഞ്ഞുവെച്ച ജർമ്മൻ ദമ്പതികളായ സോഫ്റ്റ് വെയർ എഞ്ചിനിയർ ടോർബനും ഭാര്യയും എഴുത്തുകാരിയുമായ മിഖേയേലും കുട്ടികളും കേരളത്തിലെത്തി. 2010 ൽ ലോകം ചുറ്റാൻ ജർമ്മനിയിൽ നിന്നും പുറപ്പെട്ട് 91 രാജ്യങ്ങൾ ചുറ്റി വ്യഴാഴ്ച കോഴിക്കോട്ട് എത്തിയപ്പോൾ ഇവരുടെ യാത്ര 229000 ത്തോളം കിലോമീറ്ററുകൾ താണ്ടി. ഒരു കാലത്തു ജർമ്മൻ പട്ടാളം ഉപയോഗിച്ച ഈ മെഴ്സിഡസ് ബെൻസ് 911 ട്രക്ക് ഇവർ വാങ്ങിയ ശേഷം വാൻലൈഫിനായി രൂപമാറ്റം വരുത്തി ഓടിക്കൊണ്ടിരിക്കുന്ന ഒരു വീടായി മാറ്റുകയായിരുന്നു. കേരളത്തിൽ എത്തിയ ഇവർ കാരവാൻ ടൂറിസത്തിനു ഏറെ സാദ്ധ്യതകൾ ഉള്ള സംസ്ഥാനമാണെന്ന് കൂടി പറയുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ | മാതൃഭൂമി

30/39

31/39

ഭൂമി ചുറ്റും കുടുംബം... ജീവിതം യാത്രക്കായി ഉഴിഞ്ഞുവെച്ച ജർമ്മൻ ദമ്പതികളായ സോഫ്റ്റ് വെയർ എഞ്ചിനിയർ ടോർബനും ഭാര്യയും എഴുത്തുകാരിയുമായ മിഖേയേലും കുട്ടികളും കേരളത്തിലെത്തി. 2010 ൽ ലോകം ചുറ്റാൻ ജർമ്മനിയിൽ നിന്നും പുറപ്പെട്ട് 91 രാജ്യങ്ങൾ ചുറ്റി വ്യഴാഴ്ച കോഴിക്കോട്ട് എത്തിയപ്പോൾ ഇവരുടെ യാത്ര 229000 ത്തോളം കിലോമീറ്ററുകൾ താണ്ടി. ഒരു കാലത്തു ജർമ്മൻ പട്ടാളം ഉപയോഗിച്ച ഈ മെഴ്സിഡസ് ബെൻസ് 911 ട്രക്ക് ഇവർ വാങ്ങിയ ശേഷം വാൻലൈഫിനായി രൂപമാറ്റം വരുത്തി ഓടിക്കൊണ്ടിരിക്കുന്ന ഒരു വീടായി മാറ്റുകയായിരുന്നു. കേരളത്തിൽ എത്തിയ ഇവർ കാരവാൻ ടൂറിസത്തിനു ഏറെ സാദ്ധ്യതകൾ ഉള്ള സംസ്ഥാനമാണെന്ന് കൂടി പറയുന്നു. കോഴിക്കോട് നഗരത്തിൽ എത്തിയ ഇവർക്കൊപ്പം സെൽഫി എടുക്കാനായി തിരക്ക് കൂട്ടുന്നവർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ | മാതൃഭൂമി

32/39

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ഫോട്ടോ - ജി. ബിനുലാല്‍മാതൃഭൂമി

33/39

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ഫോട്ടോ - ജി. ബിനുലാല്‍മാതൃഭൂമി

34/39

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ഫോട്ടോ - ജി. ബിനുലാല്‍മാതൃഭൂമി

35/39

കോഴിക്കോട് വടകര ചെരണ്ടത്തൂര്‍ ഐ.എച്ച്.ഡി.പി. കോളനിയിലെ വീടിന്റെ ടെറസ്റ്റിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് സ്‌ഫോടനം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.

36/39

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴാന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും എത്തിയപ്പോള്‍.

37/39

പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന കുതിരകളി | ഫോട്ടോ: ഇ.എസ്‌. അഖിൽ | മാതൃഭൂമി

38/39

റവന്യൂ വകുപ്പിലെ അന്യായമായ മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം. എതിർവശത്ത് കോഴിക്കോട് എ ഡി എം നു നേരെയുണ്ടായ കൈയ്യേറ്റത്തിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ നടത്തുന്ന പ്രതിഷേധവും കാണാം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

39/39

ശാസ്താംകോട്ട ഡി.ബി. കോളേജിലെ കെ.എസ്.യു അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രകടനത്തിന്റെ സമാപന സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented