ഫെബ്രുവരി നാല് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/24

കേന്ദ്ര ഗവൺമെന്റ് നിർത്തലാക്കിയ സ്കോളർഷിപ്പുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ വിദ്യാർഥി കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം എം.സി.സജീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ | മാതൃഭൂമി

2/24

പൊള്ളുന്ന വെയിലല്ലേ... വേനൽ പിറന്നതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ജീവജാലങ്ങൾക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുവാൻ നമ്മൾ മനപ്പൂർവമായ ശ്രമം നടത്തേണ്ടതുണ്ട്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ദേശീയ പാതയോരത്തെ വലിയ പൈപ്പിനുള്ളിൽ അഭയം തേടിയ തെരുവുനായ്ക്കൾ. കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് സമീപത്ത് നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

3/24

മലപ്പുറം തേഞ്ഞിപ്പാലത്തിന് സമീപം ദേശീയപാതയോരത്ത് വില്‍പനയ്ക്ക് വച്ച പച്ചമാങ്ങകള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

4/24

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടഭ്യർഥിക്കാൻ മർമ്മഗോവയിലെ ജി.ആർ.ബി. കോളനിയിലെത്തിയ രാഹുൽഗാന്ധി | ഫോട്ടോ: രാമനാഥ് പൈ | മാതൃഭൂമി

5/24

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടഭ്യർഥിക്കാൻ മർമ്മഗോവയിലെ ജി.ആർ.ബി. കോളനിയിലെത്തിയ രാഹുൽഗാന്ധി | ഫോട്ടോ: രാമനാഥ് പൈ | മാതൃഭൂമി

6/24

പച്ചപ്പായൽ പരപ്പിൽ .... ജലനിരപ്പ് താണുതുടങ്ങിയ കൊല്ലം കൊട്ടാരകുളത്തിൽ ഇര തേടുന്ന ചൂളൻ എരണ്ടകൾ. കഴിഞ്ഞ വർഷവും ഇവർ ഇവിടെ വിരുന്നെത്തിയിരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

7/24

പതിനൊന്ന് വർഷത്തിലൊരിക്കൽ പ്രകടമാകുന്ന സൂര്യ കളങ്കത്തിന്റെ ചിത്രം. 2011 ൽ ആണ് അവസാനമായി ഇത് പ്രത്യക്ഷപ്പെട്ടത്. സൂര്യന്റെ പ്രഭാ മണ്ഡലത്തിൽ സംഭവിക്കുന്ന താത്കാലിക പ്രതിഭാസമാണ് സൺസ്‌പോട്ട് എന്ന സൂര്യകളങ്കങ്ങൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി | മാതൃഭൂമി

8/24

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ കരട് രാഷ്ട്രീയ പ്രമേയം ഡൽഹി ഏ കെ ജി ഭവനിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പുറത്തിറക്കുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ തപൻ സെൻ, ഹന്നൻ മുല്ല, ബി വി രാഘവുല , നീലോത്പൽ ബസു എന്നിവർ സമീപം | ഫോട്ടോ: സാബു സ്‌കറിയ | മാതൃഭൂമി

9/24

കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

10/24

അവസാനശ്വാസം വരെ... പയ്യോളി ഇരിങ്ങല്‍ ടൗണില്‍ വര്‍ഷങ്ങളായി തണല്‍വിരിച്ച ആല്‍മരമായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് ദേശീയപാത വികസനത്തിനായി ഈ മരത്തിന്റെ വലിയ കൊമ്പുകളെല്ലാം മുറിച്ചുമാറ്റി വെറും തടി മാത്രമാക്കി നിര്‍ത്തി. അവസാനത്തെ മഴുവീഴുന്നതിനുമുമ്പ് ആല്‍മരത്തില്‍ വീണ്ടും ജീവന്റെ തുടിപ്പ് തളിര്‍ത്തപ്പോള്‍.

11/24

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം. കോവിഡ് മഹാമാരിയുടെ ഭീഷണിയുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് കുറവുമില്ല. സൂചിപ്പാറയിലെ കാഴ്ചകള്‍ ആസ്വദിക്കുന്ന കുട്ടിയുടെ സന്തോഷം | ഫോട്ടോ: എം.വി. സിനോജ് | മാതൃഭൂമി

12/24

കെ റെയിൽ വിഷയത്തിൽ ബി.ജെ.പി പ്രതിനിധി സംഘം ഡൽഹിയി​ൽ റെയിൽ മന്ത്രിയെ സന്ദർശിച്ച്‌ ചർച്ചകൾ നടത്തിയതിനുശേഷം വാർത്താ സമ്മേളനത്തിൽ | ഫോട്ടോ: സാബു സ്‌കറിയ | മാതൃഭൂമി

13/24

കെ റെയിൽ വിഷയത്തിൽ ബി.ജെ.പി പ്രതിനിധി സംഘം ഡൽഹിയി​ൽ റെയിൽ മന്ത്രിയെ സന്ദർശിച്ച്‌ ചർച്ച നടത്തുന്നു.

14/24

എംജി യൂണിവേഴ്സിറ്റിക്ക് മുന്നിൽ കെ.എസ്‌.യു. നടത്തിയ പ്രതിഷേധം | ഫോട്ടോ: ജി. ശിവപ്രസാദ്‌ | മാതൃഭൂമി

15/24

കണ്ണൂർ നഗരത്തിലെ ഡ്രോൺ സർവ്വേ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

16/24

കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കണ്ണൂർ എന്നിവർ ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ മുന്നൊരുക്കത്തിനായി തയ്യാറാക്കിയ പരീക്ഷ പഠന സഹായിയുടെ പ്രകാശനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

17/24

ഐ.എൻ.ടി.യു.സി. മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.പുരുഷോത്തമന്റെ ചരമ വാർഷിക ദിനത്തിൽ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ | മാതൃഭൂമി

18/24

കെ.പി. രാമചന്ദ്രൻ നായർ രചിച്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തെപറ്റിയുള്ള ഐതിഹ്യവും ചരിത്രവും എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുമറ്റൂർ രാജരാജവർമ്മ പി ജ്യോതീന്ദ്രകുമാറിന് നൽകികൊണ്ട് നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/24

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ദീപക് പൗലോസിന്റെ ''ഇക്കോസ് ഓഫ് ദി ആബ്‌സലൂറ്റ്'' ഏകാംഗ ചിത്ര പ്രദര്‍ശനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

20/24

കോഴിക്കോട് വളയനാട് ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി തളി ക്ഷേത്രത്തിൽ നിന്നും വളയനാട് ക്ഷേത്രത്തിലേക്ക് നാന്തകം എഴുന്നള്ളിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

21/24

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന അഹല്യ രാജേന്ദ്രന്റെ 'ദെയര്‍ ഈസ് എ ട്രീ ബൈ ദ റിവര്‍' ഏകാംഗ ചിത്ര പ്രദര്‍ശനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

22/24

ബിഷപ്പിനെതിരെ സി.എസ്‌.ഐ മലബാര്‍ മഹാഇടവക ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ മാനാഞ്ചിറ സി.എസ്.ഐ പള്ളിക്ക് സമീപം നടത്തുന്ന അനിശ്ചിതകാല സമരം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

23/24

കോഴിക്കോട്‌ വെള്ളയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

24/24

കെ റെയിൽ വിഷയത്തിൽ ബി.ജെ.പി പ്രതിനിധി സംഘം ഡൽഹിയി​ൽ റെയിൽ മന്ത്രിയെ സന്ദർശിച്ച്‌ ചർച്ചകൾ നടത്തിയതിനുശേഷം വാർത്താ സമ്മേളനത്തിൽ | ഫോട്ടോ: സാബു സ്‌കറിയ | മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kollam

3

സെപ്റ്റംബര്‍ 25 ചിത്രങ്ങളിലൂടെ

Sep 25, 2023


Kannur

41

സെപ്റ്റംബര്‍ 24 ചിത്രങ്ങളിലൂടെ

Sep 24, 2023


tvm

31

ഓഗസ്റ്റ് 8 ചിത്രങ്ങളിലൂടെ

Aug 8, 2023


Most Commented