ജനുവരി 25 ചിത്രങ്ങളിലൂടെ


1/25

കോവിഡ് പരിശോധനകൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയവരുടെ തിരക്ക്. പരിശോധനകൾക്കായി ഇവിടെ നിരവധി പേർ എത്തുന്നുണ്ടെങ്കിലും മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/25

കോന്നി മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യം  ഒരുക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ  ദിവ്യ എസ്. അയ്യർ സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/25

കെ പി സി സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിലേക്ക്  അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ  നൽകുന്ന വിഹിതത്തിന്റെ ആദ്യ ഗഡു ഓട്ടോ തൊഴിലാളികളിൽ നിന്നും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ  ഏറ്റുവാങ്ങുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/25

റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന  ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

5/25

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ അറസ്റ്റിലായ സക്കീർ ഹുസൈൻ ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിൽ  | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

6/25

സഹകരണ ബാങ്ക് മാനേജ്‌മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് എം.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ നടത്തിയ മലപ്പുറത്ത് നടത്തിയ പ്രതിഷേധം  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/25

ചരിത്രം തിരുത്തി... മലപ്പുറം നഗരസഭാ സി.ഡി.എസ്.( ഒന്ന് ) തിരഞ്ഞെടുപ്പിൽ വിജയം നേടിയ എൽ.ഡി.എഫ്. അംഗങ്ങൾ. സി.ഡി.എസ്. നിലവിൽ വന്നതിന് ശേഷം ദീർഘകാലത്തെ യു.ഡി.എഫ്. ഭരണമവസാനിപ്പിച്ചാണ് എൽ.ഡി.എഫ് ചരിത്രവിജയം നേടിയത്  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/25

ചരിത്രാഭിവാദ്യം... മലപ്പുറം നഗരസഭാ സി.ഡി.എസ്. (ഒന്ന്) തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് ശേഷം പ്രവർത്തകരോടൊപ്പം പുറത്തേയ്ക്ക് വരുന്ന എൽ.ഡി.എഫ്. ചെയർപേഴ്‌സൺ സ്ഥാനാർഥി അനൂജ ദേവി. സി.ഡി.എസ്. നിലവിൽ വന്നതിന് ശേഷമുള്ള ദീർഘകാലത്തെ യു.ഡി.എഫ്. ഭരണമവസാനിപ്പിച്ചാണ് എൽ.ഡി.എഫ് ചരിത്രവിജയം നേടിയത്  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/25

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷാ പരിശോധന നടത്തുന്നു  | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/25

കൊല്ലം ടി.ബി ആശുപത്രി വളപ്പിൽ കൂട്ടിയിട്ടിരുന്ന മരത്തടികൾക്ക് തീപ്പിടിച്ചത് അഗ്നിശമനസേന എത്തി അണയ്ക്കുന്നു   | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

11/25

ഐ.എൻ.ടി.യു.സി യുടെ 137 രൂപ ചലഞ്ച് ലോഗോ പ്രകാശനം കൊല്ലം പ്രസ്ക്ലബ്ബിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/25

ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെ കോവഡ് കെയര്‍ സെന്ററില്‍ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍

13/25

അതിശൈത്യത്തിലമരുന്ന ന്യൂഡൽഹിയിൽ വഴിയരികിൽ ചൂടു കായുന്ന ഓട്ടോ ഡ്രൈവർമാർ. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ

14/25

ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.പി. എന്‍.സിങിനെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പൂച്ചെണ്ട് നല്‍കി സ്വകീരിക്കുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ളവര്‍ സമീപം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

15/25

അതിശൈത്യത്തിലും അതീവ സുരക്ഷയില്‍ രാജ്പഥ് - റിപ്പബ്ലിക് ദിന പരെഡ് നടക്കുന്ന രാജ്പഥില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ

16/25

റിപ്പബ്ലിക്ക് ദിന പരേഡിനു മുന്നോടിയായി കണ്ണൂരിൽ പോലീസ് ബോംബ് സ്ക്വാഡ് പോലീസ് നായ ലാലിയുടെ സഹായത്താൽ പരിശോധന നടത്തുന്നു. ഫോട്ടോ: സി.സുനിൽകുമാർ

17/25

സി.ഡി.എസ്. തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്വീകരിച്ചപ്പോൾ. ഫോട്ടോ: സി.സുനിൽകുമാർ

18/25

സി.ഡി.എസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കണ്ണൂരിൽ മേയർ ടി.ഒ.മോഹനനു പോലീസും തർക്കത്തിൽ. ഫോട്ടോ: സി.സുനിൽകുമാർ

19/25

കുടുംബശ്രീ തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണർ മുനിസിപ്പൽ സ്കൂളിൽ സി.പി.എം.ജില്ലാ സെക്രടറി എം.വി.ജയരാജൻ എത്തിയപ്പോൾ. ഫോട്ടോ: സി.സുനിൽകുമാർ

20/25

കണ്ണൂരിൽ സി.ഡി.എസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംഘർഷം. ഫോട്ടോ: സി.സുനിൽകുമാർ

21/25

അന്യായ ക്വാറന്റെ നെതിരെ  വേക്കിന്റെ നേതൃത്വത്തിൽ പ്രമാസികൾ കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടത്തിയധർണ്ണ കഥാകൃത്ത് ടി. പത്‌മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി

22/25

കേരള ബാങ്ക് കണ്ണൂർ മേഖലയിലെ ജീവനക്കാർ ആഴ്ചയിലൊരു ദിനം ഖാദി വസ്ത്രം ധരിക്കുന്ന പരിപാടി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ബാങ്ക് ജീവനക്കാർക്ക് വരും നൽകി. ഉദ്ഘാടനം ചെയ്യുന്നു | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി

23/25

നടൻ ദിലീപ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ

24/25

• കോട്ടയം ഞീഴൂർ വില്ലേജിലെ വിളയംകോട്ടിൽ ഇടാനുള്ള കെ-റെയിലിന്റെ സർവേക്കല്ലുമായി വന്ന വണ്ടി തടഞ്ഞ് മുന്നിൽക്കിടന്ന് പ്രതിഷേധിക്കുന്ന കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ |ഫോട്ടോ: ഇ.വി. രാഗേഷ്

25/25

അതിശൈത്യത്തിലും അതീവ സുരക്ഷയില്‍ രാജ്പഥ് - റിപ്പബ്ലിക് ദിന പരെഡ് നടക്കുന്ന രാജ്പഥില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

Most Commented