ജനുവരി 24 ചിത്രങ്ങളിലൂടെ

1/45

കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ നിന്ന്. കോവിഡ് നിയന്ത്രണം കാരണം ഇത്തവണ സിറ്റി പോലീസ്, റൂറൽ പോലീസ്,  എക്സൈസ്, ഫോറസ്റ്റ് എന്നീ നാല് പ്ലാറ്റൂണുകൾ മാത്രമേ പരേഡിന് ഉണ്ടാകൂ. മാർച്ച് പാസ്റ്റ് ഉണ്ടാകില്ല  | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/45

ന്യൂഡൽഹിയിലെ ശാസ്ത്രിഭവനിൽ റിപ്പബ്ലിക് ദിന പരേഡിന് ടിക്കറ്റ് വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നു   | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

3/45

റിപ്പബ്ലിക് ദിന പരേഡ്‌ അടുത്തതോടെ ന്യൂഡൽഹിയിലെ രാജ്പഥിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു   | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

4/45

കഴിഞ്ഞ 8 ദിവസമായി വിവിധ ദേവാലയങ്ങളിൽ നടന്നു വന്നിരുന്ന സഭ ഐക്യ പ്രാർത്ഥന വാരത്തിന്റെ സമാപനം കൊല്ലം ചിന്നക്കടയിലെ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിൽ കൊല്ലം, കൊട്ടാരക്കര ഇടവക ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് ഉദഘാടനം ചെയ്യുന്നു  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/45

വേർതിരിച്ച മാലിന്യം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എ.മാരായ മുകേഷ്, സുജിത് വിജയൻ പിള്ള, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ നോക്കി കാണുന്നു   | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

6/45

കെ.എസ്.ഇ.ബി. ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം രാമൻകുളങ്ങരക്കും കോട്ടൂർകുളത്തിനും ഇടയിൽ ഇടനാട്ട് ജംക്ഷനിൽ കുഴിയെടുത്തിടത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയപ്പോൾ  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

7/45

കൊല്ലം മേടയിൽമുക്ക് - മൂലങ്കര - കുറുമുളം റോഡിൽ കുറുമുളത്ത് ഭാഗത്ത് റോഡ് പണിക്കായി കുഴിയെടുത്തിടത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞപ്പോൾ.  പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇവിടുത്തെ വീടുകളിൽ കുടിവെള്ളം ലഭ്യമായിട്ട് 3 ദിവസമായി  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

8/45

ബയോ മൈനിംഗ് പദ്ധതിയിൽനിന്ന് ശേഖരിക്കുന്ന ആർ.ഡി.എഫ് സിമന്റ് കമ്പനികളിലേക്ക് അയക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ ഫ്ലാഗ് ഓഫ് കുരീപ്പുഴയിൽ  കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

9/45

തിരൂർ ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയ നേർച്ചയ്ക്ക് തിങ്കളാഴ്ച വലിയ കൊടിയേറ്റിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/45

തിരൂർ ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയ നേർച്ചയ്ക്കുള്ള വലിയ കൊടി വരവ് പുതിയങ്ങാടിയിൽ എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/45

അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ  സംവിധായകന്‍ റാഫിയെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയപ്പോൾ.

12/45

ന്യൂഡൽഹിയിൽ ആരോഗ്യ പ്രവർത്തകർ കോവിഡ് -19 ടെസ്റ്റിനായി ആളുകളിൽ നിന്ന്‌ സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/45

പൊതു പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ നടത്തിയ കൺവൻഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

14/45

പഞ്ചാബിൽ ബിജെപിയും അമരീന്ദർ സിങ്ങിന്റെ പാർട്ടിയും ഒരുമിച്ച് മത്സരിക്കുന്നതിന്റെ സീറ്റ് പ്രഖ്യാപന ചടങ്ങിൽ നിന്ന്‌  | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/45

'എസ്ട്രില്‍ഡിഡേ' കുടുംബത്തിലെ പക്ഷിജാതിയാണ് കുങ്കുമക്കുരുവി. ആറ്റക്കുരുവിയെക്കാള്‍ ചെറുതാണിവ. 'തീയാറ്റ', 'ആറ്റച്ചുവപ്പന്‍' തുടങ്ങിയ പേരുകളും ഇവയ്ക്കുണ്ട്. കേരളത്തില്‍ സര്‍വസാധാരണമായ ചുട്ടിയാറ്റ, ആറ്റകറുപ്പന്‍, ആറ്റച്ചെമ്പന്‍ തുടങ്ങിയവയുടെ ജാതിയില്‍പ്പെട്ടതാണ് കുങ്കുമക്കുരുവിയെങ്കിലും ഇവ കേരളത്തില്‍ സാധാരണമല്ല. തൃശൂര്‍ അയിനിക്കാട് കോള്‍പ്പാടത്തുനിന്ന് അനിരുദ്ധന്‍ മുതുവറ പകര്‍ത്തിയ കുങ്കുമക്കുരുവിയുടെ ചിത്രം.

16/45

വണ്ടിയേറി ജീവിതം... മിനിലോറി വീടാക്കി മാറ്റി കളിപ്പാട്ടം വില്‍ക്കാനെത്തിയ രാജസ്ഥാന്‍ കുടുംബം വാളയാര്‍-മണ്ണുത്തി ദേശീയപാതയ്ക്കരികില്‍.

17/45

മതസൗഹാർദ്ദത്തിൻ്റെ കൊടിയടയാളം... മത സൗഹാർദ്ദത്തിൻ്റെ പ്രതീകമായ ചരിത്രപ്രസിദ്ധ തിരൂർ ബി.പി.അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ച സ്ഥലത്ത് ഉയർത്തേണ്ട കൊടി തിരൂർ ഡി.വൈ.എസ്.പി. വി.വി.ബെന്നി തിരൂർ പോലീസ് സ്റ്റേഷനിൽ നിന്ന് മുളയിൽ കെട്ടി നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

18/45

ഞങ്ങളും പെട്ടു... ലോക്ഡൗണിന് സമാനമായ നിയന്ത്രണമേര്‍പ്പെടുത്തിയ ഞായറാഴ്ച വാഹനങ്ങളും യാത്രക്കാരും വിരളമായതോടെ ഭക്ഷണംതേടിയെത്തിയ വാനരന്മാരെ ഓടിക്കാന്‍ ശ്രമിക്കുന്ന നായ്കുട്ടി. കേരള അതിര്‍ത്തിയായ വാളയാറില്‍ നിന്നുള്ള ദൃശ്യം.

19/45

സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന രാജ്യത്തെ ഉയരക്കാരന്‍ ധര്‍മേന്ദ്ര പ്രതാപ് സിങ് പാര്‍ട്ടിയധ്യക്ഷന്‍ അഖിലേഷ് യാദവിനും മറ്റ് നേതാക്കള്‍ക്കുമൊപ്പം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലുള്ള ധര്‍മേന്ദ്ര പ്രതാപിന് എട്ടടി ഒരിഞ്ച് ഉയരമാണുള്ളത്.

20/45

പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ പോലീസിന്റെ പിടിയിലായ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഹാറൂൺ  | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/45

കണ്ണൂർ പടന്നപാലം തോടിന്റെ കൈവഴി തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ നിലയിൽ. മഴക്കാലമായാൽ തോടിന്റെ ഒഴുക്ക്  നിലയ്‌ക്കുകയും സമീപ പ്രദേശത്ത് വെള്ളകെട്ടുണ്ടാവുകയും വീടുകളും  കടകളും വെള്ളത്തിലാവുമെന്നു  നാട്ടുകാർ പറയുന്നു  | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/45

പാസ്പോർട്ട് തിരക്ക് ... കണ്ണൂർ  പടന്നപ്പാലത്തെ പാസ്പോർട്ട്‌ സേവാ കേന്ദ്രത്തിന്റെ കവാടത്തിൽ തിങ്കളാഴ്ച അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/45

കണ്ണൂർ ചാലയിൽ അപകട സൂചന നൽകുന്നതിനായി സ്ഥാപിച്ച സിഗ്നൽ ലൈറ്റ് കാൽ വാഹനമിടിച്ചു തകർന്ന നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/45

കണ്ണൂർ താണയിൽ  നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ പാഞ്ഞു കയറിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/45

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/45

തിരുവനന്തപുരം ഫോർട്ട് ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിന് മുന്നിൽ പരിശോധനയ്ക്കായി കാത്തിരിക്കുന്നവർ  | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/45

തിരുവനന്തപുരം ഫോർട്ട് ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിന് മുന്നിൽ പരിശോധനയ്ക്കായി വരി നിൽക്കുന്നവർ  | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/45

ആലപ്പുഴയിൽ നടന്ന ഐക്യ കർഷക സംഘം സംസ്ഥാന സമ്മേളനം ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു  | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

29/45

കോട്ടയം കടുത്തുരുത്തി വെളിയക്കോടിൽ കെ റെയിൽ പദ്ധതിയുടെ സർവേക്കല്ലുമായി വന്ന വണ്ടി സമരസമിതി പ്രവർത്തകർ തടഞ്ഞപ്പോൾ  | ഫോട്ടോ : ഇ.വി രാഗേഷ് / മാതൃഭൂമി

30/45

കോട്ടയം കടുത്തുരുത്തി വെളിയക്കോടിൽ കെ റെയിൽ പദ്ധതിയുടെ സർവേക്കല്ലുമായി വന്ന വണ്ടി സമരസമിതി പ്രവർത്തകർ തടഞ്ഞപ്പോൾ  | ഫോട്ടോ : ഇ.വി രാഗേഷ് / മാതൃഭൂമി

31/45

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തിയപ്പോള്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍മാതൃഭൂമി

32/45

കോട്ടയം കടുത്തുരുത്തി  വെളിയക്കോടില്‍ കെ റെയില്‍ പദ്ധതിക്കെതിരെ സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ  പ്രതിഷേധ പ്രകടനം | ഫോട്ടോ : ഇ.വി രാഗേഷ് മാതൃഭൂമി

33/45

കോട്ടയം കടുത്തുരുത്തി  വെളിയക്കോടില്‍ കെ റെയില്‍ പദ്ധതിക്കെതിരെ സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ  പ്രതിഷേധ പ്രകടനം | ഫോട്ടോ : ഇ.വി രാഗേഷ് മാതൃഭൂമി

34/45

പതിനഞ്ചു മുതല്‍ പതിനെട്ടു വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പില്‍ നിന്ന്. കോട്ടയം എം ഡി സെമിനാരി സ്‌കൂള്‍ | ഫോട്ടോ :ജി. ശിവപ്രസാദ് മാതൃഭൂമി

35/45

പതിനഞ്ചു മുതല്‍ പതിനെട്ടു വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പില്‍ നിന്ന്. കോട്ടയം എം ഡി സെമിനാരി സ്‌കൂള്‍ | ഫോട്ടോ :ജി. ശിവപ്രസാദ് മാതൃഭൂമി

36/45

കണ്ണൂര്‍ താണയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറിയ നിലയില്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

37/45

സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ എം.എല്‍.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന | ഫോട്ടോ: സി. സുനില്‍ കുമാര്‍ മാതൃഭൂമി

38/45

ദേശീയപാത 66 ൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്‌ഷനിൽ സ്വകാര്യ ബസും മൽസ്യം കൊണ്ടുപോകുന്ന ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി

39/45

ദേശീയപാത 66 ല്‍ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനില്‍ സ്വകാര്യ ബസും മല്‍സ്യം കൊണ്ടുപോകുന്ന ഇന്‍സുലേറ്റഡ് വാനും കൂട്ടിയിടിച്ച് അപകടം. ഫോട്ടോ - അജിത് പനച്ചിക്കല്‍മാതൃഭൂമി

40/45

എന്റെ അമ്മയെ കാണണം... ഏതോ ഒരു വീട്ടിലെ ഓമനയായിരുന്നു ഇവള്‍, എന്നാല്‍ അവിടെനിന്ന് കെട്ടഴിഞ്ഞു നടുറോഡില്‍ എത്തി, റോഡ് പരിചയമില്ലാത്ത ഇവള്‍ നടുറോഡിലൂടെയായി ഓട്ടം. പലതവണ ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുടെ ടയറിന് ഇടയില്‍നിന്നും കഷ്‌ടിച്ചു രക്ഷപെട്ടു.  പലരും റോഡരികില്‍ ആക്കാന്‍ പലരും നോക്കി, പക്ഷേ നടന്നില്ല. ഇതിനിടെ ആക്രമിക്കാന്‍ എത്തിയ ഒരു തെരുവ് നായയില്‍നിന്ന് ഒരു ഓട്ടോക്കാരന്‍ രക്ഷപ്പെടുത്തി. ഇങ്ങനെ കോഴിക്കോട് അരയിടത്തുപാലത്തുനിന്നും പൊറ്റമ്മല്‍ വരെ ഓട്ടം. ഒടുവില്‍ രക്ഷകനായി ഒരു കൈ എത്തി  | ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍ / മാതൃഭൂമി

41/45

42/45

43/45

44/45

ഉറപ്പിക്കാം സുരക്ഷ: ലോക് ഡൗൺ ദിവസമായിരുന്ന ഞായറാഴ്ച എറണാകുളം ഇടപ്പള്ളിയിൽ ടാക്സി കാറിന്റെ പഞ്ചറായ ടയർ മാറ്റിയിടുന്ന പോലീസ് | ചിത്രം:  ബി മുരളീകൃഷ്ണൻ/ മാതൃഭൂമി

45/45

ബയോ മൈനിംഗ് പദ്ധതിയിൽനിന്ന് ശേഖരിക്കുന്ന ആർ.ഡി.എഫ് സിമന്റ് കമ്പനികളിലേക്ക് അയക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയുടെ ഫ്ലാഗ് ഓഫ് കുരീപ്പുഴയിൽ  കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

Most Commented