ജനുവരി 23 ചിത്രങ്ങളിലൂടെ


1/43

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചി കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ  പതിനൊന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വരുന്ന നടൻ ദിലീപ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

2/43

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊല്ലം ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടാനൊരുങ്ങുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

3/43

കൊല്ലം ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര ഞായറാഴ്ച  വൈകുന്നേരത്തോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

4/43

സർവ്വം വിജനം............  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് കൊല്ലത്ത് ഏറ്റവും തിരക്കേറിയ  ചിന്നക്കടയും പരിസരവും  വിജനമായപ്പോൾ  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/43

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി കൊല്ലം താലൂക്ക് കച്ചേരി ജംഗ്‌ഷനിൽ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

6/43

സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് ദീർഘദൂര യാത്ര ആവശ്യമായി വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തിയപ്പോൾ. യാത്രക്കാരുമായി കൊല്ലത്ത് നിന്നും താമരശ്ശേരിയിലേക്ക് യാത്ര തിരിക്കുന്ന ബസ്   | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

7/43

കൊല്ലം മങ്ങാട് ശ്രീശങ്കരനാരായണ മൂർത്തീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കർണ്ണശപഥം കഥകളി  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

8/43

സഹകരിച്ച് ജനം... കോവിഡ്  നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ, കോഴിക്കോടുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

9/43

ഒപ്പം നിഴൽ മാത്രം...... കോവിഡ്  വർധനവിന്റെ ഭാഗമായി ഞായറാഴ്ച നടന്ന ലോക്ക്‌ ഡൗണിന്‌ സമാനമായ നിയന്ത്രണത്തെ തുടർന്ന് ആളൊഴിഞ്ഞ  കാസർകോട് എം. ജി റോഡിലൂടെ നടന്നു പോകുന്ന കാൽ നടയാത്രക്കാരൻ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

10/43

വഴി ഇനി അങ്ങാട്ട്.....   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച  ലോക്ക്‌ ഡൗണിന്‌ സമാനമായ നിയന്ത്രണത്തിനിടെ  വിവാഹത്തിൽ പങ്കെടുക്കാൻ വലിയ കാർ നിറയെ ആളുകളുമായി പോയ വാഹനം പോലീസ് തടഞ്ഞ് മേലുദ്യോഗസ്ഥനടുത്തേക്ക് വിടുന്നു. കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

11/43

സത്യമാണ് സാർ സത്യവാങ്‌മൂലം.... കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ പരിശോധനയിൽ  സത്യപ്രസ്താവന പരിശോധിക്കുന്ന  പോലീസ് ഉദ്യോഗസ്ഥന് തെളിവിനായി മറ്റു രേഖകൾ കൂടി കാണിച്ചു നൽകുന്ന യാത്രക്കാരൻ. കാസർകോട് എം.ജി. റോഡിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

12/43

മാസ്‌കില്ലാതെ വഴിയില്ല....     കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച  ലോക്ഡൗൺ സമാന നിയന്ത്രണത്തിനിടെ മാസ്‌ക് പോക്കറ്റിൽ വെച്ച്  ഇരുചക്ര വാഹനം ഓടിച്ച യുവാവിനെ പോലീസ് പിടികൂടി മാസ്‌ക്ക് വെപ്പിക്കുന്നു. കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

13/43

റിപ്പബ്ലിക് ദിന പരേഡിന്റെ ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

14/43

റിപ്പബ്ലിക് ദിന പരേഡിന്റെ ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

15/43

ഇതെന്റെ കര്‍മം... പ്ലാസ്റ്റിക്കുകള്‍ കുട്ടയിലിടണമെന്നും പൊതുഇടങ്ങളില്‍ വലിച്ചെറിയരുതെന്നും നമുക്കറിയാമെങ്കിലും പലരും ഇത് ചെയ്യാറില്ല. വെള്ളം കുടിച്ച ബോട്ടിലുകളാവട്ടെ അലക്ഷ്യമായി വലിച്ചെറിയും. ഇങ്ങനെ റോഡരികില്‍ വലിച്ചെറിഞ്ഞ കുപ്പികള്‍ സൈക്കിളില്‍ വന്ന് ചാക്കുകളിലാക്കി ശേഖരിക്കലാണ് എലത്തൂരില്‍ നിന്നെത്തുന്ന അസൈനാരുടെ ജോലി. അസൈനാര്‍ ചെയ്യുന്നത് ഉപജീവനം മാത്രമല്ല, സ്തകര്‍മംകൂടിയാണ്. ചാക്കുകള്‍ നിറഞ്ഞാല്‍ അസൈനാരുടെ മുഖം തെളിയും. രാവിലെ എട്ടുമണിക്ക് സൈക്കിള്‍ ചവിട്ടി നഗരത്തിലെത്തി പ്ലാസ്റ്റിക്കുകള്‍ പെറുക്കി അസൈനാര്‍ മടങ്ങുമ്പോള്‍ സന്ധ്യയാകും. കോഴിക്കോട് നെല്ലിക്കോട് നിന്നുള്ള കാഴ്ച | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ / മാതൃഭൂമി

16/43

നന്ദി പ്രിയമുള്ളവരേ... ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം എത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ കയറുന്നതിന് മുമ്പായി തങ്ങളുടെ ക്ഷേമമന്വേഷിച്ചവരോട് യാത്രപറയുന്നയാൾ. മലപ്പുറം കുന്നുമ്മലിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/43

ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ച മലപ്പുറം കുന്നുമ്മലില്‍ നടത്തിയ വാഹന പരിശോധന നടത്തുന്ന പോലീസ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/43

കൂത്താടികൾ പെരുകിയ മലപ്പുറം കുന്നുമ്മലിലെ ഓട. മലിനജലം തുറന്നുവിടുന്ന സമയങ്ങളിൽ ഇവിടെ നിന്ന് അസഹനീയമായ ദുർഗന്ധമുണ്ടാവാറുണ്ട്  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/43

അനുസരിച്ച് ജനം... ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ച തിരക്കൊഴിഞ്ഞ മലപ്പുറം കോട്ടപ്പടി  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/43

'പുള്ളി'യെ തേടി... ലോക്ഡൗൺ ദിവസമായ ഞായറാഴ്ച മലപ്പുറത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടകയിൽ നിന്ന് പ്രതിയെ തേടിയെത്തിയ പോലീസിന് വഴി പറഞ്ഞുകൊടുക്കുന്ന പോലീസുകാരൻ. മൈസൂരുവിൽ വാഹനാപകടത്തെ തുടർന്ന് നിർത്താതെ പോയ പ്രതിയെതേടിയാണ് പോലീസെത്തിയത്  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/43

സര്‍വീസ് നിര്‍ത്തിയ എയര്‍ ഇന്ത്യ വിമാനത്തെ ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്ന് റോഡുമാര്‍ഗം വലിയ വാഹനത്തില്‍ കൊണ്ടുപോകുന്നു. ഇത്തരം വിമാനങ്ങളെ സ്വകാര്യ കമ്പനികള്‍ വിലകൊടുത്തു വാങ്ങി ഭക്ഷണശാലകള്‍, ഓഫീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തി ഉപയോഗിക്കാറുണ്ട് | ഫോട്ടോ: എ.പി.

22/43

ആരുടെ കഴുത്തില്‍ക്കുരുക്കാന്‍... കോഴിക്കോട് മാനാഞ്ചിറ മോഡല്‍ സ്‌കൂളിനുസമീപത്തെ നടപ്പാതയില്‍ കാല്‍നടയാത്രക്കാരുടെ കഴുത്തില്‍ കുരുങ്ങുന്നവിധം തൂങ്ങിക്കിടക്കുന്ന കേബിള്‍ലൈനുകള്‍.

23/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് കണ്ണൂരിൽ പോലീസ്‌ വാഹന പരിശോധന നടത്തുന്നു  | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് കണ്ണൂരിൽ പോലീസ്‌ വാഹന പരിശോധന നടത്തുന്നു  | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് വിജനമായ റോഡ്‌. കണ്ണൂർ തവക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് വിജനമായ തിരുവനന്തപുരം കിഴക്കേകോട്ട | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/43

വാനിലുയരും കൈകള്‍... റിപ്പബ്ലിക് ദിന പരേഡിനായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പരിശീലനം നടത്തുന്ന പോലീസ് സേനാംഗങ്ങള്‍. പരേഡ് അമ്പതുപേര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുള്ളതിനാല്‍ കൂടുതല്‍ പേരെക്കൊണ്ട് ട്രയല്‍ നടത്തി കോവിഡ് പരിശോധനയ്ക്കുശേഷം നെഗറ്റീവ് ആയുള്ള അമ്പത് പേരെ പങ്കെടുപ്പിച്ചാണ് പരേഡ് നടത്തുക | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി

28/43

ചുവപ്പല്ലേ പ്രിയന്‍... തൃശൂരില്‍ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവനും സമ്മേളനനഗരിയോട് ചേര്‍ന്ന് കച്ചവടം നടത്തുന്നവരില്‍ നിന്ന് മുണ്ട് വാങ്ങാനെത്തിയപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി

29/43

ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനെ തുടർന്ന് നഗരത്തിലേക്കെത്തുന്ന യാത്രക്കാരെ പരിശോധിച്ച് കടത്തിവിടുന്ന പോലീസ് ഉദ്യോഗസ്ഥർ. പാലക്കാട് താരേക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് തിരുവനന്തപുരം നഗരാതിർത്തിയായ പ്രാവച്ചമ്പലം ജംഗ്ഷന് സമീപം യാത്രക്കാരുടെ യാത്രാ രേഖകൾ പരിശോധിക്കുന്ന പോലീസുകാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് തിരുവനന്തപുരം നഗരാതിർത്തിയായ പ്രാവച്ചമ്പലം ജംഗ്ഷന് സമീപം യാത്രക്കാരുടെ യാത്രാ രേഖകൾ പരിശോധിക്കുന്ന പോലീസുകാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/43

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് തിരുവനന്തപുരം നഗരാതിർത്തിയായ പ്രാവച്ചമ്പലം ജംഗ്ഷന് സമീപം യാത്രക്കാരുടെ യാത്രാ രേഖകൾ പരിശോധിക്കുന്ന പോലീസുകാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/43

പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന സഹസ്ര കലശാഭിഷേക ചടങ്ങിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/43

ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ച കോട്ടയത്ത്‌ പോലീസ്‌ വാഹന പരിശോധന നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌  / മാതൃഭൂമി

35/43

നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി എറണാകുളം കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയപ്പോള്‍

36/43

നടന്‍ ദിലീപ് ചോദ്യം ചെയ്യലിനായി എത്തുന്ന എറണാകുളം കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

37/43

പൂന്തുറയിലെ തീരക്കടലിൽ ഭൂവസ്ത്രക്കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിശ്ചയിക്കുന്നതിന് പരിശോധന നടത്തുന്നു

38/43

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തിഡ്രലിലെ വിശുദ്ധ സെബസ്റ്റിയാനോസിന്റെ തിരുനാളിന്റെ ഭാഗമായി നഗരത്തില്‍ നടന്ന പ്രദക്ഷിണത്തില്‍ നിന്ന്

39/43

ദീപപ്രഭയിൽ........  കൊല്ലം ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപാലംകൃതമായപ്പോൾ. പ്രധാന ചടങ്ങായ ആറാട്ടെഴുന്നള്ളത്ത് ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തിൽ നെടുംകുതിരയെടുപ്പ്, ഫ്ളോട്ടുകൾ എന്നിവ ഇത്തവണയും ഒഴിവാക്കിയിരുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

40/43

ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ  ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതികരണമറിയാൻ മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

41/43

ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ  പതിനേഴു വർഷങ്ങൾക്ക് ശേഷം  തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ്‌ ഒപ്പം നിന്ന് സെൽഫി എടുക്കുന്ന പ്രവർത്തകർ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

42/43

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം എം വർഗീസിനെ  അഭിനന്ദിക്കുന്ന ജില്ലാ കമ്മിറ്റി അംഗങ്ങങ്ങൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

43/43

ഒപ്പം നിഴൽ മാത്രം...... കോവിഡ്  വർധനവിന്റെ ഭാഗമായി ഞായറാഴ്ച നടന്ന ലോക്ക്‌ ഡൗണിന്‌ സമാനമായ നിയന്ത്രണത്തെ തുടർന്ന് ആളൊഴിഞ്ഞ  കാസർകോട് എം. ജി റോഡിലൂടെ നടന്നു പോകുന്ന കാൽ നടയാത്രക്കാരൻ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

Most Commented