
തൃശൂർ കൂർക്കഞ്ചേരി കാവടി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പന്തൽ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ കൂർക്കഞ്ചേരി കാവടി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പന്തൽ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു തലേ ദിവസം ക്ഷേത്ര മുറ്റത്ത് മേളം നടക്കവേ പുറത്ത് കൂടി നിൽക്കുന്നവരെ മാറ്റുന്ന പോലീസുകാർ. ജില്ലയിൽ കൂടുതൽ നിയന്ത്രണം വന്നതോടെ ക്ഷേത്രത്തിന്റെ ഗേറ്റ് അടച്ചിട്ട് പോലീസ് കാവൽ നിൽക്കുകയായിരുന്നു. ആരെയും അകത്തു പ്രവേശിപ്പിച്ചിരുന്നില്ല | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ നടന്ന ജോബ്ഫെസ്റ്റ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് മാത്തൂർ പല്ലൻചാത്തന്നൂർ തെരുവത്ത് പള്ളി നേർച്ചയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാത്തൂർ പല്ലൻചാത്തന്നൂർ തെരുവത്ത് പള്ളി നേർച്ചയിൽ പങ്കെടുത്ത് കാളവണ്ടിയിൽ മടങ്ങുന്ന വിശ്വാസികൾ. പാലക്കാട് ചന്ദ്രനഗറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം സംഘടിപ്പിക്കുന്ന ''ദിശ'' ഹയർ സ്റ്റഡീസ് കരിയർ എക്‌സ്‌പോയുടെ ടൈറ്റിൽ സോങ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. വി. ശ്രേയാംസ്‌കുമാർ എം. പി. പ്രകാശനം ചെയ്യുന്നു. മനോജ് ജോൺ, ഷാജി മട്ടന്നൂർ, സി.ഇ ഫിലിപ്പ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് നടന്ന എൻ.സി.പി ജില്ലാ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ടർക്ക് പരാതി നൽകിയ ശേഷം മാധ്യമപ്രവർത്തകരെ കാണുന്ന എം.എൽ.എമാരായ പി. ഉബൈദുള്ള, എ.പി. അനിൽകുമാർ, അഡ്വ. യു.എ. ലത്തീഫ്, പി.കെ. ബഷീർ, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വുഷു ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വുഷു ചാമ്പ്യൻഷിപ്പിലെ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങളില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ എന്‍.ജി.ഒ. യൂണിയന്‍ നടത്തിയ മാര്‍ച്ച് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കാസർകോട് തൃക്കരിപ്പൂർ കടപ്പുറം തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിര, കുറുവ, തയ്യിൽ ദേശവാസികൾ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ കോർപറേഷൻ കൗൺസിലർ ബിജോയി തയ്യിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണിയിൽ സജീവമാണെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ നന്ദൻകോട്ടെ കടയിൽ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് കേരള സർവ്വകലാശാലാ ആസ്ഥാനത്തേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രണ വിധേയമാക്കിയതിനാൽ സർവ്വകലാശാലാ ഗേറ്റിന് മുന്നിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം ഓൺലൈനായി സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ആർ.ടി.പി.സി.ആർ. പരിശോധനാ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ജില്ലയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട തിരക്ക്.
കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻബാബുവിന്റെ അമ്മ ത്രേസ്യാമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
പോസിറ്റീവ് യോഗ... ന്യൂഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെ കോവിഡ് കെയര്‍ സെന്ററില്‍ രോഗികളെ യോഗ പരിശീലിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ | ഫോട്ടോ: പി.ടി.ഐ.
പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യത്തിന് പടർന്നുപിടിച്ച തീ ഞായറാഴ്ച രാത്രി വൈകിയും നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേന | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം കൊണ്ടിട്ട കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തൈപ്പൂയ്യോത്സവത്തിന്റെ ഭാഗമായി പഴനി തിരു ആവിനന്‍കുടി ക്ഷേത്രത്തിലെ വൈദ്യുതാലങ്കാരം. പഴനിമല ക്ഷേത്രത്തിലെ വൈദ്യുതാലങ്കാരവും മുകളില്‍ കാണാം.
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ ഒളിമ്പിക്‌സിലെ ആൺകുട്ടികളുടെ നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ ഒളിമ്പിക്‌സിലെ റോഡ് സൈക്ലിങ് മത്സരത്തിൽ ജോയൽ ജോൺ (വെലോഡ്രോം സൈക്കിൾ ക്ലബ് ) സ്വർണം നേടുന്നു. കെ.സി. അഭിനവ് ( ബോട്ട് റൈഡേഴ്‌സ് സ്‌പോർട്‌സ് കോഴിക്കോട് ) വെള്ളിയും നേടി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇടിച്ചുപരത്തി... കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ ഒളിമ്പിക്‌സിൽ വനിതകളുടെ (75 കിലോ വിഭാഗം) ബോക്‌സിങ്ങിൽ പി. നിവ്യക്കെതിരെ പി.പി. ഫാത്തിമ നദ്ഫയുടെ പഞ്ച്. മത്‌സരത്തിൽ ഫാത്തിമ നദ്ഫ വിജയിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം എഴുത്തുകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ജില്ലാ ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി കണ്ണൂർ പോലീസ് പരേഡ് മൈതാനിയിൽ നടന്ന പുരുഷന്മാരുടെ ഹോക്കി മത്സരത്തിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളും, കാനത്തൂർ ഡയനാമിറ്റ്സ് ഹോക്കി ക്ലബ്ബും ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കോഴിക്കോട് ബാങ്ക് റോഡ് ജംങ്ഷനിൽ നിന്നും സി.എച്ച് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബീച്ചിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചു വിടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വുഷു ചാമ്പ്യൻഷിപ്പിലെ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..