
ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നിരാഹാരം ഇരിക്കുന്ന വൈദികൻ ബാബു കളത്തിലിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നിരാഹാരം ഇരിക്കുന്ന വൈദികൻ ബാബു കളത്തിലിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നിരാഹാരമിരിക്കുന്ന വൈദികൻ ബാബു കളത്തിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ശബരിമല മാളികപ്പുറത്ത് അമ്പലപ്പുഴ സംഘത്തിന്റെ എഴുന്നള്ളത്ത് നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ പയ്യന്നൂർ കോളേജും ജിംഖാന എഫ്.സി.യും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പയ്യന്നൂർ കോളേജ് വിജയിച്ചു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ പയ്യന്നൂർ കോളേജും ജിംഖാന എഫ്.സി.യും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പയ്യന്നൂർ കോളേജ് വിജയിച്ചു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവ നഗരി എഴുത്തുകാരൻ ടി.പത്മനാഭൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ പള്ളിക്കുളം യോഗീശ്വര സമാധി മണ്ഡപം ക്ഷേത്ര സമുച്ചയത്തിൽ വെള്ളിയാഴ്ച്ച നടന്ന ലക്ഷംദീപ സമർപ്പണത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കുന്ന നൃത്തോത്സവത്തിൽ വെള്ളിയാഴ്ച രാത്രി ദൃശ്യ അനിൽ അവതരിപ്പിച്ച നൃത്തസന്ധ്യയിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ചെറുതുരുത്തി പാങ്ങാവ് ക്ഷേത്രകടവിൽ മകരസംക്രമത്തിന്റെ ഭാഗമായി നടന്ന പതിനായിരം ദീപം തെളിയിച്ചു നടന്ന നിള ആരതി | ഫോട്ടോ: സുബിൻ ചെറുതുരുത്തി
ദീപാർച്ചന... ലോകനന്മയ്ക്കും, രോഗപീഡാനിവാരണത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട്, ആലപ്പുഴ ബ്രാഹ്മണ സമൂഹമഠത്തിൽ, മകര സംക്രാന്തി ദിനത്തിൽ നടന്ന അഷ്ടോത്തരസഹസ്ര (1008) നാളീകേര നീരാജന വഴിപാട്. 36 അടി നീളത്തിൽ, 18 പടികളോടുകൂടി, പ്രത്യേകം തയ്യാറാക്കിയ നിരകളിൽ, 1008 തേങ്ങ രണ്ടായി ഉടച്ച്, നല്ലെണ്ണ നിറച്ച്, 2016 എള്ളുകിഴികളിലാണ് നീരാജനം തെളിയിച്ചത് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
തിരുവാഭരണപ്പെട്ടി തന്ത്രി കണ്ഠര് മഹേഷര് മോഹനര് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന 'ഈവനിംഗ് വിത്ത് ഇന്നസെന്റ്' പരിപാടിയിൽ ഇന്നസെന്റ് സംസാരിക്കുന്നു. ശ്രീകാന്ത് കോട്ടക്കൽ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ് | മാതൃഭൂമി
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന 'ഈവനിംഗ് വിത്ത് ഇന്നസെന്റ്' പരിപാടിയിൽ ഇന്നസെന്റ് സംസാരിക്കുന്നു. ശ്രീകാന്ത് കോട്ടക്കൽ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ് | മാതൃഭൂമി
തിരുവാഭരണപ്പെട്ടിയെ പതിനെട്ടാം പടിക്കു മുകളിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്തഗോപൻ സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമല സന്നിധാനത്തു നിന്ന് മകര ജ്യോതി ദർശിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര വിളക്ക് കാണാൻ കാത്തിരിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമല സന്നിധാനം മകര വിളക്കിന് മുമ്പത്തെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മന്ത്രി കെ. രാധാകഷ്ണൻ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന അയ്യപ്പസേവാ സംഘം പ്രവർത്തകർ പതിനെട്ടാംപടിക്ക് താഴെ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര വിളക്ക് കാണാൻ സന്നിധാനത്ത് കാത്തിരിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര വിളക്ക് കാണാൻ കാത്തിരിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ ശരംകുത്തിയിലേക്ക് പുറപ്പെടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിലെ മകരവിളക്ക് തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവാഭരണ ഘോഷ യാത്ര അട്ടത്തോട്ടിൽ പമ്പ നദി കടന്നു പോകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കോഴിക്കോട് ചേവായൂർ ലെപ്രസി ഹോമിലെ നവീകരിച്ച അയ്യപ്പക്ഷേത്രം ദീപം കത്തിച്ച് എം.കെ രാഘവൻ എം പി സമർപ്പിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാവ് പി.വത്സലയെ കൈകൂപ്പി ആദരവ് പങ്കുവെയ്ക്കുന്നു. മേയർ ബീന ഫിലിപ്പ്, എ.പ്രദീപ്കുമാർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പമ്പയിൽ മകര ജ്യോതി ദർശിക്കുന്ന അയ്യപ്പൻമാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പമ്പ ഹിൽ ടോപ്പിൽ മകര ജ്യോതി ദർശിക്കുന്ന അയ്യപ്പൻമാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മകരവിളക്കിനോടനുബന്ധിച്ച് തിരുവനന്തപുരം വഞ്ചിയൂർ അതിയറമഠം ദേവീക്ഷേത്രം ദീപാലംകൃതമായപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 106-ാമത് തിരുനാളിന് വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന കൊടിയേറ്റു ചടങ്ങിൽ പങ്കെടുക്കുന്ന വിശ്വാസികൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 106-ാമത് തിരുനാളിന് വെള്ളിയാഴ്ച്ച വൈകുന്നേരം വികാരി ഫാ.ടി.നിക്കോളസ് കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ പേരിൽ പോലീസ് വ്യാജക്രിമിനൽ കേസ് എടുത്തു എന്നാരോപിച്ച് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയപ്പോൾ ജില്ലാസെക്രട്ടറി സുഭാഷ്.എസ്.കല്ലട അടിതെറ്റി വെള്ളത്തിലേക്ക് വീഴുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ പേരിൽ പോലീസ് വ്യാജക്രിമിനൽ കേസ് എടുത്തു എന്നാരോപിച്ച് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ പേരിൽ പോലീസ് വ്യാജക്രിമിനൽ കേസ് എടുത്തു എന്നാരോപിച്ച് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ പേരിൽ പോലീസ് വ്യാജക്രിമിനൽ കേസ് എടുത്തു എന്നാരോപിച്ച് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയപ്പോൾ പരിക്ക് പറ്റിയ ജില്ലാസെക്രട്ടറി സുഭാഷ്.എസ്.കല്ലടയെ പ്രവർത്തകർ താങ്ങിയെടുക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ഒളിമ്പിക്സ് ഗെയിംസിൽ കൊല്ലവും പുനലൂരും തമ്മിൽ നടന്ന നെറ്റ്ബാൾ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പാലക്കാട് വടക്കന്തറയ്ക്ക് സമീപം മരങ്ങളില്‍ ചേക്കേറിയിരിക്കുന്ന വവ്വാലുകള്‍. ആയിരക്കണക്കിന് വവ്വാലുകള്‍ ചേക്കേറിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ ആശങ്കയിലാണ് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ആരംഭം കുറിച്ച് മുതിർന്ന സമ്മേളന പ്രതിനിധി പട്ടം വാമദേവൻ നായർ പതാക ഉയർത്തുന്നു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം സൗഹൃദ സംഭാഷണത്തിൽ. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധികൾക്കുള്ള തിരിച്ചറിയൽ കാർഡ് കഴുത്തിൽ അണിയാനായി തയ്യാറെടുക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം പാറശ്ശാല കാട്ടാക്കട ശശി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കലാലയങ്ങളെ കലാപ ഭൂമിയാക്കുന്ന കെ.എസ്.യു.വിനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ ഒരുക്കിയ പ്രതിഷേധ മതിലിൽ കൈപ്പത്തി മുദ്ര പതിക്കുന്ന വിദ്യാർത്ഥിനികൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കോഴിക്കോട് പാലാട്ട് കാവ് ജംങ്ഷനു സമീപം വെടിവച്ച് കൊന്ന പന്നിയെ വലിച്ചു കയറ്റുന്ന വനപാലകരും നാട്ടുകാരും | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പശ്ചിമബംഗാൾ സ്വദേശിയായ മൂന്നര വയസ്സുകാരനായ ശൈഖ് സിറാജ് എന്ന കുട്ടി രണ്ടാനച്ഛൻ്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൻ്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ തിരൂരിലെത്തിയ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് കുട്ടിയും മാതാവും താമസിച്ച തിരൂർ കോട്ട് ഇല്ലത്തപ്പാടത്തെ വാടക ക്വാട്ടേഴ്സ് മുറിയിൽ പരിശോധനക്കായി എത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ശബരിമല സോപാനത്ത് മകര സംക്രമ അഭിഷേകം ദർശിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര സംക്രമ അഭിഷേകത്തിനുളള നെയ് തേങ്ങ കവടിയാർ കൊട്ടാര പ്രതിനിധി കൗശിക്ക് മേൽശാന്തി പരമേശ്വരൻ നമ്പൂതിരിക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പ്രവർത്തക കൺവെൻഷൻ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഉച്ചമയക്കത്തിലായ അയ്യപ്പന്മാർക്കിടയിൽ ഉണർന്നിരിക്കുന്ന കുഞ്ഞു മാളികപ്പുറം കളിപ്പാവയുമായി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹ ശബരിമല ഉരൽകുഴി തീർത്ഥം സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കണ്ണൂർ ജില്ലാ ലൈബ്രറിയിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി ജില്ലാതല ബോധവത്ക്കരണ സെമിനാർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പുഷ്പാലംകൃതമായ ശബരിമലക്ഷേത്രം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമല സന്നിധാനം മകരവിളക്ക് തിരക്കിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കാഞ്ഞിരമറ്റം പള്ളിയിലെ മഖാം ഉറൂസ് | ചിത്രം: ടി.കെ.പ്രദീപ് കുമാർ/മാതൃഭൂമി
ഹരിവരാസന പുരസ്കാരം ആലപ്പി രംഗനാഥിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കുന്നു | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ശബരിമല വലിയ നടപ്പന്തൽ നിറഞ്ഞ് കവിഞ്ഞ നിലയിൽ | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
തിരക്കിനിടയിൽ ഒരു സെൽഫി, ശബരിമലയിലെ കാഴ്ച | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ശബരിമല സന്നിധാനം മകരവിളക്ക് തിരക്കിൽ | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
പുഷ്പാലംകൃതമായ ശബരിമലക്ഷേത്രo | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള കോവിഡ് ബ്രിഗേഡ്സ് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരത്തില്‍നിന്ന് |ഫോട്ടോ: ബിജു വര്‍ഗീസ്
ശബരിമല സന്നിധാനത്തു നിന്ന് മകര ജ്യോതി ദർശിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..