
പത്തനംതിട്ട മുള്ളനിക്കാട് വള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപം തടി പിടിക്കുന്നതിനിടെ ഇടഞ്ഞ ആന | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട മുള്ളനിക്കാട് വള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപം തടി പിടിക്കുന്നതിനിടെ ഇടഞ്ഞ ആന | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കൊല്ലപ്പെട്ട ധീരജിന്റെ വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പ് ജങ്ഷനിൽ എത്തിയപ്പോൾ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്ത്യാഭിവാദം അർപ്പിക്കുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ ബാലൻ, എളമരം കരീം എംപി എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പ് ജങ്ഷനില്‍ എത്തിയപ്പോള്‍ കാണാനായി തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ചക്കുംകടവ് ജംങ്ഷനിൽ കത്തിനശിച്ച കടകളിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്യുന്ന നാട്ടുകാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് കാവ് ബസ് സ്റ്റോപ്പിനു മുന്നിലെ പൊട്ടിയ പൈപ്പ് വാട്ടർ അതോററ്റി അധികൃതർ അടയ്ക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ്സിൽ പെൺക്കുട്ടികൾക്കായി നടത്തിയ സ്വയംപ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച വനിതാ കമ്മീഷൻ ചെയർപേഴ്ൺ പി.സതീദേവിയുടെ മുന്നിൽ കരാട്ടെ അഭ്യാസം കാണിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി സി.കെ ദേവനന്ദ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ശബരിമല മാളികപ്പുറത്ത് മേൽശാന്തി കെ ശംഭു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ഭഗവതി സേവ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാല ഏരിയ കമ്മിറ്റി വനിതാ സഖാക്കളെ അണിനിരത്തി ചെറുവാരക്കോണം ഗ്രൗണ്ടിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പാലക്കാട് വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചാക്യാർകൂത്ത് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കേരള ഗാന്ധി സ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ സംഘടിപ്പിച്ച കെ.അയ്യപ്പൻപിള്ള അനുസ്മരണ യോഗത്തിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ നേതൃത്വത്തിൽ കെ.അയ്യപ്പൻപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. ഡോ.എൻ.രാധാകൃഷ്ണൻ, എം.എസ് ഫൈസൽഖാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പാലക്കാട് കൽമണ്ഡപം ബൈപാസ് റോഡിൽ കൊപ്പത്തിന് സമീപം അപകടത്തിൽ പെട്ട സ്വകാര്യ ബസും പിക്കപ്പ് ലോറിയും | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് ഡി.സി.സി ഓഫീസിന് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കണ്ണൂർ തളിപ്പറമ്പിലെ വീടിന് മുന്നിൽ തടിച്ചുകൂടിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഇരുന്നാൽ ഉറപ്പാണ് വീഴും..... കൊല്ലം ചിന്നക്കടയിലെ ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രത്തിന് മുന്നിൽ കോർപ്പറേഷൻ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്തെ ഇരിപ്പിടമാണിത്. ബസ് കയറാനെത്തുന്നവർ ഒന്നിരിക്കാൻ നോക്കിയാൽ നടുവടിച്ച് പുറകിലേക്ക് വീഴുമെന്നുറപ്പാണ്. നിരവധിപ്പേരാണ് ഇത്തരത്തിൽ ദിനവും അപകടത്തിൽപ്പെടുന്നത്. പരാതികൾ പലതവണ നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എൻ.കെ. പ്രേമചന്ദ്രൻ എം.പി., ആർ.എസ്.ഉണ്ണിയുടെ കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
എൻ.കെ. പ്രേമചന്ദ്രൻ എം.പി., ആർ.എസ്. ഉണ്ണിയുടെ കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എം.പി സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം ചവറയില്‍ വച്ച് എന്‍. കെ. പ്രേമചന്ദ്രന്‍ എം പിക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ മാര്‍ച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഇടുക്കിയിൽ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ. പ്രവർത്തകൻ കണ്ണൂർ സ്വദേശി ധീരജിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തൃശൂരിൽ എത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
അഖില കേരള വികലാംഗ ഫെഡറേഷൻ പ്രവർത്തകർ നടത്തിയ കണ്ണൂർ കളക്ട്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ.വി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ.പി.സി.സി. കണ്ണൂർ കാസർഗോഡ് ജില്ലാ പൊളിറ്റിക്കൽ കൺവെൻഷൻ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടന്ന നെറ്റ് ബോൾ മത്സരത്തിൽ അങ്ങാടിക്കടവ് സ്‌ട്രൈക്കേഴ്‌സ് നൈനും ചേലോറ സ്പോർട്സ് ആൻഡ് ഗെയിംസ് അക്കാഡമിയും തമ്മിൽ നടന്ന പോരാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തദ്ദേശസ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി മലപ്പുറത്ത് കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
ഇപോസ് മെഷീന്റെ സെർവർ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം.ടി.ബഷീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
എൻ കെ പ്രേമചന്ദ്രൻ എം പി യെ ആക്രമിക്കാൻ ശ്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തു എന്ന് ആരോപിച്ച് ആർ എസ് പി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ജി.സി.ടി.ഒ. (ഗവ. കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ധീരജ് രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെറുതോണി ടൗണിൽ പൊതു ദർശനത്തിനായി എത്തിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ധീരജ് രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെറുതോണി ടൗണിൽ പൊതു ദർശനത്തിനായി എത്തിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ലാൽ ബഹദൂർ ശാസ്ത്രിയുടെ 57-ാം ചരമദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പനവിളയിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ ഡി സി സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു. ആർ ഹരികുമാർ, കടകംപള്ളി ഹരിദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കാലത്തിനൊപ്പം... വൻമരങ്ങൾ ഇല്ലാതാകുന്ന നഗരങ്ങളിൽ വൈദ്യുത തൂണുകളിൽ ചേക്കേറാൻ സ്ഥലം കണ്ടെത്തുകയാണ് പരുന്ത്. പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തെ ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി പാലക്കാട് വിക്ടോറിയ കോളേജിൽ നടന്ന പുരുഷ ഹോക്കി മത്സരത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജും പന്തലാംപാടം ഹോക്കി ക്ലബ്ബും തമ്മിൽ നടന്ന ഫൈനൽ മത്സരം. മത്സരത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ടീം വിജയികളായി | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് വലിയപാടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഓട്ടൻ തുള്ളൽ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് ഡി.സി.സി ഓഫീസിന്റെ ചില്ല് സാമൂഹ്യവിരുദ്ധർ എറിഞ്ഞുടച്ചിരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
എറണാകുളത്ത് നടന്ന കെ.എസ്.യു. മാര്‍ച്ചില്‍ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി
ഡൽഹി എൽ.എൻ.ജെ.പി. ആശുപത്രിക്കു സമീപത്തെ താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയ ഡൽഹി ബാൻക്വറ്റ് ഹാൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
എരുമേലിയിൽ നടന്ന പേട്ട തുള്ളൽ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
ശബരിമലയിൽ എ.ഡി.എം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ മകരവിളക്ക് ഒരുക്കങ്ങൾ വിലയിരുത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ഡൽഹിയിൽ ആരോഗ്യ പ്രവർത്തകൻ കോവിഡ് -19 ടെസ്റ്റിനായി ആളുകളിൽ നിന്ന് സ്രവ സാമ്പിൾ എടുക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പന്മാർ. ചന്ദ്രാനന്ദൻ റോഡിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പി.അർ.അനുസ്മരണവും സഹകരണ സെമിനാറും മന്ത്രി എൻ.വാസവൻ ഉദ്ദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി.ബിനുലാൽ
എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പി.അർ. കുറുപ്പ് അനുസ്മരണച്ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ എം.പി സംസാരിക്കുന്നു | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി
കാതലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോൺ പോൾ മാർപാപ്പാ അവാർഡ് ദാന ചടങ്ങിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവർ. ഫോട്ടോ: ജി.ശിവപ്രസാദ്
പൂവല്ല , പൂന്തളിരല്ല... ശബരിമല കാട്ടിൽ തീർത്ഥാടകർ ഉപയോഗിച്ച ഗ്ലാസുകൾ തള്ളിയ നിലയിൽ ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച ഫോട്ടോ: സി.സുനിൽകുമാർ
ശബരിമല മാളികപ്പുറത്തെ അനുഭവപ്പെട്ട തിരക്ക്. ഫോട്ടോ: സി.സുനിൽകുമാർ
ശബരിമലയിൽ ദുരന്ത നിവാരണ സേനയുടെയും പോലീസ് മേധാവികളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുന്നു. ഫോട്ടോ: സി.സുനിൽകുമാർ
തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ് സ്‌കൂളില്‍ ക്ലാസ്്മുറിയില്‍ വിദ്യാര്‍ഥിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍
പത്തനംതിട്ട മുള്ളനിക്കാട് വള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപം തടി പിടിക്കുന്നതിനിടെ ഇടഞ്ഞ ആന | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..