ജനുവരി എട്ട് ചിത്രങ്ങളിലൂടെ


1/67

കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ' ഉണർവ്വ് -2022' റവന്യൂ ക്യാമ്പ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. പി നാരായണൻ നമ്പൂതിരി, എം.പി. ആന്റണി, വി.അബൂബക്കർ, പി.അബ്ദുൾ ഖാദർ, ആർ. പ്രശാന്ത് എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

2/67

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ റിയൽ മലബാർ എഫ്. സി. ഗോൾ മുഖത്ത് സാറ്റ് തൃശൂരിന്റെ സെനഗൽ താരം സീലാ ടോറിന്റെ ഗോൾ ശ്രമം. മൽസരം 7-0 ന് സാറ്റ് വിജയിച്ചു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/67

മരം ചരിയുമ്പോൾ ...... കാരപ്പറമ്പ് - കുണ്ടൂപ്പറമ്പ് റോഡിലെ കക്കുഴിപ്പാലം ജംഗ്ഷനിൽ അപകടകരമായ നിലയിൽ റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന തണൽ മരം. മരം തട്ടാതിരിക്കാൻ ആംബുലൻസ് റോഡിനു നടുവിലൂടെ പോകുന്നതും കാണാം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/67

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ മാതൃഭൂമി ബുക്സ് പുസ്തകോത്സവത്തോടനുബന്ധിച്ച് 'വൈകും മുമ്പേ' എന്ന തന്റെ പുസ്തകത്തെ മുൻ നിർത്തിയുള്ള ചർച്ചയിൽ ഋഷിരാജ് സിംഗ് സംസാരിക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

5/67

കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം പുരുഷന്മാരുടെ ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ ജേതാവായ വിശ്വഭാരതി കളരിസംഘത്തിലെ പ്രയാഗിന്റെ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/67

പാലക്കാട് കളരിപ്പയറ്റ് അസോസിയേഷന്‍ നടത്തിയ ജില്ലാതല ചാമ്പ്യന്‍പ്പ് മത്സരത്തില്‍ നിന്ന് |  ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

7/67

എയ്ഡഡ് വിദ്യാഭ്യാസ്ഥാപനങ്ങളില്‍ പട്ടിക ജാതി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്

8/67

എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെരിറ്റ് അവാര്‍ഡ് ഫെസ്റ്റ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

9/67

എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂണിയന്‍ കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെരിറ്റ് അവാര്‍ഡ് ഫെസ്റ്റ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

10/67

പത്തനംതിട്ട ജില്ലയിലെ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  നടത്തുന്നു.

11/67

വെടിയേറ്റ് ചത്ത പന്നിയെ റാന്നി കരികുളം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്നു.| ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

12/67

വാര്യാപുരം ഭാഗത്ത് പറന്പിലെ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നിയെ വലയിലാക്കി കരയിലേക്ക് വലിച്ച് കയറ്റുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

13/67

വാര്യാപുരം ഭാഗത്ത് പറന്പിലെ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നിക്ക്‌ നേരെ വെടിയുതിര്‍ക്കുന്നു.  | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

14/67

വനം വകുപ്പ് അധികൃതര്‍ വല കൊണ്ട് ഒരുക്കിയ കൂട്ടില്‍ കുടുങ്ങിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

15/67

വാര്യാപുരം ഭാഗത്ത് പറന്പിലെ കിണറ്റില്‍ അകപ്പെട്ട കാട്ടുപന്നി. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

16/67

കേരള ലായേഴ്‌സ് ക്ലബിന്റെ 2020 ലെ പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ പുരസ്‌ക്കാരം ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ക്ക് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ നല്‍കുന്നു. പി.എ. അഹമ്മദ്, ജില്ലാ ജഡ്ജ് പി.വി. ബാലകൃഷ്ണന്‍, സ്പീക്കര്‍ എം.ബി. രാജേഷ്, എം. വിജയകുമാര്‍, കെ.പി. ജയചന്ദ്രന്‍, മടവൂര്‍ മോഹന്‍ എന്നിവര്‍ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

17/67

വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടക്കുന്ന  മാതൃഭൂമി- ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ സന്ദർശിക്കുന്നവർ  | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

18/67

എറണാകുളത്തു നടക്കുവാൻ പോകുന്ന സി. പി. എം  സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ്  പ്രൊഫ് . എം . കെ. സാനു ഉദ്‌ഘാടനം ചെയ്യുന്നു . ജില്ലാ സെക്രട്ടറി  സി. എൻ . മോഹനൻ , മന്ത്രി പി. രാജീവ് , മേയർ  എം. അനിൽകുമാർ സമീപം | ഫോട്ടോ:  പ്രദീപ്‌ കുമാർ  ടി.കെ./ മാതൃഭൂമി

19/67

തുടക്കത്തില്‍ തന്നെ വെട്ടരുത്...

20/67

പാളയം സബ് വേയില്‍ വരച്ച കെ.പി ആന്റണി യുടെ ചിത്രം കാണാനെത്തിയ മക്കളായ കെ.എ സബാസ്റ്റ്യന്‍, കെ.എ ഫ്രാന്‍സിസ്, എല്‍സി ജോണി, ബാബു കാരാത്ര, റോയ് കാരാത്ര എന്നിവര്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

21/67

സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുതലക്കുളത്ത് നടന്ന ''സഹകരണ മേഖലയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും'' സെമിനാര്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

22/67

കൊച്ചിയിൽ കെ പി സി സി നടത്തിയ പൊളിറ്റിക്കൽ കൺവെൻഷൻ  പ്രസിഡന്റ് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ:  പ്രദീപ്‌ കുമാർ  ടി.കെ./ മാതൃഭൂമി

23/67

കൊല്ലം കെ എസ് ആർ ടിസി അങ്കണത്തിൽ ബസ്സിൽ  തുടങ്ങിയ കുടംബശ്രീ യുടെ പിങ്ക് കഫേയിൽ ചായകുടിച്ചിറങ്ങിയവർ ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു  | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

24/67

സീനിയർ ഹോക്കി കളിക്കാരുടെ സംഘടനയായ 'സ്‌പാ'യുടെ നേതൃത്വത്തിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ .മുതിർന്ന ഹോക്കി താരം റൂഫസ് ഡിസൂസ ,ജോർജ് നൈനാൻ,ദിനേശ് നായിക് എന്നിവരെ മേയർ  പ്രസന്ന ഏണസ്‌റ്റ് ആദരിച്ചപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

25/67

മലപ്പുറത്ത് നടന്ന കെ.എച്ച്.എസ്.ടി.യു. ജില്ലാ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

26/67

ശബരിമലയിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. അനന്ത ഗോപൻ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

27/67

അരയ്ക്കു താഴെ തളർന്ന അയ്യപ്പനെ 18ാം പടികയറാൻ സഹായിക്കുന്ന പോലീസ് അയ്യപ്പന്മാർ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

28/67

കാവടിയുമായി ശബരിമലയിലെത്തിയ ഭക്തൻ പതിനെട്ടാംപടിക്കു താഴെ കാത്തു നിൽക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

29/67

വനിതാ ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എ. എം. നസീർ ഉദ്ഘാടനം ചെയ്യുന്നു

30/67

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തക യോഗത്തിനോടുബന്ധിച്ച് നല്‍കിയ സ്വീകരണത്തില്‍ മന്ത്രി ആന്റണി രാജു മറുപടിപ്രസംഗം നടത്തുന്നു |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

31/67

സി.ഇ.സി. ന്യൂഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

32/67

സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച.്എം.എസ്.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  മലപ്പുറം കുന്നുമ്മലില്‍ നടത്തിയ് 'ഹോമാഗ്്‌നി ജ്വാല' എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

33/67

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി വി.അബ്ദുറഹ്മാന്‍,എം.എല്‍.എ.മാരായ പി.നന്ദകുമാര്‍,കെ.ടി.ജലീല്‍,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ പാലത്തിലൂടെ വേദിയിലേക്ക് വരുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

34/67

എടപ്പാള്‍ മേല്‍പ്പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എ. മാരായ കെ.ടി.ജലീല്‍,പി.നന്ദകുമാര്‍,മന്ത്രി വി.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

35/67

പാലം നിറഞ്ഞ് പുരുഷാരം...

36/67

എടപ്പാള്‍ മേല്‍പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.അബ്ദുറഹ്മാന്‍, എം.എല്‍.എ.മാരായ പി.നന്ദകുമാര്‍, കെ.ടി.ജലീല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ സമീപം | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. / മാതൃഭൂമി

37/67

കണ്ണൂർ ജില്ല സ്പോര്ട്സ് കൗൺസിൽ ജില്ലാ മിനി സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/67

കണ്ണൂർ ജില്ല സ്പോര്ട്സ് കൗൺസിൽ ജില്ലാ മിനി സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/67

ഭാവ തീവ്രം...കെ എസ് ടി യെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കേളി അധ്യാപക കലോത്സവത്തിന്റെ  ഭാഗമായി നടന്ന  മോണോ ആക്ടിൽ വിജയി  കുറ്റിക്കോൽ സൗത്ത് എൽ.പി.സ്‌കൂളിലെ  അദ്ധ്യാപിക രേണുകയുടെ പ്രകടനം  | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/67

എ.കെ.എസ്.ടി.യു. ജില്ലാ സമ്മേളനം കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/67

കേരള ഗവ. ഡെന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്ക് വേണ്ടി സബ് എഡിറ്റര്‍ സജില്‍ സി. മന്ത്രി ജി.ആര്‍. അനിലില്‍ നിന്നും ഏറ്റുവാങ്ങുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

42/67

പാലക്കാട് നടക്കുന്ന കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സി.പി.ഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

43/67

കേരള സര്‍ക്കാരിന്റെ ആരോഗ്യ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ കോവിഡ് ബ്രിഗേഡ്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപെട്ട് ഓള്‍ കേരള കോവിഡ് ബ്രിഗേഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പി.പി.ഇ. കിറ്റ് ധരിച്ച് നടത്തിയ പ്രകടനം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

44/67

വാഹനാപകടത്തിൽ മരിച്ചഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ്‌കുമാറിന്റെ മൃതദേഹം എ ആർ ക്യാംപിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ സലൂട്ട് ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

45/67

ആലപ്പുഴയില്‍ നടന്ന കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

46/67

മലപ്പുറം ജില്ലാകളരിപ്പയറ്റ്  അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി തിരൂരിൽ നടക്കുന്ന 32-മത് മലപ്പുറം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരവേദിയിൽ നിന്ന് | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

47/67

മലപ്പുറം ജില്ലാ കളരിപ്പയറ്റ്  അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസമായിതിരൂരിൽ നടക്കുന്ന 32-മത് മലപ്പുറം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം തിരൂർ ഡി.വൈ.എസ്.പി വി.വി.ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ  | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

48/67

ലോറി തട്ടി മരിച്ച  ഗ്രേഡ് എസ് ഐ സുരേഷ്‌കുമാറിന്റെ മൃതദേഹം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

49/67

ലോറി തട്ടി മരിച്ചഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ്‌കുമാറിന്റെ മൃതദേഹം എ ആർ ക്യാംപിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ മന്ത്രി ജെ ചിഞ്ചുറാണി ആദരാഞ്ജലികളർപ്പിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

50/67

ലോറി തട്ടി മരിച്ച ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ്‌കുമാറിന്റെ മൃതദേഹം എ ആർ ക്യാംപിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ മന്ത്രി കെ എൻ ബാലഗോപാൽ ആദരാഞ്ജലികളർപ്പിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

51/67

മൂഡബിദ്രിയിൽ നടന്ന അന്തർ സർവകലാശാല മീറ്റിൽ പോൾവാൾട്ടിൽ മീറ്റ് റെക്കോർഡോടെ സ്വർണ്ണമെഡൽ നേടിയ  എ.കെ സിദ്ധാർഥിനും കോച്ച് കെ.പി.അഖിലിനും  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

52/67

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു .സി) പുതുവത്സരാഘോഷവും കുടുംബസംഗമവും എൻ. രാമകൃഷ്ണൻ സ്മാരക ആഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

53/67

കേരള അസ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

54/67

കളമശ്ശേരി എച്ച്.എം.ടി.ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി, ബസ് സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യുന്നു.മന്ത്രി പി.രാജീവ് സമീപം | ഫോട്ടോ:  അജി വി.കെ.  / മാതൃഭൂമി

55/67

കേരള ഗവ. ഡ്രൈവേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സ്പോർട്സ് കൗൺസിൽ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

56/67

ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ കേരള കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ലയന സമ്മേളനം  ആലപ്പുഴയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: ബിജു സി.  / മാതൃഭൂമി

57/67

ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറം മൊബൈലിൽ സന്നിധാനത്തിന്റെ പടമെടുക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

58/67

പുതപ്പിനുള്ളിൽ ... ശബരിമല ദർശനത്തിനെത്തിയ ഭക്തർ മാളികപ്പുറത്തിനു സമീപം വിശ്രമത്തിൽ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

59/67

കൊച്ചിൽ ഷിപ്‌യാർഡും മാതൃഭൂമിയും സംയുക്തമായി നടപ്പിലാക്കുന്ന ഹരിത ഗിരി പദ്ധതിയുടെ ഉത്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി.പ്രമോദ് കുമാർ

60/67

61/67

കൊച്ചിയില്‍ നടന്ന ഹരിതഗിരി പദ്ധതി ഉത്ഘാടന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ ആഡ് മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. ഫോട്ടോ: പി.പ്രമോദ് കുമാര്‍

62/67

കോഴിക്കോട്ട് തിങ്കളാഴ്ച്ച ആരംഭിക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ വേദിയാകുന്ന വരയ്ക്കൽ ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം | ഫോട്ടോ:  കെ.കെ. സന്തോഷ്‌ /  മാതൃഭൂമി

63/67

കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ഒയിസ്ക ഇന്റർനാഷണൽ 60-ാം വാർഷികാഘോഷ ചടങ്ങിൽ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ.എൻ. കൃഷ്ണകുമാറിന് എം. അരവിന്ദ ബാബു സമ്മാനിക്കുന്നു. ബാബുരാജ്, വി.പി.ശശിധരൻ, ഡോ.തോമസ് തേവര, വി.പി.സുകുമാരൻ എന്നിവർ സമീപം| ഫോട്ടോ:  കെ.കെ. സന്തോഷ്‌ /  മാതൃഭൂമി

64/67

കോഴിക്കോട് പാച്ചാക്കിൽ ജംങ്ഷനു സമീപം അനധികൃതമായി മണ്ണിട്ട് നികത്തിയ തണ്ണീർതടം പോലീസും പൊതുപ്രവർത്തകരും പരിശോധിക്കുന്നു  | ഫോട്ടോ:  കെ.കെ. സന്തോഷ്‌ /  മാതൃഭൂമി

65/67

കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ മഹാഭാരത വിചാരങ്ങൾ എന്ന പുസ്തകം മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ ഫാ.ജോൺ മണ്ണാറത്തറയ്ക്കു നൽകി  പ്രകാശനം ചെയ്യുന്നു.  ഗ്രന്ഥകർത്താവ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സമീപം | ഫോട്ടോ:  കെ.കെ. സന്തോഷ്‌ /  മാതൃഭൂമി

66/67

കൊച്ചി കോർപ്പറേഷൻ പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സർക്കാർ / എയ്ഡഡ് സ്‌കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന പരിപാടി സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി കോർപ്പറേഷനും മാതൃഭൂമിയും റിജു ആൻഡ് പിഎസ്‌കെ ക്ലാസുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

67/67

കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം പുരുഷന്മാരുടെ ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ ജേതാവായ വിശ്വഭാരതി കളരിസംഘത്തിലെ പ്രയാഗിന്റെ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented