ജനുവരി ആറ് ചിത്രങ്ങളിലൂടെ


1/50

പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞതിൽ പ്രതിഷേധിച്ച്  യുവമോർച്ച സംസ്ഥാന പ്രസിഡന്റ്  പ്രഫുൽകൃഷ്ണയുടെ  നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച രാത്രി നടന്ന പന്തം  കൊളുത്തി പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/50

കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസ് റോഡിൽ കൊടൽ നടക്കാവിനു സമീപം വയൽക്കര ബസ് സ്റ്റോപ്പിലുണ്ടായ അപകട സ്ഥലത്ത് ഓയിൽ പരന്നത് ഫയർഫോഴ്സ് വെള്ളം ഒഴിച്ചു ഒഴുക്കി കളയുന്നു. അപകടത്തിൽ 2 പേർ മരിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/50

കോഴിക്കോട് ചക്കോരത്തുകുളം ജംഗ്ഷനു സമീപം കിങ്ങിണി വീട്ടിൽ ഷംസുവിന്റെ മീൻ വാങ്ങാൻ പൊരി വെയിലിൽ കാത്തുനില്ക്കുന്ന ജനങ്ങളാണിത്. മീൻ വരും മുമ്പേ തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങൾ വരി നില്ക്കും. കുറഞ്ഞ വിലക്ക് നല്ല മീൻ കിട്ടുന്നതാണ് ഇവിടെ കാത്തു നിന്നു മീൻ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്  | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/50

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ദീർഘായുസിന് വേണ്ടി തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ മഹിളാമോർച്ച നടത്തിയ മഹാമൃത്യുഞ്ജയ നാമജപത്തിൽ പങ്കെടുത്ത്  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, വി വി രാജേഷ്, എസ് സുരേഷ്  തുടങ്ങിയവർ നാരങ്ങാ വിളക്ക് തെളിയിക്കുന്നു  | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ 

5/50

ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ എസ്.കെ പ്രതിമയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/50

മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനത്തിൽ നടക്കാവിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് നടക്കാവ് മണ്ഡലം കമ്മിറ്റി എം.എൽ.എ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/50

കോഴിക്കോട് രാമനാട്ടുകര വയല്‍ക്കരയില്‍ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന കാറും ഓട്ടോറിക്ഷയും.

8/50

കോഴിക്കോട് രാമനാട്ടുകര വയല്‍ക്കരയില്‍ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടം. അപകടത്തില്‍ തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിമാറ്റുന്നു.

9/50

ബിന്ദു അമ്മിണിയ്ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബിന്ദു അമ്മിണി ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/50

ബിന്ദു അമ്മിണിയെ ആക്രമിച്ച പ്രതി കോഴിക്കോട്‌  വെള്ളയിൽ സ്വദേശി മോഹൻദാസിനെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/50

കോൺഗ്രസ് 137 രൂപ ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട്‌ മിഠായിത്തെരുവിലെ വ്യാപാരികളിൽ നിന്നും എം.കെ രാഘവൻ എംപി, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ എന്നിവർ ചേർന്ന് സംഭാവന സ്വീകരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/50

സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  കോഴിക്കോട്‌ ടൗൺ ഹാളിൽ നടന്ന  മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും അതിജീവനവും സെമിനാർ  കെ.പി അരവിന്ദൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/50

ജൈവ വൈവിധ്യ പരിപാലന സമിതി അംഗങ്ങൾക്കായി പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/50

ഡിസാസ്റ്റർ - പ്രകൃതി ദുരന്ത നിവാരണം സംബന്ധിച്ച ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച്  പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/50

വനിതാ ജീവനക്കാർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച്   | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/50

ആർ.എസ്.എസ്. നേതാവായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയായ അബ്ദുൾ ഹക്കീം   | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

17/50

കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു  | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

18/50

പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി പിടിയിലായ കമാലി ക്രിസാനിയും ഉത്തം പത്രയും  | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

19/50

മഞ്ഞല്ലിത് ... മാലിന്യപ്പുക ...    കൊല്ലം  കോർപ്പറേഷനിലെ ഇപ്പോഴത്തെ  മാലിന്യസംസ്‌കരണ രീതിയാണിത്. നഗരപരിധിയിലെ മാലിന്യം സംസ്ക്കരിയ്ക്കുന്നതിന് സ്ഥിരം സംവിധാനമില്ലാത്തതിനാൽ കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കലും അതുമൂലമുള്ള പുകയും പതിവാണ്. വാഹനയാത്രികർക്ക് അപകടക്കെണിയൊരുക്കുന്ന ഈ കാഴ്ച വ്യാഴാഴ്‌ച രാവിലെ പത്തുമണിയ്ക്ക് ആശ്രാമം ലിങ്ക് റോഡിൽ നിന്ന്  | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/50

സ്പെയിനിൽ നിന്നുള്ള ക്ലൗൺ ആർട്ടിസ്റ്റ് മോണിക്ക സാന്റോസ് കൊല്ലം ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളോടൊപ്പം സംവദിക്കാനെത്തിയപ്പോൾ   | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/50

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയതിനെ തുടർന്ന് കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയ മന്ത്രി വി എൻ വാസവൻ, ജില്ലാ പോലീസ് മേധാവി ഡി ശില്പ എന്നിവർ  | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

22/50

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയതിനെ തുടർന്ന് കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകർ.  ഒരു മണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു ​| ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

23/50

ശനിയാഴ്ച ഉദ്ഘാടനത്തിനൊരുങ്ങിയ എടപ്പാൾ മേൽപ്പാലം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

24/50

മലപ്പുറം കളക്ടറേറ്റിൽ നടന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫയൽ തീർപ്പാക്കൽ അദാലത്തിൽ മന്ത്രി ജി.ആർ. അനിൽ പരാതികൾ കേൾക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

25/50

മലപ്പുറത്ത് നടന്ന കേരള കർഷക സംഘം ജില്ലാ കൺവെൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

26/50

എറണാകുളം  ടി ഡി എം  ഹാളിൽ നടന്ന  സിൽവർലൈൻ പദ്ധതി വിശദീകരണത്തിനായി  മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ഉണ്ടായ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/50

എറണാകുളം ടി ഡി എം  ഹാളിൽ നടന്ന  സിൽവർലൈൻ പദ്ധതി വിശദീകരണത്തിനായി  മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ഉണ്ടായ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തെ തുടർന്ന്  പ്രധാന കവാടത്തിനു മുൻപിലെ പോലീസ് കാവൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

28/50

കനത്ത കാവൽ ... എറണാകുളം ടി ഡി എം  ഹാളിൽ നടന്ന  സിൽവർലൈൻ പദ്ധതി വിശദീകരണത്തിനായി  മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ഉണ്ടായ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തെ തുടർന്ന് പ്രധാന കവാടം അടച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/50

ബോണസ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  ലോട്ടറി ഏജന്റ്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സിഐടിയു വൈസ് പ്രസിഡന്റ്‌ എം വി സഞ്ചു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/50

തിരുവനന്തപുരം ബി.ജെ.പി. ഓഫീസിൽ പൊതുദർശനത്തിന്  വെച്ച സ്വാതന്ത്ര്യ സമര സേനാനി കെ. അയ്യപ്പൻ പിള്ളയുടെ  മൃതദേഹത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/50

തിരുവനന്തപുരം ബി.ജെ.പി. ഓഫീസിൽ പൊതുദർശനത്തിന് വച്ച സ്വാതന്ത്ര്യ സമര സേനാനി കെ. അയ്യപ്പൻ പിള്ളയുടെ മൃതദേഹത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.പി. മുകുന്ദൻ, കെ. രാമൻപിള്ള തുടങ്ങിയവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/50

തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്ക്കാര ചടങ്ങുകൾക്കെത്തിച്ച സ്വാതന്ത്ര്യ സമര സേനാനി കെ. അയ്യപ്പൻ പിള്ളയുടെ മൃതദേഹത്തിന് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന കേരള പോലീസ് സേനാംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/50

തൊഴുകൈകളോടെ... മലപ്പുറം അങ്ങാടിപ്പുറം കടമ്പോട്ടു വേണുവിന്റെ വീട്ടുവളപ്പില്‍ കണ്ട തൊഴുകൈയ്യന്‍പ്രാണി (പ്രെയിങ് മാന്റിസ്). പവിത്രന്‍ അങ്ങാടിപ്പുറം പകര്‍ത്തിയ ചിത്രം.

34/50

സഹ്യനെ തൊട്ടുരുമ്മിയ ആകാശക്കാഴ്ച... മലപ്പുറം കാളികാവിന്റെ ഹൃദയത്തുടിപ്പായ അമ്പലക്കുന്ന് മൈതാനിയില്‍നിന്ന് ഷഫീക് കാളികാവ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ചിത്രം.

35/50

അധ്വാനത്തിന്റെ ചിരി... 37 വര്‍ഷമായി പാലക്കാട് കോട്ടമൈതാനത്ത് പനംകരിക്ക് വില്‍ക്കുന്ന പാര്‍വതിയും മകള്‍ ജയന്തിയും. വാര്‍ധക്യത്തിന്റെ കഷ്ടതകളുണ്ടെങ്കിലും തളരാത്ത മനസ്സുമായി ജോലി ചെയ്യുകയാണ് പാര്‍വതി. ആറ് മക്കളില്‍ അഞ്ച് പെണ്‍കുട്ടിളെയും വിവാഹം കഴിപ്പിച്ചയച്ചത് ഇവിടെനിന്നുള്ള വരുമാനം കൊണ്ടായിരുന്നു. 35 കിലോമീറ്റര്‍ ദൂരെ വേലന്താവളത്തുനിന്ന് കരിക്ക് വാങ്ങി പാലക്കാട്ടെത്തിച്ചാണ് വില്പന | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

36/50

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്... ആലപ്പുഴ നഗരത്തിലെ റോഡുകളുടെ അവസ്ഥ മാറുകയാണ്. പ്രധാന പാതകളൊക്കെ ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച്  വൈറ്റ് ടോപ്പിങ്ങിൻ ചെയ്ത് പുനർ നിർമ്മാണം നടത്തുന്നു. ജലാംശം കുറഞ്ഞ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.  ആലപ്പുഴ വൈ.എം.സി.എ. പിച്ചു അയ്യർ ജംഗ്ഷൻ റോഡിൽ പുനർനിർമ്മാണം നടത്തിയ റോഡിന്റെ ഒരു ഭാഗം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

37/50

കൊച്ചിയിൽ കെ. റെയിൽ വിശദീകരണ യോഗത്തിന് എത്തിയവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

38/50

കൊച്ചിയിൽ മുഖ്യമന്ത്രിയുടെ യോഗം നടക്കുന്ന ഹാളിന് പുറത്ത് ഏർപ്പെടുത്തിയ പോലീസ് കാവൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

39/50

കൊച്ചിയില്‍ കെ. റെയില്‍ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു  | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ  / മാതൃഭൂമി

40/50

കൊച്ചിയിൽ മുഖ്യമന്ത്രിയുടെ യോഗം നടക്കുന്ന ഹാളിന് പുറത്ത് ഏർപ്പെടുത്തിയ പോലീസ് കാവൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

41/50

കൊച്ചിയിൽ  മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നിടത്തേക്കെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ  / മാതൃഭൂമി

42/50

43/50

ശബരിമല സന്നിധാനം മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രീകരിക്കുന്ന അയ്യപ്പന്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍

44/50

ശബരിമല സന്നിധാനത്ത് ബുധനാഴ്ച കളഭാഭിഷേകത്തിനുള്ള കളഭം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍. പരമേശ്വരന്‍ നമ്പൂതിരി എഴുന്നള്ളിക്കുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍ മാതൃഭൂമി

45/50

കെ റെയില്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ്. യോഗത്തില്‍ പ്രകാശനം ചെയ്ത ശേഷം അനൂപ് ജേക്കബ്, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മോന്‍സ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉയര്‍ത്തിക്കാണിക്കുന്നു.

46/50

ഉയർന്നു പറക്കട്ടെ യോഗ....... കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിനു സമീപം വൺ ഇന്ത്യ കൈറ്റ് ടീമിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ പരിപാടിയിൽ ഫ്രാൻസിൽ നിന്നും എത്തിയ ഗ്ലോബ് കൈറ്റേഴ്‌സ് ടീമിലെ മക്സിം ഡേവിഡും,  കാറ്റിയ സെനും ചേർന്ന് യോഗയും പട്ടം പറത്തലും  സംയോജിപ്പിച്ച് കൊണ്ട് നടത്തിയ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌  / മാതൃഭൂമി

47/50

കാലിക്കറ്റ് ജെ.സി.ഐ യുടെ ഔട്ട് സ്റ്റാൻഡിങ് യങ്‌പേഴ്‌സൺ അവാർഡ് മേയർ ബീനാ ഫിലിപ്പിൽ നിന്നും മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ ഏറ്റുവാങ്ങുന്നു  | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

48/50

എസ്. ഗോപാലകൃഷ്ണൻ രചിച്ച്  മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഗാന്ധി: ഒരു അർത്ഥ നഗ്നവായന' എന്ന പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ ഇ.പി ഉണ്ണിക്ക് നൽകി കെ.സുരേഷ് കുറുപ്പ് പ്രകാശനം ചെയ്യുന്നു. വി സനിൽ, എസ്.ഗോപാലകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

49/50

മത ഭീകര ശക്തികളെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌  / മാതൃഭൂമി

50/50

കനത്ത കാവൽ ... എറണാകുളം ടി ഡി എം  ഹാളിൽ നടന്ന  സിൽവർലൈൻ പദ്ധതി വിശദീകരണത്തിനായി  മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ഉണ്ടായ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തെ തുടർന്ന് പ്രധാന കവാടം അടച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented