ജനുവരി അഞ്ച് ചിത്രങ്ങളിലൂടെ


1/43

ഉയർന്നു പറക്കട്ടെ യോഗ....... കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിനു സമീപം വൺ ഇന്ത്യ കൈറ്റ് ടീമിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ പരിപാടിയിൽ ഫ്രാൻസിൽ നിന്നും എത്തിയ ഗ്ലോബ് കൈറ്റേഴ്‌സ് ടീമിലെ മക്സിം ഡേവിഡും,  കാറ്റിയ സെനും ചേർന്ന് യോഗയും പട്ടം പറത്തലും  സംയോജിപ്പിച്ച് കൊണ്ട് നടത്തിയ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌  / മാതൃഭൂമി

2/43

കാലിക്കറ്റ് ജെ.സി.ഐ യുടെ ഔട്ട് സ്റ്റാൻഡിങ് യങ്‌പേഴ്‌സൺ അവാർഡ് മേയർ ബീനാ ഫിലിപ്പിൽ നിന്നും മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ ഏറ്റുവാങ്ങുന്നു  | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/43

എസ്. ഗോപാലകൃഷ്ണൻ രചിച്ച്  മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഗാന്ധി: ഒരു അർത്ഥ നഗ്നവായന' എന്ന പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ ഇ.പി ഉണ്ണിക്ക് നൽകി കെ.സുരേഷ് കുറുപ്പ് പ്രകാശനം ചെയ്യുന്നു. വി സനിൽ, എസ്.ഗോപാലകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/43

മത ഭീകര ശക്തികളെ സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട് പന്നിയങ്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌  / മാതൃഭൂമി

5/43

കോഴിക്കോട് ചാലപ്പുറം കേസരി ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ 'കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും' പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന സെമിനാർ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. സി.കെ.രാധാകൃഷ്ണൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ, യു.കെ.കുമാരൻ, എൻ.ആർ. മധു, കാ.ഭാ.സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

6/43

മതഭീകരതയ്‌ക്കെതിരെ കോട്ടയത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം  | ഫോട്ടോ: ​ജി. ശിവപ്രസാദ്‌  / മാതൃഭൂമി

7/43

കെ - റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ - റെയിൽ വിരുദ്ധ സമരസമിതി കോട്ടയത്ത്‌ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം | ഫോട്ടോ: ​ജി. ശിവപ്രസാദ്‌  / മാതൃഭൂമി

8/43

ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനം | ഫോട്ടോ: ​സി. ബിജു / മാതൃഭൂമി

9/43

ഹിന്ദു ഐക്യവേദി പ്രവർത്തകർ തിരൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.ദേവീദാസൻ, ടി.ദേവദാസ് എന്നിവർ മുൻനിരയിൽ | ഫോട്ടോ: ​പ്രദീപ്‌ പയ്യോളി

10/43

ശബരിമല വലിയ നടപ്പന്തലിൽ കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും മാനസ ജപലഹരി അവതരിപ്പിക്കുന്നു  | ഫോട്ടോ: ​സി. സുനിൽകുമാർ / മാതൃഭൂമി

11/43

ആർ.എസ്.എസ്, ബി.ജെ.പി പ്രവത്തകരുടെ കൊലപാതകങ്ങൾ എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കൊല്ലം ശക്തികുളങ്ങര മേഖല സമിതിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽ നിന്നും ശക്തികുളങ്ങരയിലേക്ക് നടത്തിയ പ്രകടനം  | ഫോട്ടോ: ​അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/43

ആർ.എസ്.എസ്, ബി.ജെ.പി പ്രവത്തകരുടെ കൊലപാതകങ്ങൾ എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കൊല്ലം ശക്തികുളങ്ങര മേഖല സമിതിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽ നിന്നും ശക്തികുളങ്ങരയിലേക്ക് നടത്തിയ പ്രകടനം  | ഫോട്ടോ: ​അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

13/43

മത വർഗ്ഗീയ ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീകണ്ടേശ്വരത്ത് നിന്ന് അരിസ്റ്റോ ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ​എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/43

മതഭീകരതയ്‌ക്കെതിരെ കൊച്ചിയിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ​ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/43

ഹിന്ദുഐക്യവേദി ബുധനാഴ്ച കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ​സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/43

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തുകാവ് താലപ്പൊലിയുടെ ഭാഗമായി മഞ്ഞളിൽ ആറാടി നിൽക്കുന്ന ദേവി  | ഫോട്ടോ: ​ജെ. ഫിലിപ്പ്‌ / മാതൃഭൂമി

17/43

മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റിവുമാരുടെ ദേശീയ പണിമുടക്ക് സമര കൺവെൻഷൻ കണ്ണൂർ സി.കണ്ണൻ സ്മാരക ഹാളിൽ എഫ്.എം.ആർ.എ.ഐ. വർക്കിങ് കമ്മിറ്റി മെമ്പർ എ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/43

മാവേലി എക്‌സപ്രസിൽ  പോലീസ്‌ മർദനത്തിനിരയായ പൊന്നൻ ഷമീറിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

19/43

മൈസൂർ കൊച്ചുവേളി എക്‌സ്പ്രസ്സിൽ നിന്ന് ആലപ്പുഴ ആർ.പി.എഫ് അധികൃതർ പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/43

തിരുവനന്തപുരം കോട്ടയ്ക്കകം അഭേദാശ്രമത്തിൽ ശ്രീ എം നടത്തിയ സദ്‌സംഗത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/43

അനധികൃത ചീനവലകളെ സംരക്ഷിക്കുന്ന ഫിഷറീസ് വകുപ്പ് നീതി പാലിക്കണമെന്നാവശ്യപ്പെട്ട്  അഖില കേരള മത്സ്യത്തൊഴിലാളി യൂണിയൻ കടവൂർ യുണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലം തേവള്ളിയിലെ ഫിഷറീസിന്റെ ഓഫിസിലേയ്ക്ക് ചെറുവളളങ്ങളിൽ അഷ്ടമുടി കയലിലൂടെ പ്രതിഷേധ മാർച്ച്  നടത്തിയപ്പോൾ  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/43

കെ - റെയിൽ സംബന്ധിച്ച് ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് യോഗത്തിൽ പ്രകാശനം ചെയ്ത ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ എന്നിവർ ചേർന്ന് ഉയർത്തി കാണിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/43

കെ - റെയിൽ സംബന്ധിച്ച് ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് യോഗത്തിൽ പ്രകാശനം ചെയ്‌തപ്പോൾ. അനൂപ് ജേക്കബ്, പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, മോൻസ് ജോസഫ്, എ.എ.അസീസ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/43

സ്വാതന്ത്ര്യ സമര സേനാനി  കെ അയ്യപ്പൻ പിള്ളയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് വീട്ടിൽ പൊതുദർശനത്തിന്  വെച്ചപ്പോൾ  | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/43

തിരുവനന്തപുരം തൈക്കാട് വീട്ടിൽ പൊതുദർശനത്തിന് വെച്ച സ്വാതന്ത്ര്യ സമര സേനാനി  കെ അയ്യപ്പൻ പിള്ളയുടെ  മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന  ബി ജെ പി  നേതാക്കളായ  കുമ്മനം രാജശേഖരൻ, ഒ .രാജഗോപാൽ, വി വി രാജേഷ്, സി ശിവൻകുട്ടി  തുടങ്ങിയവർ  | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/43

ഡൽഹിയിൽ കോമൺവെൽത്ത്‌ ഗെയിംസ് വില്ലേജ് കോവിഡ് സെൻ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

27/43

ആയുരാരോഗ്യത്തിനായ്... രോഗങ്ങളാല്‍ പൊറുതിമുട്ടിയ വര്‍ത്തമാനകാലത്ത് ആരോഗ്യമുള്ള ശരീരം ഓരോ മനുഷ്യനും അവിഭാജ്യഘടകമാണ്. കോഴിക്കോട് എരവത്തുകുന്നില്‍ സൂര്യനമസ്‌കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വയോധികന്‍. ദിവസവും നിരവധി പേരാണ് വ്യായാമങ്ങള്‍ക്കായി ഇവിടെയെത്തുന്നത്.

28/43

മെഡിക്കൽ കോളേജിന് സമീപത്തെ വസതിയിൽ പൊതുദർശനത്തിന് വെച്ച വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമന്റെ ഭൗതിക ദേഹത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/43

യുവമോർച്ച ദേശീയ പ്രസിഡണ്ട് തേജസ്വി സൂര്യ എം.പി. പമ്പയിൽ ശുചീകരണ പ്രവർത്തികളിൽ പങ്കാളി ആയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/43

ശബരിമലയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ പരമേശ്വരൻ നമ്പൂതിരി കളഭാഭിഷേകത്തിന് കളഭകുംഭമെഴുന്നള്ളിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/43

പട്ടികജാതി ക്ഷേമ സമിതി കണ്ണൂർ ജില്ല പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ് ഉദ്ഘാനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/43

ശബരിമലയിലെ ഭക്തജന തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/43

ബീമാപള്ളി ഉറൂസ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കോടിയേറ്റ് ചടങ്ങിൽ പങ്കടുക്കാനെത്തിയ ഭക്തർ | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

34/43

ശബരിമലയിൽ പോലീസ് അയ്യപ്പന്മാർക്കായി എത്തിച്ച കമ്പിളിപ്പുതപ്പുകൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/43

തിരക്കിൽ നിന്നൊഴിവായി ക്യൂവിൽ കയറാൻ കുഞ്ഞു മാളികപ്പുറവുമായി വരുന്ന അയ്യപ്പൻ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/43

ശബരിമലയിൽ ഭക്തരെ നിയന്ത്രിക്കുന്ന എൻ.ഡി.ആർ.എഫ് പോലീസ് അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/43

നെയ്യഭിഷേക സമയം കഴിഞ്ഞതിനാൽ നെയ്തോണിയിൽ തേങ്ങ ഉടച്ച് നെയ്യ് ശേഖരിക്കുന്ന ഭക്തന്മാർ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/43

അകത്തും പുറത്തും തീ...പയ്യന്നൂര്‍ കാളകാട്ട് ഇല്ലത്തെ നമ്പൂതിരി എടുത്തുവളര്‍ത്തിയ കുട്ടിയാണ് കുട്ടിച്ചാത്തനെന്നാണ് ഐതിഹ്യം. പുറംകൂട്ടുകെട്ടുകളില്‍പ്പെട്ട് ശീലവും സ്വഭാവവും വഷളായപ്പോള്‍ ശല്യം സഹിക്കവയ്യാതെ വളര്‍ത്തച്ഛനാല്‍ വെട്ടിനുറുക്കപ്പെട്ട കുട്ടിച്ചാത്തന്‍ പലതിലായി പതിച്ചു. പൂവില്‍ പതിച്ചത് പൂക്കുട്ടിച്ചാത്തനായും കരിയില്‍ വീണത് കരിങ്കുട്ടിച്ചാത്തനായും തീയില്‍വീണത് തീക്കുട്ടിച്ചാത്തനായും മാറി. ഈ കഥപറയുന്ന തോറ്റം പാടിക്കൊണ്ടാണ് തീക്കുട്ടിച്ചാത്തന്‍ തിറയുടെ പുറപ്പാട്. കൊയിലാണ്ടി കണയങ്കോട് കിടാരത്തില്‍ ശ്രീ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കെട്ടിയാടിയ തിറ |ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

39/43

സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

40/43

മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയദുരിത ബാധിതര്‍ക്കുമുള്ള കിറ്റ് എം.കെ രാഘവന്‍ എംപി,ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

41/43

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ആലപ്പുഴ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ജീവനക്കാരുടെ കൂട്ടധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

42/43

കുടിനീർ  കുഴി... ദേശീയപാതയിൽ തളാപ്പ് എ.കെ.ജി. ആശുപത്രിക്ക് സമീപം നടുറോഡിൽ കുടിവെള്ള പൈപ്പ് ലൈൻ  പൊട്ടി കുഴി രൂപപ്പെട്ടപ്പോൾ. ദിവസങ്ങളായി വെള്ളം പാഴാവുന്നു ഈ റോഡിൽ | ഫോട്ടോ: ലതീഷ്‌ പി. / മാതൃഭൂമി

43/43

ഉയർന്നു പറക്കട്ടെ യോഗ....... കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിനു സമീപം വൺ ഇന്ത്യ കൈറ്റ് ടീമിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ പരിപാടിയിൽ ഫ്രാൻസിൽ നിന്നും എത്തിയ ഗ്ലോബ് കൈറ്റേഴ്‌സ് ടീമിലെ മക്സിം ഡേവിഡും,  കാറ്റിയ സെനും ചേർന്ന് യോഗയും പട്ടം പറത്തലും  സംയോജിപ്പിച്ച് കൊണ്ട് നടത്തിയ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌  / മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented