
ചേപ്പാട് കാഞ്ഞൂർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി നടന്ന കോലം വരവ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചേപ്പാട് കാഞ്ഞൂർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി നടന്ന കോലം വരവ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചേപ്പാട് കാഞ്ഞൂർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി നടന്ന കോലം വരവിന് എത്തിയ ഭക്തർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കൊച്ചി മുനമ്പം പള്ളിപ്പുറം പഴയ ബോട്ട്ജെട്ടിക്ക് സമീപം കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീ പിടിച്ചപ്പോൾ.
തിരുവനന്തപുരത്ത് സൂര്യ നൃത്ത സംഗീതോത്സവത്തിൽ ഐശ്വര്യ രാജ അവതരിപ്പിച്ച സോളോ ബാലെയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ട്രഷറികളിൽ ഡാറ്റ ബെയ്സ് സെർവർ നിലച്ചതോടെ പെൻഷൻ ലഭിക്കാതെ തിരൂർ സബ്ട്രഷറിയിൽ പെൻഷനായി മണിക്കൂറുകളോളം കാത്തിരിക്കുന്ന വയോജനങ്ങൾ | ഫോട്ടോ: പ്രദീപ് പയ്യോളി
സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ നടന്ന സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പെട്രോള്‍, ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിനെതിരെ കോഴിക്കോട് പൗരസമിതിയുടെ നേതൃത്വത്തില്‍ ബീച്ചില്‍ നടത്തിയ പ്രകടനം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
ചെറുവണ്ണൂർ സ്റ്റീൽ കോപ്ലക്സിനു സമീപത്തെ വി.കെ.സി ഗ്രൂപ്പിൽപ്പെട്ട ഫെറെറോ വിനൈൽ ടെക്നോളജിസിൽ തിങ്കളാഴ്ച്ച നാലേ മുപ്പതോടെ ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച റെക്സിൻ ഷീറ്റുകൾ എടുത്തു മാറ്റുന്ന തൊഴിലാളികൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
'വീ' വാക്സിൻ............ കോഴിക്കോട് ഗവ ബീച്ച് ജനറൽ ആശുപത്രിയിൽ നിന്ന് കുട്ടികൾക്കുള്ള വാക്സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിലിരിക്കുന്ന കുട്ടികൾ ആഹ്ലാദം പങ്കുവെയ്ക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നേതൃയോഗം കണ്ണൂർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡി.വൈ.എഫ്.ഐ. കണ്ണൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം മനു തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
യുവ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ 'ഉന്നത വിദ്യാഭ്യാസം കേരളത്തിന്റെ ആശങ്കകൾ' സെമിനാർ എ.പി. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സംസ്കാര സാഹിതി തിരൂരിൽ സംഘടിപ്പിച്ച കെ.റെയിൽ ആർക്കു വേണ്ടി, പ്രതിരോധ സദസ്സ് മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ആര്യാടൻ ഷൗക്കത്ത് സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി
കോഴിക്കോട് സെയ്ന്റ് മൈക്കിൾസ് സ്കൂൾ നവതി മെമ്മോറിയൽ മിനി ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ ജേതാക്കളായ കോഴിക്കോട് പ്രൊവിഡൻസ് സ്കൂൾ ജൂനിയർ ടീമിന് ഡോ. ജയ്കിഷ് ജയരാജ് ട്രോഫി സമ്മാനിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് സെയ്ന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ 'ഡയമണ്ട് ജൂബിലി മെമ്മോറിയൽ' ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ആലപ്പുഴ ജ്യോതിനികേതൻ ഹയർസെക്കണ്ടറി സ്കൂൾ ടീമിന് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ ഡോ. ടി.കെ.ജയരാജ് മെമ്മോറിയൽ ട്രോഫി സമ്മാനിക്കുന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ടെസി ജോൺ, ഡോ. ജയ്കിഷ് ജയരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
ഓർമ്മചിത്രം ... കൊച്ചിയിൽ 'മാക്ട' യുടെ നേതൃത്വത്തിൽ നടത്തിയ സംവിധായകൻ കെ. സേതുമാധവൻ അനുസ്മരണ യോഗത്തിൽ, അദ്ദേഹത്തിന്റെ മുഖചിത്രമുള്ള മാക്ടയുടെ ഡയറക്ടറി സംവിധായകൻ ബാലചന്ദ്രമേനോൻ തിരക്കഥാകൃത്തു ജോൺ പോളിന് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ | മാതൃഭൂമി
കൊച്ചിയിൽ ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനം നിർവഹിക്കുവാനെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
വിഫലമായ കാത്തിരിപ്പ്......... ട്രഷറിയിലെ സെർവർ തകരാറിനെ തുടർന്ന് പെൻഷൻ വിതരണം മുടങ്ങിയപ്പോൾ കൊല്ലം ആശ്രാമത്തെ പെൻഷൻ പേയ്മെന്റ് സബ് ട്രഷറിക്ക് മുന്നിൽ കാത്തിരിക്കുന്നവർ. ഉച്ചകഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാവാതെ വന്നതോടെ രാവിലെ മുതൽ എത്തി കാത്തിരുന്നവർ നിരാശരായി മടങ്ങി | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊടിക്കുന്നിൽ സുരേഷ് എം.പി നയിച്ച ജനജാഗ്രത പദയാത്ര പന്മന ആശ്രമത്തിൽ നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
പന്മന ആശ്രമം മുതൽ ശാസ്താംകോട്ട വരെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രത പദയാത്രയുടെ ഉദ്ഘാടനം കെ. മുരളിധരൻ എം.പി നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
നിർമ്മാണ തൊഴിലാളികൾ മലപ്പുറം ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ പട്ടിണി സമരം എ.പി. അനിൽ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
മലപ്പുറം ലീഗ് ഹൗസിൽ നടന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീർ എം.പി., വി.കെ.ഇബ്രാഹിം കുഞ്ഞ്, എം.കെ.മുനീർ എം.എൽ.എ., പി.വി.അബ്ദുൽ വഹാബ് എം.പി., എം.പി.അബ്ദുസമദ് സമദാനി എം.പി., പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർ പങ്കെടുക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
എസ്.പി.സി.യുടെ നേതൃത്വത്തിൽ മലപ്പുറം എം.എസ്.പി. ഇ.എം.എച്ച്.എസ്.എസിൽ നടത്തിയ 'കൂടൊരുക്കാൻ ഞങ്ങളുണ്ട് സ്നേഹ സ്പർശം 2022' പരിപാടിയിൽ എം.എസ്.പി. ഡെപ്യൂട്ടി കമാൻഡന്റ് എ. സക്കീർ പുതുവത്സര കേക്ക് നൽകുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
ഞങ്ങളും വാക്സിനേറ്റഡ്... മലപ്പുറം നഗരസഭയുടെ വാക്സിനേഷൻ കേന്ദ്രമായ കോട്ടപ്പടി ശിക്ഷക് സദനിൽ നടന്ന കൗമാരക്കാർക്കായുള്ള വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ആദ്യ വാക്സിൻ സ്വീകരിച്ച കുട്ടികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
'ടീം എം@മിനിയേച്ചർ' കൂട്ടായ്മ അംഗങ്ങൾ മലപ്പുറത്ത് ഒരുമിച്ച് കൂടിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
തിരുവനന്തപുരം കരമന കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട ഗോഡൗണിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീയണക്കാൻ എയർപോർട്ട് ഫയർ ആൻഡ് എമർജൻസി സർവീസ് വാഹനം എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കരമന കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കടയിൽ ഉണ്ടായ തീ പിടിത്തം| ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കടയിൽ ഉണ്ടായ തീ പിടിത്തം| ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഐജിയായി പ്രമോഷൻ ലഭിച്ച കെ.സേതുരാമന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചേർന്ന് കണ്ണൂരിൽ നൽകിയ യാത്രയയപ്പിൽ കെ.വി.സുമേഷ് എംഎൽഎ ഉപഹാരം നൽകുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കുട്ടിക്കാനം മരിയൻ കോളേജ് പുറത്തിറക്കുന്ന ഔട്ട് കം ബേസ്ഡ് എജ്യുക്കേഷൻ എന്ന പുസ്തകം എറണാകുളം ഗസ്റ്റ് ഹൗസിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
തിരുവനന്തപുരം കരമനയില്‍ ആക്രി ഗോഡൗണില്‍ തീപിടിച്ചപ്പോള്‍
തിരൂർ ജില്ലാശുപത്രിയുടെ മേൽനോട്ടത്തിൽ തിരൂർ സാംസ്കാരിക സമുച്ചയത്തിൽ പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം നടന്ന വിക്ടോറിയ ആശുപത്രിയിൽ കുത്തിവെപ്പ് എടുക്കാനെത്തിയ കുട്ടികൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മന്ത്രി വി.എന്‍. വാസവന്റെ കാര്‍ കോട്ടയം പാമ്പാടി ഒമ്പതാംമൈലില്‍ വെച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചനിലയില്‍.
മന്ത്രി വി.എന്‍. വാസവന്റെ കാര്‍ കോട്ടയം പാമ്പാടി ഒമ്പതാംമൈലില്‍ വെച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചനിലയില്‍.
തിരുവനന്തപുരം കരമനയില്‍ ആക്രി ഗോഡൗണില്‍ തീപിടിച്ചപ്പോള്‍ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പാലക്കാട് കിണറിപ്പള്ളത്തെ കർഷകൻ ആർ രംഗനാഥൻ ശബരിമല അന്നദാനത്തിനായി 600 കിലോ പച്ചക്കറി അസി.എക്സിക്യൂട്ടീവ് ഓഫീസർ പി.എൻ. ഗണേശ്വരൻ പോറ്റിക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സെർവർ തകരാറിനെ തുടർന്ന് പെൻഷൻ വിതരണം മുടങ്ങിയതിനാൽ ആലപ്പുഴ പെൻഷൻ ട്രഷറിയിൽ കാത്തു നിൽക്കുന്നവർ | ചിത്രം: വി.പി.ഉല്ലാസ്/മാതൃഭൂമി
ചാവറയച്ചന്റെ സ്വർഗപ്രാപ്തി വാർഷികാഘോഷ സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സംസാരിക്കുന്നു | ചിത്രം: ഇ.വി.രാഗേഷ്/മാതൃഭൂമി
ചാവറയച്ചൻറെ സ്വർഗപ്രാപ്തി വാർഷികാഘോഷ സമാപന ചടങ്ങിനെത്തിയ സദസ്സ് | ചിത്രം: ഇ.വി.രാഗേഷ് / മാതൃഭൂമി
കൊച്ചി ഐ.എൻ.എസ്. ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.30ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്വീകരിക്കുന്നു | ചിത്രം: ജി. ശിവപ്രസാദ് / മാതൃഭൂമി
ശബരിമലയിൽ അന്നദാനത്തിന് മുമ്പായി നടന്ന ദീപാരാധന | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ശബരിമല പുണ്യം പൂങ്കാവനം ഓഫീസിനു മുണ്ടിൽ ബോധവത്കരണ കാർഡ് വാങ്ങാനെത്തിയവരുടെ തിരക്ക് | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി എ.ഡി.എം. അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ നടന്ന ഉന്നതാധികാര സമിതി യോഗം | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ആലപ്പുഴയിൽ കോൺഗ്രസ് നടത്തുന്ന മാനവ സൗഹാർദ്ദ സന്ദേശ സത്യാഗ്രഹം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴയിൽ കോൺസ് നടത്തുന്ന മാനവ സൗഹാർദ്ദ സന്ദേശ സത്യാഗ്രഹത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നു | ചിത്രം: സി.ബിജു/മാതൃഭൂമി
ന്യൂഡൽഹിയിൽ കുട്ടികൾക്കായി വാക്സിനേഷൻ ആരംഭിച്ചപ്പോൾ | ചിത്രം: സാബു സ്കറിയ / മാതൃഭൂമി
ന്യൂഡൽഹിയിൽ കുട്ടികൾക്കായി വാക്സിനേഷൻ ആരംഭിച്ചപ്പോൾ | ചിത്രം: സാബു സ്കറിയ/മാതൃഭൂമി
ആലപ്പുഴ നഗരസഭാ ശതാബ്ദി സ്മാരക മന്ദിരത്തിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്കുള്ള വാക്സിൻ സ്വീകരിക്കുന്നതിനായി കാത്തു നിൽക്കുന്ന കുട്ടികൾ | ചിത്രം: വി.പി.ഉല്ലാസ്/മാതൃഭൂമി
കാസർക്കോട് ടൗൺ ഹാളിൽ കോവിഡ് വാക്സിനെടുക്കാനെത്തിയ 18 വയസിന് താഴെയുളള കുട്ടികൾ | ചിത്രം: റിദിൻ ദാമു/മാതൃഭൂമി
വലിയടാ...വലി... സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന അഖില കേരളാ വടംവലി മത്സരത്തിൽ നിന്ന് | ചിത്രം: സാജൻ വി.നമ്പ്യാർ / മാതൃഭൂമി
'തീപ്പൊരി' വേഗത്തിൽ... വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി എത്തിച്ച പന്ത്രണ്ട് മീറ്ററോളം നീളവും എട്ട് ഇഞ്ച് വ്യാസവും ഉള്ള പൈപ്പുകൾ ഉയർത്തി പൈപ്പിന് അടിയിൽ കിടന്ന് വെൽഡിങ് ചെയ്ത് കൂട്ടിച്ചേർക്കുന്ന തൊഴിലാളി. ഇതിന് ശേഷം ഗാമ എക്സറേ യൂണിറ്റ് ഉപയോഗിച്ചു ചോർച്ചയില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണു പൈപ്പുകൾ മണ്ണിലേക്ക് സ്ഥാപിക്കുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ഒരു കാഴ്ച്ച | ചിത്രം: സാജൻ വി.നമ്പ്യാർ|മാതൃഭൂമി
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിനേഷൻ എടുക്കാനെത്തിയ കുട്ടികളോട് മന്ത്രി വീണ ജോർജ് സംസാരിക്കുന്നു | ഫോട്ടോ: എസ്.ശ്രീകേഷ് / മാതൃഭൂമി
പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും ആദ്യ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച 15 വയസ്സുകാരി ബിനിലാ രാജിനെ മന്ത്രി വീണ ജോർജ് അഭിനന്ദിക്കുന്നു | ചിത്രം: എസ്.ശ്രീകേഷ്/മാതൃഭൂമി
വഴിപാടായി ലഭിച്ച അരി ചാക്കിൽ കെട്ടിവെച്ചിരിക്കുന്നു. ശബരിമലയിലെ കാഴ്ച | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
പൂജ കഴിഞ്ഞ് നടതുറക്കുന്നതും കാത്തു നിൽക്കുന്ന അയ്യപ്പന്മാർ ശബരിമലയിലെ കാഴ്ച | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
കെ.പി.മോഹനൻ എം.എൽ.എ ഗുരുസ്വാമിയായി 35 അംഗ സംഘത്തോടൊപ്പം ശബരിമലയിലെത്തി നെയ് തേങ്ങ ഉടച്ച് നെയ്യെടുക്കുന്നു. അമ്പത്തിരണ്ടാം തവണയാണിദ്ദേഹം മലചവിട്ടുന്നത്. കന്നിക്കാരിയായെത്തിയ ഭാര്യ ഹേമജ സമീപം | ചിത്രം: സി.സുനിൽകുമാർ/മാതൃഭൂമി
ചേപ്പാട് കാഞ്ഞൂർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി നടന്ന കോലം വരവ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..