ഡിസംബര്‍ 30 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/56

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം തുടങ്ങിയ വ്യാഴാഴ്ച്ച രാത്രി പത്തിന് ശേഷവും കണ്ണൂര്‍ കാല്‍ടെക്‌സില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ പോലീസ് ഉദ്യോഗസ്ഥരെത്തി അടപ്പിയ്ക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു, മാതൃഭൂമി

2/56

രാത്രികാല നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാത്രി പത്തു മണിക്ക് കൊച്ചി കലൂരിലെ കടകൾ അടപ്പിക്കുന്ന പോലീസ്. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ | മാതൃഭൂമി

3/56

സി.പി.എം. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊട്ടാരക്കരയിലെ പൊതുസമ്മേളന വേദിയിൽ സ്വാഗത സംഘം ചെയർമാൻ പി.എ എബ്രഹാം പതാക ഉയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

4/56

കൊല്ലത്ത് പോലീസും മോട്ടോർ വാഹന വകുപ്പും എക്സ് സൈസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ബൈക്ക് യാത്രികരിൽ നിന്ന് പിടികൂടിയ കഞ്ചാവ് അളന്നു തിട്ടപ്പെടുത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

5/56

കൊല്ലത്ത് പോലീസും മോട്ടോർ വാഹന വകുപ്പും എക്സ് സൈസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ബൈക്ക് യാത്രികരിൽ നിന്ന് കഞ്ചാവ് പിടികൂടിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

6/56

കൊല്ലം പള്ളിത്തോട്ടത്തെ കൊടിമരം മുതൽ മുതാക്കര വരെയുള്ള പട്ടയം ഇല്ലാത്ത 589 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന്റെ പരിശോധനയ്ക്കായി എം മുകേഷ് എം എൽ എ ഉദ്യോഗസ്ഥരോടൊപ്പം വീടുകളിൽ സന്ദർശനം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

7/56

ക്രിസ്തീയ സഭകൾ സംയുക്തമായി കൊല്ലത്ത് നടത്തിയ ഐക്യ ക്രിസ്തുമസ് ആഘോഷം കൊല്ലം രൂപത മുൻ ബിഷപ്പ് സ്റ്റാൻലി റോമൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ | മാതൃഭൂമി

8/56

തപസ്യ കലാ സാഹിത്യ വേദി മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച തുഞ്ചൻ സ്മൃതിദിന പരിപാടിയിൽ എഴുത്തുകാരനായ എ.പി.അഹമ്മദ് തുഞ്ചൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

9/56

പ്രഭാവർമ രചിച്ച ക്ലാസിക്കൽ കർണാടിക് കൃതികളുടെ സംഗീതക്കച്ചേരി തിരുവനന്തപുരം ​വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഡോ.കെ.ആർ.ശ്യാമ അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

10/56

പ്രഭാവർമ രചിച്ച ക്ലാസിക്കൽ കർണാടിക് കൃതികളുടെ സംഗീതക്കച്ചേരി തിരുവനന്തപുരം ​വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു. ഡോ.കെ.ആർ.ശ്യാമ, പ്രഭാവർമ, കാവാലം ശ്രീകുമാർ, ജി.വേണുഗോപാൽ, പ്രൊഫ.വി.മധുസൂദനൻ നായർ, പി.ആർ.കുമാര കേരള വർമ്മ, ഡോ.കെ.ഓമനക്കുട്ടി, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

11/56

മിഷൻ 1000 ന്റെ ഭാഗമായി മലപ്പുറം നഗരസഭ നടത്തിയ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പിൽ നാഗാലൻഡ് അഡീഷണൽ സെക്രട്ടറി മുഹമ്മദലി ശിഹാബ് മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

12/56

കൊച്ചിയിൽ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ | മാതൃഭൂമി

13/56

സി.പി.എം ജില്ലാ സമ്മേളനത്തിന് പാലക്കാട് ചെറിയ കോട്ടമൈതാനത്തെ സമ്മേളന നഗരിയിൽ കൊടിമരമുയർത്തുന്ന പ്രവർത്തകർ | ഫോട്ടോ: പി.പി. രതീഷ്‌ | മാതൃഭൂമി

14/56

വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കംബാർ സുധാകരൻ രാമന്തളിക്കു സമ്മാനിക്കുന്നു | ഫോട്ടോ: സാബു സ്കറിയ | മാതൃഭൂമി

15/56

സി.പി.എം ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള കൊടിമരം സമ്മേളന നഗരിയായ പാലക്കാട് ചെറിയ കോട്ടമൈതാനത്തേക്ക് കൊണ്ടു വരുന്നു | ഫോട്ടോ: പി.പി. രതീഷ്‌ | മാതൃഭൂമി

16/56

സി.പി.എം ജില്ലാ സമ്മേളനത്തിന് പാലക്കാട് ചെറിയ കോട്ടമൈതാനത്ത് സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ.കൃഷ്ണദാസ് പതാക ഉയർത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ | മാതൃഭൂമി

17/56

മകര വിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്ന്‌ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ആഴിയിൽ തീ പകരുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

18/56

ശബരിമല മകരവിളക്ക് ഉത്സവത്തിന് സന്നിധാനത്ത്‌ ഡ്യൂട്ടിക്കെത്തിയ പോലീസ് അയ്യപ്പന്മാർ | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

19/56

കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ ചിത്രം ചരിത്രം എന്ന വിഷയത്തിൽ നടന്ന സെമിനാർ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

20/56

കോഴിക്കോട് നടന്ന പി.ടി ഭാസ്‌കരപണിക്കർ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.പി സുരേഷ് രാജ്, പന്ന്യൻ രവീന്ദ്രൻ, പ്രൊഫ. പി.എ വാസുദേവൻ, ടി.വി ബാലൻ, എം.നാരായണൻ, പി ജയൻ ചെറുകര തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

21/56

അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം സംഘടിപ്പിച്ച അക്ഷരം പുരസ്‌കാരം കോഴിക്കോട്‌ നടന്ന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രീമൻ നാരായണന്‌ നൽകുന്നു. മേയർ ബീനാ ഫലിപ്പ്, കെ.പി സുധീര, വി.എം വിനു, റഹീം പൂവ്വാട്ടുപറമ്പ്, ശത്രുഘ്‌നൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

22/56

ജോൺ എബ്രഹാം കമ്പനി (ജെ എ എന്റർടൈൻമെന്റ് ) മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'മൈക്ക്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചിൽ പങ്കെടുക്കാൻ ബോളിവുഡ് നടൻ ജോൺ എബ്രഹാം കൊച്ചിയിൽ എത്തിയപ്പോൾ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ | മാതൃഭൂമി

23/56

ജോൺ എബ്രഹാം കമ്പനി (ജെ എ എന്റർടൈൻമെന്റ് ) മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'മൈക്ക്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചിൽ പങ്കെടുക്കാൻ ബോളിവുഡ് നടൻ ജോൺ എബ്രഹാം കൊച്ചിയിൽ എത്തിയപ്പോൾ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ | മാതൃഭൂമി

24/56

'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ | മാതൃഭൂമി

25/56

പൊൻ വെയിൽ വെട്ടത്തിൽ... മകരവിളക്ക് ഉത്സവത്തിനായി ശബരിമലക്ഷേത്ര നട തുറന്ന വ്യാഴാഴ്ച വൈകുന്നേരത്തെ സന്ധ്യാ സമയത്ത് ശബരിമല സന്നിധാനം | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

26/56

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്‌ വിഭൂതി പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

27/56

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി തുറക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

28/56

രാജ്യത്തുടനീളം കോവിഡ്‌ 19 ന്റെ ഒമിക്രോൺ വകഭേദം മൂലം വർധിച്ചുവരുന്ന കേസുകളുടെ ആശങ്കയ്ക്കിടയിൽ തിരക്കേറിയ ന്യൂഡൽഹി ലജ്പത് നഗർ മാർക്കറ്റ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ | മാതൃഭൂമി

29/56

പദ്‌മശ്രീ അവാർഡ് ജേതാവ് ആലി മണിക് ഫാനിന് അദ്ദേത്തിൻ്റെ വസതിയിൽ എത്തി കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പദ്‌മശ്രീ അവാർഡും പ്രശസ്തിപത്രവും നൽകുന്നു | ഫോട്ടോ: മാതൃഭൂമി

30/56

പദ്‌മശ്രീ പുരസ്‍കാരം നേടിയ പ്രൊഫ. കെ.എസ്.മണിലാലിന്‌ പത്നി ജ്യോസ്‌ന മധുരം നൽകുന്നു. മകൾ അനിത, മരുമകൻ പ്രീതൻ, പേരക്കുട്ടികളായ പാർവതി, അപർണ എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി

31/56

ആലപ്പുഴയിൽ ഡി.​വൈ.എഫ്‌.ഐ. നടത്തിയ സെക്കുലർ മാർച്ച് | ഫോട്ടോ: സി.ബിജു | മാതൃഭൂമി

32/56

ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സെമിനാർ കണ്ണൂർ ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

33/56

കിറ്റെക്സ് കലാപത്തിൽ പ്രതിഷേധിച്ച് യുത്ത് കോൺഗ്രസ്‌ കിഴക്കമ്പലത്തെ കമ്പനിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: വി.കെ. അജി | മാതൃഭൂമി

34/56

ന്യൂഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കോവിഡ്-19 പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകൻ യാത്രക്കാരന്റെ സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ | മാതൃഭൂമി

35/56

കോഴിക്കോട് കാലിക്കറ്റ് പ്രസ് ക്ലബിൽ സൗഹൃദ കൂട്ടായ്മ ഒരുക്കിയ 'ജിബിൻ ഓർമ്മ' അനുസ്മരണ പരിപാടിയിൽ വി.എം. സുധീരൻ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

36/56

ഇനി പറക്കാം... വിശ്രമം കഴിഞ്ഞു പറന്നുയരുന്ന ദേശാടനപ്പക്ഷികളായ ചൂളമടി താറാവുകള്‍. കോട്ടയം വെള്ളൂരില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: ഇ.വി. രാഗേഷ് | മാതൃഭൂമി

37/56

പാകിസ്താനിലെ കറാച്ചിയില്‍ നിയമലംഘനത്തിന് പിടിച്ചെടുത്ത മദ്യവും മയക്കുമരുന്നും നശിപ്പിക്കുന്നു | ഫോട്ടോ: എ.എഫ്.പി.

38/56

ഇത് മരംകോച്ചുന്ന ശിശിരകാലം. ഭൂമിയെ മേലങ്കിയണിയിക്കാനായി മഞ്ഞുപെയ്യുന്ന കാലം. പകല്‍ നല്ല വെയിലുണ്ടെങ്കിലും ഡിസംബര്‍ അവസാനമായതോടെ ജില്ലയിലും തണുപ്പ് കൂടി. ധനുമാസ മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന കല്പറ്റ നഗരത്തിലൂടെ അതിരാവിലെ നടന്നുപോകുന്ന വഴിയാത്രക്കാരന്‍ | ഫോട്ടോ: എം.വി. സിനോജ് | മാതൃഭൂമി

39/56

ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട്‌ സിറ്റി ട്രാഫിക്ക് പോലീസുമായി സഹകരിച്ച് ക്ലബ് എഫ്.എം നടത്തുന്ന 'ഹോൺ ഫ്രീ കേരള' കാമ്പയിന്റെ ലോഞ്ചിങ് പോസ്റ്റർ മാനാഞ്ചിറ എസ്.കെ പ്രതിമയ്ക്ക് സമീപം ക്ലബ് എഫ് എം പ്രോഗ്രാം ഹെഡ് പി.എം ജംഷീർ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് മാതൃഭൂമി ദേവിക ശ്രേയാംസ്‌കുമാർ, സിറ്റി പോലീസ് മേധാവി എ.വി ജോർജ്, ഡെപ്യൂട്ടി കമ്മീഷണർ സ്വപ്‌നിൽ എം മഹാജൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ | മാതൃഭൂമി

40/56

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് ജീവനക്കാർ തിരുവനന്തപുരത്ത് ആർ.ബി.ഐ. റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു. സംസ്ഥാന പ്രിസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

41/56

തൃശൂർ കോർപ്പറേഷന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷ ഉദ്‌ഘാടന വേദിക്കു പുറത്തു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ | മാതൃഭൂമി

42/56

പക്ഷിപ്പനി ആശങ്ക ദൂരീകരിക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ഡക്ക് ഫെസ്റ്റിൽനിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌ | മാതൃഭൂമി

43/56

എൺപത്തി ഒൻപതാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സംഘാടക സമിതി സ്വാഗതം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ | മാതൃഭൂമി

44/56

പ്രൊഫ. കെ.എസ്. മണിലാലിന് പത്മശ്രീ അവാര്‍ഡ് കോഴിക്കോട് ജവഹര്‍ നഗറിലെ വീട്ടിലെത്തി കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി സമര്‍പ്പിക്കുന്നു. ജ്യോത്സ്‌ന മണിലാല്‍, കെ.പി. ബേബി എന്നിവര്‍ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്

45/56

പക്ഷിപ്പനി ആശങ്ക ദൂരീകരിക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ഡക്ക് ഫെസ്റ്റില്‍നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌

46/56

47/56

എണ്‍പത്തി ഒന്‍പതാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കനിമൊഴി എം.പി.യും

48/56

കൈതപ്രം വിശ്വനാഥന് അന്തിമോപചാരം അര്‍പ്പിക്കാന്‍ തിരുവണ്ണൂരില്‍ എത്തിയ സംവിധായകന്‍ ജയരാജ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

49/56

50/56

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയുടെ തിരുവനന്തപുരത്ത് നടന്ന പ്രചാരണച്ച ടങ്ങിൽ സംവിധായകൻ എസ്.എസ്.രാജമൗലി,നടൻമാരായ ടൊവിനോ തോമസ്, ജൂനിയർ എൻ.ടി.ആർ, രാംചരൺ,എന്നിവർ വേദിയിൽ അണി നിരന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

51/56

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയുടെ തിരുവനന്തപുരത്ത് നടന്ന പ്രചാരണച്ച ടങ്ങിൽ സംവിധായകൻ എസ്.എസ്.രാജമൗലി,നടൻമാരായ ടൊവിനോ തോമസ്, ജൂനിയർ എൻ.ടി.ആർ, രാംചരൺ,എന്നിവർ വേദിയിൽ അണി നിരന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

52/56

'ജാഗ്രതയാണ് കരുത്ത് ' എന്ന പ്രേമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന നവോത്ഥാന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പേരോട് അബ്ദു റഹ്‌മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു | മാതൃഭൂമി

53/56

മീറ്ററുകൾ പരിശോധിയ്ക്കുന്നതിനായി കാത്ത് കിടക്കുന്ന ഓട്ടോറിക്ഷകൾ.കൊല്ലം കർബല റോഡിലെ കാഴ്ച | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

54/56

കൊല്ലം ബീച്ചിൽ ബുധനാഴ്‌ച സന്ധ്യക്ക് ആഘോഷിക്കാനെത്തിയവർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

55/56

ഇരവിപുരം അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് നോക്കുകുത്തി സ്ഥാപിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

56/56

ജോൺ എബ്രഹാം കമ്പനി (ജെ എ എന്റർടൈൻമെന്റ് ) മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'മൈക്ക്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചിൽ പങ്കെടുക്കാൻ ബോളിവുഡ് നടൻ ജോൺ എബ്രഹാം കൊച്ചിയിൽ എത്തിയപ്പോൾ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ | മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
palakkad

30

മേയ് 28 ചിത്രങ്ങളിലൂടെ

May 28, 2023


delhi

46

ഏപ്രില്‍ 05 ചിത്രങ്ങളിലൂടെ

Apr 5, 2020


pta

39

മേയ് 26 ചിത്രങ്ങളിലൂടെ

May 26, 2023

Most Commented